വിൻജാമുരി അനസൂയ ദേവി
വിൻജാമുരി അനസൂയ ദേവി | |
---|---|
![]() | |
ജനനം | East Godavari district, Andhra Pradesh, British India | 12 മേയ് 1920
മരണം | 23 മാർച്ച് 2019 | (പ്രായം 98)
ദേശീയത | Indian |
തൊഴിൽ | ഗായിക, ഹാർമോണിയം പ്ലേയർ, സംഗീതസംവിധായക |
തെലുങ്ക് ഗായികയും, ഹാർമോണിയം പ്ലേയറും, സംഗീതസംവിധായകയും, എഴുത്തുകാരിയുമായിരുന്നു വിൻജാമുരി അനസൂയ ദേവി (മെയ് 12, 1920 - മാർച്ച് 23, 2019).[1][2][3]അവരുടെ മേഖല നാടോടി സംഗീതവും പാട്ടുകളും ആയിരുന്നു.
ആദ്യകാല ജീവിതവും പശ്ചാത്തലവും[തിരുത്തുക]
അനസൂയ ഇന്ത്യൻ സ്റ്റേജ് നടനും തെലുങ്ക്-സംസ്കൃത പണ്ഡിറ്റും എഴുത്തുകാരനുമായ വിൻജാമുരി വെങ്കട ലക്ഷ്മി നരസിംഹറാവുവിന്റെ മകളായിരുന്നു.[2] തെലുങ്ക് ഗായിക കൂടിയായ വിൻജാമുരി സീതാദേവി അവരുടെ സഹോദരിയായിരുന്നു.[4]സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, സർവേപള്ളി രാധാകൃഷ്ണൻ, സുഭാസ് ചന്ദ്ര ബോസ് എന്നിവരുടെ സാന്നിധ്യത്തിൽ സംഗീത കച്ചേരികൾ ആലപിച്ചിരുന്നു. [5]ആന്ധ്രാപ്രദേശിലെയും തമിഴ്‌നാട്ടിലെയും നാടോടി സംഗീതത്തെക്കുറിച്ചുള്ള പരാമർശത്തിൽ പ്രത്യേകിച്ച് 1950 മുതൽ 1990 വരെയുള്ള തലമുറകളിൽ, വിഞ്ചാമുരി സഹോദരിമാരായ അനസൂയയും സീതയും ഉൾപ്പെടുന്നു. അനസൂയയും ഹാർമോണിയം വായിക്കുന്നതിൽ മിടുക്കിയായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് കൃഷ്ണ ശാസ്ത്രി സംഗീതം നൽകിയ ‘ജയ, ജയ, ജയ പ്രിയ ഭാരത ജനാനി’ എന്ന ഗാനം അവർ ജനപ്രിയമാക്കി.[6]
അവരുടെ രണ്ട് പുസ്തകങ്ങളായ 'ബാവ ഗീതാലു', 'നാടൻ പാട്ടുകളുടെ സമാഹാരം' എന്നിവ കഴിഞ്ഞ വർഷം ചെന്നൈയിൽ പുറത്തിറങ്ങി. 1977 ൽ ആന്ധ്ര സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദവും നേടി. അമേരിക്കയിൽ നിന്നുള്ള ആജീവനാന്ത നേട്ടത്തിനുള്ള അവാർഡും പാരീസിൽ നിന്നുള്ള ക്വീൻ ഓഫ് ഫോക്ക് അവാർഡും അവർക്ക് ലഭിച്ചു. (ANI)[7]
അവലംബം[തിരുത്തുക]
- ↑ "Queen of folk music - HYDB". The Hindu. ശേഖരിച്ചത് 2018-06-03.
- ↑ 2.0 2.1 "With many firsts to her credit - MADS". The Hindu. ശേഖരിച്ചത് 2018-06-03.
- ↑ "Space across new horizons - MADS". The Hindu. ശേഖരിച്ചത് 2018-06-03.
- ↑ Srihari, Gudipoodi "An Era of Light Music", The Hindu June 11, 2018
- ↑ Mayabrahma, Roja (2019-03-24). "KCR condoles death of radio commentator Dr Vinjamuri Anasuya Devi". www.thehansindia.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-03-06.
- ↑ Somasekhar, M. "The Vinjamuri sisters — end of an era in folk music". @businessline (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-02-06.
- ↑ "KCR condoles Anasuya Devi's demise". ANI News (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-03-06.
പുറംകണ്ണികൾ[തിരുത്തുക]
- "NATA 2012 Award Winners". Indo American News. മൂലതാളിൽ നിന്നും 2018-05-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-03.
- https://www.madhuravani.com/anasuya మధురవాణి అంతర్జాల పత్రిక ప్రత్యేకం. madhuravani.com
- https://www.madhuravani.com/blank-41 మధురవాణి అంతర్జాల పత్రిక ప్రత్యేకం. madhuravani.com
- https://www.youtube.com/watch?v=ls9FXBHuX-s&t=677s Vinjamuri Anasuya Devi folk songs - original tracks