വിഷൻ
Vision - From the Life of Hildegard von Bingen | |
---|---|
![]() | |
സംവിധാനം | മാർഗരേത്ത് വോൺ ട്രോട്ട |
നിർമ്മാണം | മാർക്കസ് സിമ്മർ, ഹെൻഗമേ പനാഹി, റിച്ചാർഡ് ബോൾസ്‌ലൈൻ, മാൻഫ്രെഡ് തുറൌ |
രചന | മാർഗരേത്ത് വോൺ ട്രോട്ട |
അഭിനേതാക്കൾ | ബാർബറ സുക്കോവ ഹെയ്നോ ഫെർച്ച് ഹന്ന ഹെർസ്പ്രംഗ് |
സംഗീതം | ക്രിസ് ഹെയ്ൻ |
ഛായാഗ്രഹണം | ആക്സൽ ബ്ലോക്ക് |
ചിത്രസംയോജനം | കോറിന ഡയറ്റ്സ് |
വിതരണം | സെയ്റ്റ്ജിസ്റ്റ് ഫിലിംസ് |
റിലീസിങ് തീയതി | 2010 |
രാജ്യം | ജർമ്മൻ, ഫ്രഞ്ച് സംയുക്ത സംരംഭം |
ഭാഷ | ജർമ്മൻ ഇംഗ്ലീഷ് |
സമയദൈർഘ്യം | 111 minutes |
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജർമനിയിൽ ജീവിച്ചിരുന്ന ദാർശനികയായ സന്യാസിനി ഹിൽഡെഗാർഡ് വോൺ ബിൻജെന്റെ ജീവിതത്തെക്കുറിച്ചുള്ള സിനിമ.എൺപത് സിംഫണികളുടെ സംവിധായിക, ശാസ്ത്രജ്ഞ,ഡോക്ടർ,എഴുത്തുകാരി, കവയിത്രി, തത്ത്വ ചിന്തക, പരിസ്ഥിതി പ്രവർത്തക തുടങ്ങി പലമേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സന്യാസിനിയായിരുന്നു അവർ. ഭക്തിക്ക് വിപ്ലവകരവും മാനുഷികവുമായ പുതിയ വഴിവെട്ടിത്തുറന്നു.സ്ത്രീ ലൈംഗികതയെക്കുറിച്ച് ആദ്യമായി എഴുതിയ സ്ത്രീകൂടിയാണിവർ.അവരുടെ സംഗീതത്തിനും തത്ത്വ ചിന്തക്കും ഇപ്പോഴും ആരാധകർ ഏറെയാണ്.ഡാന്റെ, ലിയനാർഡൊ ഡാവിഞ്ചിതുടങ്ങി പിൽക്കാലത്തെ പ്രതിഭകൾ പലരും ഇവരുടെ സ്വാധീനം അവകാശപ്പെട്ടിട്ടുണ്ട്.യൂറോപ്പിനെ മധ്യയുഗത്തിന്റെ ഇരുണ്ട കാലത്തുനിന്നും ആധുനികതയിലേക്ക് നയിച്ചതിൽ ഹിൽഡെഗാർഡ് വോൺ ബിൻജെന്റെ പങ്ക് വലുതാണ്.
പുരസ്കാരങ്ങൾ[തിരുത്തുക]
- ഒഫിഷ്യൽ സെലക്ഷൻ- [ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ]][1] 2009
- ഒഫിഷ്യൽ സെലക്ഷൻ - [ടൊറന്റോ ഇന്റെർനാഷണൽ ഫിലിം ഫെസ്റ്റിവൽ]][2] 2009
അവലംബം[തിരുത്തുക]
- ↑ www.telluridefilmfestival.org
- ↑ http://tiff.net/