വി.എ. സെയ്തുമുഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
വി.എ. സെയ്തുമുഹമ്മദ്
ജനനംമേയ് 29, 1923
മരണംഫെബ്രുവരി 28, 1985
ദേശീയതഇന്ത്യ
അറിയപ്പെടുന്നത്അന്താരാഷ്ട്ര നിയമപണ്ഡിതൻ, നയതന്ത്രഞ്ജൻ, കേന്ദ്ര നിയമമന്ത്രി, സ്വാതന്ത്ര്യ സമര സേനാനി
ജീവിതപങ്കാളി(കൾ)സാറാ ബീബി
മാതാപിതാക്ക(ൾ)അബ്ദുൾ അസീസ്, ?

എറണാകുളം ജില്ലയിലെ വൈപ്പിൻകരയിലുള്ള എടവനക്കാട്ട് ഗ്രാമത്തിൽ വലിയവീട്ടിൽ 1923 മെയ് 29-ന് സെയ്തുമുഹമ്മദ് ജനിച്ചു. അബ്ദുൾ അസീസ് എന്നായിരുന്നു പിതാവിന്റെ പേര്. എടവനക്കാട് പ്രൈമറി സ്കൂൾ, ചെറായി ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് എറണാകുളം മഹാരാജാസ് കോളേജിൽ ജീവശാസ്ത്രം ബി.എ.യ്ക്കു ചേർന്നു. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് നാലുമാസത്തോളം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു[1][2][3].

ജീവിത രേഖ[തിരുത്തുക]

  • 1923 ജനനം
  • 1942 ക്വിറ്റിന്ത്യാ സമരത്തിൽ ജയിൽവാസം
  • 1943 മധുര അമേരിക്കൻ കോളേജിൽ നിന്ന് ബിരുദം
  • 1944 അലിഗഢിൽ ചേർന്നു
  • 1946 അലിഗഢിൽനിന്ന് എൽ.എൽ.ബി.
  • 1946-1951 കോഴിക്കോട് അഭിഭാഷകൻ
  • 1951 ഉപരിപഠനത്തിന് ഇംഗ്ലണ്ടിൽ
  • 1957 തിരിച്ചെത്തി സുപ്രീംകോടതിയിൽ അഭിഭാഷകൻ
  • 1958 വിവാഹം
  • 1965 കേരളത്തിൽ അഡ്വക്കേറ്റ്സ് ജനറൽ
  • 1971 യു.എൻ. പ്രതിനിധിസംഘാംഗം
  • 1973 രാജ്യസഭാംഗം
  • 1975 നിയമസഹമന്ത്രി (നിയമം, കമ്പനികാര്യം)
  • 1977 ലോകസഭാംഗം (കോഴിക്കോട്)
  • 1980 ബ്രിട്ടണിൽ ഹൈക്കമ്മീഷണർ
  • 1985 മരണം

അവലംബം[തിരുത്തുക]

  1. മഹച്ചരിതമാല - വി.എ. സെയ്തുമുഹമ്മദ്, പേജ് - 611, ISBN 81-264-1066-3
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-07. Retrieved 2013-11-15.
  3. http://eewa.net/?p=15
"https://ml.wikipedia.org/w/index.php?title=വി.എ._സെയ്തുമുഹമ്മദ്&oldid=3644906" എന്ന താളിൽനിന്ന് ശേഖരിച്ചത്