വിഷ്ണു ദേവ് സായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിഷ്ണു ദേവ് സായ്
മണ്ഡലംറായ്ഗഡ് ലോക്സഭാ മണ്ഡലം
കേന്ദ്ര സഹമന്ത്രി
ഖനി, സ്റ്റീൽ, തൊഴിൽ വകുപ്പ്[1]
പദവിയിൽ
പദവിയിൽ വന്നത്
26 മേയ് 2014
പാർലമെന്റ് അംഗം
പദവിയിൽ
പദവിയിൽ വന്നത്
16 മേയ് 2014
വ്യക്തിഗത വിവരണം
ജനനം (1964-02-21) 21 ഫെബ്രുവരി 1964 (പ്രായം 56 വയസ്സ്)
Bagiya, Kunkuri, ഛത്തീസ്ഗഡ്
രാഷ്ട്രീയ പാർട്ടിഭാരതീയ ജനതാ പാർട്ടി
പങ്കാളികൗസല്യ ദേവി
മക്കൾSon Toshendradeo Sai
daughters N.Sai & S.Sai
വസതിBagiya, കുങ്കുരി
As of May 28, 2014
ഉറവിടം: [1]

ഭാരതീയ ജനതാ പാർട്ടി നേതാവും നിലവിലെ ഖനി, സ്റ്റീൽ, തൊഴിൽ വകുപ്പ് സഹമന്ത്രിയുമാണ് വിഷ്ണു ദേവ് സായ്. പതിമൂന്ന്, പതിനാല്, പതിനഞ്ച് ലോക്സഭകളിലെ അംഗമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

ഫെബ്രുവരി 21ന് ഛത്തീസ്ഗഡിലെ കുങ്കുരിയിൽ ജനിച്ചു.[2] ലോയോള ഹയർ സെക്കണ്ടറി സ്ക്കൂളിൽ പഠിച്ചിട്ടുണ്ട്.[3]

കുടുംബം[തിരുത്തുക]

റാം പ്രസാദ് സായിയുടെയും ജഷ്മണി ദേവിയുടെയും മകനാണ്. കൗസല്യ ദേവിയെ 1991 മേയ് 27ന് വിവാഹം ചെയ്തു. 2 ആൺമക്കളും ഒരു പെൺകുട്ടിയുമുണ്ട്.[4]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1990 മുതൽ 1998 വരെ മധ്യപ്രദേശ് നിയമസഭയിൽ 2 തവണ അംഗമായിരുന്നു. 1999ൽ പതിമൂന്നാം ലോക്സഭയിൽ അംഗമായി. 2004ൽ രണ്ടാം തവണ പതിനാലാം ലോക്സഭയിലും 2009ൽ പതിനഞ്ചാം ലോക്സഭയിലും അംഗമായി.[5] ബി.ജെ.പിയുടെ ഛത്തീസ്ഗഡ് യൂണിറ്റ് പ്രസിഡന്റാണ്.[6]

മോദി സർക്കാർ[തിരുത്തുക]

നിലവിൽ നരേന്ദ്ര മോദി മന്ത്രിസഭയിലെ ഖനി, സ്റ്റീൽ, തൊഴിൽ വകുപ്പ് സഹമന്ത്രിയാണ്.[7]

അവലംബം[തിരുത്തുക]

  1. http://timesofindia.indiatimes.com/home/lok-sabha-elections-2014/news/PM-Modi-announces-list-of-Cabinet-ministers-with-portfolios/articleshow/35621676.cms
  2. http://www.elections.in/political-leaders/vishnu-deo-sai.html
  3. http://india60.com/mps/profile/vishnu-deo-sai
  4. http://archive.india.gov.in/govt/loksabhampbiodata.php?mpcode=389
  5. http://164.100.47.132/LssNew/Members/Biography.aspx?mpsno=389
  6. http://zeenews.india.com/news/chhattisgarh/vishnudeo-sai-named-new-chhattisgarh-bjp-president_905829.html
  7. "മോദി ചുമതലയേറ്റു; മന്ത്രിമാർക്ക് വകുപ്പുകളായി". മാതൃഭൂമി. 27 മോയ് 2014. ശേഖരിച്ചത് 6 ജൂൺ 2014. Check date values in: |date= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിഷ്ണു_ദേവ്_സായ്&oldid=2665563" എന്ന താളിൽനിന്ന് ശേഖരിച്ചത്