ഉള്ളടക്കത്തിലേക്ക് പോവുക

വി.എസ്. വിജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി. എസ്സ്. വിജയൻ  
File:V s vijayan.JPG
Dr. വി. എസ്സ്. വിജയൻ
ജനനം1947
കേരളം 
ദേശീയതഇന്ത്യൻ
കലാലയംമുംബൈ സർവകലാശാല.
അറിയപ്പെടുന്നത്Gadgil Committee
Impact studies on hydro-electric and developmental projects
Scientific career
Fieldsആവാസ വിജ്ഞാനം, Wetland ecology, പക്ഷിശാസ്ത്രം
Institutionsബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി,
സാക്കോൺ,
കേരള ജൈവവൈവിധ്യ ബോർഡ്
Doctoral advisorസലിം അലി.
ഗവേഷണ വിദ്യാർത്ഥികൾപി. ആർ. അരുൺ, പേരോത്ത് ബാലകൃഷ്ണൻ.

വാടയിൽ ശങ്കരൻ വിജയൻ (വി. എസ്. വിജയൻ) (1945 മെയ് 29-നു ജനനം) ഒരു ഇന്ത്യൻ പരിസ്ഥിതിപ്രവർത്തകനും വന്യജീവീജീവശാസ്ത്രജ്ഞനും പക്ഷിനിരീക്ഷകനും ആയിരുന്നു. അദ്ദേഹം പ്രകൃതിചികിത്സയുടെ ആരാധകനും സലിം അലി സെന്റർ ഫോർ ഓർണിതോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി  (സാക്കോൺ)ന്റെ സ്ഥാപക ഡയറക്ടറും ആണു്. അദ്ദേഹം ഇപ്പോൾ  സലിം അലി ഫൗണ്ടഷൻ്റെ ചെയർമാൻ ആണ്.

വിജയൻ, എം. എസ്സ്. യൂണിവേഴ്സിറ്റി ബറോഡയിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. സലിം അലിയുടെ കീഴിൽ, "Ecological isolation in bulbuls (Class Aves, family Pycnonotidae) with special reference to Pycnonotus cafer (L) and Pycnonotus luteolus (Lesson) at Point Calimere" എന്ന വിഷയത്തിലെ പഠനത്തിന് 1976-ൽ ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. അറിയപ്പെടുന്ന പക്ഷിനിരീക്ഷകയും സാക്കോണിലെ മുൻ ശാസ്ത്രജ്ഞയുമായ ലളിത വിജയൻ ഭാര്യയും, വി. വി. റോബിൻ മകനുമാണ്.

പരിസ്ഥിതി സംരക്ഷണത്തിനായുള്ള സംഭാവനകൾ

[തിരുത്തുക]

അദ്ദേഹത്തിൻ്റെ Impact of hydroelectric dam on wildlife in Silent Valley എന്ന റിപ്പോർട്ട് സേവ് സൈലന്റ് വാലി മൂവ്മെന്റിനു ശാസ്ത്രീയ അടിത്തറ പാകി. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന കേവൽദേവ് ദേശീയോദ്യാനത്തിലെ ആവാസവിജ്ഞാനത്തെക്കുറിച്ചുള്ള ദീർഘകാല പഠനമാണ് ഉദ്യാനത്തിന്റെ മാനേജ്മെന്റ് പ്ലാനുകൾ നിർമ്മിക്കാൻ പ്രേരകമായത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വി.എസ്._വിജയൻ&oldid=4101149" എന്ന താളിൽനിന്ന് ശേഖരിച്ചത്