വി.കെ. വിജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


പത്തനംതിട്ട ജില്ലയിൽ ഇലന്തൂർ വില്ലേജ് പരിഹാരം മുറിയിൽ വടക്കേ കാലായിൽ നാരായണൻ കരുണാകരനെയും ജാനകിയമ്മയുടെയും മകനായി 1936 ജനുവരി ഒന്നിന് ജനിച്ചു. കാരംവേലി ഗവൺമെൻറ് എൽ പി സ്കൂൾ, ഹൈസ്കൂൾ സ്കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പോസ്റ്റ് മാസ്റ്റർ ജോലിയിൽ പ്രവേശിച്ചു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് പാർട്ടിയുടെ ജില്ലാ നേതാവായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് പരസ്യമായി ഇന്ദിരാഗാന്ധിയെ വിമർശിച്ചതിന് പോലീസ് അറസ്റ്റ് ചെയ്യുകയും ക്രൂര മർദ്ദനങ്ങൾക്കിര ആകുകയും ചെയ്തു. തുടർന്ന് സർവീസിൽ നിന്നും പിരിച്ചു വിട്ടു. നിയമസഭാ സീറ്റ് തർക്കത്തിൽ സിപിഎം പാർട്ടി പുറത്താക്കി. വിമത സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തു. തുടർന്ന് ജനതാ പാർട്ടിയുടെ സംസ്ഥാന ഭാരവാഹിയായി പ്രവർത്തിച്ചു. 1996ൽ എൻസിപിയിൽ ജനതാ പാർട്ടി കേരള ഘടകം ലയിച്ചതിനെത്തുടർന്ന് സജീവരാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങി. അഖില കേരള ഹിന്ദു സാംബവർ മഹാസഭ ജനറൽ സെക്രട്ടറി, കേരള സാംബവർ സൊസൈറ്റി (കെ.എസ്.എസ്) സ്ഥാപകൻ. 2006 ഏപ്രിൽ 13 മരണമടഞ്ഞു.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=വി.കെ._വിജയൻ&oldid=3135994" എന്ന താളിൽനിന്ന് ശേഖരിച്ചത്