വിൽക്കി കോളിൻസ്
വിൽക്കി കോളിൻസ് | |
|---|---|
| ജനനം | വില്യം വിൽക്കി കോളിൻസ് 8 ജനുവരി 1824 മറിൽബോൺ, ലണ്ടൻ |
| മരണം | 23 സെപ്റ്റംബർ 1889 (65 വയസ്സ്) ലണ്ടൻ |
| കാലഘട്ടം | 1840s–1880s |
| Genre | ഫിക്ഷൻ, നാടകം |
| പങ്കാളി(കൾ) | കരോലിൻ ഗ്രേവ്സ് (1858–1895) മാർത്ത റൂഡ് (1868–1919) |
| കുട്ടികൾ | 3 |
| കയ്യൊപ്പ് | |
പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് നോവലിസ്റ്റും തിരക്കഥാകൃത്തും ചെറുകഥാകൃത്തുമാണ് വിൽക്കി കോളിൻസ്. അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളാണ് ദ വുമൺ ഇൻ വൈറ്റ് , നോ നെയിം , അർമാഡെയ്ൽ , ദ മൂൺസ്റ്റോൺ എന്നിവ. ദ മൂൺസ്റ്റോൺ ഇംഗ്ലീഷിലെ ആദ്യ അപസർപ്പക നോവലായി കണക്കാക്കുന്നു.[1][2]
ലണ്ടൻ ചിത്രകാരനായിരുന്ന വില്യം കോളിൻസിന്റെയും അദ്ദേഹത്തിന്റെ ഭാര്യ ഹാരിയറ്റ് ഗെഡ്സിന്റെയും മകനായി ജനിച്ച അദ്ദേഹം പന്ത്രണ്ട് വയസ്സുള്ളപ്പോൾ കുടുംബത്തോടൊപ്പം ഇറ്റലിയിലേക്ക് താമസം മാറി. അവിടെയും ഫ്രാൻസിലും രണ്ട് വർഷക്കാലം താമസിച്ച് ഇറ്റാലിയൻ, ഫ്രഞ്ച് ഭാഷകൾ പഠിച്ചു. തുടക്കത്തിൽ ഒരു ചായക്കച്ചവടക്കാരനായാണ് അദ്ദേഹം ജോലി ചെയ്തത്. 1850-ൽ ആദ്യ നോവലായ അന്റോണിന പ്രസിദ്ധീകരിച്ചതിനുശേഷം, കോളിൻസ് ചാൾസ് ഡിക്കൻസിനെ കണ്ടുമുട്ടുകയും, അദ്ദേഹത്തിന്റെ സുഹൃത്തും ഉപദേഷ്ടാവുമായി മാറുകയും ചെയ്തു. ഡിക്കൻസിന്റെ ജേണലുകളായ ഹൗസ്‌ഹോൾഡ് വേഡ്‌സിലും ഓൾ ദി ഇയർ റൗണ്ടിലും കോളിൻസിന്റെ ചില കൃതികൾ പ്രത്യക്ഷപ്പെട്ടിരുന്നു.നാടകത്തിലും ഫിക്ഷനിലും ഇരുവരും സഹകരിച്ചു. 1860 കളോടെ കോളിൻസിന് സാമ്പത്തിക സ്ഥിരതയും അന്താരാഷ്ട്ര വായനക്കാരേയും ലഭിച്ചു. 1870 കളിലും 1880 കളിലും, സന്ധിവാതത്തിന് അദ്ദേഹം കഴിച്ചിരുന്ന മരുന്നായ കറുപ്പിന് അടിമയായതിനുശേഷം, അദ്ദേഹത്തിന്റെ ആരോഗ്യനില ക്ഷയിക്കുകയും അതോടൊപ്പം അദ്ദേഹത്തിന്റെ കലാസൃഷ്ടികളുടെ സ്വീകാര്യത കുറയുകയും ചെയ്തു.
വിവാഹ വ്യവസ്ഥയെ വിമർശിച്ചിരുന്ന കോളിൻസിന് രണ്ട് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു:. വിധവയായ കരോലിൻ ഗ്രേവ്സിനൊപ്പം- ജീവിതത്തിന്റെ ഭൂരിഭാഗവും താമസിച്ച അദ്ദേഹം അവളുടെ മകളെ തന്റേതുപോലെ കരുതി. രണ്ടാം ഭാര്യയാ മാർത്ത റൂഡിൽ അദ്ദേഹത്തിന് മൂന്ന് കുട്ടികളുണ്ടായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Wilkie Collins, The Moonstone". British Library. Archived from the original on 13 April 2023. Retrieved 13 April 2023.
- ↑ Noir in the North Genre, Politics and Place. Bloomsbury Publishing. 2020. p. 247.