വി.എസ്. ജോയ്
വി.എസ്. ജോയ് | |
---|---|
ഡി.സി.സി പ്രസിഡൻ്റ്, മലപ്പുറം | |
ഓഫീസിൽ 2021-തുടരുന്നു | |
മുൻഗാമി | ആര്യാടൻ ഷൗക്കത്ത് |
കെ.എസ്.യു, സംസ്ഥാന പ്രസിഡൻ്റ് | |
ഓഫീസിൽ 2012-2017 | |
മുൻഗാമി | ഷാഫി പറമ്പിൽ എം.എൽ.എ |
പിൻഗാമി | കെ.എം. അഭിജിത്ത് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പോത്തുകല്ല്, നിലമ്പൂർ, മലപ്പുറം ജില്ല | 23 നവംബർ 1985
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | ഡോ. ലയ ജോസഫ് |
കുട്ടികൾ | എവ്ലിൻ |
വെബ്‌വിലാസം | https://www.vsjoy.in/ |
As of ഡിസംബർ 11, 2022 ഉറവിടം: ഔദ്യോഗിക വെബ്സൈറ്റ് |
2021 മുതൽ മലപ്പുറം ഡി.സി.സി പ്രസിഡൻറായി തുടരുന്ന നിലമ്പൂരിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ യുവജന വിഭാഗം നേതാവാണ് വി.എസ്.ജോയ്.(ജനനം : 23 നവംബർ 1985) 2012 മുതൽ 2017 വരെ കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്, 2017-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, 2020-2021 കാലയളവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.[1][2][3]
ജീവിതരേഖ
[തിരുത്തുക]മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോത്തുകല്ല് ഗ്രാമത്തിൽ വി.എ.സേവ്യറിൻ്റെയും മറിയാമ്മയുടേയും മകനായി 1985 നവംബർ 23ന് ജനനം. എരുമമുണ്ട സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]കോളേജിൽ പഠിക്കുമ്പോൾ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് പൊതുരംഗ പ്രവേശനം. കെ.എസ്.യുവിൻ്റെ യൂണിറ്റ് സെക്രട്ടറി, സംസ്ഥാന, ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡൻറ്, എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. 2012 മുതൽ 2017 വരെ കെ.എസ്.യുവിൻ്റെ സംസ്ഥാന പ്രസിഡൻറായിരുന്നു. 2017 മുതൽ 2020 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
2015-ൽ കെ.പി.സി.സിയിൽ അംഗമായ ജോയ് 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ മുതിർന്ന മാർക്സിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.
2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ പ്രചാരണ സമിതി കൺവീനറായും 2020-ൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ 2021 മുതൽ മലപ്പുറം ഡി.സി.സി പ്രസിഡൻറായി തുടരുന്നു.[4]
അവലംബം
[തിരുത്തുക]- ↑ https://www.manoramaonline.com/news/latest-news/2021/09/01/who-is-v-s-joy-the-new-dcc-president-from-malappuram.html
- ↑ https://www.manoramanews.com/news/kerala/2021/08/28/v-s-joy-malappuram-dcc.html
- ↑ https://malappuramlife.com/2021/09/07/32336/
- ↑ https://malayalam.news18.com/news/kerala/vs-joy-to-head-congress-in-malappuram-theyoungest-congress-president-nj-tv-acv-433711.html