വിർജീനിയ എം. ബാർബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിന്നി ബാർബർ
ജനനം
വിർജീനിയ എം. ബാർബർ
കലാലയംകേംബ്രിഡ്ജ് യൂണിവേഴ്സിറ്റി (MB BChir, MA)
University of Oxford (DPhil)
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾക്വീൻസ്ലാൻഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി
പ്രബന്ധംRegulation of the human α-globin genes by their chromatin context (1997)
വെബ്സൈറ്റ്staff.qut.edu.au/staff/ginny.barbour

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്നിൽ സ്ഥിതിചെയ്യുന്ന ക്വീൻസ്‌ലാന്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ (ക്യു‌ടി) പ്രൊഫസറാണ് വിർജീനിയ എം. ബാർബർ. കൂടാതെ ഓസ്‌ട്രേലിയൻ ഓപ്പൺ ആക്‌സസ് സ്‌ട്രാറ്റജി ഗ്രൂപ്പിന്റെ മേധാവിയായും അവർ പ്രവർത്തിക്കുന്നു.[1][2] PLOS മെഡിസിൻ്റെ മൂന്ന് സ്ഥാപക എഡിറ്റർമാരിൽ ഒരാളെന്ന നിലയിലും ഓപ്പൺ ആക്‌സസ് പ്രസ്ഥാനത്തെ വിജയിപ്പിക്കുന്നതിലെ അവരുടെ വിവിധ റോളുകളുടെ പേരിലും അവർ അറിയപ്പെടുന്നു.[3][4]

വിദ്യാഭ്യാസം[തിരുത്തുക]

വിർജീനിയ എം. ബാർബർ കേംബ്രിഡ്ജ് സർവകലാശാലയിൽ ബാച്ചിലർ ഓഫ് മെഡിസിൻ, ബാച്ചിലർ ഓഫ് സർജറി (എം ബി ബിസിർ) ബിരുദങ്ങളും മാസ്റ്റർ ഓഫ് ആർട്‌സ് (എംഎ) ബിരുദവും നേടി. ഇതിനെത്തുടർന്ന് ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ മോളിക്യുലർ മെഡിസിനിൽ ഡോക്ടർ ഓഫ് ഫിലോസഫി ബിരുദം നേടി.[5] അവിടെ അവരുടെ ഗവേഷണം ആൽഫ ഗ്ലോബിൻ ജീനുകളുടെ നിയന്ത്രണം നിരീക്ഷിക്കുകയെന്നതായിരുന്നു. 1997-ൽ അവാർഡ് നേടുകയും ചെയ്തു.[5][6]

കരിയർ, ഗവേഷണം[തിരുത്തുക]

അവളുടെ വിദ്യാഭ്യാസ, പരിശീലനത്തെത്തുടർന്ന് 1994 നും 2004 നും ഇടയിൽ ബാർബോർ ഒരു എക്സിക്യൂട്ടീവ് എഡിറ്ററായി സേവനമനുഷ്ഠിച്ചു.[3] പ്ലോസ് മെഡിസിന്റെ (2004-2013) മൂന്ന് സ്ഥാപിത എഡിറ്റർമാരിൽ ഒരാളാണ് ബാർബോർ. പിന്നീട് പ്ലോസ് മെഡിസിൻ എഡിറ്റോറിയൽ ഡയറക്ടർ (2012-2014), പ്ലോസ് മെഡിസിൻ, ബയോളജി എഡിറ്റോറിയൽ ഡയറക്ടർ (2014-2015) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.[3][7] കമ്മിറ്റി ഓഫ് പബ്ളിക് എത്തിക്സ് (COPE) അദ്ധ്യക്ഷയായും ബാർബോർ സേവനമനുഷ്ഠിച്ചിട്ടുണ്ട് (2012-2015; 2015-2017)[3][7][8][9] ബാർബോർ ഓസ്ട്രേലിയൻ ഓപ്പൺ ആക്സസ് സ്ട്രാറ്റജി ഗ്രൂപ്പിന്റെ ഡയറക്ടറായി പ്രവർത്തിക്കുന്നു.(2015-സജീവം)

അവലംബം[തിരുത്തുക]

  1. വിർജീനിയ എം. ബാർബർ publications indexed by Google Scholar വിക്കിഡാറ്റയിൽ തിരുത്തുക
  2. വിർജീനിയ എം. ബാർബർ publications from Europe PubMed Central
  3. 3.0 3.1 3.2 3.3 Anon (2018). "Virginia Barbour: Queen of open access". BMJ (in ഇംഗ്ലീഷ്). 363: k4148. doi:10.1136/bmj.k4148. ISSN 0959-8138. PMID 30355729. S2CID 53032870.
  4. GinnyBarbour വിർജീനിയ എം. ബാർബർ ട്വിറ്ററിൽ വിക്കിഡാറ്റയിൽ തിരുത്തുക
  5. 5.0 5.1 Barbour, Virginia (1997). Regulation of the human α-globin genes by their chromatin context. jisc.ac.uk (DPhil thesis). University of Oxford. OCLC 43192909. EThOS uk.bl.ethos.244591.[പ്രവർത്തിക്കാത്ത കണ്ണി]
  6. Barbour, Ginny. "QUT | Staff Profiles | Ginny Barbour". staff.qut.edu.au (in ഇംഗ്ലീഷ്). Retrieved 2019-05-19.
  7. 7.0 7.1 TachibanaJan. 29, Chris; 2016; Am, 9:00 (2017-11-03). "Responsibly conducting research". Science | AAAS (in ഇംഗ്ലീഷ്). Retrieved 2019-05-19. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
  8. Couzin-Frankel, Jennifer (2018). "'Journalologists' use scientific methods to study academic publishing. Is their work improving science?". Science. doi:10.1126/science.aav4758. ISSN 0036-8075. S2CID 115360831.
  9. "Virginia Barbour | Committee on Publication Ethics: COPE". publicationethics.org. Retrieved 2019-05-19.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിർജീനിയ_എം._ബാർബർ&oldid=3865299" എന്ന താളിൽനിന്ന് ശേഖരിച്ചത്