വിസിൽബ്ലോവർ സംരക്ഷണ നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുറന്നുകാട്ടുന്ന വിസിൽബ്ലോവർമാർക്ക് സംരക്ഷണം വ്യവസ്ഥചെയ്യുന്നതിനായി ഇന്ത്യയുടെ പാർലമെന്റ് പാസ്സാക്കിയ നിയമമാണ്വിസിൽ ബ്ലോവർ സംരക്ഷണ നിയമം,2011.

സ്ഥാപനങ്ങളിലെ അഴിമതിയും ക്രമക്കേടുകളും വെളിച്ചത്തുകൊണ്ടുവരാൻ തയ്യാറാകുന്ന ജീവനക്കാരും സഹപ്രവർത്തകരും അതുമായി ബന്ധപ്പെടുന്ന മറ്റുള്ളവരും അനവധി പ്രത്യാഘാതങ്ങളെ നേരിടാറുണ്ട്. ജീവനും സ്വത്തിനും തൊഴിലിനുമൊക്കെ ഭീഷണിയാകാവുന്ന ഈ പ്രവർത്തനം നടത്തുവാൻ മുന്നോട്ടുവരുന്ന വിസിൽ ബ്ലോവർമാരെ സംരക്ഷിക്കുക എന്നത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമായി കണ്ടുകൊണ്ടാണ് വിവിധ രാജ്യങ്ങളിൽ ഇതിനായി നിയനിർമ്മാണം നടത്തിയിരിക്കുന്നത്. [1]

മറ്റു രാജ്യങ്ങളിൽ[തിരുത്തുക]

അമേരിക്ക, ബ്രിട്ടൺ, ആസ്ട്രേലിയ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ ഇതിനായുള്ള നിയമനിർമ്മാണം നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ "പബ്ലിക് ഇന്ററസ്റ്റ് ഡിസ്‌ക്ലോഷർ ആൻഡ് പ്രൊട്ടക്ഷൻ റ്റു പേഴ്സൺസ് മേക്കിങ്ങ് ദി ഡിസ്‌ക്ലോഷർ ബിൽ, 2010" എന്ന പേരിൽ ഒരു നിയമം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിനെ തുടർന്ന് പാർലമെന്റിന്റെ പരിഗണനയിലാണ്. [2]

അവലംബം[തിരുത്തുക]

  1. "വിസിൽ ബ്ലോവേഴ്സ്:ഈസ് എ ചേഞ്ച് ഇൻ ദി ലോ ഇനഫ് റ്റു പ്രൊട്ടക്ട് ദെം?". ഇൻഡിപെൻഡന്റ്.കോ.യുകെ. ശേഖരിച്ചത് 2013-07-08. External link in |publisher= (help)
  2. "ഇന്ത്യാ നീഡ്സ് എ സ്ട്രോങ്ങ് വിസിൽ ബ്ലോവേഴ്സ് ലോ". ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്. ശേഖരിച്ചത് 2013-07-08. External link in |publisher= (help)