വിൻഡോസ് എക്സ്‌പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിൻഡോസ് എക്സ്പി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിൻഡോസ് എക്സ്.പി
സർവീസ് പായ്ക്ക് 3 ഉള്ള വിൻഡോസ് എക്സ്.പിയുടെ സ്ക്രീൻഷോട്ട്
OS familyമൈക്രോസോഫ്റ്റ് വിൻഡോസ്
Source modelClosed source, Shared source
Released to
manufacturing
ഒക്ടോബർ 25, 2001
Latest release5.1.2600.5512 സർവീസ് പായ്ക്ക് 3 (SP3) / April 21, 2008[1]
Platformsx86, x86-64, IA-64
LicenseMS-EULA
Official websiteവിൻഡോസ് എക്സ്.പി ഹോം പേജ്
Support status
Mainstream support (only with Service Pack 2 and 3) [2]
Articles in the series

മൈക്രോസോഫ്റ്റ് കോർപറേഷൻ 2001-ൽ പുറത്തിറക്കിയ ഓപ്പറേറ്റിങ് സിസ്റ്റം ആണ്‌ വിൻഡോസ് എക്സ് പി. കുറച്ചു സമയത്തിൽ തന്നെ ഈ ഉല്പന്നം ജനപ്രീതി പിടിച്ചുപറ്റി.

എക്സ്പീരിയൻസ്("eXPerience) എന്നതിന്റെ ചുരുക്കമായാണ് എക്സ്.പി(XP) എന്ന പേര്[3]. വിൻഡോസ് 2000 പ്രൊഫെഷണൽ, വിൻഡോസ് എം.ഇ എന്നിവയ്ക്കു ശേഷം വന്ന എക്സ്.പി നിർമ്മിച്ചിരിക്കുന്നത് വിൻഡോസ് എൻ.റ്റി കെർണലിനെ അടിസ്ഥാനമാക്കിയാണ്. 2001 ഒക്ടോബർ 25-നാണ് ആദ്യ റിലീസ് നടന്നത്.

എക്സ്.പിയുടെ രണ്ട് പ്രധാനപ്പെട്ട പതിപ്പുകൾ താഴെപ്പറയുന്നവയാണ്.

  • വിൻഡോസ് എക്സ്.പി ഹോം എഡിഷൻ, ഗാർഹിക ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ളത്,
  • വിൻഡോസ് എക്സ്.പി പ്രൊഫെഷണൽ, കൂടുതൽ പ്രവർത്തനശേഷി ഉള്ളത് വ്യാവസായിക തലത്തിലും, കൂടുതൽ പ്രവർത്തനം നടക്കുന്ന മറ്റ് മേഖലകളിൽ ഉപയോഗിക്കുവാൻ തക്ക ശക്തി ഉള്ളത്.

മൾട്ടിമീഡിയ ഉപയോഗങ്ങൾക്കുവേണ്ടിയുള്ള വിൻഡോസ് എക്സ്.പി മീഡിയാ സെന്റർ എഡിഷൻ, ടാബ്ലറ്റ് പിസികൾക്കു വേണ്ടിയുള്ള വിൻഡോസ് എക്സ്.പി ടാബ്ലറ്റ് പിസി എഡിഷൻ തുടങ്ങിയ മറ്റ് പതിപ്പുകളും എക്സ്.പിക്കുണ്ട്. താമസിയാതെ രണ്ട് 64ബിറ്റ് പ്രൊസസ്സർ ആർക്കിടെക്റ്ററുകൾക്ക് വേണ്ടിയുള്ള എക്സ്.പി പതിപ്പുകൾ മൈക്രോസോഫ്റ്റ് ഇറക്കി,

  • വിൻഡോസ് എക്സ്.പി 64-ബിറ്റ് പതിപ്പ് ഇന്റൽ ഇറ്റാനിയം(Itanium) അഥവാ ഐ.എ-64(IA-64) പ്രൊസസ്സറിനു വേണ്ടിയുള്ളതും
  • വിൻഡോസ് എക്സ്.പി 64 പ്രൊഫെഷണൽ എക്സ്64 പതിപ്പ് എക്സ്86-64(x86-64) പ്രൊസസ്സ്റുകൾക്ക് വേണ്ടിയും.

ഇതിന് പുറമെ വിൻഡോസ് എക്സ്.പി എംബഡഡ്, പ്രത്യേക മാർക്കറ്റുകളെ ലക്ഷ്യമാക്കിയുള്ള വിൻഡോസ് എക്സ്.പി സ്റ്റാർട്ടർ പതിപ്പ് എന്നിങ്ങനെയുള്ള പതിപ്പുകളും ഉണ്ട്.

സിസ്റ്റം ആവശ്യകതകൾ[തിരുത്തുക]

വിൻഡോസ് എക്സ്.പി ഹോം/പ്രൊഫെഷണൽ പതിപ്പുകൾ ഉപയോഗിക്കുവാൻ ആവശ്യമുള്ള ഹാർഡ്‌വെയർ വിശദാംശങ്ങൾ തഴെപ്പറയുന്നു:[4]

ഏറ്റവും കുറഞ്ഞത് മികച്ച പ്രവർത്തനത്തിന് ശുപാർശ ചെയ്യപ്പെടുന്നത്
പ്രൊസസ്സർ 233 MHz1 300 MHz അല്ലെങ്കിൽ അതിൽ കൂടുതൽ
മെമ്മറി 64 മെഗാബൈറ്റ് റാം2 128 മെഗാബൈറ്റ് റാമോ അതിൽ കൂടുതലോ ആവാം
വീഡിയോ അഡാപ്റ്ററും, മോണിറ്ററും സൂപ്പർ വി.ജി.എ (800 x 600) അല്ലെങ്കിൽ അതിൽ കൂടുതൽ റെസല്യൂഷൻ
ഹാർഡ് ഡിസ്കിൽ ആവശ്യമായ സ്ഥലം 1.5 ജിഗാബൈറ്റോ അതിൽ കൂടുതലോ
(സർവീസ് പാക്ക് 2 വിന് 1.8ജിഗാബൈറ്റ് അധിക ഹാർഡിസ്ക് സ്ഥലം ആവശ്യമാണ്[5], സർവീസ് പാക്ക് 3-ന് ഹാർഡ്‌ഡിസ്കിൽ 900 മെഗാബൈറ്റ് അധികസ്ഥലം ആവശ്യമായിവരും[6])
ഡ്രൈവുകൾ സി.ഡി. റോം ഡ്രൈവ് അല്ലെങ്കിൽ ഡി.വി.ഡി. ഡ്രൈവ്
ഇൻപുട്ട് ഡിവൈസുകൾ കീബോർഡ്. മൈക്രോസോഫ്റ്റ് മൗസ് അല്ലെങ്കിൽ ഏതെങ്കിലും പോയിന്റിങ്ങ് ഡിവൈസ്
ശബ്ദം സൗണ്ട് കാർഡ്. സ്പീക്കറുകൾ അല്ലെങ്കിൽ ഹെഡ്ഫോൺ

സർവീസ് പാക്ക്[തിരുത്തുക]

മൈക്രോസോഫ്റ്റ് പുറത്തിറക്കുന്ന അപ്ഡേറ്റുകൾ അടങ്ങുന്ന ഒരു പാക്കേജ് ആണു സർവീസ് പാക്ക്. ഇതിനകം മൂന്നു സർവീസ് പാക്കുകൾ ഇറക്കി കഴിഞ്ഞു.

വിൻഡോസ് എക്സ് പി ഡെസ്ക്റ്റടോപ് തീമുകൾ[തിരുത്തുക]

വിൻഡോസിന്റെ മറ്റു പതിപ്പുകളിൽ നിന്നും വ്യത്യാസമായി എക്സ്പി യിൽ ലുണ (Luna) എന്ന തീം ഉൾപ്പെടുത്തിയിടുണ്ട്.

മറ്റു തീമുകൾ:-

  • സൂൺ തീം,
  • 4പതാസ് തീം,
  • റീ റീ കാവോ സാൻ തീം,
  • സാൻ ഫെർമിൻ തീം,
  • നുനാവറ്റ് തീം,
  • ഒണ്ടാറിയൊ തീം,
  • പോർതുഗീസ് ഡിസ്കവറീസ് തീം,
  • റൊയാൽ തീം,
  • റൊയാൽ നൊയർ തീം,
  • ക്രിസ്തുമസ് തീം,
  • ബ്രസീലിയൻ ബീച്ചസ് തീം,
  • ബ്രസീലിയൻ കാർണിവൽ തീം

ഈ തീമുകൾ എക്സ്പി യിൽ ഉണ്ടായിരിക്കില്ല. പകരം നമ്മൾ മൈക്രോസോഫ്റ്റിൽ നിന്നും ഡൗൺലോഡ് ചെയ്യണം.

ഇതുംകാണുക[തിരുത്തുക]

പുറമെനിന്നുള്ള കണ്ണികൾ[തിരുത്തുക]

മൈക്രോസോഫ്റ്റ് വെബ്സൈറ്റ്

അവലംബം[തിരുത്തുക]

  1. http://forums.microsoft.com/TechNet/ShowPost.aspx?PostID=3214173&SiteID=17
  2. ""Windows Life-Cycle Policy"". Microsoft. Retrieved 2007-06-19.
  3. http://www.microsoft.com/presspass/press/2001/feb01/02-05namingpr.mspx
  4. "വിൻഡോസ് എക്സ്.പി ഓപറേറ്റിങ്ങ് സിസ്റ്റങ്ങളുടെ ഹാർഡ്‌വെയർ ആവശ്യകതകൾ". 28 ഏപ്രിൽ 2005. Retrieved 2007-03-12.
  5. "System Requirements for Windows XP Service Pack 2". മൈക്രോസോഫ്റ്റ്. 20 August 2004. Retrieved 2007-08-19.
  6. http://technet.microsoft.com/en-us/windows/cc164204.aspx#1
"https://ml.wikipedia.org/w/index.php?title=വിൻഡോസ്_എക്സ്‌പി&oldid=3899012" എന്ന താളിൽനിന്ന് ശേഖരിച്ചത്