വി.എച്ച്‌. നിഷാദ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഒരു യുവ ചെറുകഥാകൃത്തും നോവലിസ്റ്റുമാണു് വി.എച്ച്. നിഷാദ്. പത്രപ്രവർത്തകൻ, കോളമിസ്റ്റ്‌, തിരക്കഥാകൃത്ത്‌, അധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. മലയാളത്തിലും ഇംഗ്ലിഷിലും എഴുതുന്നു.'വാൻഗോഗിന്റ ചെവി' എന്ന ആദ്യ കൃതിയിലൂടെ തന്റെ സാന്നിധ്യമറിയിച്ചു.

ജീവിതരേഖ[തിരുത്തുക]

കണ്ണൂർ ജില്ലയിലെ പരിയാരത്ത്‌ ജനനം. പരിയാരം ഗവ ഹൈസ്‌കൂൾ, തളിപ്പറമ്പ്‌ സർസയ്യദ്‌ കോളേജ്‌, മാനന്തവാടി മേരീ മാതാ കോളേജ്‌, മഹാത്മാഗാന്ധി സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. മാസ്‌ കമ്മ്യൂണിക്കേഷനിലും ജേണലിസത്തിലും ബിരുദാനന്തര ബിരുദം.

പത്രപ്രവർത്തനം[തിരുത്തുക]

മലയാളത്തിൽ റാഡിക്കൽ ജേണലിസത്തിനു തുടക്കിട്ട്‌ ദില്ലിയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഫ്രീ പ്രസ്‌ http://en.wikipedia.org/wiki/Free_Press_(magazine)മാസിക യുടെ സ്ഥാപകരിലൊരാളും അതിന്റെ ലിറ്റററി എഡിറ്ററുമായിരുന്നു. തുടർന്ന്‌ ഇന്ത്യാടുഡേയുടെ മലയാളം എഡിറ്റോറിയലിൽ ജോലി ചെയ്‌തു. ന്യൂസ്‌ ടുഡേ, കവേർട്‌ മാഗസിൻ, ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്നീ പ്രസിദ്ധീകരണങ്ങളിൽ സീനിയർ കറസ്‌പോണ്ടന്റായും പ്രവർത്തിച്ചു[അവലംബം ആവശ്യമാണ്]. 2011-മുതൽ ഡൂൾ ന്യൂസ്‌ ഡോട്‌ കോം (http://www.doolnews.com/)എന്ന[പ്രവർത്തിക്കാത്ത കണ്ണി] പോർടലിന്റെ ലിറ്റററി എഡിറ്ററായി (ഹോണററി) പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ കണ്ണൂർ സർവകലാശാല ജേണലിസം വിഭാഗത്തിന്റെ കോഴ്‌സ്‌ ഡയറക്ടറും `ഇന്ത്യൻ ഇങ്ക്‌'(http://indianinkmag.blogspot.in/)എന്ന[പ്രവർത്തിക്കാത്ത കണ്ണി] ഇംഗ്ലിഷ്‌ ലിറ്റിൽ മാഗസിന്റെ പത്രാധിപ സമിതി അംഗവുമാണ്‌.

പുരസ്‌കാരങ്ങൾ[തിരുത്തുക]

  • കണ്ണൂർ സർവകലാശാലാ കഥാ പുരസ്‌കാരം
  • മഹാത്മാഗാന്ധി സർവകലാശാലാ കഥാ പുരസ്‌കാരം
  • മാതൃഭൂമി വിഷുപ്പതിപ്പ്‌ കഥാ സമ്മാനം
  • മുട്ടത്തുവർക്കി കലാലയ കഥാ അവാർഡ്‌
  • എം പി നാരായണപ്പിള്ള ചെറുകഥാ പുരസ്‌കാരം
  • നാവ്‌ കഥാ പുരസ്‌കാരം
  • ബാലകൃഷ്‌ണൻ മാങ്ങാട്‌ ചെറുകഥാ അവാർഡ്‌

ചലച്ചിത്ര രംഗത്ത്‌[തിരുത്തുക]

മലയാളത്തിലെ മോശം സിനിമകൾക്കും നടീ-നടന്മാർക്കുമായി ഡൂൾ ന്യൂസ്‌ ഡോട്‌ കോം 2010-ൽ ഏർപ്പെടുത്തിയ പ്രഥമ 'ഫിലിം ബോർ' അവാർഡു [1] നിർണ്ണയ കമ്മറ്റിയിൽ ജൂറി അംഗമായിരുന്നു. ബ്ലോക്ക്‌, അവൾ, ചെക്ക്‌, മഞ്ഞു പോലെ. തുടങ്ങിയ ഹ്രസ്വ ചിത്രങ്ങൾക്ക്‌ കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. `അവൾ' എന്ന ഷോർട്‌ ഫിലിം 2010-ൽ ഇന്ത്യൻ പനോരമാ വിഭാഗത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.

പുസ്‌തകങ്ങൾ[തിരുത്തുക]

  1. വാൻഗോഗിന്റെ ചെവി (കഥകൾ)
  2. മിസ്‌ഡ്‌ കോൾ (കഥകൾ)
  3. ഷോക്ക്‌ (കഥകൾ)
  4. പേരയ്‌ക്ക (നോവൽ)
  5. New Type of Beings (a collection of English flash fictions)
  6. കഥയുടെ നിറം(എഡിറ്റർ)
  7. മരമാണ്‌ മറുപടി (കഥകൾ-അച്ചടിയിൽ)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വി.എച്ച്‌._നിഷാദ്‌&oldid=3644919" എന്ന താളിൽനിന്ന് ശേഖരിച്ചത്