വിഹാർ തടാകം
വിഹാർ തടാകം
विहार तलाव | |
---|---|
സ്ഥാനം | സഞ്ജയ് ഗാന്ധി ദേശീയോദ്യാനം |
നിർദ്ദേശാങ്കങ്ങൾ | 19°08′38″N 72°54′36″E / 19.1440°N 72.910°E |
Type | ശുദ്ധജലതടാകം |
പ്രാഥമിക അന്തർപ്രവാഹം | മിഠി നദി |
Primary outflows | മിഠി നദി |
Catchment area | 18.96 കി.m2 (7.32 ച മൈ) |
Basin countries | India |
ഉപരിതല വിസ്തീർണ്ണം | 7 കി.m2 (2.7 ച മൈ) |
പരമാവധി ആഴം | 34 മീ (112 അടി) |
Water volume | 9,200,000,000 imp gal (0.042 കി.m3) |
ഉപരിതല ഉയരം | 80.42 മീ (263.8 അടി) |
അധിവാസ സ്ഥലങ്ങൾ | മുംബൈ |
മുംബൈയിൽ വിഹാർ ഗ്രാമത്തിന് സമീപം സ്ഥിതിചെയ്യുന്ന ഒരു ശുദ്ധജലതടാകമാണ് വിഹാർ തടാകം. സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന്റെ ഭാഗമാണ് ഈ തടാകം. ദക്ഷിണ മുംബൈയിലേക്കുള്ള കുടിവെള്ളത്തിന്റെ ഒരു സ്രോതസ്സ് കൂടിയാണ് വിഹാർ[1].
പേരിനു പിന്നിൽ
[തിരുത്തുക]ഒരു പ്രാചീന ബുദ്ധവിഹാരത്തിൽ നിന്നുമാണ് ഇവിടെയുള്ള ഗ്രാമത്തിനും ഈ തടാകത്തിനും വിഹാർ എന്ന പേര് ലഭിച്ചത്. ഈ ബുദ്ധവിഹാരത്തേക്കുറിച്ചുള്ള ലിഖിതങ്ങൾ ലഭ്യമായിരുന്നുവെങ്കിലും കൃത്യമായ സ്ഥാനം വെളിവാക്കപ്പെട്ടത് 2017-ൽ മുംബൈ സർവ്വകലാശാലയിലെ ഒരു ഗവേഷണസംഘത്തിന്റെ കണ്ടെത്തലിലൂടെയാണ്[2].
ചരിത്രം
[തിരുത്തുക]1845 ജൂൺ മാസത്തിൽ മുംബൈയിൽ കുടിവെള്ളക്ഷാമം രൂക്ഷമായതിനേത്തുടർന്ന് ഒരു പ്രക്ഷോഭം നടക്കുകയുണ്ടായി. ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച രണ്ടംഗ കമ്മിറ്റി ഇതേക്കുറിച്ച് പഠിക്കുകയും കൃതൃമജലസംഭരണികളുടെ നിർമ്മാണം അനിവാര്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. മിഠി നദി കേന്ദ്രീകരിച്ച് മൺസൂൺ കാലത്ത് ഉണ്ടാവാറുള്ള ശുദ്ധജലപ്രവാഹത്തെ തടയണ കെട്ടി ശേഖരിക്കുവാനായി ഒരു പദ്ധതി തയ്യാറാക്കപ്പെട്ടു[3]. ഇതിനെ അനുകൂലിച്ച് 1850-ൽ ക്യാപ്റ്റൻ ക്രോഫോർഡ് ഒരു റിപ്പോർട്ട് സമർപ്പിച്ചു. ‘വിഹാർ വാട്ടർ വർക്ക്സ്’ എന്ന പേരിൽ 1856-ൽ തുടങ്ങിയ പദ്ധതി 1860-ൽ പൂർത്തിയായി. ഈ ജലസംഭരണത്തിന്റെ ഭാഗമായി രൂപം കൊണ്ടവയാണ് തുൾസി തടാകം, വിഹാർ തടാകം, പവായ് തടാകം എന്നിവ.
പരിസ്ഥിതി
[തിരുത്തുക]തുൾസി, വിഹാർ എന്നീ തടാകങ്ങൾ സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിനുള്ളിലും പവായ് തടാകം ഇതിനു പുറത്തുമാണ്. തടാകവും ചുറ്റുമുള്ള പ്രദേശങ്ങളും ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ സംരക്ഷണത്തിൽ ആണ്. 2000-2017 കാലഘട്ടത്തിൽ മാത്രം ഈ തടാകങ്ങൾക്ക് ചുറ്റുമുള്ള സസ്യജാലങ്ങളിൽ 28 മുതൽ 30 ശതമാനം വരെ കുറവ് വന്നതായി ഒരു പഠനത്തിൽ കണ്ടെത്തി[4].
അവലംബം
[തിരുത്തുക]- ↑ http://theory.tifr.res.in/bombay/history/water.html Bombay History: Water
- ↑ ഇന്ത്യൻ എക്സ്പ്രസ്സ്
- ↑ "Sustaining the Hydraulic Empire: Vihar and the Saga of Piped Water Supply Management in Bombay City (1845-1957)" (PDF). Archived from the original (PDF) on 2021-10-18. Retrieved 2018-01-15.
- ↑ ഹിന്ദുസ്ഥാൻ ടൈംസ്, ഒക്റ്റോബർ 14, 2017