വി.എസ്. ചന്ദ്രലേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി.എസ്. ചന്ദ്രലേഖ
ജനനം (1947-08-14) 14 ഓഗസ്റ്റ് 1947  (76 വയസ്സ്)
സ്ഥാനപ്പേര്ജനതാപാർട്ടി പ്രസിഡണ്ട്
രാഷ്ട്രീയ കക്ഷിജനതാപാർട്ടി

ഒരു ഇന്ത്യൻ സിവിൽ സെർവന്റും ജനതാപാർട്ടി തമിഴ്‌നാട് ഘടകത്തിന്റെ പ്രസിഡണ്ടുമായിരുന്നു വി.എസ്. ചന്ദ്രലേഖ. (ജനനം: ഓഗസ്റ്റ് 14 1947) . ജനതാപാർട്ടി 2013 ഓഗസ്റ്റ് 11-ന് ഭാരതീയ ജനതാ പാർട്ടിയിൽ ലയിച്ചു. എം.ജി. രാമചന്ദ്രൻ നിയമിച്ചതിലൂടെ തമിഴ്നാട് സംസ്ഥാനത്തിന്റെ ആദ്യ വനിതാ കലക്ടറാകുകയായിരുന്നു ഇവർ[1].

ആദ്യകാല ജീവിതം[തിരുത്തുക]

തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ 1947 ഓഗസ്റ്റ് 14 നാണു ചന്ദ്രലേഖ ജനിച്ചത്. ഇന്ത്യൻ സിവിൽ സർവ്വീസസിൽ ചേരുന്നതിനു മുൻപ് മദ്രാസിലെ പ്രസിഡൺസി കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി.

ആസിഡ് ആക്രമണം[തിരുത്തുക]

ടിഡ്‌കോയുടെ എം.ഡി ആയിരിക്കുന്ന സമയത്ത് അക്കാലത്തെ മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ ചില അഴിമതികൾ കണ്ടുപിടിച്ചതിനെ തുടർന്ന് ചെന്നൈയിലെ എഗ്‌മോറിൽ വെച്ച് 1992-ൽ ഇവർ ആസിഡ് ആക്രമണത്തിനിരയായി[2][3].

രാഷ്ട്രീയക്കാരിയായി[തിരുത്തുക]

ആസിഡ് ആക്രമണത്തിനു ശേഷം ഇവർ ജനതാപാർട്ടിയിൽ ചേർന്നു. 1992 മുതൽ ഈ പാർട്ടിയുടെ പ്രസിഡണ്ടുമായിരുന്നു. 1996-ൽ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ എം.കെ. സ്റ്റാലിനെതിരെ ചെന്നൈ മേയർ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു. 2006 ൽ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മൈലാപ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും 2897 വോട്ടുകൾ നേടി അഞ്ചാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. സുബ്രഹ്മണ്യം സ്വാമിയുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട് ഇവർ[4].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-12-01. Retrieved 2021-07-26.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-18. Retrieved 2021-07-26.
  3. https://economictimes.indiatimes.com/news/politics-and-nation/jayalalithaa-had-to-combat-ruthless-peer-pressure-all-her-life/articleshow/55914253.cms
  4. "Statistical Report on General Election 2006 to the Legislative Assembly of Tamil Nadu" (PDF). Election Commission of India.
"https://ml.wikipedia.org/w/index.php?title=വി.എസ്._ചന്ദ്രലേഖ&oldid=3808430" എന്ന താളിൽനിന്ന് ശേഖരിച്ചത്