വിൽമ റുഡോൾഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിൽമ റുഡോൾഫ്
Wilma Rudolph 1960.jpg
വിൽമ റുഡോൾഫ് 1960-ലെ ഒരു ചിത്രം
വ്യക്തിവിവരങ്ങൾ
ജനനം1940 ജൂൺ 23
ടെന്നസി, അമേരിക്ക
മരണംനവംബർ 12, 1994(1994-11-12) (പ്രായം 54)
ടെന്നസി, അമേരിക്ക
ഉയരം1.80 മീ (5 അടി 11 in)
ഭാരം59 കി.g (130 lb)
Sport
കായികയിനംഓട്ടം
ക്ലബ്TSU ടൈഗേഴ്സ്, നാഷ്‌വിൽ

1956-ലെയും 1960-ലെയും ഒളിമ്പിക്സുകളിലൂടെ പ്രശസ്തയായി മാറിയ അമേരിക്കൻ കായികതാരമാണ് വിൽമ റുഡോൾഫ് എന്നറിയപ്പെടുന്ന വിൽമ ഗ്ലോഡിയൻ റുഡോൾഫ് (1940 ജൂൺ 23 – 1994 നവംബർ 12). നൂറുമീറ്റർ ഓട്ടം, ഇരുനൂറുമീറ്റർ ഓട്ടം, നൂറുമീറ്റർ റിലേ എന്നീ ഇനങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടിയതോടെ അക്കാലത്തെ വേഗം കൂടിയ വനിത എന്ന് വിശേഷിപ്പിക്കപ്പെട്ടു.

1960-ലെ ഒളിമ്പിക്സ് മുതൽ അന്താരാഷ്ട്രതലത്തിൽ ടെലിവിഷൻ സംപ്രേഷണം ചെയ്യപ്പെട്ടതിനാൽ[1] വിൽമ അടക്കമുള്ള താരങ്ങൾക്ക് അന്താരാഷ്ട്രപ്രസിദ്ധി ലഭിച്ചു. കൊടുങ്കാറ്റ്[2], കറുത്ത മാൻപേട[3][4], കറുത്തമുത്ത്[5][6] എന്നെല്ലാം മാധ്യമങ്ങൾ അവരെ വിശേഷിപ്പിച്ചു.

ജീവിതരേഖ[തിരുത്തുക]

22 മക്കളിൽ ഇരുപതാമത്തെ കുട്ടിയായി എഡ്-ബ്ലാക്ക് ദമ്പതികൾക്ക് ജനിച്ച വിൽമ, ചെറുപ്പത്തിലേ പോളിയോബാധിതയായിരുന്നു. നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും, തുടർച്ചയായ ചികിത്സക്കൊടുവിൽ പന്ത്രണ്ടാം വയസ്സിൽ ഊന്നുവടിയില്ലാതെ നടക്കാൻ സാധിച്ചുതുടങ്ങി[7].

കായികരംഗം[തിരുത്തുക]

വിൽമ റുഡോൾഫ്, 1961

പതിനൊന്നാം വയസ്സ് മുതൽ കായികപരിശീലനം നേടിത്തുടങ്ങിയ വിൽമ, തുടക്കത്തിൽ ഊന്നുവടിയുമായാണ് പരിശീലനം നടത്തിയിരുന്നത്[8]. പതിനാറാം വയസ്സായപ്പോഴേക്കും ഒരുവിധം നന്നായി ഓടാൻ സാധിച്ചിരുന്നു. എഡ് ടെമ്പിൾ എന്ന പരിശീലകന്റെ ശിക്ഷണത്തിൽ വർഷങ്ങൾക്കകം മികച്ച കായികതാരമായി വളർന്നു[8]. 1956-ലെ മെൽബൺ ഒളിമ്പിക്സിൽ നൂറുമീറ്റർ റിലേയിൽ വെങ്കലം നേടിയ വിൽമ, 1960-ലെ റോം ഒളിമ്പിക്സിൽ മൂന്ന് സ്വർണ്ണമെഡലുകൾ കരസ്ഥമാക്കി[9][10][11][12]. 1962-ൽ കായികരംഗത്ത് നിന്ന് വിരമിച്ചു.

അന്ത്യം[തിരുത്തുക]

1994-ൽ വിൽമയ്ക്ക് മസ്തിഷ്കാർബുദം സ്ഥിരീകരിക്കപ്പെട്ടു. അതേവർഷം നവംബർ 12-ന് നാഷ്‌വില്ലയിലെ വസതിയിൽ വെച്ച് രോഗബാധയാൽ മരണപ്പെട്ടു. 54 വയസ്സ് പ്രായമായിരുന്ന അവർക്ക് [13] നാല് മക്കളുണ്ടായിരുന്നു[14]. ഔദ്യോഗിക ബഹുമതികളോടെ ക്ലാർക്ക്സ്‌വില്ലെ ശ്മശാനത്തിൽ സംസ്കരിച്ചു.

അവലംബം[തിരുത്തുക]

 1. Ruth, Amy (2000) "Wilma", Lerner: New York ISBN 0-4056-2239-7, pp. 34, 61
 2. Biracree
 3. Biracree, p. 82
 4. Time Magazine, The Fastest Female, Monday, September 19, 1960
 5. Biracree, p. 82
 6. Time Magazine, The Fastest Female, Monday, September 19, 1960
 7. "ടെന്നസ്സിയിലെ പെൺകടുവ" (ഭാഷ: മലയാളം). മാതൃഭൂമി സ്പോർട്സ്. ശേഖരിച്ചത് 2014 ജനുവരി 15. Check date values in: |accessdate= (help)CS1 maint: unrecognized language (link)
 8. 8.0 8.1 "വിശ്വാസത്തിന്റെ ശക്തി" (ഭാഷ: മലയാളം). മാധ്യമം ദിനപത്രം. ശേഖരിച്ചത് 2014 ജനുവരി 15. Check date values in: |accessdate= (help)CS1 maint: unrecognized language (link)
 9. Wilma Rudolph: A Biography by Smith, p. xxii
 10. "Wilma Rudolph biography". Women in History. ശേഖരിച്ചത് June 11, 2007.
 11. 1960: Rudolph takes third Olympic gold. BBC.
 12. Roberts, M.B. Rudolph ran and world went wild. espn.go.com
 13. Amy Ruth (2000). Wilma Rudolph. Twenty-First Century Books. p. 97. ISBN 978-0-8225-4976-5.
 14. Smith, Maureen Margaret (2006), Wilma Rudolph: A Biography, Greenwood Press, ISBN 0313333076.

Bibliography[തിരുത്തുക]

 • Biracree, Tom (1988) Wilma Rudolph: Champion Athlete, Chelsea House Publishers, New York, ISBN 1555466753
 • Smith, Maureen Margaret (2006) Wilma Rudolph: A Biography, Greenwood Press, ISBN 0313333076

Resources[തിരുത്തുക]

 • Braun, Eric. Wilma Rudolph, Capstone Press, (2005) – ISBN 0-7368-4234-9
 • Coffey, Wayne R. Wilma Rudolph, Blackbirch Press, (1993) – ISBN 1-56711-004-5
 • Conrad, David. Stick to It!: The Story of Wilma Rudolph, Compass Point Books (August 2002) – ISBN 0-7565-0384-1
 • Harper, Jo. Wilma Rudolph: Olympic Runner (Childhood of Famous Americans), Aladdin (January 6, 2004) – ISBN 0-606-29739-1
 • Krull, Kathleen. Wilma Unlimited: How Wilma Rudolph Became the World's Fastest Woman, Harcourt * Children's Books; Library Binding edition (April 1, 1996) – ISBN 0-15-201267-2
 • Maraniss, David. Rome 1960: The Olympics That Changed The World, Simon & Schuster, (2008) – ISBN 1-4165-3408-3
 • Ruth, Amy. Wilma Rudolph, Lerner Publications (February 2000) – ISBN 0-8225-4976-X
 • Schraff, Anne E. Wilma Rudolph: The Greatest Woman Sprinter in History, Enslow Publishers, (2004) – ISBN 0-7660-2291-9
 • Sherrow, Victoria. Wilma Rudolph (On My Own Biographies), Carolrhoda Books (April 2000) – ISBN 1-57505-246-6
 • Streissguth, Tom. Wilma Rudolph, Turnaround Publisher, (2007) – ISBN 0-8225-6693-1

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വിൽമ_റുഡോൾഫ്&oldid=3543829" എന്ന താളിൽനിന്ന് ശേഖരിച്ചത്