വിശുദ്ധ ഹാനിബാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കത്തോലിക്കസഭയിലെ ഒരു വിശുദ്ധനാണ് വിശുദ്ധ ഹാനിബാൾ (Annibale Maria di Francia, അല്ലെങ്കിൽ Hannibal Mary di Francia)‌


ആമുഖം[തിരുത്തുക]

വരുംതലമുറയുടെ വഴികാട്ടികളാകാനൂള്ള സിദ്ധികൾ  നിറഞ്ഞ് നില്ക്കുന്ന ചില വ്യക്തികളെ എല്ലാക്കാലത്തും നമുക്ക് കണ്ടെത്താനാകും. നഷ്ടങ്ങളുടെയും പാളിച്ചകളുടെയും കഥ പറഞ്ഞ് ജീവിതം തള്ളി നീക്കുന്നവരെ ദൈവാനുഭവത്തിന്റെ തീരങ്ങളിലേക്ക് നയിക്കാൻ കാലാകാലങ്ങളിൽ ദൈവം ഓരോരുത്തരെ കണ്ടെത്തുന്നു. ഇന്നും ഈ കർമ്മം തുടർന്നുകൊണ്ടേയിരിക്കുന്നു . ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ളവരാണവർ. പത്തൊമ്പതാം നൂറ്റാണ്ടിൽ കത്തോലിക്കാ സഭയിൽ മധ്യാഹ്നസൂര്യനെപ്പോലെ ശോഭിച്ച് പ്രകാശം പരത്തിയ വിശുദ്ധനാണ് ഹാനിബാൾ, ദൈവവിളി പ്രാർഥനയുടെ മധ്യസ്ഥനായി തിരുസഭ അംഗീകരിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ജീവിതയാത്രയിലൂടെയുള്ള ഒരു തീർത്ഥാടനമാണ് ഈ ചരിത്രം.

ജനനവും ബാല്യവും[തിരുത്തുക]

ഇറ്റലിയിലെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലം[തിരുത്തുക]

ഇറ്റലിയിലെ സിസിലി എന്ന പട്ടണത്തിലെ ശാന്തവും സുന്ദരവും പ്രകൃതിരമണീയവുമായ മെസ്സീന എന്ന ഗ്രാമത്തിൽ ഫ്രാൻസീസ് അന്ന ദമ്പതിമാർക്ക് കോമളനായ ഒരു ആൺകുട്ടി പിറന്നു. അവർ അവനെ സ്നേഹത്തോടെ ഹാനിബാൾ എന്ന് വിളിച്ചു.

                  ഈ സമയം ഇറ്റലിയുടെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലം സംഭവബഹുലമായിരുന്നു. ഇറ്റലിയിലെങ്ങും സമൂലമാറ്റത്തിന്റെ സമയമായിരുന്നു. പല പ്രദേശങ്ങളുടെയും ഏകീകരണ പ്രക്രിയകൾ നടന്നുകൊണ്ടിരിക്കുന്ന സമയം. 1860 മെയ് 15-ാം തിയതി ഗ്യാരിബാൾഡി രാജാവ് ആയിരക്കണക്കിന് ആളുകളുടെ പിന്തുണയോടുകൂടി പലേർമോ പ്രദേശം കീഴടക്കിയതോടുകൂടി സിസിലിക്കും പരിസര പ്രദേശങ്ങൾക്കും മുഴുവൻ സ്വാതന്ത്ര്യം ലഭിച്ചു. ഇതിനുശേഷം ഇറ്റലിയുടെ വിവിധ പ്രദേശങ്ങളുടെ പ്രതിനിധികൾ ചേർന്ന് 1861 മാർച്ച് 17 ന് ആദ്യത്തെ ഇറ്റാലിയൻ പാർലമെന്റിന് രൂപം കൊടുത്തു. ഏകീകരണ പ്രക്രിയകൾ പൂർത്തിയായി കഴിഞ്ഞപ്പോൾ ഇറ്റലിയുടെ തലസ്ഥാനമായി തിരഞ്ഞെടുത്തത് പുണ്യ നഗരിയായ റോമിനെയാണ്. ഏകീകരണ നടപടികൾ കഴിഞ്ഞെങ്കിലും നാടിന്റെ വികസനം എന്നുളളത് ഏറെ വിദൂരത്തായിരിന്നു. രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക വിദ്യാഭ്യാസ മേഖലകളെല്ലാം നാശത്തിന്റെ വക്കിലായിരുന്നു.

കത്തോലിക്കാസഭയുടെ പശ്ചാത്തലം[തിരുത്തുക]

ഇറ്റലിയിലെ പ്രദേശങ്ങളുടെ ഏകീകരണം സഭയുടെ ചരിത്രത്തിലും നിർണ്ണായകമായ സ്വാധീനം ചെലുത്തി. പ്രധാനമായും മാർപ്പാപ്പയ്ക്കുണ്ടായിരുന്ന അധികാരങ്ങൾ വെട്ടിച്ചുരുക്കി. മാർപ്പാപ്പയ്ക്ക് രാജ്യത്തിന്റെ പ്രദേശങ്ങളിലുളള അധികാരം ഭരണകൂടം എടുത്തുകളഞ്ഞു. എന്നാൽ മാർപ്പാപ്പ ഇതിനെ എതിർക്കുകയും ഭരണകൂടത്തിന്റെ നിലപാടുകളെ സ്വീകരിക്കേണ്ട എന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. സഭയും ഭരണകൂടവും തമ്മിൽ പല സന്ദർഭങ്ങളിലും വാക്കുതർക്കങ്ങളുണ്ടാകുകയും, സഭയുടെ പ്രാഥമിക ദൗത്യത്തിൽ നിന്നും വ്യതിചലിക്കുകയും ചെയ്തു. ജനങ്ങളുടെ ആദ്ധ്യാത്മിക വളർച്ചയിൽ നിന്നും ഒത്തിരി അകന്നുപോയി. സഭയുടെ പ്രവർത്തനങ്ങൾ പലതും വിശ്വാസവുമായി ബന്ധപ്പെട്ടിരുന്നവയായിരുന്നില്ല. സഭാധികാരികളുടെ നിലപാടുകൾ പലപ്പോഴും വിശ്വാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയായിരുന്നു.

            സന്യാസസ്ഥാപനങ്ങളും, കോൺവെന്റുകളുമെല്ലാം അടച്ചു പൂട്ടി. ഇതു മൂലം വൈദികരുടെയും, സിസ്റ്റേഴ്സിന്റെയും പരിശീലനം ശരിയായ രീതിയിലല്ല നടന്നത്. വൈദികരുടെയും സിസ്റ്റേഴ്സിന്റേയും ഗണ്യമായ കുറവ് പല മേഖലകളിലും അനുഭവപ്പെട്ടു.

   ഇത്തരത്തിലുളള പല പ്രശ്നങ്ങളാലും സഭയും വിശ്വാസവും ആടിയുലഞ്ഞുകൊണ്ടിരുന്ന സമയത്താണ് ദൈവം തന്റെ പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നതിനായി ഹാനിബാളിനെ തെരഞ്ഞെടുക്കുന്നത്.

കുടുംബ പശ്ചാത്തലം[തിരുത്തുക]

1842 ജൂൺ 2, അന്ന് മെസ്സീന ഉണർന്നത് ആഘോഷത്തിന്റെ നിറവിലേയ്ക്കായിരുന്നു. അന്നാണ് അവരുടെ എല്ലാമെല്ലാമായ ഫ്രാഞ്ചിയ കുടുംബത്തിന്റെ നെടുംതുണായ സർ ഫ്രാൻസിസിന്റെ വിവാഹ ദിനം. മോണ്ടോറയുടെ പ്രഭുകുമാരിയായ അന്ന ടോസ്കാന മെസ്സീനായുടെ സ്വന്തമാകുന്നു. വിവാഹത്തിനായി സെന്റ് ലോറൻസ് പളളി ത ലേദിവസം തന്നെ ഒരുങ്ങിയിരുന്നു. ഈ വിവാഹത്തിലൂടെ നിറവേറാനിരിക്കുന്ന പ്രത്യേകമായ ദൈവിക പദ്ധതികളെ ഓർത്തിട്ടാവണം പ്രകൃതിയും തന്റെ സന്തോഷമറിയിച്ചു, കോരിച്ചൊരിയുന്ന മഴയിലൂടെ. ആ സമയത്ത് അവിടെ മഴ അസാധാരണമാണ്. വൈകിട്ട് ഏഴ് മണിക്ക് ആ മംഗള കർമ്മം നടന്നു. ഫ്രാൻസീസും അന്നയും വിവാഹിതരായി. തന്റെ സന്തോഷമറിയിച്ചുകൊണ്ട് അപ്പോഴും പ്രകൃതി മണ്ണിനെ നനച്ചുകൊണ്ടിരുന്നു.

          തന്റെ ജീവിതത്തിലേക്കുളള അന്നാ ടോസ്കാനയുടെ വരവ് ഫ്രാൻസിസിന്റെ ജീവിതത്തെ ധന്യമാക്കി. ഒരു കുലീന കുടുംബത്തിൽ ജനിച്ച ഭക്തയായ സ്ത്രീ. കൂട്ടിക്കാലം തൊട്ടേ അസാധാരണമായ ഒതുക്കവും മിതത്വവും പ്രകടിപ്പിക്കുകയും ക്രൈസ്തവവിശ്വാസത്തെയും അതു പകർന്നു തരുന്ന മൂല്യങ്ങളെയും മുറുകെപ്പിടിച്ചു വളർന്നുവരികയും ചെയ്ത അവൾ ഉത്തമയായ ഒരു കന്യകയായിരുന്നു.

 

   സന്തോഷനിർഭരമായ ആ വിവാഹജീവിതത്തിൽ നിന്ന് അവർക്ക് നാലു കുട്ടികൾ ജനിച്ചു. മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും, മാതാവിനോടുളള തീക്ഷണമായ ഭക്തിമൂലം നാല് കുട്ടികൾക്കും അവർ അവരുടെ ആദ്യ നാമത്തോടൊപ്പം 'മേരി' എന്ന പേരുകൂടി അവർ കൂട്ടിച്ചേർത്തു. അവരുടെ ദാമ്പത്യവല്ലരിയിൽ ആദ്യം വിരിഞ്ഞത് ജോൺ എന്ന കൊച്ചു മിടുക്കനായിരുന്നു. അസാധാരണമായ ബുദ്ധിവൈഭവവും വിജ്ഞാനദാഹവും കൊണ്ടു ശ്രദ്ധേയനായ ഒരു കുട്ടി. പക്ഷേ കുടുംബാംഗങ്ങളെ മുഴവൻ തീരാദുഖത്തിലാഴ്ത്തികൊണ്ട് 1892 ഓഗസ്റ്റ് 20 ന് ജോൺ ഈ ലോകത്തോട് വിടപറഞ്ഞു തന്റെ പിതാവിന്റെ സന്നിധിയിലേക്കു യാത്രയായി. അവരുടെ രണ്ടാമത്തെ കുട്ടി കാതറീന തന്റെ സവിശേഷമായ ദയയും ആർദ്രതയും ഒപ്പം ക്രിസ്തീയ പുണ്യങ്ങളുടെ അഭ്യസനവുംമൂലം ഉത്തമയായ ഒരു സ്ത്രീയായി അവൾ വളർന്നുവന്നു. മൂന്നാമനായിരുന്നു ദൈവം പ്രത്യേകം തിരഞ്ഞെടുത്ത ആ തങ്കക്കുടം, അവർ അവനെ ഹാനിബാൾ എന്നു വിളിച്ചു. നാലാമത്തെ സന്താനമാണ് ഫ്രാൻസിസ്. അവൻ പിന്നീട് ഒരു വൈദികനായി.

      1851 ജൂലൈ അഞ്ചിനാണ് ഹാനിബാൾ ഭൂജാതനായത്. അതിന് ആഴ്ചകൾക്കു മുമ്പ് പേപ്പൽ വൈസ് കൗൺസുലായി സർ ഫ്രാൻസീസിനെ നിയമിച്ചതിന്റെ ആഘോഷങ്ങൾ തീരുന്നതിനു മുൻപ് മറ്റൊരാഘോഷത്തിന്റെ തുടക്കമായി. ആ കുടുംബത്തിനും നാടിനും മാതൃകയായിരുന്ന, ഇറ്റലിയിലെങ്ങും പ്രസിദ്ധനായിരുന്ന ബൊളോഞ്ഞയിലെ പ്രഭുവായിരുന്ന ഹാനിബാൾ ബോൺസിയുടെ ജീവിതമായിരുന്നു "ഹാനിബാൾ' എന്ന പേര് ആ കുട്ടിക്ക് നൽകുമ്പോൾ  അവരുടെ മനസ്സു നിറയെ, ഹാനിബാൾ അടങ്ങുന്ന ഡി ഫാഞ്ചിയ കുടുംബം ഇറ്റലിയിലെ നേപ്പിൾസിന് അടുത്താണ് താമസിച്ചിരുന്നത്. ഈ കുടുംബത്തിലെ മുതിർന്ന ആളായിരുന്ന ലാഡിസലാവോ രാജാവ് നിരവധി ഫ്യൂഡൽ രാജ്യങ്ങളുടെ അധികാരം നല്കിയിരുന്നു. ഡി (ഫ്രാഞ്ചിയ കുടുംബം വളരെ ബൃഹത്തായ ഒരു കുടുംബമായിരുന്നു. ഇത് ശാഖോപശാഖകളായി വിഭജിക്കപ്പെട്ടിരുന്നു. ഡി ഫാഞ്ചിയ കുടുംബപശ്ചാത്തലത്തിൽ നിന്നും ബിഷപ്പും, സൈനീക മേഖലയുമായി ബന്ധപ്പെട്ടുമെല്ലാം ഒത്തിരിയേറെ പ്രമുഖരായ വ്യക്തികളുണ്ടായിരുന്നു.

     ഹാനിബാളിന്റെ പിതാവായ ഫ്രാൻസിസിന്  19-ാം നൂറ്റാണ്ടിലെ ജോസഫ് രാജാവിൽ നിന്നും പ്രത്യേകം സ്ഥാനമാനങ്ങളും അധികാരപദവികളും ലഭിച്ചിരുന്നു. ഫാൻസിസിന്റെ സഹോദരൻ റാഫേൽ ഡി ഫ്രാഞ്ചിയ സാഹിത്യം തത്വശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ പ്രശോഭിച്ചിരുന്ന ഒരു സിസ്റ്റേഴ്ഷ്യൻ വൈദികനായിരുന്നു. മെസ്സീനയിലെ വിവിധ പ്രസ്ഥാനങ്ങളുടെ ഉടമസ്ഥനെന്ന നിലയിൽ അദ്ദേഹം സമൂഹത്തിലെ ഒരു ആദരണീയനായ വ്യക്തിയായിരുന്നു.

      മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കുടുംബാംഗങ്ങളുടെയും പരിലാളനയും വാത്സല്യ ചുംബനങ്ങളുമെല്ലാം ഏറ്റുവാങ്ങിയ ഹാനിബാളിന്റെ മാമ്മോദീസ ജൂലൈ 7-ാം തിയതി വി. ലോറൻസിന്റെ പള്ളിയിൽ വച്ചായിരുന്നു. പിന്നീട് എല്ലാ വർഷവും തന്റെ മാമ്മോദീസ ദിനത്തിൽ ഹാനിബാൾ തന്നെ മാമ്മോദീസ മുക്കിയ പളളി സന്ദർശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. പരി. അമ്മയുടെ നാമധാരിയായ ഹാനിബാളിന് പരി. അമ്മയോട് പ്രത്യേകമായ ഭക്തിയും വാത്സല്യവുമുണ്ടായിരുന്നു. തന്റെ ഭവനത്തിൽ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സ്നേഹ സംരക്ഷണയിൽ വളർന്നു വന്ന ഹാനിബാൾ നന്നേ ചെറുപ്പം തൊട്ടേ ദൈവീക കാര്യങ്ങളിലും താത്പര്യം പ്രകടിപ്പിച്ചിരുന്നു. പെട്ടെന്നാണ് ആ ദാരുണ സംഭവമുണ്ടായത്. തന്നെയും കുടുംബാംഗങ്ങളെയും തീരാദുഃഖത്തിലാഴ്ത്തിക്കൊണ്ട് ഹാനിബാളിന്റെ പിതാവ് ഫ്രാൻസീസ് എന്നന്നേക്കുമായി ഈ ലോകത്തോട് വിടപറഞ്ഞു. അന്നു മുതൽ തന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളുമെല്ലാം ഹാനിബാൾ തുറന്നു പറഞ്ഞിരുന്നത് പിതാവായ ദൈവത്തിങ്കലായിരുന്നു. സ്വർഗ്ഗസ്ഥനായ പിതാവിനെ തന്റെ ജീവിതത്തിന്റെ രക്ഷകനും വഴികാട്ടിയുമായി അദ്ദേഹം കണ്ടിരുന്നു.

      ഹാനിബാളിന്റെ അമ്മയെ സംബന്ധിച്ചിടത്തോളം തന്റെ ഭർത്താവിന്റെ മരണശേഷം കുടുംബ സ്വത്തുക്കൾ നോക്കിനടത്തുക എന്നുളളത് വളരെ ശ്രമകരമായ ഒരു ജോലിയായിരുന്നു. ഹാനിബാളിനെയും, കൈക്കുഞ്ഞിനെയും, സ്വത്തുക്കളുമെല്ലാം നോക്കിനടത്താനുള്ള ബുദ്ധിമുട്ട് നിമിത്തം ആ അമ്മ ഹാനിബാളിനെ തന്റെ ആന്റിയുടെ അടുക്കലാക്കി. അവിടെ ഹാനിബാളിന് കൂടുതൽ സ്നേഹവും പരിഗണനയും കിട്ടുമെന്ന പ്രതീക്ഷയിലാണ് ഒറ്റയ്ക്കു താമസിക്കുന്ന ആന്റിയുടെ അടുത്ത് ഹാനിബാളിനെ ആക്കിയതെങ്കിലും അവരോടൊപ്പമുളള ഹാനിബാളിന്റെ ജീവിതം ഒത്തിരിയേറെ കയ്പേറിയ ഓർമ്മകൾ സമ്മാനിക്കുന്ന ഒന്നായിരുന്നു. ഒരിക്കൽ തന്റെ ബാല്യകാല അനുഭവങ്ങൾ വിവരിച്ചപ്പോൾ ഹാനിബാൾ ഏറെ ദുഃഖത്തോടെ ഇങ്ങനെ പറയുകയുണ്ടായി; എനിക്ക് ചെറുപ്പത്തിൽ മാനസിക ഉല്ലാസത്തിന് കളികളോ, പെറ്റമ്മയുടെ സ്നേഹചുംബനങ്ങളോ ഒന്നും ലഭിച്ചിരുന്നില്ല എന്ന്. ഏകാന്തതയും ദുഃഖവും മാത്രമായിരുന്നു അവനെന്നും കൂട്ട്.  ബാല്യകാലത്ത് താൻ നേരിട്ട തിക്താനുഭവങ്ങളെല്ലാം അദ്ദേഹത്തിന് പിന്നീട് അനാഥകുട്ടികളുടെ വേദനകളും ദു:ഖങ്ങളും അടുത്തു മനസ്സിലാക്കാൻ സഹായകമായിത്തീർന്നു.

1854 ൽ ഇറ്റലിയിലെങ്ങും കോളറ പടർന്നു പിടിച്ചു. ഹാനിബാളിന്റെ ആന്റിക്കും കോളറ പിടിപ്പെട്ടു. ഒത്തിരിയേറെ ചികിത്സകൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിടെ ഒറ്റയായ ഹാനിബാൾ തന്റെ അമ്മയുടെ അടുക്കലേക്ക് തിരികെപ്പോന്നു. കുടുംബ ജീവിതത്തിന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കിടയിലും അന്ന പ്രത്യേകമായി മക്കളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തിയിരുന്നു.

സ്കൂൾ ജീവിത ആരംഭം[തിരുത്തുക]

ഹാനിബാൾ സ്കൂളിൽ ചേരുന്നത് ഏഴാമത്തെ വയസ്സിലാണ്. മെസ്സീനയിൽ സിസ്റ്റേഴ്ഷ്യൻ വൈദികർ നടത്തിയിരുന്ന ഉയർന്ന നിലവാരമുള്ള സെയിന്റ് നിക്കോളാസ് സ്കൂളിലാണ് ഹാനിബാൾ പഠനം ആരംഭിക്കുന്നത്. ഒരു വിദ്യാർത്ഥിയായിരിക്കെത്തന്നെ പഠനത്തിനിടയിലും ഹാനിബാൾ ഭക്താനുഷ്ഠാനങ്ങളിൽ അതീവ താത്പര്യം കാണിച്ചിരുന്നു. അദ്ദേഹം പഠിച്ചിരുന്ന സ്കൂൾ ഇത്തരത്തിലുളള പ്രവൃത്തികൾക്ക് വളരെയധികം യോജിച്ചതുമായിരുന്നു.

എന്നാൽ ഇതിനിടയിൽ ഇറ്റലിയിലെങ്ങും പൊട്ടിപുറപ്പെട്ട വിപ്ലവ ധ്വനികൾ സ്കൂളിന്റെ സുതാര്യമായ നടത്തിപ്പിനെ കാര്യമായി ബാധിക്കുകയുണ്ടായി. ഇത്തരത്തിലുളള എല്ലാ ബുദ്ധിമുട്ടുകൾക്കിടയിലും ഫാദർ ഫോത്തി എന്ന വൈദികനെ ഹാനിബാളിന് ആത്മീയപിതാവായി ലഭിച്ചു. അദ്ദേഹത്തിന്റെ ഉപദേശങ്ങളും തിരുത്തലുകളുമെല്ലാം ഹാനിബാളിന്റെ ജീവിതത്തെ ഒത്തിരിയേറെ സ്വാധീനിച്ചിരുന്നു. അച്ചനാണ് ഹാനിബാളിനെ ആദ്യകുർബാന സ്വീകരണത്തിനായി ഒരുക്കിയത്. അത്യധികം ഉത്സാഹത്തോടും തീക്ഷ്ണതയോടും കൂടിയാണ് ഹാനിബാൾ ആദ്യമായി ഈശോയെ ഹൃദയത്തിൽ സ്വീകരിച്ചത്. ഹാനിബാളിന് എല്ലാ ദിവസവും വി. കുർബാനയിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സ്കൂളിലെ നിയമങ്ങളും സമയക്രമീകരണങ്ങളുമൊന്നും ഇതിന് അനുവദിച്ചിരുന്നില്ല.

ചെറുപ്പത്തിൽ ഹാനിബാളിന് ലഭിച്ചിരുന്ന ദൈവീക വിശ്വാസത്തെ കത്തിജ്വലിപ്പിക്കാൻ അദ്ദേഹം പരിശ്രമിച്ചിരുന്നു. ദൈവവുമായി അഗാധസ്നേഹത്തിലും ഐക്യത്തിലും എത്തിച്ചേരാൻ ഹാനിബാളിന് സാധിച്ചിരുന്നു. ഒരു സായാഹ്നത്തിൽ ഹാനിബാളും കൂട്ടുകാരും ഹോസ്റ്റലിലെ ഊട്ടുമുറിയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഒരു യാചകൻ ഭിക്ഷയാചിച്ചുകൊണ്ട് അവിടെ വന്നു. പരിചാരകൻ ഭക്ഷണം എടുക്കുന്നതിനായി ഉളളിലേക്കു പോയി. ഈ സമയം അവിടെയുണ്ടായിരുന്ന കുട്ടികൾ അദ്ദേഹത്തെ കളിയാക്കാനും ഭക്ഷണ അവശിഷ്ങ്ങൾക്കൊണ്ട് എറിയാനും തുടങ്ങി. ഈ രംഗം ഹാനിബാളിനെ ഒത്തിരിയേറെ വേദനിപ്പിച്ചു. ഹാനിബാൾ ഓടിച്ചെന്ന് ആ യാചകനെ ആശ്വസിപ്പിക്കുകയും മറ്റുളളവരുടെ പേരിൽ ക്ഷമ ചോദിച്ചുകൊണ്ട് മേശപ്പുറത്തിരുന്ന ഭക്ഷണവും പഴങ്ങളുമെല്ലാം അദ്ദേഹത്തിനെടുത്ത് കൊടുക്കുകയും ചെയ്തു. യാചകൻ അത്യധികം സന്തോഷത്തോടെ അവ സ്വീകരിച്ച് ആനന്ദാശ്രുക്കൾ കൊണ്ട് ഹാനിബാളിനെ ആശ്ലേഷിച്ചു. പാവപ്പെട്ടവരോടുളള ഹാനിബാളിന്റെ സ്നേഹ വായ്പ് കാണിക്കുന്നതിനുളള ഒരു മകുടോദാഹരണമായി മാറി ഈ സംഭവം.

    ശാന്തസുന്ദരവും സന്തോഷപ്രദവുമായ ജീവിതം നയിച്ചിരുന്ന ഹാനിബാളിന്റെ ജീവിതത്തിലേക്ക് പെട്ടെന്നാണ് അശാന്തിയുടെ കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. 1860ൽ ഭരണാധികാരിയായിരുന്ന ഗാരിബാൾഡിയുടെ നേത്യത്വത്തിൽ ഒരു വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. ഇതിന്റെ അലയൊലികൾ ഹാനിബാളിനേയും, മെസ്സീനയെയും അവൻ പഠിച്ചിരുന്ന സ്കൂളിനെയും കാര്യമായി ബാധിച്ചു. ഇതുമൂലം മാതാപിതാക്ക ളെല്ലാം തങ്ങളുടെ കുട്ടികളെ സ്വന്തം വീടുകളിലേക്ക്  കൂട്ടിക്കൊണ്ടു പോകാൻ തുടങ്ങി. എന്നാൽ ഹാനിബാളിനെ കൂട്ടാൻ ആരും വന്നിരുന്നില്ല. തന്റെ പട്ടണത്തിലും സമൂഹത്തിലും നടക്കുന്ന സംഭവ വികാസങ്ങളൊന്നുംതന്നെ ഹാനിബാൾ അറിയുന്നുമുണ്ടായിരുന്നില്ല. തന്നെ കൂട്ടാൻ വീട്ടിൽ നിന്നും ആളുവരുന്നതുവരെ ഹാനിബാൾ പ്രാർത്ഥനയിലും കളിയിലും ഏർപ്പെട്ടു. ഏറെ നാളുകൾക്കുശേഷം ഹാനിബാളിനെ വീട്ടിലേക്കു കൂട്ടികൊണ്ടു പോകാൻ ഹാനിബാളിന്റെ അങ്കിൾ വന്നു. താൻ ആയിരുന്ന ഭവനത്തിലെ അധികാരികളുടെ അനുഗ്രഹത്തോടെ ഹാനിബാൾ തന്റെ അമ്മ താമസിച്ചിരുന്ന വീട്ടിൽ എത്തി. ഉടൻതന്നെ ഹാനിബാളിനും കുടുംബത്തിനും നേപ്പിൾസിലേക്കു പോകേണ്ടി വന്നു.

     ആത്മികവും ബൗദ്ധികവുമായ തലത്തിലെല്ലാം വളർന്നു വന്ന ഹാനിബാൾ ചെറുപ്പം തൊട്ടേ പുണ്യപ്രവ്യത്തികൾ ചെയ്യുന്നതിൽ അതീവ താത്പര്യം കാണിച്ചിരുന്നു. ലൗകികമായ സുഖഭോഗങ്ങളിലേക്ക് ഒരിക്കൽ പോലും അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞിരുന്നില്ല. ഹാനിബാളിന്റെ കുടുംബാംഗങ്ങൾ ഹാനിബാളിന്റെ പഠനകാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ അങ്കിളായ ജോസഫ് രാഷ്ട്രീയ മേഖലയിൽ ഉന്നതസ്ഥാനീയനായിരുന്നു. ഒരിക്കൽ അദ്ദേഹം തടങ്കലിലടയ്ക്കപ്പെട്ടപ്പോൾ ഹാനിബാളിന്റെ പിതാവ് ഫ്രാൻസിസാണ് വേണ്ട സഹായസഹകരണങ്ങൾ ചെയ്തുകൊടുത്തത്. ഇതിനു പ്രതിഫലമെന്നാണം ജോസഫ് അങ്കിൾ തന്റെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് ഹാനിബാളിന് നല്ല ഒരു സൈനിക സ്കൂളിൽ പ്രവേശനം നേടിക്കൊടുത്തു. സിസ്റ്റേർഷ്യൻ വൈദികരുടെ സ്കൂളിൽ നിന്നും പട്ടാളച്ചിട്ടയിലേക്കുള്ള മാറ്റം ഹാനിബാളിന് ഒത്തിരി ബുദ്ധിമുട്ടും വേദനയും സമ്മാനിച്ചു.

   സാവധാനം സമരത്തിന്റെ അലയൊലികൾ കെട്ടടങ്ങുകയും ഹാനിബാളും അമ്മയും ജനനസ്ഥലമായ മെസ്സീനയിലേക്ക് തിരിച്ചു വരികയും സെൻറ് നിക്കോളാസ് സ്കൂളിൽ പഠനം പുനരാരംഭിക്കുകയും ചെയ്തു. ഹാനിബാളിൽ വിളങ്ങിശാഭിച്ചിരുന്ന എളിമയും സഹിഷ്ണുതയുമെല്ലാം   അദ്ദേഹത്തിന്റെ സഹപാഠികളെയും അധികാരികളെയും ഒത്തിരി ആകർഷിച്ചിരുന്നു. തന്റെ വിദ്യാഭ്യാസ കാലഘട്ടത്തിൽ ഹാനിബാൾ നിരവധി കഴിവുകളിൽ പ്രാവീണ്യം നേടിയിരുന്നു. സാഹിത്യം, ചരിത്രം, ഭൂമിശാസ്ത്രം, തത്വശാസ്ത്രം എന്നീ മേഖലകളിലും, ഫ്രഞ്ച് ഭാഷയിലുമെല്ലാം ഹാനിബാൾ പ്രാവീണ്യം തെളിയിച്ചിരുന്നു. നല്ല പ്രസംഗകനായി അദ്ദേഹം അറിയപ്പെട്ടിരുന്നു. താൻ ആർജ്ജിച്ചെടുത്ത കഴിവുകളെല്ലാം ഹാനിബാൾ മറ്റുളളവരുടെ വളർച്ചയ്ക്കായി ഉപയോഗപ്പെടുത്തിയിരുന്നു. കേവലം പന്ത്രണ്ടു വയസ്സുളളപ്പോൾ ഹാനിബാൾ കവിത രചനാരംഗത്തേക്കു കടന്നുവരുകയും പൂമ്പാറ്റയെക്കുറിച്ച് മനോഹരമായ ഒരു കവിത എഴുതുകയുമുണ്ടായി. ഈ മേഖലയിൽ ഹാനിബാൾ പ്രശസ്ത കവിയായിരുന്ന ബിസാസയുടെ കീഴിൽ പരിശീലനം സിദ്ധിക്കുകയും നിരവധി കവിതകൾ എഴുതുകയും ചെയ്തു. ഇവയ്ക്കെല്ലാം ഒത്തിരി ആസ്വാദകരെ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. ഹാനിബാളിന്റെ കവിതകൾ ഏകദേശം ഏഴ് ലക്ഷം കോപ്പികളുടെ പ്രചാരമുണ്ടായിരുന്ന 'കാത്തലിക്ക് വേഡ്' എന്ന മാസികയിൽ അച്ചടിച്ച് വരുകയുണ്ടായി. ഇങ്ങനെ പല മേഖലകളിലും ഹാനിബാൾ പ്രശസ്തി ആർജിച്ചുകൊണ്ടിരുന്നു.

ദൈവിക പ്രചോദനങ്ങൾ[തിരുത്തുക]

വിവിധങ്ങളായ കഴിവുകളാൽ സമ്പന്നനും സമൂഹത്തിലെ ഉന്നതസ്ഥാനീയനുമായിരുന്ന യുവാവായ ഹാനിബാൾ ഡി ഫ്രാഞ്ചിയ, കുടുംബത്തിന്റെയും ഒപ്പം എല്ലാവരുടെയും അഭിമാനഭാജനമായിരുന്നു. ഒരു കുലീന കുടുംബാംഗമായ ഹാനിബാൾ തന്നെപ്പറ്റി തന്റെ മാതാവിനും ഒപ്പം സമൂഹത്തിനും ഉണ്ടായിരുന്ന പ്രതീക്ഷകളെ അഭംഗുരം സംരക്ഷിക്കുകയും തന്റെ കഴിവുകളിൽ പ്രശോഭിച്ച് കുടുംബത്തിന്റെ കുലീനതയും അന്തസ്സും എന്നും കാത്തുസൂക്ഷിക്കുകയും ചെയ്തു. വിജ്ഞാന, കലാസാഹിത്യ രംഗങ്ങളിലെന്നപോലെ വിനോദരംഗത്തും മറ്റു മേഖലകളിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ധർമ്മബോധമുളള ഒരു പൗരനെന്ന നിലയിൽ തന്റെ കഴിവുകളെ സമൂഹനന്മയ്ക്കായി ലഭ്യമാക്കാൻ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. വിശ്വാസ - സത്യങ്ങൾക്കുവേണ്ടി നിലകൊണ്ടിരുന്ന "ല പരോള കത്തോലിക്ക' (The Catholic Word) എന്ന പ്രസിദ്ധീകരണത്തിനായി അദ്ദേഹം തന്റെ വിലപ്പെട്ട സംഭാവനകൾ നല്കി. വളരെ ചെറുപ്രായത്തിൽ തന്നെ പ്രശസ്തിയും പെരുമയും വാനോളമുയർന്നപ്പോഴും ഹാനിബാൾ തന്റെ ജീവിതം അവയ്ക്കായി മാറ്റിയില്ല. പിന്നെയോ, ചെറുപ്പം മുതൽ മാതാപിതാക്കളിൽ നിന്നും ലഭിച്ച ദൈവഭക്തിയും ജീവിതവിശുദ്ധിയും കറപുരളാതെ സൂക്ഷിച്ചുകൊണ്ട് ദൈവികതയ്ക്ക് ജീവിതത്തിൽ പ്രഥമസ്ഥാനം നൽകി. ഹാനിബാളിന്റെ വ്യക്തിത്വത്തിൽ നിഴലിച്ചിരുന്ന ദൈവഭക്തിയും വിശ്വാസജീവിതവുമാണ് മറ്റു യുവാക്കളിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. ദിവ്യകാരുണ്യ ആരാധനയിൽ അദ്ദേഹം സ്ഥിരമായി സംബന്ധിച്ചിരു ന്നു. കാരണം, ദിവ്യകാരുണ്യമായിരുന്നു അദ്ദേഹത്തിന്റെ ഊർജ സ്രോതസ്സ്.

ചെറുപ്പം മുതൽ തന്നെ ആഴമായ ദൈവഭക്തിയുടേയും സദ്ഗുണ സമ്പന്നമായ ജീവിതത്തിന്റെയും ഉടമയായിരുന്നെങ്കിലും തന്റെ ദൈവവിളിയെപ്പറ്റിയോ വൈദികജീവിതത്തിന്റെ ആവശ്യകതയെപ്പറ്റിയോ ചിന്തിച്ചിരുന്നില്ല. സ്തുത്യർഹമായ നീതിബോധമുളള ഒരു പൗരൻ എന്നതിലുമപ്പുറം ആത്മീയതയുടെ പാരമ്യം ലക്ഷ്യമാക്കി പ്രയാണം ചെയ്യുന്ന ഒരാചാര്യനായി തന്നെത്തന്നെ സങ്കൽപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ, സമൂ ഹത്തിൽ നിലനിന്നിരുന്ന അനീതിക്കും അസന്തുലിതാവസ്ഥക്കുമെതിരെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ശബ്ദമായി മാറേണ്ട തന്റെ ദൗത്യബോധത്തെപ്പറ്റിയും അദ്ദേഹം അതീവ ബോധവാനായിരുന്നു. തന്റെ കവിഭാവനയ്ക്ക് തൂലികയിലൂടെ ജീവൻ നല്കികൊണ്ട് അദ്ദേഹം സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുകയും സമൂഹത്തിലെ അരക്ഷിതാവസ്ഥക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു.

       “മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ' എന്ന സത്യമാണ് ഹാനിബാൾ തന്റെ ജീവിതത്തിൽ അടിവരയിട്ട സിദ്ധാന്തം. മനുഷ്യചാതുരിയെക്കാളുപരി ദൈവപരിപാലനയിൽ ആശ്രയിച്ച അദ്ദേഹം ദൈവസന്നിധിയിലേയ്ക്കുയരുന്ന എളിയ പ്രാർത്ഥനയ്ക്കാണ് മാനുഷിക പരിശ്രമങ്ങളെക്കാളും വിലകൽപിച്ചിരുന്നത്. സ്ഥിരമായി ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കാറുണ്ടായിരുന്ന അദ്ദേഹം ആ നിമിഷങ്ങളിൽ തന്റെ അർത്ഥനകൾ ദിവ്യകാരുണ്യ നാഥന്റെ സന്നിധിയിൽ സമർപ്പിക്കുകയും അവിടുത്തെ ദൈവികസ്വരത്തിന് കാതോർക്കുകയും ചെയ്തിരുന്നു. ദിവ്യകാരുണ്യ ആരാധനാ മധ്യേ ഹാനിബാളിന്റെ ഹ്യദയത്തിൽ ദൈവികപ്രരണകളുടെ സ്ഫുരണങ്ങൾ രൂപംകൊണ്ടു. ദൈവരാജ്യമാണ് തന്റെ ഉദ്യമങ്ങളുടെ അടിസ്ഥാനമെന്നും, ഈ ദൈവരാജ്യസ്ഥാപനത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുമായി നിരവധി വിശുദ്ധരായ വേലക്കാർ ആവശ്യമാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. അതിനാൽ, വിശുദ്ധരായ വേലക്കാർക്കായി പ്രാർത്ഥിക്കുവാനുളള ഒരു ദൈവിക പ്രചോദനം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. സഭയുടെ ചരിത്രത്തിൽ വിശുദ്ധിയുടെ ദീപങ്ങളായി വിളങ്ങുന്ന വി. ഫ്രാൻസിസ് അസ്സീസ്സി, വി ഫ്രാൻസിസ് ഡി സാലസ്, വി. ഡൊമിനിക്, വി. ഇഗ്നേഷ്യസ്, വി. അൽഫോൺസ് ലിഗോരി എന്നീ വിശുദ്ധരായ വേലക്കാരെപ്പോലെ സേവനമേഖലകളിൽ വിശുദ്ധിയുടെ പരിമളം പരത്തുന്ന വിശുദ്ധരായ വേലക്കാരെ ഇന്നത്തെ സമൂഹത്തിൽ ദൈവരാജ്യത്തിന്റെ നിർമിതിക്കായി ആവശ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. ഈ ദിവ്യപരണയാൽ പ്രേരിതനായ അദ്ദേഹം വിശുദ്ധരായ വേലക്കാർക്കായി പ്രാർത്ഥിക്കുവാൻ സഹായകമാകുന്ന ഒരു പ്രാർത്ഥനയ്ക്കായി പ്രാർത്ഥനാ പുസ്തകങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അന്നുവരെ അത്തരത്തിലുള്ള ഒരു പ്രാർത്ഥന സഭയിൽ ഉണ്ടായിരുന്നില്ല എന്ന ആശ്ചര്യപ്പെടുത്തുന്ന യാഥാർത്ഥ്യമാണ് അദ്ദേഹം കണ്ടത്.

     ഭാവനയുടെ ലോകത്തിൽ പ്രശോഭിച്ചിരുന്ന അദ്ദേഹം തന്റെ അനുഗ്രഹീത തൂലികയാൽ അക്ഷരങ്ങൾക്കൊണ്ട് പ്രശസ്തി കൈവരിച്ചുകൊണ്ടിരുന്നു. തന്റെ വ്യത്യസ്ത കൃതികളാൽ ജനഹൃദയങ്ങളിൽ അവിസ്മരണീയമായ ഒരു സ്ഥാനം അദ്ദേഹം സ്വന്തമാക്കി. തന്റെ കുടുംബത്തിന്റെ കുലീനതയും അന്തസ്സും ഉയർത്തിക്കാട്ടുന്ന പദവികൾ അലങ്കരിക്കുവാൻ പ്രാപ്തനായ ഒരു വ്യക്തിയായി അദ്ദേഹം വളർന്നു. ഇതിനോടകം തന്നെ ദൈവികപ്രേരണക്കായി അദ്ദേഹത്തിന് ലഭിച്ച വെളിപാടിന്റെ കനലുകൾ ചാരം മൂടിക്കഴിഞ്ഞിരുന്നു.

      പതിവു പോലെ നാല്പതുമണി ആരാധനയിൽ സംബന്ധിക്കവെ ആകസ്മികമായി വി. ഗ്രന്ഥത്തിലെ മത്തായി 9:35-38 വചനങ്ങൾ അദ്ദേഹം വായിക്കാനിടയായി, ദൈവനിവേശിതങ്ങളായ ഈ വചനങ്ങൾ അദ്ദേഹത്തിൽ ചലനമുണ്ടാക്കി. “വിളവധികം, വേലക്കാരോ ചുരുക്കം. അതിനാൽ തന്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയക്കുവാൻ വിളവിന്റെ നാഥനോട് നിങ്ങൾ പ്രാർത്ഥിക്കു വിൻ'. അദ്ദേഹത്തിന്റെ ഹൃദയത്തിൽ ചാരംമൂടിക്കിടന്നിരുന്ന ദിവ്യപ്രരണകളെ ഒന്നുകൂടി ഉജ്വലിപ്പിക്കുന്നതായിരുന്നു ആ വചനങ്ങൾ, നൂതനമായ ദൈവികസന്ദേശങ്ങൾ സ്വായത്തമാക്കാൻ അദ്ദേഹത്തിനിടയായി. "വിശുദ്ധരായ വേലക്കാർക്കായി പ്രാർത്ഥിക്കുവിൻ' എന്ന യേശുവിന്റെ കരുണാർദ്രഹൃദയത്തിന്റെ ആഹ്വാനം അദ്ദേഹത്തിന്റെ ഹൃദയത്തെയും ജ്വലിപ്പിച്ചു. ഈ ദൈവികാഹ്വാനമാണ് ആധുനിക ലോകത്തിൽ ദൈവരാജ്യ സ്ഥാപനത്തിന് ശാശ്വത മാർഗ്ഗം എന്ന് അദ്ദേഹം മനസ്സിലാക്കി.

ദൈവവിളി[തിരുത്തുക]

ഹാനിബാളിന്റെ മനസ്സിനെ പല പല ചിന്തകൾ അലട്ടാൻ തുടങ്ങി. സഭയിലെ വിവിധ പ്രശ്നങ്ങൾ, പ്രതിസന്ധികൾ, മതവിശ്വാസത്തിൽ നിന്നുളള ആളുകളുടെ പിന്മാറ്റം, ചോര ചിന്തുന്ന വിപ്ലവങ്ങൾ, തുടങ്ങി അനേകം കാര്യങ്ങൾ അദ്ദേഹത്തിന്റെ മനസ്സിനെ മഥിച്ചു. എന്താലോചിച്ചാലും മനസ്സിലേക്ക് കടന്നു വരുന്നത് ഒരേയൊരു കാര്യം ദൈവവിളി കൾക്കുവേണ്ടി പ്രാർത്ഥിക്കുക. ആരോ മനസ്സിൽനിന്നു മന്തിക്കുന്നതുപോലെ. അസ്വാഭാവിക മായ എന്തൊ ക്കെയോ തന്റെ ഉള്ളിൽ നടക്കുന്നതുപോലെ.

   എന്നാൽ ദൈവവിളിക്കുവേണ്ടി പൂർണ്ണമായി സമർപ്പിക്കുവാൻ അദ്ദേഹത്തിന്റെ അന്നത്തെ സാഹചര്യങ്ങളിൽ സാധിക്കുമായിരുന്നില്ല. മാതാപിതാക്കളുടേയും ബന്ധുക്കളുടേയും അദ്ധ്യാപകരുടേയമെല്ലാം പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും ഭാരം തോളിൽ വഹിച്ച് കൂടുതൽ ഉയരങ്ങളിലേക്കെത്താനായി അക്ഷീണം പ്രയത്നിക്കുന്ന സമയം. അദ്ദേഹത്തിന് ഒരു കാര്യം ബോധ്യമായി. ഒരു ദൈവവിളിയാൽ മാത്രമേ ഈ ഒരു നിയോഗത്തിനായി പൂർണ്ണമായി സമർപ്പിക്കാൻ സാധിക്കൂ. ആ ബോധ്യം മനസ്സിൽ ശക്തമായി. എന്താണ് ചെയ്യേണ്ടതെന്നും വ്യക്തമാണ്. സംശയിക്കാനൊന്നുമില്ല, വൈദികനാകാൻ തന്നെയാണെന്റെ വിളി. അദ്ദേഹം ഉറച്ചു. ശരിക്കും ദൈവികമായ ഇടപെടൽ നടന്നിട്ടുളള ദൈവവിളി എന്നുതന്നെ വേണം പറയാൻ.

    തന്റെ ദൈവവിളിയെക്കുറിച്ച് അദ്ദേഹം പറയുന്നതിപ്രകാരമാണ്. “എന്റെ ദൈവവിളിക്ക് മൂന്ന് സവിശേഷതകളുണ്ട്. ഒന്ന് അത് ആകസ്മികമായിരുന്നു. സമൂഹത്തിൽ സ്വതന്ത്ര ചിന്താഗതികളും നിരീശ്വര വാദങ്ങളും പ്രബലമായിക്കൊണ്ടിരിക്കുന്ന ആ സമയത്തും എന്റെ വിശ്വാസമൂല്യങ്ങളെയും ദൈവികതീക്ഷ്ണതയും ഞാൻ മുറുകെപ്പിടിച്ചിരുന്നെങ്കിലും വൈദികജീവിതത്തെപ്പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല. രണ്ടാമതായി എന്റെ ദൈവവിളി അപ്രതിരോധ്യമായിരുന്നു. വരപ്രസാദത്തിന്റെ പ്രവർത്തനങ്ങളിൽ നിന്ന് എന്നെ മാറ്റിനിറുത്താനാവില്ലെന്നും പൂർണമായി ഞാൻ അതിന് വിധേയനാകണമെന്നും എനിക്കു തോന്നിയിരുന്നു. മൂന്നാമതായി എന്റെ ദൈവവിളി എനിക്കു തീർച്ചയായിരുന്നു. ക്രിസ്തുവിന്റെ പ്രകാശം എന്നിലേക്ക് വന്നപ്പോൾ ദൈവം എന്നെ വിളിച്ചിട്ടുണ്ട് എന്നെനിക്ക് പൂർണ്ണമായി ബോദ്ധ്യമായി. ഒരു പ്രത്യേക ദൗത്യത്തിനായി ദൈവം എന്നെ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യത്തെപ്പറ്റി സംശയിക്കുക എനിക്ക് അസാദ്ധ്യമായി".

    എന്നാൽ ഇതയധികം ദൈവവിളിയെക്കുറിച്ച് ബോധവാനായിട്ടും അദ്ദേഹം ചെയ്ത് ഉടനെ പോയി ഏതെങ്കിലും സെമിനാരിയിൽ ചേരുകയായിരുന്നില്ല. പകരം ദൈവിക സ്നേഹം ഏറ്റവും പൂർണ്ണതയോടെ തന്റെ ജീവിതത്തിലെ സകല കാര്യങ്ങളിലും അനുഭവിച്ചുകൊണ്ട് കുറച്ചുകാലം ചിലവഴിച്ചു. തന്റെ ദൈവവിളി ജീവിതത്തിന്റെ മുന്നാസ്വാദനത്തതിനായി ദൈവം തന്നതാണ് ആ അസുലഭനിമിഷങ്ങൾ എന്നു കരുതി അദ്ദേഹം നന്ദിയോടെ അത് സ്വീകരിച്ചു. ഈ സമയത്ത് തെറ്റിന്റെ ഒരു ചെറുലാഞ്ചനപോലും തന്റെ ജീവിതത്തിലേക്ക് യാദൃശ്ചയാ പോലും കടന്നുവരാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. അക്കാലയളവിൽ മാത്രമല്ല. തന്റെ ജീവിതാന്ത്യം വരെയും!

ഏകാന്തതയും ധ്യാനവുമെല്ലാം വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ആ ഇളമനസ്സ് ആശ്രമജീവിതത്തിന്റെ ദൈവിക സൗരഭ്യതയിൽ ഉൾചേരാൻ ആഗ്രഹിച്ചു. ഈ ഉൾപ്രരണ സ്വീകരിച്ചുകൊണ്ട് അദ്ദേഹം തന്റെ കുമ്പസാരക്കാരനെ സമീപിച്ച് തന്റെ ആഗ്രഹം അറിയിച്ച് ഉപദേശമാരാഞ്ഞു. ദൈവികപദ്ധതികൾ ആരറിയുന്നു. ഗ്യാരിബാൾഡിയുടെയും മറ്റും വിപ്ലവങ്ങൾ പല സന്യാസാശ്രമങ്ങളുടെയും അന്ത്യം കുറിച്ചിരുന്നു. സന്യാസാശ്രമങ്ങളുടെ സ്വത്തുക്കൾ കണ്ടു കെട്ടുകയും വിശുദ്ധമായി കാത്തുസൂക്ഷിച്ചിരുന്ന പലതും നശിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ ആട്ടിൻപറ്റത്തിലെ ഏറ്റവും നല്ല ആടായി ഹാനിബാളിനെ കരുതിയിരുന്ന ആ നല്ല വൈദികൻ ഇക്കാരണങ്ങൾക്കൊണ്ടു ഒരാശ്രമവൈദികൻ എന്നതിനുപകരം ഒരു രൂപതാ വൈദികനാകുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ആ തീരുമാനം അദ്ദേഹം പൂർണ്ണ മനസ്സോടെ അംഗീകരിച്ചു. അതനുസരിച്ച് തന്നെത്തന്നെ പൂർണ്ണമായും ഒരു വൈദികനാകുവാനായി സമർപ്പിക്കുന്ന വിവരം അമ്മയെയും സഹോദരങ്ങളെയും അറിയിക്കുവാനായി ഒരുങ്ങി

   വളരെ ഭക്തയും സ്നേഹമയിയുമായ ഒരുത്തമ സ്ത്രീയായിരുന്നു അന്ന. തന്റെ മകന്റെ ബുദ്ധി വൈഭവത്തിലും എല്ലാമേഖലകളിലുമുളള മികവിനുമൊപ്പം അവന്റെ ഭക്തജീവിതത്തിലും ആ നല്ല അമ്മ ഒത്തിരിയധികം സന്തോഷിച്ചിരുന്നു. എന്നാൽ ദൈവവിളിയെക്കുറിച്ച് ഹാനിബാൾ വീട്ടിലറിയിച്ചപ്പോൾ അവൾ ആശ്ചര്യഭരിതയായി. കാരണം ലോകമെങ്ങും അറിയപ്പെടുന്ന എഴുത്തുകാരനായോ അല്ലെങ്കിൽ പ്രസിദ്ധനായ ഒരഭിഭാഷകനായോ ഹാനിബാൾ തന്റെ കുടുംബത്തിന്റെ പ്രശസ്തിയും സാമൂഹികാന്തസ്സും വാനോളമുയർത്തുമെന്ന് അവരെല്ലാവരും സ്വപ്നം കണ്ടിരുന്നു. മാത്രവുമല്ല, ഹാനിബാളിനെപ്പോലെ കവിഹൃദയത്തിനുടമയായി ഭാവനയുടെ ലോകത്ത് സഞ്ചരിക്കുന്ന ഒരാൾക് എങ്ങനെ ഒരു വൈദികനാകുവാൻ സാധിക്കുമെന്നും അവർ ന്യായമായി സംശയിച്ചു. അതുകൊണ്ടു തന്നെ ആ നല്ല അമ്മ അദ്ദേഹത്തിന്റെ തീരുമാനത്തെ അപക്വമായ ഒരു തീരുമാനമായും കവിഹൃദയത്തിന്റെ ചാഞ്ചാട്ടങ്ങളിൽ ഒന്നായും കണ്ടു. അതിലുളള ദൈവികകരത്തെ ദർശിക്കുവാൻ അവർക്കു കഴിഞ്ഞില്ല.

     പക്ഷേ എല്ലാമറിയുന്നവനായ ദൈവം ഹാനിബാളിന പിന്തുണയ്ക്കാനും കൂടെനിന്ന് ശക്തിപ്പെടുത്താനും ഒരാളെ നിയോഗിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇളയസഹോദരൻ ഫ്രാൻസിസ്. തീക്ഷണമായ ജീവിതം നയിച്ചിരുന്ന അദ്ദേഹം ഒരു വൈദികനാകുവാൻ ആഗ്രഹിച്ചിരുന്നു. ഈ പിന്തുണ ഹാനിബാളിന് വലിയ ആശ്വാസമേകി. രണ്ടു പേർക്കും അമ്മ അനുവാദം കൊടുത്തില്ലെങ്കിലും ഫ്രാൻസിസിന്റെ ആഗ്രഹത്തിന് സമ്മതം മൂളാനുളള ഒരു അർദ്ധമനസ്സ് അമ്മയ്ക്കുണ്ടായിരുന്നു. കാരണം ഹാനിബാളിനക്കാൾ ഈ വിളിക്ക് കൂടുതൽ അനുയോജ്യനായി അവർ ഫ്രാൻസിസിനെ കണ്ടു.

     എല്ലാഭാഗത്തുനിന്നും എതിർപ്പുകൾ. എങ്ങനെ മുന്നോട്ടുപോകും എന്നാലോചിച്ച് കുഴങ്ങിനില്ക്കെ അവരുടെ കുമ്പസാരക്കാരൻ ഒരുപായവുമായി മുന്നോട്ടുവന്നു. മെസ്സി നായിലുളള മെത്രാപ്പോലീത്തയെ ചെന്നുകണ്ട് അനുവാദം വാങ്ങിക്കുക. അങ്ങനെ അവർ ആ വൈദികനേല്പിച്ച ഒരു ശുപാർശ കത്തു കൈയിൽ സൂക്ഷിച്ചുകൊണ്ട് 1889 നവംബറിലെ തണുത്ത പ്രഭാതത്തിൽ ഒരു ദിവസം മെസ്സീനായുടെ മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ നത്തോലി പിതാവിന്റെയടുത്തെത്തി. ഹാനിബാളിന്റെ പ്രസിദ്ധമായ ഭക്തകവിതകളിലൂടെ നേരിൽ കണ്ടിട്ടില്ലെങ്കിലും പിതാവിനു സുപരിചിതനായിരുന്നു ഹാനിബാൾ, മാത്രവുമല്ല കുമ്പസാരക്കാരന്റെ ശുപാർശയുമുണ്ടായിരുന്നു. നിഷേധാത്മകമായി യാതൊന്നുമില്ലാതിരുന്നതുകൊണ്ടു ആ നല്ലിടയൻ അവരുടെ അപേക്ഷ സാധിച്ചുകൊടുത്തു.

    ഈ സംഭവങ്ങളിലെല്ലാം ദൈവത്തിന്റെ കരം അവർ ദർശിച്ചുവെങ്കിലും തങ്ങളുടെ അമ്മയുടെയും മറ്റു ബന്ധുക്കളുടെയും എതിർപ്പിനെ അതിജീവിക്കാൻ അവർ ഇതെല്ലാം രഹസ്യമായിത്തന്നെ സൂക്ഷിച്ചു. ആഘോഷ പൂർവ്വകമായ ഏതെങ്കിലും ഒരു തിരുനാൾ ദിവസം ഉടുപ്പ സ്വീകരിക്കുവാനും അഭിമാനപൂർവ്വം അതണിഞ്ഞുകൊണ്ടു അമ്മയുടെ മുമ്പിലേക്കു ചെല്ലുവാനും അവർ ആഗ്രഹിച്ചു. അതുവഴി എതിരെല്ലാം ഉപേക്ഷിച്ച് അമ്മ അവരെ അനുഗ്രഹിക്കും എന്ന് അവർക്ക് ഉറപ്പായിരുന്നു. അങ്ങനെ അവർ വൈദികാർത്ഥിക്കുളള ഉടുപ്പുസ്വീകരണത്തിനായി ഡിസം ബർ 8-ലെ മാതാവിന്റെ അമലോദ്ഭവ തിരുനാൾ ദിവസം തന്നെ തിരഞ്ഞെടുത്തു. അതിനു കാരണം അമ്മയോടുളള അവരുടെ ഭക്തിയും വിശ്വാസവും ആയിരുന്നു. പില്ക്കാ ലത്ത് മരിയഭക്തിയുടെ ഒരു ശക്തനായ പ്രവാചകനാകണ്ട ഹാനിബാളിനെ സംബന്ധിച്ചിടത്തോളം ഇതിലും നല്ല മറ്റൊരു ദിവസം ഇല്ലെന്നുതന്നെ പറയാം.

   ഉടുപ്പു സ്വീകരണത്തിന്റ തലേ ദിവസം ആ സഹോദരൻമാർ പ്രാർത്ഥനയിൽ ചെലവഴിച്ചു. അന്നേ ദിവസം അതിരാവിലെ തന്നെ അവർ രഹസ്യമായി വീട്ടിൽനിന്നും അമലോദ്ഭവ മാതാവിന്റെ നാമധേയത്തിലുളള പളളിയിലേക്ക് പോയി. ദിവ്യബലിമധ്യേ അവർ തങ്ങളുടെ പുതിയ ജീവിതം സ്വീകരിച്ചു. ദിവ്യകാരുണ്യസ്വീകരണത്തിനു ശേഷം അവർ ദീർഘസമയം പ്രാർത്ഥനയിൽ ചെലവഴിച്ചു.

      പ്രഭുകുടുംബത്തിലെ കുട്ടികളായതിനാലും കവിയെന്ന നിലയിൽ പ്രസിദ്ധനായതിനാലും ജനങ്ങൾക്ക് സുപരിചിതരായിരുന്ന ഈ കുട്ടികളുടെ സെമിനാരി പ്രവേശനം എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടു. അവരെല്ലാവരും അത്ഭുതപ്പെട്ടു. കാട്ടുതീ പോലെ പെട്ടെന്നുതന്നെ ഈ വിവരം ചുറ്റുപാടും വ്യാപിച്ചു. ഫാഞ്ചിയ സഹോദരൻമാരുടെ സെമിനാരി പ്രവേശനം അമ്മയുടെ ചെവിയിലുമെത്തി. തന്റെ വാക്കിനെ ധിക്കരിച്ച് പ്രവർത്തിച്ച മക്കളെ ആ കുലീന സ്ത്രീ വീട്ടിൽ പ്രവേശിപ്പിക്കുകയില്ലെന്നു തന്നെ നാട്ടുകാർ ഉറച്ചു.

    ഫ്രാഞ്ചിയ കുടുംബത്തിന്റെ കുമ്പസാരക്കാരനോടൊത്ത് വൈദികർക്കുളള ഉടുപ്പുകൾ ധരിച്ച് ആ കുട്ടികൾ വന്നപ്പോൾ ആ നല്ല അമ്മ നേഹചുംബനങ്ങൾ നൽകി അവരെ സ്വീകരിച്ചു. അപ്രകാരം തന്നെ ബന്ധുക്കളും ചെയ്തത്. ദൈവത്തിന്റെ പദ്ധതികളെ തടയാൻ ആർക്കു കഴിയും.

    എങ്കിലും അവരുടെ ബന്ധുക്കൾ പരസ്പരം പറഞ്ഞു. ഫ്രാൻസീസ് ഉറപ്പായും സഭയ്ക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന ഒരു നല്ല വൈദികനായിത്തീരും. എന്നാൽ ഏറ്റവും നല്ല ഒരാളായി പ്രവർത്തിക്കാൻ സാധിക്കുമെങ്കിലും ഒരു വൈദികനാകാൻ ഹാനിബാളിന് ഒരിക്കലും കഴിയുകയില്ല എന്ന്. ഒരു പക്ഷേ അവരുടെ മന:പരിവർത്തനത്തിന് വേണ്ടിയാവാം ഫ്രാൻസിസ് കുറച്ചുനാളുകൾക്കു ശേഷം ഉടപ്പുപേക്ഷിച്ചു കളയണമെന്നും പിന്നീട് കുറേനാളത്തെ ഇടവേളയ്ക്ക് ശേഷം വൈദികനാകണമെന്നും ദൈവം തീരുമാനിച്ചത്. എന്നാൽ ഹാനിബാളിന് ജീവിതത്തിലൊരിക്കലും ഇത്തരത്തിലുളള പ്രലോഭനങ്ങളെ നേരിടേണ്ടി വന്നിട്ടില്ല.

    ഇതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ പിന്നീടൊരിക്കൽ ഹാനിബാൾ പറഞ്ഞതിപ്രകാരമായിരുന്നു. “നടക്കുവാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുളള മനുഷ്യന്റെ മുൻവിധികൾ എത്ര അപ്രായോഗികവും തെറ്റുമാണ്'. ദൈവം തീരുമാനിക്കുന്നു. അതു നടക്കുന്നു. അവന്റെ നാമം മഹത്വപ്പെടട്ടെ.

വൈദിക വിദ്യാർത്ഥി[തിരുത്തുക]

വൈദിക വിദ്യാർത്ഥിക്കുളള ഉടുപ്പ് സ്വീകരിച്ചതോടെ ഹാനിബാളിന്റെ ഹൃദയത്തിൽ അതുവരെ അനുഭവിക്കാത്ത അവാച്യമായ ഒരാനന്ദം അനുഭവവേദ്യമായി. ആർക്കും, ഒരു ശക്തിക്കും കടന്നുകയറാൻ പറ്റാത്തത്ര ശക്തമായ ഒരാത്മബന്ധം തനിക്കും ദൈവത്തിനും മദ്ധ്യേ സ്ഥാപിക്കപ്പെട്ടതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഇത് വൈദികവിദ്യാർത്ഥി എന്ന നിലയിൽ തന്റെ കടമകളെല്ലാം കൃത്യമായി ചെയ്യാൻ അദ്ദേഹത്തിന് പ്രേരകശക്തിയായി മാറി. ആ കടമകളോടൊപ്പം തന്നെ മറ്റാളുകളുടെ രക്ഷക്കായി തന്നാലാവുന്നതെല്ലാം അദ്ദേഹം ചെയ്തു.

   പൗരാഹിത്യത്തെ നോക്കിക്കണ്ടെപ്പോഴെല്ലാം അദ്ദേഹത്തിന് ഉള്ളിന്റെയുള്ളിൽ അനുഭവപ്പെട്ടത് ഭയമായിരുന്നു. പരിശുദ്ധമായ ഒരു ഭയം. ഈ മഹത്തായ ദാനം ഹ്യദയത്തിലേറ്റുവാങ്ങാൻ താൻ യോഗ്യനാണോ എന്ന ചിന്ത ആ ലോലഹൃദയത്തെ മഥിച്ചു. എന്നാൽ തളരാതെ കാക്കാൻ ദൈവം കൂടെയുണ്ടായിരുന്നു. ആത്മീയോപദേശകരായ പല വൈദികരിലൂടെയും അല്മായ സഹോദരന്മാരിലൂടെയും ദൈവം അദ്ദേഹത്തെ ശക്തിപ്പെടുത്തികൊണ്ടിരുന്നു.

   വൈദികപരിശീലനകാലം ആത്മീയമായ ഒരു വളർച്ചയുടെ കാലഘട്ടമായിരുന്നു അദ്ദേഹത്തിന്. വളരെ ഉത്തരവാദിത്വത്തോടും ഉത്സാഹത്തോടും കൂടെ ഈ വളർച്ചയോട് അദ്ദേഹം സഹകരിച്ചു. മണിക്കൂറുകൾ ധ്യാനത്തിനും പ്രാർത്ഥനയ്ക്കുമായി  ചെലവഴിച്ച് അദ്ദേഹത്തിന്റെ പരിശുദ്ധ കുർബാനയോടുളള അസാധാരണമായ ഭക്തിയും ആദരവും എടുത്തുപറയേണ്ടതാണ്. ഏകാന്ത മനസ്സിന്റെ സ്വസ്ഥമായ അവസ്ഥയെ അത്യധികം സ്നേഹിച്ചു.

ആത്മീയ ജീവിതത്തിൽ കൂടുതൽ വളരുവാനുളള തീക്ഷണത നിമിത്തം ഒരിക്കൽ അദ്ദേഹം ദൈർഘ്യമേറിയ ഒരുപവാസം അനുഷ്ഠിച്ചു. കഠിനമായ ഉപവാസത്തിന്റെ ഫലമായി അദ്ദേഹം രോഗിയായി തീർന്നു. അതിലടങ്ങിയിരുന്ന അതിസാഹസികതയും ഭോഷത്തവും തിരിച്ചറിഞ്ഞ അദ്ദേഹം തന്റെ പില്ക്കാല ജീവിതത്തിൽ വിവേചനത്തോടെയെ ഇത്തരം കാര്യങ്ങളെ സമീപിച്ചുള്ളൂ. ചെറുപ്പത്തിന്റെ ആവേശത്തിൽ നിന്നുവരുന്ന വിഡ്ഢിത്തങ്ങളായാണ് ഇത്തരം എടുത്തുചാട്ടങ്ങളെ അദ്ദേഹം പിന്നീട് വിവരിച്ചത്.

അദ്ധ്യാത്മിക ഗ്രന്ഥങ്ങളിലുടെ[തിരുത്തുക]

വൈദികപഠനകാലത്ത് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയഒരു മേഖലയായിരുന്നു ബൈബിൾ പഠനം. ബൈബിൾ തീക്ഷണമായി വായിക്കുവാനും വാക്യങ്ങൾ മനഃപാഠമാക്കുവാനും അസാധാരണമായ ഒരു കഴിവ് അദ്ദേഹത്തിൽ പ്രകടമായിരുന്നു. ഹൃദ്യസ്ഥമാക്കുക മാത്രമല്ല യഥാസമയം അവയെ വേണ്ടവിധം ഉപയോഗിക്കാൻ പ്രത്യേകിച്ച് പ്രസംഗങ്ങളിലും ധ്യാനങ്ങളിലുമെല്ലാം അദ്ദേഹത്തിന് കഴിഞ്ഞു. ഓരോ ദിവസവും തന്റെ ആത്മാവിന്റെ പരിപോഷണത്തിനായുളള പുതിയ ചിന്തകളും മറ്റും അദ്ദേഹം ഈ ബൈബിൾ പഠനത്തിലൂടെ സ്വായത്തമാക്കിയിരുന്നു.

    ബൈബിൾ കഴിഞ്ഞാൽ അദ്ദേഹം ഏറ്റവും കൂടുതൽ വായിച്ചത് വിശുദ്ധരുടെ ജീവചരിത്രങ്ങളായിരുന്നു. ഇതിൽനിന്നുരുത്തിരിഞ്ഞ, വിശുദ്ധരോടുളള അദ്ദേഹത്തിന്റെ ആദരവ് മറ്റുളളവർക്കെന്നും ഒരു മാതൃകയായിരുന്നു. തന്റെ വൈദികപഠനകാലത്ത് അദ്ദേഹം ഏറ്റവും കൂടു തൽ ഭക്തി പ്രകടിപ്പിച്ച രണ്ടു വിശുദ്ധരായിരുന്നു വി. അൽഫോൻസ് ലിഗോരിയും വി. ഫ്രാൻസിസ് ഡി. സാലസും. ഒരിക്കൽ അദ്ദേഹം വി. ജോൺ ബർക്കുമാൻസിന്റെ ജീവചരിത്രം വായിക്കാനിടയായി. നിയമങ്ങൾ ഏറ്റവും പൂർണതയോടെ അനുസരിക്കുന്നതുവഴിയും പരി. അമ്മയോടുള്ള സ്നേഹം വഴിയും സന്യാസജീവിതമാവശ്യപ്പെടുന്നി പരിശുദ്ധിയിലേക്കെത്താൻ സാധിക്കും എന്ന് ഈശാ സഭാപഠനങ്ങൾ ഈ ഗ്രന്ഥത്തിലൂടെ അദ്ദേഹത്തിന് പുതിയൊരു ഉൾകാഴ്‌ച്ച നല്കി. ഇതദ്ദേഹത്തെ ഒരീശോസഭാ വൈദികനാകുവാനും അതുവഴി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന മിഷൻ പ്രവർത്തനങ്ങളുടെ അനന്ത സാധ്യതയിലേക്ക് കടന്ന് പ്രവർത്തിക്കുവാനും പ്രേരിപ്പിച്ചു. എന്നാൽ അദ്ദേഹത്തിന്റെ കുമ്പസാരക്കാരൻ അതിനനുവദിച്ചില്ല. അദ്ദേഹത്തെ ധിക്കരിക്കുവാനുള്ള ബുദ്ധിമുട്ടുകൊണ്ട് തന്റെ തീരുമാനം അദ്ദേഹം ഉപേക്ഷിച്ചു. ഒരു പക്ഷേ അദ്ദേഹത്തിന്റെ കുമ്പസാരക്കാരനായിരുന്ന ആ വൈദികൻ എന്തെങ്കിലും മുൻകൂട്ടി കണ്ടിട്ടുണ്ടാവും. ഇതേക്കുറിച്ച് തന്റെ പിൽക്കാലജീവിതത്തിൽ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: “ഇപ്പോഴാണ് എന്നിൽ ഈ ആഗ്രഹം ഉദിക്കുന്നതെങ്കിൽ ഉറപ്പായും ഞാനെതിരായ തീരുമാനമെടുക്കു”. അതിന്റെ കാരണമായി അദ്ദേഹം പറഞ്ഞത് ആത്മാക്കളുടെ രക്ഷയ്ക്കായ് നിങ്ങളെത്തന്നെ സമർപ്പിക്കുന്ന വൈദികരെ മെസ്സീനയ്ക്കാവശ്യമുണ്ട് എന്നാണ്. പ്രേഷിത പ്രവർത്തനത്തെ ഏറ്റവും മൂല്യമേറിയതായി കരുതികൊണ്ടുതന്നെ സ്വന്തം ജനത്തിനായ് തന്നെത്തന്നെ സമർപ്പിക്കുന്നതിൽ അദ്ദേഹം സന്തോഷം കണ്ടെത്തി.

   മെസ്സീനയിൽതന്നെ തുടരാനുള്ള തന്റെ സുപ്രധാന തീരുമാനത്തിനുശേഷം അദ്ദേഹം ജീവചരിത്ര ഗ്രന്ഥങ്ങളെക്കാൾ കൂടുതലായി വായിച്ചത് അദ്ധ്യാത്മിക ജീവിതത്തിന്റെ പരമോന്നതയെ അവതരിപ്പിച്ചിട്ടുളള അമ്മത്രസ്യയുടെയും കുരിശിലെ വി. യോഹന്നാന്റെയുമൊക്കെ രചനകളാണ്. ഇതദ്ദേഹത്തെ സ്വർഗ്ഗീയമായ ഒരനുഭൂതിയിലേക്കുയർത്തി.

വിശുദ്ധാത്മാക്കളോടൊത്ത്[തിരുത്തുക]

ദൈവത്തോടൊന്നിയ്ക്കുവാനുളള തീക്ഷണമായ - ആഗ്രഹം നിമിത്തം ഹാനിബാൾ കേവലം വായനയിലും ധ്യാനത്തിലും ഒതുങ്ങിക്കൂടാതെ വിശുദ്ധരായ വ്യക്തികളോടുളള കൂടിക്കാഴ്ചയ്ക്കും സൗഹൃദത്തിനുമെല്ലാം സമയം കണ്ടെത്തി. തന്റെ വളർച്ചയ്ക്കാവശ്യമായ ഉപദേശങ്ങളും അവരിൽനിന്നദ്ദേഹം സ്വീകരിച്ചു.

ഉപദേശത്തിനായ് അദ്ദേഹം സമീപിച്ചവരിൽ പ്രമു ഖരായിരുന്നു പോർട്ടോസാൽവയിലെ പീറ്റർ, പെല്ലെഗ്രീനോ, ലോറിനോ ഈശോയുടെ പീറ്റർ, ഡി അമീക്കോ തുടങ്ങിയ വൈദികരും. ഇവരുടെ സഹായം ഹാനിബാളിനെ സംബന്ധിച്ചിടത്തോളം മുന്നോട്ടുപോകാനുള്ള ഒരുത്തേജനമായിരുന്നു.

എന്നാൽ ഈ സന്ദേശങ്ങൾ സഭയുടെ ഔദ്യോഗിക പഠനങ്ങൾക്കോ ക്രിസ്തീയമൂല്യങ്ങൾക്കോ എതിരെ ഒരു ചെറിയ പിഴവുപോലും സംഭവിക്കാതിരിക്കാൻ വിശ്വാസ സത്യങ്ങളെയും സഭയോടുളള അനുസരണത്തയും അദ്ദേഹം മുറുകെ പിടിച്ചിരുന്നു. ഒരിക്കലും തന്റെ ഉപദേശകരുടെ അഭിലാഷങ്ങൾ പൂർണ്ണമായി വിശകലനം ചെയ്യാതെ അദ്ദേഹം സ്വീകരിച്ചിരുന്നില്ല.

തന്റെ പഠന കാലത്ത് അദ്ദേഹം വ്യക്തി ബന്ധം പുലർത്തിയിരുന്നവരിൽ പ്രമുഖയായിരുന്നു മോണിംഗ് സ്റ്റാർ (Morming Star) സന്യാസിനി സഭയുടെ സ്ഥാപകയായ സി. മേരി ലൂയിസ്. നേപ്പിൾസിൽ നിന്നുളള ആ സന്യാസിനി ഇറ്റലിയിലെങ്ങും പ്രസിദ്ധയായിരുന്നു. അന്നത്തെ മാർപ്പാപ്പയായിരുന്ന പീയൂസ് ഒമ്പതാമൻ പോലും അവരെ ബഹുമാനിച്ചിരുന്നു. സി. മേരി ലൂയിസുമായും അവരുടെ പിൻഗാമികള മായും ഹാനിബാൾ പുലർത്തിയിരുന്ന ബന്ധം ആത്മീയതയിൽ ദൃഢവും ശക്തവുമായിരുന്നു. ഈ ബന്ധമാണ് അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതത്തിന്റെ ആത്മീയത വ്യക്തമായി രൂപീകരിച്ചതും നയിച്ചതും. പരസ്പരം വളർത്തുന്ന ഒരു ബന്ധമായിരുന്നു ഇത്. ഹാനിബാളിന്റെ കഴിവുകളേയും ആത്മീയതയേയും എല്ലാം ആ വിശുദ്ധ എന്നും ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ ദുഖവേളകളിൽ സാന്ത്വനപ്പെടുത്തിയും വിഷമഘട്ടങ്ങളിൽ ധൈര്യപ്പെടുത്തിയും അവർ ആ ബന്ധത്തിന്റെ മാറ്റുകൂട്ടി. അതുപോലെ തന്നെ മേരി ലൂയിസിനെയും എല്ലാകാര്യങ്ങളിലും സഹായിച്ച് കൊണ്ട് കൂട്ടിനുണ്ടായിരുന്നു.

അവരുടെ ബന്ധത്തെപ്പറ്റി അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ “എന്റെ യുവത്വത്തിൽ പരിശുദ്ധിയെപ്പറ്റി യഥാർത്ഥമായ ഒരു ധാരണ എനിക്കുണ്ടായിരുന്നു. മിസ്റ്റിസത്തിന്റെ ഏറ്റവും നിഗൂഢമായ മേഖലകളിൽ ഭൗതികതയുടെ യാതൊരുവികാരങ്ങളുമില്ലാത്ത അവസ്ഥയിൽ അതു (പരിശുദ്ധി) കണ്ടെത്തുവാനാവുമെന്ന് ഞാൻ വിഭാവന ചെയ്തു. ദൈവത്തിന്റെ സുഹൃത്തും ഭൂമിയിലേക്ക് സർവ്വവിധ വരദാനവും സംവേദിക്കുവാൻ കഴിയുന്നവനും മറ്റുളളവരിൽ നിന്നും തികച്ചും വ്യത്യസ്തനുമായ ഒരു അ മാനുഷികതയാണ് പരിശുദ്ധി എന്ന് ഞാൻ കരുതിയിരുന്നു.

ഭൂമിയിൽ ഇത്തരത്തിലുളള ആരുമില്ലല്ലോ എന്ന് ഞാൻ വ്യസനിച്ചു. എന്റെ സംശയങ്ങളുമായി ഞാൻ മെസ്സീനയിലെ തന്നെ കലൂച്ചിൻ എന്ന വൈദികനെ സമീപിച്ചു. വിശുദ്ധനായ ആ വൈദികൻ പറഞ്ഞതിപ്രകാരമാണ്. “വിശുദ്ധി യുടെ പൂർണ്ണതയുൾക്കൊളളുന്ന ആത്മാക്കൾ ഒരു കാലത്തും ഭൂമിയിലില്ലാത്ത അവസ്ഥയുണ്ടാവുകയില്ല. തന്റെ പങ്കാളിയായ സഭയെ ഇങ്ങനെയുളളവരില്ലാതെ അനാഥമായി വിടുകയില്ല. ഇതിനൊരു ഉത്തമ ഉദാഹരണമാണ് നേപ്പിൾസിൽ നിന്നുളള സി. മേരി ലൂസിയ. അദ്ദേഹം തുടർന്നു. കുറച്ചു നാളുകൾക്കുമുമ്പ് അവൾ മേരി ലൂസിയനിലെ ഏതു വിശേഷണമാണ് മാതാവിനിഷ്ടം എന്നറിയുന്നതിനായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. മാലാഖ അവരുടെ ചെവിയിൽ മന്ത്രിച്ചു. ഉഷകാല നക്ഷത്രമേ! ഉഷകാല നക്ഷത്രമേ എന്ന്. ഈ സന്ദേശം നിമിത്തം മോർണിംഗ് സ്റ്റാർ എന്ന പേരിൽ അവൾ ഒരു സന്യാസ സഭയും സ്ഥാപിച്ചു.

കലുച്ചിനച്ചന്റെ വാക്കുകൾ എനിക്കൊരു സ്വർഗ്ഗീയ വെളിപാടായിരുന്നു. അന്നു മുതൽ അവരെ കാണുവാനുളള ശക്തമായ ഒരു അഭിനിവേശം എന്നിലുണ്ടായി, ഒട്ടും താമസിയാതെ 1870 ജൂലൈ മാസം 26-ാം തീയതി ഞാൻ ആ പുണ്യവതിയെ സന്ദർശിച്ചു. ഞാൻ അവരെ കാണുകയും സംസാരിക്കുകയും മാത്രമല്ല അവരുടെ അവസാന അഞ്ചുവർഷത്തെ പരിശുദ്ധ വാത്സല്യത്തിന് പാത്രീഭൂതനാവുകയും ചെയ്തു. ഞാൻ അവരുമായി കൂടെക്കൂടെ കത്തിടപാടുകൾ നടത്തികൊണ്ടിരുന്നു".

ലൂസിയയുമായുള്ള ചങ്ങാത്തം മറ്റു വിശുദ്ധാത്മാക്കളിലേക്ക് അദ്ദേഹത്തെ നയിച്ചു. പഞ്ചക്ഷതങ്ങളിലൂടെ പ്രസിദ്ധയായ ഒറിയായിലെ മേരി പാൽമയെ അങ്ങനെ അദ്ദേഹത്തിന് പരിചയപ്പെടാനായി. അവരുമായും നല്ല ഒരു ബന്ധം സ്ഥാപിക്കുകയും എഴുത്തുകളിലൂടെ ബന്ധപ്പെടുകയും ചെയ്തു. മേരി പാൽമയുമായുള്ള പരിചയം അവരുടെ കുമ്പസാരക്കാരനായിരുന്ന കാനോൻ ഡി അഞ്ചല്ലിസിലേക്ക് ഹാനിബാളിനെ നയിച്ചു.

ഈ മൂന്നുപേർക്കും പൊതുവായിട്ടുണ്ടായിരുന്ന ഒരു കഴിവായിരുന്നു ഭാവികാര്യങ്ങൾ അറിയാനുളള കഴിവ്, ഹാനിബാളിന്റെ ഭാവിജീവിതത്തെപ്പറ്റിയും അവർ പറയു കയുണ്ടായി. അദ്ദേഹത്തിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതിനെപ്പറ്റിയും അവർ പറഞ്ഞു. എന്നാൽ പിന്നീട് ഇതേപ്പറ്റി ചോദിക്കുമ്പോൾ അദ്ദേഹം പറയുന്നതിപ്രകാരമായിരുന്നു. “പ്രവചനവരം കൂടതെ ആദ്ധ്യാത്മിക ദാനങ്ങളെ നാം ബഹുമാനിക്കണമെങ്കിൽ പോലും സംശുദ്ധമായ വിശ്വാസം കാത്തുസൂക്ഷിക്കുക എന്നതാണ് പ്രധാന ദൗത്യം',

പഠനങ്ങൾ[തിരുത്തുക]

പിതാവായ ഫ്രാൻസീസ് ഡി. ഫാഞ്ചിയയുടെ മരണത്തോടുകൂടെ ഡി ഫാഞ്ചിയ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി തകർന്നു തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ കുടുംബത്തെ ഭാരിച്ച ചെലവുകളിൽ നിന്നൊഴിവാക്കാനായി അദ്ദേഹം ഒരു സ്കൂൾ അദ്ധ്യാപകനാകാനുള്ള യോഗ്യതകളെല്ലാം തന്നെ ഉടുപ്പുസ്വീകരിച്ച ആദ്യവർഷങ്ങളിൽ തന്നെ നേടിയിരുന്നു. കവിയും തത്വചിന്തകനുമൊക്കെയായി ചെറുപ്രായത്തിലെ പ്രശസ്തനായ അദ്ദേഹത്തെ അദ്ധ്യാപകനായി കിട്ടാൻ മെസ്സീനയിലെ കത്തോലിക്കാ സ്കൂളുകൾ മത്സരിച്ചു.

   1872 ൽ അദ്ദേഹം ആർക്കി എപ്പിസ്കോൽ സെമിനാരിയിൽ ചേർന്നു തിയോളജി പഠനങ്ങൾ ആരംഭിച്ചു. വളരെ സമർത്ഥനായ വിദ്യാർത്ഥിയായിരുന്നു ഹാനിബാൾ. വളരെ പെട്ടെന്നുതന്നെ പാഠഭാഗങ്ങൾ മനസ്സിലാക്കാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. അർപ്പണബോധമുളള മിടുക്കനായ വിദ്യാർത്ഥിയെന്നാണ് അധ്യാപകർ വിശേഷിപ്പിച്ചത്.

ഹാനിബാൾ പൗരോഹിത്യത്തോട് കൂടുതൽ അടുത്തു. 1872 സെപ്തംബർ 13 നും 1873 മാർച്ച് 20 നുമായി അദ്ദേഹം തന്റെ മൈനർ ഓർഡേഴ്സ് സ്വീകരിച്ചു.

ആളുകൾക്കെല്ലാം ആ കൊച്ചു ശെമ്മാശനെ വലിയ ഇഷ്ടമായി. കാരണം മെസ്സീനയുടെ പ്രതീക്ഷയായി അദ്ദേഹത്തെ എല്ലാവരും കരുതി. വിശുദ്ധരായ ആളുകൾ അദ്ദേഹത്തെ ശ്രദ്ധാപൂർവ്വം ശ്രവിച്ചു. അദ്ദേഹത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കാശ്വാസമായി ഒരു കുലീന സമ്പന്ന സ്ത്രീ അദ്ദേഹത്തിന്റെ ചിലവുകൾ ഏറ്റെടുത്തു. ആ സ്ത്രീയോട് അദ്ദേഹത്തിന് പ്രത്യേകമായ സ്നേഹവും മമതയുമുണ്ടായിരുന്നു. കൂടെക്കൂടെ അവരെ സന്ദർശിക്കാൻ അദ്ദേഹം ശ്രദ്ധ കാണിച്ചു.

1876 ജൂൺ 10ന് അദ്ദേഹം സബ്ഡീക്കൻ പട്ടം സ്വീകരിച്ചു. ജോസഫ് ഗ്വരീനോ മെത്രാപ്പോലീത്തയിൽ നിന്ന് സെന്റ് തെരേസ് പളളിയിൽ വച്ചായിരുന്നു പട്ട സ്വീകരണം. 1877 മെയ് 26 ന് മോൻഡെ വെർജിനേ ആശ്രമത്തിൽ വച്ച് അദ്ദേഹം ഡീക്കൻ പട്ടവും സ്വീകരിച്ചു.

ഒരു ഡീക്കനായതോടുകൂടി അദ്ദേഹത്തിന്റെ തിരക്കുകൾ വർദ്ധിച്ചു. അദ്ദേഹം മെസ്സീനയിലെ അറിയപ്പെടുന്ന ഒരു പ്രസംഗകനായി തീർന്നു. ചടുലതയും ആശയ സമ്പന്ന തയും ശാന്തഗംഭീരതയും അദ്ദേഹത്തിന്റെ പ്രസംഗങ്ങളെ വ്യത്യസ്തവും പ്രിയങ്കരങ്ങളുമാക്കി. വ്യത്യസ്തങ്ങളായ വിഷയങ്ങൾ അദ്ദേഹത്തിലൂടെ ജനങ്ങൾക്ക് പരിചിതമായി. എങ്കിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ നിറഞ്ഞു നിന്നത് പരിശുദ്ധ മറിയമായിരുന്നു. പ്രസംഗങ്ങളുടേയും പഠനങ്ങളുടേയും തിരക്കിനിടയിലും സാഹിത്യാഭിരുചി അദ്ദേഹത്തിന് കൈമോശം വന്നില്ല. ഒത്തിരി കവിതകൾ ഇക്കാലത്തും അദ്ദേഹം രചിക്കുകയുണ്ടായി.

സങ്കോണയോടൊത്ത്[തിരുത്തുക]

മനുഷ്യനെ സൃഷ്ട്ടിക്കുമ്പോഴേ ദൈവത്തിനവനെപ്പറ്റി ഒരു പ്ലാനും പദ്ധതിയുമുണ്ട്. ഉറപ്പായും നിറവേറുന്ന പദ്ധതികൾ. ഡീക്കൻ ഹാനിബാളിനെപ്പറ്റിയും ദൈവത്തിന് ഒരു പദ്ധതി ഉണ്ടായിരുന്നു. അതു വെളിപ്പെടുത്തികൊടുത്തതോ സങ്കോണയെന്ന അന്ധയാചകനിലൂടെയും.

1877 ലെ ഡിസംബർ മാസത്തിലെ അവസാന ദിവസങ്ങളിൽ പട്ടണത്തോടുചേർന്ന ഒരു ഇടുങ്ങിയ ഇടവഴിയിലൂടെ അദ്ദേഹം കടന്നുപോവുകയായിരുന്നു. അപ്പോൾ വളരെ ദയനീയമായി ഭിക്ഷ യാചിക്കുന്ന ഒരാളെ കണ്ടു. അടുത്തുചെന്നപ്പോൾ മനസ്സിലായി ആ യാചകൻ ഒരു അന്ധനാണെന്ന്. ഇതിനുമുമ്പ് പല ദിവസങ്ങളിലും അദ്ദേഹം ആ വഴിയേ കടന്നുപോയപ്പോൾ യാചകരെ കാണുകയും അവർക്കെല്ലാം ഉദാരമായി തന്നെ ദാനം ചെയ്യുകയും ചെയ്തിരുന്നു; ഒരു പുണ്യപ്രവ്യത്തിയുടെ ചാരിതാർത്ഥ്യത്തോടെ. എന്നാൽ പതിവിനു വിപരീതമായി ഒരു പുതിയ രീതിയിൽ ആ അന്ധയാചകൻ അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചു. നല്ല സമരിയാക്കാരന്റെ ഉപമ അദ്ദേഹത്തിന്റെ മനസ്സിലേക്ക് കടന്നുവന്നു. വേദനിക്കുന്നവരുടെ മുറിവുണക്കാൻ പ്രതിജ്ഞാബദ്ധനായിരിക്കാൻ ആരോ ഉളളിന്റെയുള്ളിൽ നിന്നും മന്ത്രിക്കുന്നതുപോലെ. അദ്ദേഹം അവന്റെ ചാരെ നിന്നു. ഏതാനും നാണയങ്ങൾ അവന്റെ കയ്യിൽ പിടിപ്പിച്ച ശേഷം അദ്ദേഹം ചോദിച്ചു. എവിടെയാണ് താങ്കൾ താമസിക്കുന്നത്. തന്നിൽ എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലായില്ല. എന്തൊക്കെയായാലും ആ ചോദ്യത്തിന് ആ യാചകനിലൂടെ എ വിടെയായിരിക്കണം അദ്ദേഹത്തിന്റെ ഭാവിപ്രവർത്തനങ്ങളെന്ന് ദൈവം പറഞ്ഞു കൊടുത്തു. ആ യാചകൻ പറഞ്ഞു:മിഗ്നുണി കോളനിയിയിൽ.

വീണ്ടും ഹാനിബാൾ ചോദിച്ചു. താങ്കൾക്ക് ദൈവത്തെ കുറിച്ചറിയാമോ. അതിന് യാചകൻ കൊടുത്ത മറുപടി അദ്ദേഹത്തെയാകമാനം ഉലച്ചു. “അദ്ദേഹത്തെയറിയാൻ ആരും എനിക്കദ്ദേഹത്തെക്കുറിച്ച് പറഞ്ഞു തന്നിട്ടില്ല”.

എവിടെയാണ് മിഗ്നുണി കോളനി? ഹാനിബാൾ തിരക്കി. സയറെ പാലത്തിനു മുൻപിൽ.

ശരി ഞാൻ നിങ്ങളെ അവിടെ വന്നു കണ്ടോളാം,ഹാനിബാൾ പറഞ്ഞു.

ഞാൻ അവിടെ വന്നുകണ്ടോളാം എന്ന് അദ്ദേഹത്തിന്റെ വാക്കുകൾ വെറുതെ ആശ്വസിപ്പിക്കാനായി പറഞ്ഞവയായിരുന്നില്ല. മറിച്ച് അതദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. അദ്ദേഹം വളരെ കാര്യമായിത്തന്നെ ആലംബഹീനരായ ആ മനുഷ്യരെപ്പറ്റി ചിന്തിച്ചു. അവരുടെ സംഖ്യ എത വലുതാണെന്ന യാഥാർത്ഥ്യം അദ്ദേഹത്തെ ദുഃഖത്തിലാഴ്ത്തി. വർഷങ്ങൾക്കു മുൻപ് ജോൺ ഓഫ് ദി മാൾട്ട ദേവാലയത്തിൽ വച്ചു ലഭിച്ച ആ വെളിപാട് അദ്ദേഹത്തിന്റെ മനസ്സിൽ വീണ്ടും നിറഞ്ഞു. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കണമെങ്കിൽ വിശുദ്ധരായ വേലക്കാർ ഉണ്ടായെ തീരൂ എന്നദ്ദേഹത്തിന് വ്യക്തമായി. അതു കൊണ്ടു തന്നെ അദ്ദേഹം അതു തന്റെ ജീവിതവ്രതമാക്കിയെടുത്തു.

അദ്ദേഹം സാധാരണക്കാർ മിഗ്നുനി കോളനി എന്നു വിളിക്കുന്ന അവിഞ്ഞാണയിലേക്ക് യാത്രയായി. കുപ്രസിദ്ധമായിരുന്നു ആ സ്ഥലം. കാരണം എല്ലാവിധ അധമപ്രവർത്തനങ്ങളുടെയും അശുദ്ധിയുടേയും കേന്ദ്രമായിരുന്നു അവിടം. അക്കാലത്തെ ഏറ്റവും വൃത്തികെട്ട ചേരി. അധിക്ഷേപിക്കുവാനും ശപിക്കുവാനുമൊക്കെ അന്നത്തെ ആളു കൾ പറയുമായിരുന്നു, നീയൊക്കെ അവിഞ്ഞാണയിൽ താമസിക്കും എന്ന്. അത്ര ശോചനീയാവസ്ഥ. ശുദ്ധി എന്ന ഒരു സങ്കല്പം പോലുമില്ലവിടെ. പകൽ മുഴുവൻ പട്ടണത്തിൽ ഭിക്ഷയെടുത്തും രാത്രി അവിടെ താമസിച്ചും അവർ ജീവിതം തള്ളിനീക്കി. വൃത്തിഹീനമായ അന്തരീക്ഷം മൂലം മാരകരോഗങ്ങൾ പരത്തുന്ന ഒരുതരം ഈച്ചകൾ അവിടെയാകെ പെരുകുവാനിടയായി. ഇതവിടുത്തെ ജീവിതം കൂടുതൽ ദുസ്സഹമാക്കി. വളരെ വർഷങ്ങൾ ആ ചെറുജീവികൾ അവിടമാകെ അസ്വസ്ഥമാക്കി. ഹാനിബാൾ അവിടെയെത്തി. പത്തു വർഷം ശ്രമിച്ചിട്ടുപോലും അവയെ തുരത്താനായില്ല. അതിനാൽ അദ്ദേഹം യൗസേപ്പിതാവിനോട് ഒരു നൊവേന നടത്തി. ആ നൊവേനക്കൊടുവിലാണ് ഒരെണ്ണം പോലും അവിശേഷിക്കാതെ അവയെ നശിപ്പിക്കാനായത്. ഇതിനേക്കാളൊക്കെ ശോചനീയമായിരുന്നു അവരുടെ സാന്മാർഗ്ഗിക ജീവിതം. രാഷ്ട്രീയമോ മതപരമോ ആയ യാതൊരു നിയമങ്ങളുമില്ലാത്ത സാമൂഹ്യ വ്യവസ്ഥ. ഇതെല്ലാം നോക്കിക്കണ്ടും ചോദിച്ചറിഞ്ഞും ഡീക്കൻ ഹാനിബാൾ അവരുടെയിടയിലേക്ക് ചെന്നു. അപരിചിതനായ ഒരു മനുഷ്യനെ കണ്ടതും അവരെല്ലാം അദ്ദേഹത്ത പരിഹസിച്ചു കൂക്കിവിളിക്കാൻ തുടങ്ങി. തനിക്കു ലഭിച്ച സ്വാഗതം അദ്ദേഹം ഹൃദ്യമായി സ്വീകരിച്ചു. അവരോട് അദ്ദേഹം താൻ പരിചയപ്പെട്ട ആ മനുഷ്യനെപ്പറ്റി ചോദിച്ചു. പേരറിയില്ലായിരുന്നതുകൊണ്ട് ശാരീരിക പ്രത്യേകതകൾ വിവരിച്ചായിരുന്നു അന്വേഷണം. അവർക്ക് പെട്ടെന്ന് തന്നെ ആളെ മനസ്സിലായി. അവർ ഉറക്കെ വിളിച്ചു. സങ്കോണ. സങ്കോണ. സാങ്കാണ പുറത്തേക്ക് വന്നു. തന്നെയന്വേഷിച്ച് ഒരാൾ വന്നതറിഞ്ഞ് ആ മനുഷ്യൻ ആശ്ചര്യപ്പെട്ടു. അന്ധനായിരുന്നെങ്കിലും അടുത്തുവന്നയാളെ സങ്കോണ തിരിച്ചറിഞ്ഞു. തന്നെത്തന്നെ വിശ്വസിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. മാത്രവുമല്ല ആ വരവിന്റെ ഉദ്ദേശ്യവും ഒട്ടും വ്യക്തമായിരുന്നില്ല. ഹാനിബാൾ എല്ലാവരോടും തന്നെ പരിചിതത്വം സ്ഥാപിച്ചു. അവരോട് ദൈവസ്നേഹത്തെക്കുറിച്ച് പറഞ്ഞു. കുറെ നേരം കൂടി അവരോടൊത്ത് ചെലവഴിച്ചശേഷംഅദ്ദേഹം അവിടുന്ന് യാത്ര പറഞ്ഞിറങ്ങി.

അവിഞ്ഞാണയിലേക്കുളള തന്റെ ആദ്യ സന്ദർശന ത്തിന്റെ വിജയം അദ്ദഹത്തെ സന്തോഷവാനാക്കി. പക്ഷേ അ സന്ദർശനം തുടർന്നു കൊണ്ടു പോകുവാൻ അദ്ദേഹത്തിന് നിവൃത്തിയുണ്ടായിരുന്നില്ല. എന്നാൽ താൻ സഞ്ചരിക്കേണ്ട വഴി അദ്ദേഹത്തിനു തുറന്നുകിട്ടിയിരുന്നു. വൈദികനായശേഷം താനെന്തുചെയ്യണമെന്നു വ്യക്തമായ ഒരു ദിശാബോധം അദ്ദേഹത്തിൽ നാമ്പെടുത്തു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ സമൂഹം ഏറ്റവും നിസ്സാരനായി കണ്ട ഒരന്ധയാചകനിലൂടെ ദൈവം അദ്ദേഹത്തിന് വഴികാട്ടി.

വർഷങ്ങൾക്കു മുൻപ് മാൾട്ടയിലെ പള്ളിയിൽ വച്ച് ലഭിച്ച വെളിപാടുകൾ. അതിനുശേഷം ലഭിച്ച പ്രചോദനത്തിന്റെയുമെല്ലാം പൂർണ്ണമായ അർത്ഥങ്ങൾ അദ്ദേഹത്തിന് ലഭിച്ചത് അവിഞ്ഞാണയിലെ അനുഭവങ്ങളിലൂടെയായിരു ന്നു. ആ അനുഭവങ്ങളാണ് പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തെ ഒരു സാധാരണ വൈദികന്റേതിൽ നിന്നും വ്യത്യസ്തമാക്കിയത്. അസാധാരണ ഉപവിയുടെ മനുഷ്യനാക്കിയത്. റൊഗാത്തയുടെ പ്രവാചകനാക്കിയത്. അനാഥരുടെയും പാവപ്പെട്ടവരുടെയും ആശയമാക്കിയത്. ലോകത്തെ മുഴുവൻ റൊഗാത്തയിലൂടെ തന്റെ ഹൃദയത്തിൽ സംവഹിക്കുന്നവനാക്കിയത്. സർവ്വോപരി ജീവിത വിശുദ്ധിയിലൂടെ സഭയുടെ ഒരു വിശുദ്ധനാക്കിയത്. ദൈവപരിപാലന എത്ര മഹനീയം!!!

വൈദികാഭിഷേകം[തിരുത്തുക]

1878 ൽ തന്നെ ഇരുപത്തേഴാമത്തെ വയസ്സിൽ അദ്ദേഹം പൗരോഹിത്യസ്വീകരണത്തിനായുളള അപേക്ഷ ഗ്വരീനോ മെത്രാപ്പോലീത്തായ്ക്കു സമർപ്പിച്ചു. വളരെ വിനീതമായ എന്നാൽ ഭംഗിയാർന്നതുമായ അപേക്ഷ. ക്ഷയിച്ചു വരുന്ന ആരോഗ്യസ്ഥിതിയും കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടും മൂലം ഒരു വൈദികനായി ജീവിതം കടന്നു പോകുമോയെന്ന ഭയം അദ്ദേഹത്തെ നിരന്തരം അലട്ടിക്കൊ ണ്ടിരുന്നു. അതുകൊണ്ടാണ് ഒട്ടും താമസിയാതെ തന്നെ അദ്ദേഹം അപേക്ഷ സമർപ്പിച്ചത്.

ഇറ്റലിയുടെ പാരമ്പര്യമനുസരിച്ച് ഏതെങ്കിലും മാർപ്പമാർ മരിക്കുകയാണെങ്കിൽ ഒരു വർഷത്തേക്ക് പട്ടം നല്കാറുണ്ടായിരുന്നില്ല. 1971 ന്റെ അവസാനമായപ്പോഴേക്കും ഒമ്പതാം പീയൂസ് മാർപ്പാപ്പ ഗുരുതരമായ രോഗത്തിലകപ്പെട്ടിരുന്നു. മാർച്ചിൽ അദ്ദേഹത്തിനു പട്ടം നല്കാമെന്നു മെത്രാപ്പോലീത്ത പറഞ്ഞിരുന്നെങ്കിൽപ്പോലും ഇതദ്ദേഹത്തിന്റെ ഭയം വർദ്ധിപ്പിച്ചു. അതും പെട്ടെന്നു തന്നെ അപേക്ഷ സമർപ്പിക്കുവാൻ അദ്ദേഹത്തിന് പ്രേരകമായി. തന്റെ അപേക്ഷയിൽ അദ്ദേഹം എഴുതിയ വരികൾ അദ്ദേഹത്തിന്റെ തീക്ഷണതയിലേക്ക് വിരൽ ചൂണ്ടുന്നതാണ്. തന്റെ ശ്രഷ്ഠമായ ആഗ്രഹത്തെകുറിച്ച് അദ്ദേഹം എഴുതി, “എന്റെ പാപങ്ങൾക്ക് പരിഹാരമായി എന്നെത്തന്നെ എന്റെ പൊന്നീശോയ്ക്ക് സമർപ്പിക്കാനായി എത്രയും പെട്ടെന്ന് എന്റെ കൈകളിൽ ഈശോയുടെ തിരുശരീരം സംവഹിക്കാനായി''. മറ്റൊരു ഭാഗത്ത് അദ്ദേഹം വിവരിക്കുന്നു. “എനിക്കു 27 വയസ്സായി എന്റെ ആരോഗ്യസ്ഥിതിയാണങ്കിൽ സംശയാസ്പദമാണ്. എത്രനാൾ ഞാനെന്റെ പൗരോഹിത്യം ആസ്വദിക്കുമെന്ന് തീർച്ചയില്ല'. ഇങ്ങനെ വളരെ വികാരതീവവും എന്നാൽ തീക്ഷണതയും ആഗ്രഹവുമെല്ലാം വെളിവാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അപേക്ഷ. പ്രതീക്ഷിതമെങ്കിലും, ഹാനിബാളിനെ ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടേയും മേൽ ഒരു കരിനിഴലായി പീയൂസ് പാപ്പ ഫെബ്രുവരി മാസം 9-ാം തിയതി 1878 ദൈവത്തിൽ വിലയം പ്രാപിച്ചു. പക്ഷേ അനേകം നല്ല വേലക്കാരെ സഭയിലേക്ക് പ്രദാനം ചെയ്യേണ്ടി വന്ന ആ നല്ല വേലക്കാരനെകുറിച്ചുളള ദൈവത്തിന്റെ പദ്ധതികൾ പാരമ്പര്യങ്ങൾക്കും വിപരീതമായിരുന്നു. മാർച്ചിൽ തന്നെ തിരുപ്പട്ടം നല്കുവാനുള്ള അനുമതി മെത്രാപ്പോലീത്ത നല്കി.

1878 മാർച്ച് 18-ാം തീയതിയായിരുന്നു എല്ലാവരുടേയും പ്രതീക്ഷയായിരുന്ന ആ തിരുപ്പട്ട സ്വീകരണം. തലേ ദിവസം തന്നെ നാട്ടിലും വീട്ടിലുമെല്ലാം ആഘോഷങ്ങളിൽ തുടങ്ങിയിരുന്നു. എന്നാൽ ഹാനിബാളിന്റെ മനസ്സിൽ അത് ആഴ്ചകൾക്കു മുമ്പേ ആരംഭിച്ചിരുന്നു. തീക്ഷണമായ ധ്യാനത്തിന്റെയും പ്രാർത്ഥനയുടേയും ദിനങ്ങൾ, ആ മുഖത്ത് അന്നു നിഴലിച്ചിരുന്ന വികാരങ്ങൾ പലതായിരുന്നു. സന്തോഷത്തിന്റെ, കൃതജ്ഞതയുടെ, സർവ്വോപരി ദൈവികതീക്ഷണതയുടെ... സിസ്റ്റ്യൻ സന്യാസിനികളുടെ ഹോളിസ്പിരിറ്റ് ഭവനത്തിന്റെ പളളിയായിരുന്നു തിരുക്കർമ്മങ്ങൾക്കായി തയ്യാറാക്കിയത്. ഭാവിയിൽ സിസ്റ്റേഴ്സ്യൻ സന്യാസിനികൾ ഇതുപേക്ഷിക്കുമെന്നും ഹാനിബാളെന്ന തീക്ഷണതയുടെ മനുഷ്യനിൽ ഇതെത്തിച്ചേരുമെന്നും അതിനു ശേഷം ദൈവിക തീക്ഷണതയുടെ പുത്രിമാരുടെ (FDZ) മാത്യഭവനമായി ഇത് മാറുമെന്നുളളതും അനന്തമായ ദൈവിക പദ്ധതിയുടെ വെളിപ്പെടാത്ത സത്യങ്ങളായിരുന്നു.

കുർബ്ബാന മദ്ധ്യേ മെത്രാപ്പോലീത്ത അദ്ദേഹത്തിന് തിരുപ്പട്ടം നല്കി. താൻ ഏറ്റവും സ്നേഹിച്ചിരുന്ന വൈദികവിദ്യാർത്ഥിയുടെ നെറ്റിയിൽ അഭിഷേക തൈലം പൂശിയപ്പോൾ അദ്ദേഹത്തിന്റെ മനസ്സ് നിറയെ വികാരങ്ങളുടെ വേലിയേറ്റമായിരുന്നു. ആത്മാവിന്റെ നിറവുമായി തന്റെ നെറ്റിയിൽ പതിഞ്ഞ ആ മുദ്ര ഏറ്റു വാങ്ങിയപ്പോൾ ആ യുവവൈദികന്റെ ഉള്ളിൽ എരിഞ്ഞുകൊണ്ടിരുന്ന സ്നേഹത്തിന്റെ തീക്ഷണത ആളികത്തുകയായിരുന്നിരിക്കണം.

പൗരോഹിത്യകർമ്മങ്ങൾക്കുശേഷം ആഘോഷത്തിന്റെ സമയമായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം വളരെ പ്രസിദ്ധനായിത്തീർന്ന അദ്ദേഹത്തിന്റെ കരങ്ങളൊന്നു ചുംബിക്കാനായി തിരിക്കുകൂട്ടി. എല്ലാവർക്കും കാണണം എന്തെങ്കിലുമൊക്കെ സംസാരിക്കണം. ആരെയും അദ്ദേഹം നിരാശപ്പെടുത്തിയില്ല. ഒരു പുഞ്ചിരിയെങ്കിലും അദ്ദേഹം എല്ലാവർക്കും സമർപ്പിച്ചു. വൈകുന്നേരമായപ്പോഴേക്കും തിരക്കൊക്കെ ഏതാണ്ട് അവസാനിച്ചു. തുടർന്ന് ബന്ധുക്കളുടെ അവസരം. അദ്ദേഹത്തെ അഭിനന്ദിക്കാൻ അവർ തിരക്കുകൂട്ടി. ശക്തനായ വാഗ്മി. സഭക്കെതിരെയുള്ള ആരോപണങ്ങളെ ശക്തവും യുക്തി ഭദ്രവുമായി പ്രതിരോധിക്കുന്നവൻ, ഭാവനാശാലിയായ എഴത്തുകാരൻ, വൈദികപ്രധാനികൾക്കും മെത്രാൻമാർക്കുമെല്ലാം ഇതിനോടകം തന്നെ വേണ്ടപ്പെട്ടവനായവൻ. സ്വാഭാവികമായിത്തന്നെ അവരെല്ലാം ചിന്തിച്ചു; സഭയുടെ പ്രധാനപ്പെട്ട സ്ഥാനങ്ങൾ ഇദ്ദേഹത്തിനായി കരുതപ്പെട്ടിരിക്കുന്നുവെന്ന്. കഴിവുറ്റ വൈദികനെന്ന നിലയിൽ അദ്ദേഹത്തിനുണ്ടാകാമായിരുന്ന സമ്പന്നതയും അവരുടെ മനസ്സിനെ ആഹ്ലാദഭരിതമാക്കി. ചിലർ അതു നേരിട്ടു പറഞ്ഞു. താങ്കളുടെ കഴുത്തില സ്വർണമാലയിൽ കോർത്ത കുരിശ് എനിക്കു മൂത്തണം. ഒരാൾ ഒരു മുത്തം കൂടി നീട്ടിയെറിഞ്ഞു. ഒരു മന്ദസ്മിതം. അതായിരുന്നു അദ്ദേഹത്തിന് എല്ലാറ്റിനോടുമുണ്ടായിരുന്ന മറുപടി.

      അദ്ദേഹത്തിനറിയാമായിരുന്നു താൻ എങ്ങാട്ടേക്കാണ് പോവേണ്ടതെന്ന്. സങ്കോണ കാണിച്ചുതന്ന വഴിയിലേയ്ക്ക് സഹോദരങ്ങളോ ടുളള സ്നേഹം വലിച്ചടുപ്പിക്കുന്നു. ദൈവികതീക്ഷണത ഒരു കൊടുങ്കാറ്റെന്നപോലെ പുറകിൽ നിന്നു തളളുന്നു. ഒരിക്കലും പിന്തിരിയാനാവാത്തയവസ്ഥ. പക്ഷേ അദ്ദേഹം ഒന്നും മിണ്ടിയില്ല. കാരണം അതറിഞ്ഞാലുണ്ടാകുന്ന സ്വാഭാവിക പ്രതികരണങ്ങൾ അദ്ദേഹത്തിന് ഊഹിക്കാവുന്നതേയുളളു. അല്ലെങ്കിലും ഇനിയും അദ്ദേഹത്തിലൂടെ വെളിപ്പെടേണ്ടിയിരുന്ന ഇടയനില്ലാത്ത ആട്ടിൻപറ്റങ്ങളെക്കുറിച്ചും, നല്ല ഇടയന്മാരെകുറിച്ചുമൊക്കെ പറഞ്ഞാൽ ആർക്കെന്ത് മനസ്സിലാവാൻ. വെറും കവിഭാവനയായി അവർ അതിനെ തള്ളിക്കളഞ്ഞെനെ.

കർമ്മഭൂമിയിൽ[തിരുത്തുക]

അവിഞ്ഞാണയുടെ മടിത്തട്ടിലേക്ക്[തിരുത്തുക]

ഒരു രൂപതാവൈദികനെന്ന നിലയിൽ അദ്ദേഹത്തിന്റെ മേലധികാരി മെസ്സീനായിലെ ഗ്വരീനോ മെത്രാപ്പോലീത്തയായിരുന്നു. അദ്ദേഹം ഹാനിബാളച്ചനെന്നും ഒരു വല പിതാവായിരുന്നു. അതുപോലെതന്നെ ഹാനിബാൾ അദ്ദേ ഹത്തിനെന്നും ഒരു പ്രിയപുത്രനുമായിരുന്നു. തന്റെ ജീവിതത്തെക്കുറിച്ചു വ്യക്തമായ പദ്ധതി അദ്ദേഹത്തിനുണ്ടായിരുന്നുവെങ്കിലും ദൈവം സംസാരിക്കുക അധികാരികളിലുടെയാണ് എന്നദ്ദേഹം വിശ്വസിച്ചു. തന്നിമിത്തം അദ്ദേഹം പട്ടം കിട്ടി അധികം കഴിയുന്നതിനുമുമ്പുതന്നെ തന്റെ അധികാരിയായ ഗ്വരീനോ പിതാവിന്റെ അടുക്കലെത്തി. താൻ കേട്ട, ഒറ്റ സന്ദർശനത്തിൽ കണ്ട് അവിഞ്ഞാണ തെരുവിന്റെ അവസ്ഥ ഒട്ടും അതിശയോക്തി കലാരാതെ എന്നാൽ വികാരതീവ്രമായി അദ്ദേഹം വിവരിച്ചു. ഒപ്പം ആ പാവങ്ങളുടെ ഉന്നമനത്തിനായി തന്നെത്തന്നെ സമർപ്പിക്കാനുള തന്റെ ആഗ്രഹത്തേയും. പരുന്തിന്റെ മനസ്സും മാലാഖയുടെ ഹൃദയവുമായിരുന്നു മെത്രാപ്പോലീത്തയ്ക്ക്. ഒരിക്കലും ഒരു പ്രചോദനത്തിന്റെ നിറവിലല്ലാതെ ഇത്തരത്തിൽ അസാധാരണമായ ഒരു ദൗത്യത്തിലേക്ക് ആരും എടുത്ത് ചാടുകയില്ലെന്ന് അദ്ദേഹത്തിനു ബോദ്ധ്യമായി ഒരജപാലകന്റെ തീക്ഷണതയോടെ ആ യുവവൈദികന്റെ കാതുകളിലേക്ക് അമ്യതവർഷിണിയായി അദ്ദേഹം മന്ത്രിച്ചു. “നീ ആഗ്രഹിക്കുന്നെങ്കിൽ പോവുക. അവിടെ പോയി ആ പാവപ്പെട്ട മനുഷ്യരെ രക്ഷിക്കുക", ദൈവത്തിന്റെ പദ്ധതികൾ അധികാരിയുടെ വാക്കുകളിലൂടെ വ്യക്തമായ നിമിഷം !

വൈദികജീവിതത്തിന്റെ ആദ്യകാലഘട്ടങ്ങളിൽ നടക്കേണ്ട പഠനവും പഠിപ്പിക്കലും, വിവിധ പളളികളിലെ പ്രസംഗങ്ങളുമൊന്നും അദ്ദേഹം അവഗണിച്ചില്ല. അക്ഷീണതയോടെ എല്ലാ കാര്യങ്ങൾക്കും സമയം കണ്ടെത്തി. ഇതിനിടയിൽ അവിഞ്ഞാണ സന്ദർശിക്കാനും അദ്ദേഹം സമയം കണ്ടെത്തി.

   തനിക്ക് അനുവാദം കിട്ടിയ സമയത്തുതന്നെ അദ്ദേഹത്തിനു വേണമെങ്കിൽ തന്റെ പ്രവർത്തനമണ്ഡലം അവിഞ്ഞാണയിലേക്കു പൂർണ്ണമായും മാറ്റാമായിരുന്നു. എങ്കിലും അപ്രകാരം ചെയ്യുന്നതിനു പകരം അദ്ദേഹം മുൻ വിവരിച്ചതുപോലെ സമയം ക്രമീകരിക്കുകയാണ് ചെയ്തത്. കാരണം അവിഞ്ഞാണയിലെ ആ മനുഷ്യർ ഒരിക്കലും പെട്ടന്നദ്ദേഹത്തെ ഉൾക്കൊളളാൻ തയ്യാറാകുമായിരുന്നില്ല. ഇടയ്ക്കിടെയുള്ള സന്ദർശനത്തിലൂടെ അദ്ദേഹം ആദ്യം അവരുടെ സ്നേഹം പിടിച്ചുപറ്റി. തങ്ങളെ സ്നേഹിക്കുന്ന ഒരേയൊരു വ്യക്തി എന്ന നിലയിൽ, അദ്ദേഹത്തെ സ്നേഹിക്കാതിരിക്കാൻ അവർക്കു കഴിഞ്ഞില്ല. തന്റെ ഇടയ്ക്കിടെയുളള സന്ദർശനം അദ്ദേഹം കൂടെക്കുടെയാക്കി പതിയെ പതിയെ അവരുടെ പ്രശ്നങ്ങളിലേക്കദ്ദേഹം ഇറങ്ങിച്ചെന്നു. ഒരു തീച്ചുളയ്ക്ക് സമീപം അദ്ദേഹത്തിനായി ഒരു പ്രസംഗപീഠമുണ്ടായിരുന്നു. അവിടുന്ന് അദ്ദേഹം ദൈവത്തെക്കുറിച്ചും ആത്മാവിന്റെ സൗന്ദര്യത്തെക്കുറിച്ചും അന്ത്യവിധിയെക്കുറിച്ചും തങ്ങളുടെ മനസ്സുകളിൽ പ്രത്യാശയുടെ നാമ്പുകൾ തീർക്കുന്നതിനെക്കുറിച്ചും ജീവിതത്തിന്റെ വേദനകളെ നേരിടേണ്ടതിനെക്കുറിച്ചുമെല്ലാം തന്റെ ആകർഷകമായ ശൈലിയിൽ അവരെ പഠിപ്പിച്ചു. അദ്ദേഹം അവിഞ്ഞാണയിലേക്ക് പ്രവേശിച്ചിരുന്നത് പോക്കറ്റിൽ നിറയെ പണവും സമ്മാനങ്ങളുമായായിരുന്നു. കാരണം, വിശപ്പിനാൽ കത്തുന്ന വയറ്റിലും ജീവിതത്തിന്റെ വേദനകളിലും ദൈവവചനം ആഴത്തിൽ പതിയില്ല എന്നദ്ദേഹത്തിനു ബോദ്ധ്യമുണ്ടായിരുന്നു. ഭൗതിക സഹായത്തോടൊപ്പം ആത്മീയ സഹായവും നല്കേണ്ടതാണെന്ന് പില്ക്കാലത്ത് അദ്ദേഹം തന്റെ പിൻഗാമികളോടു പറയുമായിരുന്നു.

തീരാരോഗങ്ങളും ശുചിത്വമില്ലായ്മയും കയ്യോടുകയ്യ് ചേർന്ന് അവിടെ താണ്ഡവമാടി. മിക്ക കുട്ടികൾക്കും മുതിർന്നവർക്കും കാഴ്ചസംബന്ധമായ പ്രശ്നങ്ങളുണ്ടായി മൂന്നു മുതിർന്നവരിൽ മൂന്നിലൊരാൾ അന്ധതയാൽ വലഞ്ഞിരുന്നു. ഇതിലെല്ലാമുപരിയായിരുന്നു ജീവിതത്തോടും മറ്റുളളവരോടുമൊക്കെയുള്ള അവരുടെ നിർവികാരത.

തന്റെ പ്രവർത്തനങ്ങളുടെ ആദ്യപടിയായി അദ്ദേഹം അവിടെ ഒരു മുറി സംഘടിപ്പിച്ചു. അവിടെ വേദോപദേശ ക്ലാസുകൾ തുടങ്ങി. ആ സ്ഥലത്ത് പളളിയോ അനുബന്ധ ഘടകങ്ങളോ ഉണ്ടായിരുന്നില്ല. പാവങ്ങൾക്കുവേണ്ടി എല്ലാം കൊടുത്ത അദ്ദേഹത്തിന് ഇതെല്ലാം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും അദ്ദേഹം അ ചെറിയ മുറി വെളളപൂശിയും തറ വ്യത്തിയാക്കിയും ഒരു വശത്തായി ഉണ്ണീശോയുടെ ഒരു മെഴുകുപ്രതിമയും തിരികളു മെല്ലാം സ്ഥാപിച്ചും ഭംഗിയാക്കി. പുൽക്കൂട്ടിൽ പിറന്ന ഉണ്ണീശോയ്ക്ക് വസിക്കാൻ ആ എളിയ ഒരുക്കം ധാരാളമായി രുന്നു. അതിന്റെ തെളിവാണ് ദൈവികപദ്ധതിയിലൂടെ ആ ചെറിയ മുറി പിന്നീട് ഒരു ചാപ്പലായി, പളളിയായി കാലാന്തരത്തിൽ ദൈവിക പദ്ധതിയുടെ പൂർത്തീകരണമായി രൂപാന്തരപ്പെട്ടത്.

കൂട്ടികളായിരുന്നു അദ്ദേഹത്തിന്റെ ക്ലാസിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും. സാവധാനം മുതിർന്നവരും വന്നു തുടങ്ങി. അവർക്ക് അദ്ദേഹം ദൈവസ്നേഹത്തെക്കുറിച്ച് പറഞ്ഞു കൊടുത്തു. ക്ലാസ്സുകൾ അവസാനിച്ചിരുന്നത് പ്രാർത്ഥനയോടെയായിരുന്നു. അദ്ദേഹം പ്രാർത്ഥിച്ചിരുന്നത് ദൈവസ്നേഹത്തിന്റെ നിറവിനായിരുന്നു. പ്രാർത്ഥനയുടെയവസാനം കുർബാന അവിടെ സ്ഥാപിക്കാനുളള തന്റെ ആഗ്രഹപൂർത്തീകരണവും വെളിപ്പെടുത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വിചാരിക്കുന്ന യത് എളുപ്പമായിരുന്നില്ല. കാരണം 'ശത്രു' കെണികൾ ഒരുക്കി തുടങ്ങിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ, രോഗങ്ങൾ തുടങ്ങി അനേകം പ്രതിസന്ധികൾ അദ്ദേഹത്തെയലട്ടി. ഒരിക്കലദ്ദേഹം കടന്നുചെന്നപ്പോൾ ഭയങ്കരമായ ഇടിയും മഴയും. ഉടനെയൊരു വൃദ്ധൻ വിളിച്ചുപറഞ്ഞു. അച്ചനാണ് മഴയ്ക്കു കാരണം. ഇതദ്ദേഹത്തിന്റെ ലോലഹൃദയത്തെ ദുഃഖസാഗരത്തിലാക്കി.

പ്രതിസന്ധികളും ദുഖങ്ങളും അദ്ദേഹത്തെ വല്ലാതെ തളർത്തി. ദൈവത്തിനായുളള പ്രവ്യത്തികൾക്ക് താൻ അയോഗ്യനാണെന്ന് ഭയവും അദ്ദേഹത്ത വലച്ചു. സാത്താൻ അദ്ദേഹത്തിന്റെ ചിന്തകളിലും ഭാവനയിലു മെല്ലാം തോൽവിയുടെ നിറക്കൂട്ടുകൾ ചാലിച്ചു. അങ്ങനെ അദ്ദേഹം തത്ക്കാലത്തെക്കെങ്കിലും നേപ്പിൽസിലേക്ക്‌ പിന്മാറാൻ തീരുമാനിച്ചു. തന്റെ ആദ്ധ്യാത്മിക ഉപദേശകരെ കാണാമെന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നിരിക്കണം. അദ്ദേഹത്തിന്റെ ലോലമനസ്ഥിതിനോക്കുമ്പോൾ ഈ പിൻവാങ്ങൽ ഒട്ടും യാദൃശ്ചികമല്ല. ഒരു പക്ഷേ, കൂടുതൽ ശക്തനാക്കുന്നതിനുവേണ്ടി ഈശോയ്ക്ക് തന്റെ ദൗത്യ ആരംഭത്തിനുമുമ്പ് നല്കപ്പെട്ട മരുഭൂമിയിലെ പരീക്ഷപോലെ കൂടുതൽ നന്നായി. തീയിൽ കുരുത്തവന്, ജീവിതകാലം മുഴുവൻ വേണ്ട ഊർജം ശേഖരിക്കാൻ തയ്യാറാക്കിയ ഒരു പദ്ധതിയായിരിക്കണം ഇത്. ഈ പിൻവാങ്ങലിൽ അദ്ദേഹം തന്റെ എക്കാലത്തെയും ശ്രഷ്ഠനായ ഒരു ആദ്ധ്യാത്മിക പിതാവിനെ സ്വന്തമാക്കി കമ്പാറിയായിലെ വിക്കോ അച്ചൻ. ഒപ്പം അദ്ദേഹം മോർണിഗ്സ്റ്റാർ സിസ്റ്റേഴ്സമായും സമ്പർക്കം തുടങ്ങി.

അധികം നാൾ അദ്ദേഹത്തിന് നേപ്പിൾസിലായിരിക്കാൻ കഴിഞ്ഞില്ല. കൂടുതൽ ഉണർവ്വോടെ ഊർജ്ജത്തോടെ ചോരാത്ത ആത്മവിശ്വാസത്തോടെ. അവിഞ്ഞാണയിലേക്ക് വീണ്ടും അദ്ദേഹം യാത്രയായി.

വീണ്ടും അവിഞ്ഞാണയിൽ[തിരുത്തുക]

അവിഞ്ഞാണയിൽ തിരിച്ചെത്തിയ ഉടനെ തന്നെ അദ്ദേഹം തന്റെ പ്രിയപ്പെട്ടവരെ കാണുവാനായി ഓടി. കഠിനവും, ഭീകരവുമായ ആ സ്ഥലത്ത് തന്റെ ദൗത്യം തുടരുവാൻ. താൻ ആദ്യം പാകിയ ദൈവസ്നേഹത്തിന്റെ വിത്തുകൾ കഠിനാധ്വാനിയായ ഒരു കർഷകനെപ്പോലെ പരിപാലിച്ച്, വെളളവും വളവും നല്കി രക്ഷയുടെ ഒരു തണലാക്കി മാറ്റുവാൻ അദ്ദേഹത്തിന്റെ ഹൃദയം വെമ്പൽ കൊണ്ടു. പഴയതുപോലെ തന്നെ വൈകുന്നേരങ്ങളിൽ പഠിപ്പിക്കുവാനും സുവിശേഷപ്രവർത്തനങ്ങൾക്കുമായി അദ്ദേഹം സ്ഥിരമായി വന്നു തുടങ്ങി. പത്ത്, ഇരുപത്, അമ്പത്, നൂറ് എന്നിങ്ങനെ അനുദിനവും ആൾക്കാർ അദ്ദേഹത്തെ ശ്രവിക്കാനായി എത്തിത്തുടങ്ങി. അദ്ദേഹം കൂടുതലായി അവരുടെയിടയിലേക്കിറങ്ങിക്കൊണ്ട് കൂദാശകളെക്കുറിച്ച് പഠിപ്പിച്ചു. മാമ്മോദീസയിലൂടെ മാത്രം ക്രിസ്ത്യാനികളായിരുന്ന അവരെ വിവാഹത്തെക്കുറിച്ച് പഠിപ്പിച്ചു. യാതൊരു വ്യവസ്ഥയുമില്ലാതിരുന്ന വിവാഹങ്ങൾ നിയമവിധേയമാക്കി സമൂഹത്തിലേക്ക് പല ചിട്ടകളും അദ്ദേഹം കൊണ്ടുവന്നു. അവിടെ ഒരു പള്ളി പണിയണമെന്നത് ഇപ്പോൾ അദ്ദേഹത്തിന്റെ സ്വപ്നമായി തീർന്നു. അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം കത്തറീനാ സ്കോപ്പ എന്ന ഒരു ഭക്തസ്ത്രീ സഹായം നല്കാമെന്നേറ്റു. എന്നാൽ അതു വാക്കുകളിലൊ തുങ്ങി. പക്ഷേ അദ്ദേഹത്തെ അതു തളർത്തിയില്ല.

  കുട്ടികളാണ് ഭാവി എന്ന് ബോധ്യപ്പെട്ടപ്പോൾ അദ്ദേഹം എങ്ങനെയെങ്കിലും അവരെ രക്ഷിക്കാൻ പ്രതിജ്ഞാബദ്ധനായിത്തീർന്നു. ദുരിതങ്ങളുടെയിടയിൽ മാതാ പിതാക്കളില്ലാതെ ശ്രദ്ധയില്ലാതെ, ആത്മീകമോ ഭൗതികമോ ആയ യാതൊരു സാഹായവുമില്ലാതെ കഷ്ടപ്പെടുന്നവരെക്കുറിച്ചുള്ള ചിന്ത അദ്ദേഹത്തെ ഭയചകിതനാക്കി. എങ്ങനെയെങ്കിലും അവർക്ക് മതപരവും ഭൗതികവുമായ വിദ്യാഭ്യാസം നൽകി അവരെ നാളെയുടെ പൗരന്മാരാക്കി വാർത്തെടുക്കണമെന്നത് അദ്ദേഹം ഒരു വെല്ലുവിളിയായേറ്റെടുത്തു. പക്ഷേ പണത്തിന്റെ ദൗർലഭ്യം അദ്ദേഹത്തിന്റെ മുന്നിൽ ഒരു വിലങ്ങുതടിയായി. ഈ ബുദ്ധിമുട്ടുകളദ്ദേഹം ഗ്വരീനോ മെത്രാന്റെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹം കുലീനരായ അനേകം പേരുമായി സമ്പർക്കം പുലർത്തിയിരുന്ന ചിക്കോളയച്ചനെ അദ്ദേഹത്തിന്റെ സഹായത്തിനായി വിട്ടു നല്കി. അവിഞ്ഞാണയിലെത്തിയ ചിക്കോളയച്ചൻ അവിടുത്തെ സാഹചര്യങ്ങൾ കണ്ട് ഞെട്ടിപ്പോയി. ഹാനിബാളച്ചന്റെ സഹായത്തിനായി പിന്നീട് അദ്ദേഹത്തിന്റെ അനുജൻ ഫ്രാൻസിസും, അന്തോണി മുസ്പാളിനോ എന്ന ഒരു വൈദികനുമെത്തി.

സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറണമെങ്കിൽ സഹായഹസ്തം നീട്ടാവുന്ന സമ്പന്നരുടെ കണ്ണിലേക്ക് അവിഞ്ഞോണ എത്തണം. അവരെ അങ്ങാട്ട് ആകർഷിക്കാനായി അവർ ഒത്തുചേർന്ന് ചിക്കാളയച്ചന്റെ സംഘടനാ മികവിൽ ഒരു പദ്ധതിയാവിഷ്ക്കരിച്ചു. പാവങ്ങൾക്കായി സദ്യ. അങ്ങനെ 1001 മാർച്ച് 19-ാം തിയതി അവർ ചാപ്പലിന്റെ കൂദാശയും പാവങ്ങൾക്കായുള്ള വിരുന്നും സംഘടിപ്പിച്ചു. അന്നാട്ടിലെ പാവങ്ങളെല്ലാം ഈശോയുടെ തിരുഹൃദയത്തിനായി സമർപ്പിക്കപ്പെട്ട ആ ദേവാലയത്തിനായി അന്നേദിവസം അത്യധികം കഷ്ടപ്പെട്ടു മനോഹരമാക്കി.ആ പരിപാടി ഒരു വൻ വിജയമായി അവിഞ്ഞോണ എന്ന തെരുവ് നാട്ടുകാർ ശ്രദ്ധിച്ചു തുടങ്ങി. ഇന്നവരെ ആരും തിരിഞ്ഞു നോക്കാത്തിടത്തയ്ക്ക് അന്നേ ദിവസം ധാരാളം സഹയങ്ങളൊഴുകി. അവിഞ്ഞോണക്ക് വിസ്മരിക്കാനാവാത്ത ഒരു സംഭവമായി അത് മാറി.

  അവിഞ്ഞോണയിൽ മാത്രമല്ല ഹാനിബാളച്ചനിലും അത് മാറ്റങ്ങൾ വരുത്തി. അദ്ദേഹത്തിന്റെ ജീവിതത്തെ ഭക്തിയും തീഷ്‌നതയും നിറഞ്ഞ ഒരു വൈദികൻ, അനുഗ്രഹീത പ്രാസംഗികൻ, എഴുത്തുകാരൻ

എന്നെല്ലാമുള്ള അദ്ദേഹത്തിന്റെ പ്രതിച്ഛായക്കാൾ ഉദ്ധാരമത്തിയായ പാവങ്ങളുടെ സ്നേഹിതൻ എന്ന ബഹുമതിനേടാൻ ഇടയാക്കി ആ ബഹുമതിയുമായി മറ്റുള്ളവരുടെ വാതിൽക്കൽ

അദ്ദേഹത്തിന് മുട്ടാം. ആളുകൾ അദ്ദേഹത്തെ 'പാവളുടേയും അനാഥകുട്ടികളുടെയും അച്ചൻ' എന്നു വിശേഷിപ്പിക്കാൻ തുടങ്ങി.

പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാൻ തുടങ്ങിയതോടെ കൂടുതലാളുകളുടെ സഹായം അദ്ദേഹത്തിന് ആവശ്യമായി വന്നു. മെത്രാപ്പോലീത്തയുടെ അടുത്ത് അദ്ദേഹം ഈ പ്രശ്നം അവതരിപ്പിച്ചു. . അദ്ദേഹം കത്താനിയ രൂപതയുടെ മെത്രാനുമായി ബന്ധപ്പെടുകയും അദ്ദേഹം വഴി ഫ്രാൻസിൽ തുടങ്ങിയ ദരിദ്രരുടെ സന്യാസിനികൾ എന്നെ സന്യാസസഭയുമായി ഫാ. ഹാനിബാളിന പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവിടുത്തെ മഠാധിപ അദ്ദേഹത്തെ സന്ദർശിച്ചു. അവർ ഏതാനും സന്യാസികളുടെ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. അങ്ങനെ രണ്ടു സന്യാസിനികൾ അവിടെ എത്തി. അവർക്കുവേണ്ട സഹായങ്ങൾ എല്ലാം അദ്ദേഹം ചെയ്ത് കൊടുത്തു.

ചിക്കോളയച്ചനായിരുന്നു അവർക്ക് സാമ്പത്തിക സഹായങ്ങൾ ആദ്യമാദ്യം നല്കിയിരുന്നത്. ക്രമേണ അദ്ദേഹം അവരുടെ സഹായകനും സംരക്ഷകനുമെല്ലാമായി മാറി. സാമ്പത്തിക പ്രശ്നങ്ങൾക്ക് ഒരു കൈതാങ്ങായിരുന്ന ചിക്കോളയച്ചന്റെ സഹായം അദ്ദേഹത്തിനു നഷ്ടപ്പെട്ടു. ഇത് അച്ചന്റെ ജീവിതത്തിൽ ചെറിയൊരു ദുഖത്തിനു വക നല്‌കി. ഫാ. ചിക്കാളയെ സംബന്ധിച്ച് ലിറ്റിൽ സിസ്റ്റേഴ്സ് വ്യവസ്ഥാപിതമായ ഒരു സന്യാസമൂഹമാകയാൽ വളരെ സ്തുത്യർഹവും സ്ഥിരവുമായ ഒരു വികസനം ഉറപ്പായിരുന്നു. എന്നാൽ ഹാനിബാളച്ചന്റെ പ്രവർത്തനങ്ങളുടെ വിജയം അദ്ദേഹത്തിനു മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല. ഫാ. ഹാനിബാളിനെ സംബന്ധിച്ച് ഈ സംഭവങ്ങൾ അദ്ദേഹത്തിന് അവിഞ്ഞോണയെക്കുറിച്ചുളള സ്വപ്നങ്ങളെ തകിടം മറിക്കാൻ പര്യാപ്തമായിരുന്നു.

തനിക്കു നേരിട്ട തിരിച്ചടികളിൽ തകരാൻ, വിവിധ പരീക്ഷണങ്ങളിലൂടെ പാകപ്പെട്ട ആ മനസ്സ് ഒരുക്കമായിരുന്നില്ല. അടുത്തതായി അദ്ദേഹം ശ്രമിച്ചത് അവിടുത്തെ സ്ത്രീകൾക്കായി എന്തെങ്കിലും സ്വയം തൊഴിലായിരുന്നു. വിവിധ കയറുല്പ്പന്നങ്ങൾ ഉണ്ടാക്കാനുളള പരിശീലനം അവർക്കു നല്കി. സ്ത്രീകളെല്ലാവരും അത്യുത്സാഹത്തോടെ ഇതിലേക്ക് കടന്നുവന്നു. അവർക്ക് ഒരു വരുമാനമായപ്പോഴും അദ്ദേഹത്തിന്റെ മനസ്സ് കൗമാരക്കാരായ കുട്ടി കളുടെ ദുരവസ്ഥയിലായിരുന്നു. അവരെ ദുരിതത്തിൽ നിന്നും രക്ഷിച്ചെടുക്കുകയാണ് സർവ്വപ്രധാനം എന്നദ്ദേഹത്തിന് ബോദ്ധ്യമായി. അവർക്കേന്തെങ്കിലും ചെറിയ തൊഴിലുകളോ മറ്റോ നൽകി അവരെ തിരക്കുള്ളവരക്കുകയാണ്

അതിലേക്കുളള ആദ്യപടിയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതിനാദ്യം വേണ്ടിയിരുന്നത് ഒരു ഭവനമായിരുന്നു. അതിനുവേണ്ട സാഹചര്യങ്ങളൊന്നുമില്ലാതിരുന്ന ആ സമയത്ത് ദൈവപരിപാലനയിൽ അടിയുറച്ച് വിശ്വസിച്ചുകൊണ്ട് അദ്ദേഹം അവിടെ കൂടിലുപോലത്തെ ഒരു വീട് വാങ്ങി. വീടു വാങ്ങുമ്പോഴുളള മറ്റൊരു ബുദ്ധിമുട്ട് ആ വീട്ടിലെ താമസക്കാരായ പാവങ്ങൾക്ക് മറ്റെവിടെയെങ്കിലും ഒരു വീട് തയ്യാറാക്കി കൊടുക്കുകയും വേണമായിരുന്നു. കക്കുസോ കുളിമുറിയോ ഇല്ലാത്തതിനാൽ അതും ഒരു അധിക ചെലവായി നിന്നു.

എന്നാൽ ദൈവേഷ്ടത്തിന്റെ തെളിവായി അവിടെയുളള വീടുകളിൽ അദ്ദേഹത്തിന് ആവശ്യമുളള ഒരു വീട് താരതമ്യേന കുറവായ ഒരു വിലയ്ക്ക് നല്കാൻ ഉടമസ്ഥൻ തയ്യാറായി. അധികം താമസിയാതെ തന്നെ നൂൽനൂല്ക്കുന്ന യന്ത്രങ്ങളുടെ താളാത്മകമായ ഒരു ശബ്ദം, അവിടെ ഒരിക്കലും കേൾക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതാതിരുന്ന ഒരു സംഗീതം അവിടെ കേട്ടുതുടങ്ങി. അച്ചൻ വാങ്ങി പ്രവർത്തിപ്പിച്ചുതുടങ്ങിയ യന്ത്രങ്ങൾക്ക് പിന്നിൽ വളരെ പെട്ടെന്ന് തന്നെ പെൺകുട്ടികൾ സ്ഥാനം പിടിച്ചു. ആദ്യമൊക്കെ വരവിനേക്കാൾ കൂടുതലായിരുന്നു ചെലവെങ്കിലും സാവധാനം അത് ലാഭത്തിലേക്കുയർന്നു. അലസതയുടെയും തിന്മയുടെയും കേന്ദ്രമായിരുന്നിടത്ത് ഒരു പുത്തനുണർവ്വ് ഉണ്ടായി. ആളുകൾ അച്ചനെ വെറുതെ "പാദ്രേ' (ഫാദർ) എന്നു വിളിക്കാൻ തുടങ്ങി. കാരണം ഇതിനോടകം തന്നെ അദ്ദേഹം അവരുടെയെല്ലാം പ്രിയപ്പെട്ട ഒരു നല്ല അച്ചനായി തീർന്നിരുന്നു. കൂടുതൽ കുട്ടികളെ തന്റെ സ്നേഹകൂട്ടായ്മയിലേക്ക് ആകർഷിക്കുന്നതിനായി അദ്ദേഹം മുമ്പെന്നപോലെ, എന്നാൽ അത്രയും ആർഭാടകരമല്ലാത്ത ഒരു വിരുന്ന് നടത്തി. ഏകദേശം അമ്പതോളം കുട്ടികൾ ഈ വിരുന്നിൽ പങ്കുചേർന്നു. ശിശുക്കൾ എന്റെയടുത്തേക്ക്‌ വരട്ടെ എന്ന ദിവ്യ നാഥന്റെ ആഹ്വാനം അദ്ദേഹം അവരുടെ ഹൃദയങ്ങളിൽ നിറച്ചു. വി.യൗസേപ്പിന്റെ തിരുന്നാളിനോടനുബന്ധിച്ചായിരുന്നു ഈ വിരുന്നും സംഘടിപ്പിക്കപ്പെട്ടത്. അവിടുത്തെ പ്രധാന കത്തോലിക്ക് പ്രതങ്ങളിലെല്ലാം ഈ വിരുന്നിനെ മുക്തകണ്ഠം പ്രശംസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.

ആദ്യ സ്ഥാപനങ്ങൾ[തിരുത്തുക]

അവിഞ്ഞോണയിലെ നവോത്ഥാനപ്രവർത്തനങ്ങളിൽ മുഴുകിയിരുന്നപ്പോഴും റൊഗാത്തയുടെ ചൈതന്യമായിരുന്നു അദ്ദേഹത്തിന്റെ ഉപവിപ്രവർത്തനങ്ങളുടെ ഉറവിടവും പ്രചോദനവും. റൊഗാത്തയുടെ ചൈതന്യത്തിന്റെ അനന്തരഫലമായിരുന്നു, അദ്ദേഹത്തിന്റെ ഉപവിപ്രവർത്തനങ്ങൾ.

അതുകൊണ്ടുതന്നെ അവിഞ്ഞോണയിലെ തന്റെ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ ദൈവവിളിപ്രാർത്ഥനയുടെ ഒരു പ്രവാചകനായും അദ്ദേഹം മാറി, തന്റെ പ്രവൃത്തികൾ ബുദ്ധിമാൻമാരിൽ നിന്നു മറച്ചുവച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തുന്ന നിഗൂഢ സ്നേഹത്തിന്റെ കല്പന ആദ്യം അദ്ദേഹം പകർന്നു നല്കിയത് അവിഞ്ഞോണയിലെ പാവങ്ങൾക്കായിരുന്നു.

1885 ൽ അദ്ദേഹം ദൈവവിളിക്കായി ഒരു പ്രാർത്ഥന രചിച്ചു. തങ്ങളുടെ ചാപ്പലിൽവച്ച് അദ്ദേഹത്തിന്റെ കൂട്ടികൾ അതു ദിവസവും ചൊല്ലുവാൻ തുടങ്ങി. അന്ന് ചൊല്ലിത്തുടങ്ങിയ ആ സുകൃത ജപം കർത്താവേ അങ്ങയുടെ സഭയിലേക്ക് വിശുദ്ധരായ വേലക്കാരെ അയക്കേണമേ എന്നതായിരുന്നു. ഇന്ന് ഈ 21-ാം നൂറ്റാണ്ടിലും പതിനായിരക്കണക്കിന് കണ്ഠങ്ങളിലൂടെ ഈ പ്രാർത്ഥന ആകാശത്തേക്ക് ഉയരുന്നുവെന്നത് ആ പദ്ധതിയിലെ ദൈവിക ഇടപെടലുകളായി കാണാം. അദ്ദേഹം ഈ സമയത്താണ് "വിശുദ്ധരായ വേലക്കാരെ നേടുന്നതിനായി' എന്ന ഒരു പ്രാർത്ഥന പുസ്തകം വിവിധ ഭാഷകളിൽ അച്ചടിച്ച് വിതരണം ചെയ്തത്.

ഈശോയുടെ തിരുഹൃദയത്തിൽ നിന്നു പുറപ്പെടുന്നതാണ് ഈ കല്പന എന്നതിനാലും റൊഗാത്തയുടെ പ്രചോദനം ഈശോയുടെ ദിവ്യകാരുണ്യ ഹ്യദയമാകയാലും അവിഞ്ഞോണയിൽ അന്നുവരെ ഈശോ സ്ഥിരമായി വസിക്കുന്ന ദിവസക്രാരിയോടു കൂടിയ ഒരു ദേവാലയം ഇല്ലാത്തതിനാലും, താൻ മനസ്സിൽ താലോലിച്ചു കൊണ്ടുനടന്ന ആ ചിരകാല സ്വപ്നം എത്രയും പെട്ടെന്നുതന്നെ പൂർത്തിയാക്കാൻ അദ്ദേഹം ഉറച്ചു. ഇതിനായുളള സാമ്പത്തിക ശേഖരണത്തിനായി ഈശോയുടെ തിരുഹൃദയത്തിന്റെ വിശ്വാസികളായ ദരിദ്രരുടെ സംഘടന (League of the faithful of the Sacred Heart of Jesus) തുടങ്ങി. ഇതിലെ അംഗങ്ങൾ എല്ലാമാസവും ഒരു നിശ്ചിതസംഖ്യ ഈ ദേവാലയ നിർമ്മാണത്തിലേക്കായി നല്കണമായിരുന്നു. ദരിദ്രരെന്ന് വിളിക്കപ്പെടാൻ ഇഷ്ടമില്ലാഞ്ഞിട്ടോ ഈ സംഘടന വളർത്തുന്നതിൽ സമയമോ സാഹചര്യമോ അച്ഛനില്ലാതിരുന്നതിനാലോ ഉദ്ദേശിച്ച ഫലം ഇതിൽ നിന്നു സിദ്ധിച്ചില്ല. എന്നിരുന്നാൽപ്പോലും അത്യാവശ്യം ഭംഗിയാർന്ന, തിരുഹൃദയത്തിന് സമർപ്പിക്കപ്പെട്ട ഒരു കൊച്ചു പളളി പണിയാൻ അദ്ദേഹത്തിന് സാധിച്ചു. പളളിയിലേക്കുളള പ്രധാന അൾത്താരയും തിരുഹ്യദയത്തിന്റെ ഛായചിത്രവും മറ്റും അദ്ദേഹം ഒരു വിധം സംഘടിപ്പിച്ചു. ഇന്നും വളരെ ഭക്തിയോടെ ഈ ചിത്രം റൊഗേഷനിസ്റ്റുകൾ കാത്തു സൂക്ഷിക്കുന്നു.

പളളിയുടെ പണി പൂർത്തിയായി കുർബാന ചൊല്ലി തുടങ്ങിയിരുന്നെങ്കിലും സക്രാരിയിൽ വി. കുർബ്ബാന സൂക്ഷിച്ചിരുന്നില്ല. ഒരിക്കൽ കൂസ്മാനോയച്ചൻ അവിടെ സന്ദർശിച്ചപ്പോൾ ആശ്ചര്യപ്പെട്ടു ചോദിച്ചു: വി. കുർബാനയുടെ സാന്നിദ്ധ്യമില്ലാതെ നിങ്ങൾക്ക് ഇവിടെ എങ്ങനെ താമസിക്കാൻ സാധിക്കുന്നു എന്ന്. രൂപതയിൽ നിന്ന് ഇതിലേക്കാവശ്യമായ അനുവാദം ലഭിക്കുക വളരെ എളുപ്പമായിരുന്നു. എന്നിരുന്നാലും ഹാനിബാളച്ചൻ ഇക്കാര്യത്തിൽ വളരെ വ്യത്യസ്തമായ ഒരു ചിന്ത കാത്തു സൂക്ഷിച്ചു. ഒരു സാധാരണ ആഘോഷമായാൽ അതിന്റെ പ്രാധാന്യം യഥാവിധി ഉൾക്കൊളളാതെ പോയാലോ എന്നദ്ദേഹം ഭയപ്പെട്ടു. അതു കൊണ്ടു തന്നെ ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത വിധം ദിവ്യകാരുണ്യനാഥന്റെ ആഗമനം അവിഞ്ഞോണയിലെ ജനങ്ങൾ ഓർക്കണം എന്നദ്ദേഹം നിർബന്ധം പിടിച്ചു.

രണ്ടുവർഷത്തെ നീണ്ട കാത്തിരിപ്പും ഭജനയുമാണ് അദ്ദേഹം അതിനായി കണ്ടെത്തിയ മാർഗ്ഗം. കുട്ടികളും മുതിർന്നവരുമെല്ലാം അദ്ദേഹം എഴുതി തയ്യാറാക്കിയ ഒരു ഗാനം ദിവസവും ആലപിച്ചു. പ്രാർത്ഥനയ്ക്കായി ഒരുമിച്ചുകൂടുമ്പോഴെല്ലാം ദിവ്യനാഥന്റെ ആഗമനത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്ന അനുഭവത്തെ ഉത്തേജിപ്പിക്കുന്ന ആ ഗാനം അവർ ആലപിച്ചു പോന്നു. അങ്ങനെ കാത്തുകാത്തിരുന്ന ആ സുദിനം ആഗതമായി. മാനവകുലത്തിന്റെയൊപ്പം വസിക്കാനായി വചനം മാംസം ധരിച്ച് പീഡാനുഭവ കുരിശുമരണങ്ങളിലൂടെ മനുഷ്യരക്ഷ സാദ്ധ്യമാക്കി ദൈവമനുഷ്യബന്ധം പുനഃസ്ഥാപിച്ച പൊന്നുതമ്പുരാൻ, ആ ബന്ധത്തിൽ വിള്ളൽ വീഴാതിരിക്കാൻ തന്റെ അനുകമ്പഹൃദയത്തിന്റെ തീക്ഷണമായ ആഗ്രഹത്തെപ്രതി വി. കുർബാന സ്ഥാപിച്ച് ഒരപ്പത്തിന്റെ രൂപത്തിൽ അവരുടെ മദ്ധ്യേ വസിക്കുന്നു. ആ സ്നേഹത്തെ തിരിച്ചറിയാൻ അവിടുത്തെ പാവങ്ങളെ അദ്ദേഹം ഒരുക്കി. അന്നേ ദിവസം ആ പ്രദേശം മുഴുവൻ അലങ്കരിച്ച് വെണ്മയുള്ളതാക്കി. വളരെ ആഡംബരപൂർണ്ണമായ ആഘോഷം. വെളളയുടുപ്പണിഞ്ഞ ആൺകുട്ടികളും പെൺകുട്ടികളും ആ സുന്ദരമുഹൂർത്തത്തെ വരവേൽക്കാനായി നിരചേർന്നു. അവിടം മുഴുവൻ പ്രകാശമയവും വർണശബളിതവുമായിരുന്നു. രാവിലെ 7 മണിക്ക് തന്നെ അച്ചൻ അൾത്താരയിൽ ദിവ്യബലിയർപ്പിച്ചു. ആളുകൾ ഒന്നടങ്കം, കഴിഞ്ഞ രണ്ടു വർഷമായി അവർ ആലപിച്ചിരുന്ന ആ ഗാനം വർദ്ധിച്ച വികാരാവേശത്തോടെ ആർത്തുപാടി. കുർബാന സ്വീകരണത്തിനുശേഷം തങ്ങളുടെ ഇടയിലേക്ക് ഈശോയുടെ ദ്യശ്യപ്രതീകമായ പരി. കുർബാന കടന്നുവന്നതുമൂലം അവർക്ക് കൈവന്ന അസാധാരണ ഭാഗ്യത്തെക്കുറിച്ച് ഹാനിബാളച്ചൻ ഒരു നീണ്ട പ്രസംഗം നടത്തി. അതിനുശേഷം ദിവ്യകാരുണ്യ പ്രദക്ഷിണമായിരുന്നു. വാഴ്‌വിനു ശേഷം തിരുകർമ്മങ്ങൾ സമാപിച്ചു. ആ സംഭവം അത്രമാത്രം പുതിയതും വ്യത്യസ്തതയാർന്നതുമായിരുന്നു. ദിവ്യകാരുണ്യ നാഥനെ ഇത്രയധികം ആഗ്രഹിച്ച്‌ കണ്ണീരോടെ ദാഹിച്ച് നേടിയെടുത്ത മറ്റൊരു സമൂഹം ഈ ലോകത്തിൽ ഉണ്ടാവില്ല. ദിവ്യകാരുണ്യനാഥനെ അവർ അറിഞ്ഞനുഭവിച്ചു സ്നേഹിച്ചു. ജീവിതത്തിലൊരിക്കലും മറക്കാത്തവിധം ആ ആഗമനം അവർ അവിസ്മരണീയമാക്കി. ഇന്നും റൊഗേഷനിസ്റ്റ് സമൂഹങ്ങളിലും ദൈവിക തീക്ഷണതയുടെ പുത്രിമാരുടെ സമൂഹങ്ങളിലും ജൂലൈ 1 ദിവ്യകാരുണ്യദിനമായി ആചരിക്കുന്നു. മെയ് 31-ാം തിയതി രാവിലെ കുർബാനയ്ക്കുശേഷം സാക്രാരി ശൂന്യമാക്കികൊണ്ടാണ് അവർ ഈ ഓർമ്മ പുതുക്കുന്നത്. ഇതിന്റെ വിവിധ അർത്ഥവ്യാപ്തിയെക്കുറിച്ച് പിന്നീട് വിശദീകരിക്കുന്നതാണ്.

സന്യാസസമൂഹങ്ങളുടെ ഉത്ഭവം[തിരുത്തുക]

ദൈവം തന്റെ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചിരിക്കുന്ന വിളനിലം അവിഞ്ഞോണ തെരുവാണെന്നു ഹാനിബാൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ചെയ്യുവാനുളളത് ചെറിയ ഉത്തരവാദിത്വമല്ല. അക്ഷീണ പരിശ്രമവും നിതാന്തജാഗ്രതയും അത്യന്താപേക്ഷിതമായ ഒരു മേഖലയാണിത്. എങ്കിൽക്കൂടി ആ മനുഷ്യന്റെ മനസ്സ് ചഞ്ചലമായില്ല.

“ദൈവം കൂടെയുണ്ട്. ഞാനെന്തിനു ഭയപ്പെടണം' എന്ന ചിന്ത അദ്ദേഹത്തെ മുന്നോട്ടു നയിച്ചു. തന്റെ മക്കളെ ഓരോരുത്തരെയും പുനരധിവസിപ്പിക്കണം എന്ന ചിന്തയോടെ ആ പിതാവ് സഹായത്തിനായി അനേകം വാതിലുകൾ മുട്ടി. സന്യാസസഭകളിലും അദ്ദേഹം തന്റെ യാചനയുമായെത്തി. ചിലപ്പോഴെല്ലാം വാതിലുകൾ തുറക്കപ്പെട്ടു. സഹായങ്ങൾ കിട്ടി. ഇതൊന്നും ഒരു ശാശ്വത പരിഹാരമല്ല എന്ന അറിവ് അദ്ദേഹത്തിൽ ദൃഢമായിരുന്നു.

ലോറ ജെൻസൻ ബൂക്ക എന്ന സ്ത്രീയിൽ നിന്നും അകമഴിഞ്ഞ സഹായങ്ങൾ ഹാനിബാളച്ചന് പലപ്പോഴും ലഭിച്ചത് അദ്ദേഹത്തിന് വലിയ സഹായമായി എന്നത് പറയേണ്ടതില്ലല്ലോ. അവർ തന്റെ ജോലിയിൽ അതീവ തൽപരയും ആധികാരികമായി കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുളളവരുമായിരുന്നു. സംരക്ഷിക്കേണ്ട അഭയാർത്ഥികളുടെ എണ്ണം നിയന്ത്രണാതീതമായി തുടരുകയായിരുന്നു. സ്വന്തമായി ഒരിക്കലും ഇത്തരം പ്രസ്ഥാനങ്ങൾ തുടർന്നുകൊണ്ടുപോകാൻ സാധിക്കില്ലെന്നായി. ഡിമോത്തി എന്ന ഒരു നല്ല മനുഷ്യൻ ഹാനിബാളച്ചന് സഹായഹസ്തവുമായെത്തി. പക്ഷേ അദ്ദേഹത്തിന്റെ പ്രായാധിക്യവും മറ്റ് അസ്വസ്ഥതകളും കേവലം മൂന്നു വർഷം സേവനം ചെയ്യാനേ അദ്ദേഹത്തെ അനുവദിച്ചുളളു. വീണ്ടും ഒരു സാഹായിക്കായുള്ള അന്വേഷണം അദ്ദേഹം തുടർന്നു. മെസ്സീന രൂപതയിലെ ഒരു വൈദികന്റെ ബന്ധുവായ ഒരു യുവാവിനെ അദ്ദേഹം സഹായിയായി കണ്ടെത്തി. അദ്ദേഹത്തിന് ആൺകുട്ടികളുടെ ചുമതല നൽകി. വളരെ ദൗർഭാഗ്യകരമായിരുന്നു പിന്നീടുണ്ടായ സംഭവവികാസങ്ങൾ. ആ യുവാവ് ഒരു ദിവസം ഒളിച്ചോടി. ദിവസങ്ങൾക്കുശേഷം ക്ഷമാപണം നടത്തി ക്കൊണ്ട് ഒരു കത്തു വന്നു. പക്ഷേ എന്തു ഫലം.

ലോറയുടെ മേൽനോട്ടത്തിൽ പെൺകുട്ടികളുടെ ഒരു സമൂഹം വളർന്നുകൊണ്ടിരുന്നു. ആൺകുട്ടികൾ അപ്പോഴും പിൻനിരയിൽതന്നെ തുടരുകയായിരുന്നു. ഇത്തരം നീറുന്ന പ്രശ്നങ്ങൾക്കു നടുവിലും തളരാത്ത പോരാളിയായി നില കൊണ്ട് ഹാനിബാൾ തന്റെ ദൗത്യം തുടർന്നു. തന്റെ സേവനങ്ങളിൽ സ്ഥിരമായി സഹായമാകാൻ ചിലരെയൊക്കെ പ്രത്യേകം ഒരുമിച്ചുകൂട്ടേണ്ടതിന്റെ ആവശ്യകത അദ്ദേഹം തിരിച്ചറിഞ്ഞു. അതിനുള്ള പ്രയത്നമായിരുന്നു പിന്നീട്.

അവിഞ്ഞോണ തെരുവിനെ അതിസുന്ദരിയാക്കാൻ ഹാനിബാളച്ചന്റെ മനസ്സിൽ ഉയർന്നുവന്ന സ്വപ്നം ദേവാലയം പണിയണമെന്നതായിരുന്നു. ഇതിനെ യാഥാർത്ഥ്യമാക്കാൻ ലോറ നൽകിയ സഹായങ്ങൾ വളരെ വലുതായിരുന്നു. ലോറ അദ്ദേഹത്തെ ഒരു സന്യാസ സമൂഹം സ്ഥാപിക്കുന്നതിന് പ്രേരിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, ഹാനിബാളച്ചൻ അതിനെ എതിർത്തു. കാരണം സമയം അതിനനൂകൂലമല്ലായിരുന്നു. എന്നാൽ ഹാനിബാളച്ചൻ നേപ്പിൾസിലേക്ക് പോയപ്പോൾ അവർ ഒരു പുതിയ സന്യാസ വസ്ത്രത്തിന്റെ ഘടനയുണ്ടാക്കി. കപ്പുച്ചിൻ സിസ്റ്റേഴ്സിന്റെ സന്യാസവസ്ത്രത്തോട് അതിന് സാമ്യമുണ്ടായിരുന്നു. അനുവാദത്തിനായി മെത്രാപ്പോലീത്തയ്ക്കു സമർപ്പിച്ചെങ്കിലും ഗ്വരീനോ മെത്രാൻ അതു നിരസിച്ചു. കാരണം, ഈ സാഹചര്യത്തിൽ അത്തരമൊരു സംരംഭം തുടങ്ങിയാൽ അനാഥാലയങ്ങളുടെ നിലനില്പിനെ അത് ബാധിക്കുമെന്ന് അദ്ദേഹം വിലയിരുത്തി. ഹാനിബാളച്ചൻ തിരിച്ചെത്തിയപ്പോൾ ഈ പ്രശ്നങ്ങളെപ്പറ്റിയൊക്കെ അറിഞ്ഞു. എങ്കിലും ലോറയെ ശാസിക്കാനോ വിശദീകരണം ആവശ്യപ്പെടാനോ അദ്ദേഹം മുതിർന്നില്ല. പിന്നീട് ഇതെല്ലാം കണക്കിലെടുത്ത് ഒരു സന്യാസ സമൂഹം സ്ഥാപിക്കാൻ അദ്ദേഹം തീരുമാനിച്ചു. അനുവാദത്തിനായി മെത്രാപ്പോലീത്തയെ സമീപിക്കുകയും ആവശ്യം അംഗീകരിക്കപ്പെടുകയും ചെയ്തു. ഇളംകറുപ്പുനിറമുളള സന്യാസ വസ്ത്രം നൽകുവാനും ധാരണയായി. അങ്ങനെ 1887 മാർച്ച് 18 വി. യൗസേപ്പു പിതാവിന്റെ തിരുനാളിന്റെ തലേന്ന് പുതിയസമൂഹം ഉൽഭവിച്ചു. ആദ്യത്തെ നാലു പേർ സന്യാസ വസ്ത്രം സ്വീകരിച്ച് സമർപ്പണം നടത്തി. വി.യൗസേപ്പിന്റെ നിത്യമായ സംരക്ഷിണത്തിനായി ഈ സമൂഹം സമർപ്പിക്കപ്പെട്ടു.

വളർച്ചയുടെ പാതയിലെ മുൾച്ചെടികൾ[തിരുത്തുക]

ആത്മാക്കളുടെ രക്ഷയ്ക്കായി അഹോരാത്രം പരിശ്രമിക്കുന്ന ഹാനിബാളച്ചന്റെ ജീവിതത്തിലേക്കും വളർച്ച് യുടെ പാതയിൽ നീങ്ങുന്ന സമ്യാസമൂഹത്തിലേക്കും വിലങ്ങുതടിയായി പലതും ഉയർന്നുവന്നു. അവിഞ്ഞോണയുടെ വ്യത്തിഹീനമായ തെരുവിൽ സേവനം ചെയ്യുന്നത് ഹാനിബാളച്ചന്റെ അമ്മയ്ക്ക് സ്വീകാര്യമായിരുന്നില്ല. അവർ ഹാനിബാളപ്പനെ നിരന്തരം നിരുത്സാഹപ്പെടുത്തികൊണ്ടിരുന്നു. എങ്കിലും അതിനെയെല്ലാം അതിജീവിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ പ്രിയ സഹോദരൻ ജോൺ രോഗ ബാധിതനായപ്പോൾ ഹാനിബാളച്ചന് അദ്ദേഹത്തോടൊപ്പം തന്റെ സമയം ചിലവഴിക്കേണ്ടതായി വന്നു. വെറും രണ്ടു മണിക്കൂർ സമയം മാത്രമേ അവിഞ്ഞോണ തെരുവിൽ ആയിരിക്കാൻ സാധിച്ചുളളു. പിന്നീട് അതിലും കുറഞ്ഞു. ദിവ്യബലിക്ക് മാത്രം എന്നായി. എന്നാൽ, ഹാനിബാളച്ചൻ പുതിയ വഴി കണ്ടെത്തി. തന്റെ സഹോദരനോടൊത്ത് അവിഞ്ഞോണയ്ക്കടുത്തുള്ള ഒരു വീട്ടിലേക്ക് താമസം മാറ്റി. രണ്ടു കാര്യങ്ങളും നന്നായി നടക്കണം എന്നതായിരുന്നു ഉദ്ദേശം.

ലോറ തന്റെ സ്വപ്നസാക്ഷാത്ക്കാരമായി സന്യാസിനി സമൂഹത്തെ കരുതി. വളരെ തീക്ഷണമതിയായ അവരിൽ പല പോരായ്മകളും ഉണ്ടായിരുന്നു. അവർ ഒരു വികാരജീവിയും ഭാവനാ സ്ത്രീയുമായിരുന്നു. അതുകൊണ്ടു തന്നെ അവർ സമൂഹത്തിന്റെ അധിപയും സന്യാസിനികളുടേയും പരിശീലകരുടെയും സമൂഹത്തിന്റെ നാഥയുമാകാൻ അതിയായി ആഗ്രഹിച്ചു. മാത്രവുമല്ല ഹനിബാളച്ചന്റെ സമൂഹത്തിലെ ഇടപെടലുകൾ അവർ ഇഷ്ടപ്പെട്ടിരുന്നില്ല. അവർ വിവാഹിതയും മൂന്നു കുട്ടികളുടെ മാതാവുമായിരുന്നതിനാൽ അധിപയാകണം എന്ന മോഹം അതിയായി ഉണ്ടായിരുന്നു. ഇതെല്ലാം നന്നായി മനസ്സിലാക്കിയ ഹാനിബാളച്ചൻ തന്നെ അറിയിക്കാതെ ഒരു കാര്യവും ചെയ്യാൻ അവരെ അനുവദിച്ചിരുന്നില്ല. ഒരിക്കൽ അവർ ഹാനിബാളച്ചന്റെ അഭാവത്തിൽ മെത്രാപ്പോലീത്തയ കാണുകയും സിസ്റ്റേഴ്സ് ഹാനിബാളച്ചന്റെ നിയന്ത്രണത്തിന് കീഴിലായിരിക്കാൻ ഇഷ്ടപ്പെടുന്നില്ല, അതിനാൽ അവരെ തന്റെ നിയന്ത്രണത്തിലാക്കണമെന്നും അപേക്ഷിച്ചു. സത്യാവസ്ഥ തിരിച്ചറിയാതെ അദ്ദേഹം സമ്മതപത്രം നൽകി. അവർ സമൂഹത്തിൽ തിരിച്ചെത്തിയപ്പോൾ ഈ അഭിപ്രായത്തെ എല്ലാവരും നഖശിഖാന്തം എതിർത്തു. ഹാനിബാളച്ചൻ മടങ്ങിയെത്തിയപ്പോൾ സംഭവവികാസങ്ങൾ അറിഞ്ഞു. മെത്രാപ്പോലീത്തയെ കണ്ട് കാര്യങ്ങൾ ആരാഞ്ഞു. വസ്തുതകൾ ധരിപ്പിക്കുകയും ചെയ്തു. അദ്ദേഹം സിസ്റ്റേഴ്സിനെ ഹാനിബാളിന്റെ കരുതലിൽ തിരികെ ഏൽപ്പിച്ചു. ഇതിൽ അസന്തുഷ്ടയായ ലോറ ഹാനിബാളച്ചന്റെ സ്ഥാപനത്തിൽ നിന്നു വേർപിരിഞ്ഞു. സ്വന്തമായി സന്യാസ സമൂഹം സ്ഥാപിച്ചു. വളർച്ചയ്ക്കായി ഹാനിബാളച്ചനെത്തന്നെ സമീപിച്ചു. ആ സമൂഹങ്ങളെ തമ്മിൽ ലയിപ്പിക്കുവാൻ അവർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മെസ്സീനായിലുണ്ടായിരുന്ന ഭൂമികുലക്കത്തെ തുടർന്ന് (1908) അവർ പലേർമയിലേക്ക് പോയി. ഈ സമൂഹത്ത ആർച്ച് ബിഷപ്പ് നിർത്തലാക്കിയതായി പ്രഖ്യാപിച്ചു.

സാമ്പത്തിക മേഖല[തിരുത്തുക]

ഹാനിബാളച്ചന്റെ സമൂഹങ്ങൾ ഒരിക്കലും സാമ്പത്തിക ഭദ്രതയുള്ളതായിരുന്നില്ല. അനേകം സുമനസ്സുകളുടെ സഹായംകൊണ്ട് മുന്നോട്ടുപോകുന്ന ഒന്നായിരുന്നു അത്. ദൈവത്തിന്റെ കൃപാസമ്പന്നതയിൽ ആശ്രയിച്ച് അദ്ദേഹം. മുമ്പോട്ട് പോയി പലരും നല്ല രീതിയിൽ തന്നെ അദ്ദേഹത്തെ സഹായിച്ചു. അവരിൽ പ്രമുഖൻ പ്രാഫ. ലൂയിസ് കോസ്ത സാജ ആയിരുന്നു. അദ്ദേഹം ഒരു രസതന്ത്രജ്ഞൻ ആയിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ വാതിൽക്കൽ  അച്ചൻ മുട്ടിയിരുന്നു. തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനം അച്ചന്റെ നല്ല പ്രവൃത്തികൾക്കായി അദ്ദേഹം സംഭാവന ചെയ്തു. പലപ്പോഴായി വലിയ തുകകൾ നൽകി സഭയുടെ വളർച്ചയിൽ സഹായിച്ച് മറ്റൊരു വ്യക്തിയാണ് ക്യംപ. റൂഫോ എന്ന വ്യവസായ വിധവ ഉദാരമായി സംഭാവനകൾ നൽകിയിരുന്നു. ഇത്തരം സഹായങ്ങൾ സ്വീകരിച്ചപ്പോഴെല്ലാം അദ്ദേഹം ആശ്രയിച്ചിരുന്നതും നന്ദിയർപ്പിച്ചിരുന്നതും ദൈവത്തിനായിരുന്നു. പല പണമിടപാടു സ്ഥാപനങ്ങളും സിസിലി ബാങ്ക്, കൊമേഴ്സ്യൽ ബാങ്ക്, മെസ്സീനാസ് ബാങ്ക്, പോപ്പുലർ ബാങ്ക്, സേവിംഗ്സ് ബാങ്ക് ഇവരൊക്കെ ഹാനിബാളച്ചന് സഹായം ചെയ്തവരാണ്. അധികാരികളിൽ നിന്നും അനുകൂലമായ നടപടികളും ഉണ്ടായി.

റൊഗാത്തെ[തിരുത്തുക]

ഒരു പുതിയ ഉദയം[തിരുത്തുക]

മുറിപ്പെടുത്തുന്ന മുള്ളുകൾ ഉണ്ടെങ്കിലും അവയെല്ലാം അതിജീവിച്ച് സന്യാസിനി സമൂഹം ഇന്ന് ഐശ്വര്യത്തിന്റെ പാതയിലാണ്. തന്റെ സഹോദരനായ ഫ്രാൻസിസ് ഉണ്ടങ്കിലും ആൺകുട്ടികളുടെ അനാഥാലയങ്ങൾക്ക് വേണ്ടത ശ്രദ്ധ കൊടുക്കാൻ സാധിച്ചിരുന്നില്ല. അതിനാൽത്തന്നെ ഒരു പുതിയ പുരുഷ സന്യാസ സമൂഹത്തെപ്പറ്റി ചിന്തിച്ചു. അവിടത്താണയിൽ സേവനം ചെയ്യാൻ സന്നദ്ധരായ വ്യതികളെ അദ്ദേഹം തേടിക്കൊണ്ടിരുന്നു. മെത്രാപ്പോലീത്തയുടെ അനുവാദവും ലഭിച്ചു. ആത്മാക്കളുടെ രക്ഷയ്ക്കായി പ്രവർത്തിക്കുന്ന ഒരു സമൂഹത്തിന്റെ സ്ഥാപനത്തിനായി 1880 ജൂലൈ 2 ന് ആന്റണി കത്താൻ എന്നയാൾ അച്ചനെ സമീപിച്ച് താൻ വൈദികനാകാനും പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനും ആഗ്രഹിക്കുന്നെന്ന് അറിയിച്ചു. ഹാനിബാളച്ചൻ ആ മനുഷ്യനെ തന്റെ ആൺകുട്ടികളുടെ ചുമതല ഏൽപിച്ചു. 1800 ആഗസ്റ്റ് 20 ഫ്രാൻസിസ് ബൊനരിഗോയും അച്ചന്റെ ഗുണങ്ങളേയും സവിശേഷതകളെയും പറ്റി അറിഞ്ഞ് അച്ചനെ സഹായിക്കാൻ സന്നദ്ധനായി. അങ്ങനെ അദ്ദേഹം വൈദിക പരിശീലനം തുടങ്ങി. 1899 ആഗസ്റ്റ് 15 ന് പട്ടം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹമാണ് ഈ സംരഭത്തിലെ ആദ്യ വൈദികൻ, അതിനുശേഷം അംഗങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു. ഒപ്പം തന്നെ സന്യാസ പരിശീലനങ്ങളും വളർന്നു. അവർക്ക് ആവശ്യമായ പഠനവും അദ്ദേഹം സാധ്യമാക്കി. അങ്ങനെ 1897 മെയ് 16 ന് ഒരു പുതിയ സംരംഭം രൂപം കൊണ്ടു.

രണ്ടുപേരുകൾ[തിരുത്തുക]

സമൂഹങ്ങൾക്ക് വ്യത്യസ്തങ്ങളായ പേരുകൾ നല്കിയതുപോലും പ്രാർത്ഥനയുടെയും വിചിന്തനത്തിന്റെയും ഫലമായിട്ടാണ്. കാരണം, എന്തിലും കർത്താവിന്റെ ഹിതം പ്രാവർത്തികമാക്കാൻ അദ്ദേഹം പരിശ്രമിച്ചിരുന്നു. ആദ്യം “യേശുവിന്റെ തിരുഹൃദയത്തിന്റെ താത്പര്യങ്ങളുടെ ഭക്തി പ്രസ്ഥാനം" എന്നു വിളിച്ചു എങ്കിലും ഇതിൽ നിന്നും വ്യത്യസ്തമായി “തന്റെ പാദങ്ങൾക്കു വിളക്കും പാതയിൽ പ്രകാശവുമായ” “റൊഗാത്തെ” എന്ന ചൈതന്യത്തെ അടിസ്ഥാനമാക്കി പേരുകൾ നൽകാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ധാരാളം ദൈവവിളികൾ സഭയിലേക്ക് ലഭിക്കുവാനുള്ള പ്രാർത്ഥനയെ അദ്ദേഹം Evangelical rogation എന്നും ആ സ്ഥാപനത്തെ  Institution of the Evangelical rogation എന്നും പുരുഷ സന്യാസ സമൂഹത്തെ Rogationist എന്ന ചുരുക്കപ്പേരിലും വിളിച്ചു. സന്യാസിനി കൂട്ടായ്മയെ Institute of Divine Zeal എന്നും വിളിച്ചു. പിന്നീട് സന്യസ്തരുടെ സമൂഹത്തിന് Rogationist of the Heart of Jesus എന്നും സന്യാസിനി സമൂഹത്തിന് Daughters of Divine Zeal of the Heart of Jesus എന്നും നാമകരണം ചെയ്തു.

വീണ്ടും വിലങ്ങുതടികൾ[തിരുത്തുക]

ആൺകുട്ടികളെ സംരക്ഷിക്കുവാൻ ഒരു സമൂഹത്ത വളർത്തിക്കൊണ്ടുവരിക എന്നത് ഹാനിബാളച്ചന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. അതിൽ അദ്ദേഹം വിജയിച്ചു. എന്നാൽ, സഭയിലെ ആദ്യ വൈദികരായ ഫാ. അഗസ്റ്റീനോ, ഫാ. ബൊനരിഗോ, ഫാ. കത്തെനെസേ എന്നിവർ രൂപതാ സേവനത്തിനായി മാറ്റിനിർത്തപ്പെട്ടു. ഇത് വലിയൊരു പ്രതിസന്ധിയായിത്തീർന്നു. ഫാ. ബാനരിഗോയുടെ ആരോഗ്യം ക്ഷയിച്ചതും ഒരു വേദനയ്ക്ക് കാരണമായി. തന്റെ അനാരോഗ്യം മൂലം അദ്ദേഹം ആത്മീയ കാര്യങ്ങളിൽ മാത്രമേ ശ്രദ്ധ ചെലുത്തിയിരുന്നുള്ളൂ. ഫാ. പാന്തലോണെ പാൽമ അച്ചന്റെ സഹായത്തിനായി വന്നു. പ്രതിഭാധനനായ ഒരു വൈദികനായിരുന്നു അദ്ദേഹം. ഇത് അച്ചന് വലിയൊരാശ്വാസം നൽകി. വീണ്ടും പലരും അച്ചനെ സമീപിച്ചു. എന്നാൽ രൂപതാ വൈദികപഠനത്തിനുളള വക സമ്പാദിച്ചു കൊണ്ട് അച്ചനെ വിട്ടുപിരിഞ്ഞു. സന്യാസ സംരംഭം സ്ഥാപിക്കുന്നത് വിജയിക്കുമോ എന്നതായിരുന്നു മറ്റു പലരുടേയും ആശങ്കയ്ക്ക് കാരണം. വ്യക്തമായ ലക്ഷ്യത്തോടെ രൂപം കൊടുത്ത Evangelical Rogation- ൽ നിന്നും വൈദികരെ ഇടവക ശുശ്രൂഷയ്ക്കായി അയച്ചുകൊണ്ടിരുന്നു. പലരും സഭയിൽ ചേർന്നത് വ്യക്തമായ ധാരണയോടും കാഴ്ചപ്പാടോടും കൂടിയല്ലായിരുന്നു. ഹാനിബാൾ സന്യാസ പരിശീലനത്തിനുളളവരെ തിരഞെഞ്ഞെടുക്കുന്നതിൽ അതീവ ജാഗ്രതയുളളയാളായിരുന്നു. രണ്ടുവർഷത്തെ നെവിഷ്യറ്റ് പഠനങ്ങൾ അവരുടെ സ്വപ്നങ്ങളെ പലപ്പോഴും തളർത്തിയിരുന്നു. പൗരോഹിത്യം സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന് ഭയന്ന് പലരും രൂപതാ സെമിനാരിയിൽ ചേർന്നു. അവരെ നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മാത്രവുമല്ല അദ്ദേഹം അതിന് പരിശ്രമിച്ചതുമില്ല. ഇങ്ങനെ പ്രശ്നകലുഷിതമായ അന്തരീക്ഷത്തിലാണ് ഈ സമൂഹങ്ങൾ വളർന്നു വന്നത്.

ലക്ഷ്യവും മാർഗ്ഗവും[തിരുത്തുക]

സന്യാസ സമൂഹങ്ങൾ സ്ഥാപിക്കുന്നതിൽ അദ്ദേഹത്തിന് വ്യക്തമായ ഉദ്ദേശം ഉണ്ടായിരുന്നു. ദൈവം ദാനമായി നൽകിയ റൊഗാത്തയോടു ബന്ധപ്പെടുത്തിയാണ് അദ്ദേഹം തന്റെ സമൂഹത്തെപ്പറ്റി ചിന്തിച്ചതുതന്നെ. വാസ്തവത്തിൽ, ഉപവിപ്രവർത്തനങ്ങൾ നടത്തുകയോ അനാഥാലയങ്ങൾ നോക്കി നടത്തുകയോ ആയിരുന്നില്ല ഈ സന്യാസ സമൂഹങ്ങളുടെ ആത്യന്തിക ലക്ഷ്യം. എന്നാൽ 'റൊഗാത്തെ'' എന്ന വലിയ സത്തയുടെ അനന്തരഫലമായിട്ടാണ് ഇത്തരം ഉപവിപ്രസ്ഥാനങ്ങളെയും പ്രവർത്തനങ്ങളെയും അദ്ദേഹം കണ്ടത്. 'റൊഗാത്തെ' പൂർണ്ണമായി മനസ്സിലാക്കുമ്പോഴാണ് അതിനെപ്പറ്റിയുളള 'തീക്ഷണത' (zeal) നമ്മിൽ നിറയുക. ഈ തീക്ഷണതയാണ് ഉപവിയിലേക്ക്(charity) നമ്മെ നയിക്കുക. താൻ സ്ഥാപിച്ച രണ്ടു സഭകളുടേയും ആത്യന്തികമായ ലക്ഷ്യത്തെ അദ്ദേഹം നിർവചിച്ചത് ഇത്തരത്തിലാണ്. “ദൈവത്തിന്റെ മഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുമായി പ്രവർത്തിക്കുക". ഈ ലക്ഷ്യം സാധിതമാക്കാൻ ചില സേവന തന്ത്രങ്ങളും അദ്ദേഹം വ്യക്തമാക്കിത്തരുന്നുണ്ട്. നിത്യവും ദൈവവിളിക്കായി പ്രാർത്ഥിക്കുക, ഈ പ്രാർത്ഥനാചൈതന്യത്തെ എങ്ങും വ്യാപിപ്പിക്കുക, വിളഭൂമിയിലെ നല്ല വേലക്കാരായിത്തീരുക എന്നിങ്ങനെ. ഇത്തരത്തിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ചുകൊണ്ട് ദൈവമഹത്വത്തിനായും ആത്മാക്കളുടെ രക്ഷയ്ക്കായി യത്നിച്ചുകൊണ്ട് ഈ രണ്ടു സമൂഹങ്ങളും 'റൊഗാത്തെ'യാകുന്ന കുടക്കീഴിൽ അണിനിരക്കുന്നു.

കോളറയെന്ന മഹാവിപത്ത്[തിരുത്തുക]

1887 ഇറ്റലിയുടെ തന്നെ ചരിത്രത്തിലെ ഒരു ഇരുണ്ട ഏടാണ്. ജനങ്ങളുടെ ദീനരോദനത്തിനും തീരാവേദനയ്ക്കും കാരണമായ ഒരു മഹാവിപത്ത് പടർന്നുപിടിച്ച കാലം. മെസ്സീനയിലാണ് കോളറയുടെ ഉത്ഭവം. വളർച്ചയുടെ പാതയിലായിരുന്ന ഹാനിബാളച്ചന്റെ സമൂഹത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു അത്. തങ്ങളുടെ ജീവൻ നിലനിർത്താൻ ജനങ്ങൾ പരക്കം പായുകയായിരുന്നു. മരണം പേമാരിപോലെ പെയ്യാൻ തുടങ്ങി. ആഗസ്റ്റ് മാസത്തോടെ മെസ്സീന മുഴുവൻ ഈ തിന്മയുടെ അധീനതയിലായി. ഇവയ്ക്കെല്ലാം നടുവിലും അച്ചൻ ആശയം കണ്ടെത്തിയത് പ്രാർത്ഥനയിലായിരുന്നു. അധികാരവൃന്ദം പുതിയ അത്യാഹിത ആശുപതികൾ തുറന്നു. തുടക്കത്തിലെ തന്നെ കോളറയെ നിർമ്മാർജനം ചെയ്യാനുളള പ്രവർത്തനങ്ങൾ തുടങ്ങി, ജനങ്ങൾക്ക് ശുചിത്വത്തെപ്പറ്റി വ്യക്തമായ അവബോധം ഉണ്ടാക്കാൻ അധികാരികൾ ശ്രദ്ധിച്ചിരുന്നു. എന്നാൽ അവയൊക്കെ പരാജയമടയുകയാണ് ചെയ്തത്. പലരും ഗ്രാമങ്ങളിലേക്ക് കുടിയേറി. ഈ പ്രതിസന്ധിഘട്ടങ്ങൾക്കിടയിലും ഹാനിബാളച്ചനും സഹോദരൻ ഫ്രാൻസിസും രോഗികളെ ശുശ്രൂഷിക്കുന്നുണ്ടായിരുന്നു. അനാരോഗ്യം കാരണം ഫ്രാൻസിസിനുമാത്രമേ പിന്നീട് പ്രവർത്തനത്തിനുളള അനുമതി കിട്ടിയുളളു. ഹാനിബാളച്ചന് തന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കേണ്ടതായി വന്നു. അവിഞ്ഞാണയിൽ ശുശ്രൂഷ നടത്തിയിരുന്ന അച്ചനും കോളറ ബാധിച്ചെങ്കിലും രോഗവിമുക്തനായി. സകല ഉദ്യമങ്ങളും മക്കളെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു. ആ തീക്ഷണതയും അക്ഷീണ പരിശ്രമവും ഒരിക്കലും വ്യഥാവിലായില്ല. ഈ വിപത്ത് ഏകദേശം ഒരു മാസത്തോളം മെസ്സീന അടക്കിവാണു.

അന്തോണീസു പുണ്യാളന്റെ അപ്പം[തിരുത്തുക]

ഹാനിബാളച്ചന്റെയും അദ്ദേഹത്തിന്റെ സമുഹത്തിന്റെയും വളർച്ചയിൽ ആഴമായ സ്വാധീനം ചെലുത്തിയ ഒരു സംഭവമാണ് - ഒരു സങ്കല്പമാണിത്. ഇതിനെക്കുറിച്ചറിയാൻ ചരിത്രത്തിലൂടെ ഒന്നു സഞ്ചരിക്കേണ്ടി വരും, മെസ്സീനയെ ഉലച്ച കോളറ പടർന്നു പിടിച്ച അവസരമായ 1887- ലാണ് ഈ സംഭവത്തിന്റെ ആരംഭം. കോളറ അരങ്ങുതകർക്കുന്ന വേളയിൽ സൂസന്ന കൊൺസിലിയോ മിചേലി എന്ന വിധവ വി. അന്തോണീസിനോട് ഒരു പ്രതിജ്ഞ ചെയ്തു. താനും തന്റെ മക്കളും ആ വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടാൽ ഹാനിബാളച്ചന്റെ അനാഥർക്ക് അറുപത് ലീറ പണം അപ്പം വാങ്ങുവാൻ നല്കും. വി. അന്തോണീസ് അവരെയും കുടുംബത്തെയും രക്ഷിച്ചു. അവർ തങ്ങളുടെ വാഗ്ദാനം നിറവേറ്റി. ഹാനിബാളച്ചൻ ഇതിനെപ്പറ്റി അറിഞ്ഞിരുന്നില്ല. പല തവണ ഇത് ആവർത്തിച്ചു. ഇതിനെപ്പറ്റി കേട്ട മറ്റു പലരും ഈ സംവിധാനം തുടർന്നു. ഏറെ കഴിഞ്ഞാണ് ഹാനിബാളച്ചൻ ഇതിനെപ്പറ്റി പൂർണ്ണമായും ബോധവാനാകുന്നത്. 'അന്തോണീസു പൂണ്യാളന്റെ അപ്പം' എന്ന ഈ സംവിധാനം ആരംഭിക്കുന്നത് 1890 ൽ തൊഗേണിലാണ്. പിന്നീട് മൂന്നുവർഷത്തിനുശേഷം ഇത് മെസ്സിനയിലേക്കും വ്യാപിക്കുകയും ചെയ്തു. ഹാനിബാൾ ഇത് പിന്നീട് ഒരു ഭക്തി മാർഗ്ഗമായി വ്യാപകമാക്കാൻ പരിശ്രമി ച്ചു. അദ്ദേഹം വി. അന്തോണീസിന്റെ പ്രഷിതനായി, ശിഷ്യനായി. അന്തോണീസിന്റെ മദ്ധ്യസ്ഥ ശക്തിയിൽ വിശ്വസിച്ച് അദ്ദേഹത്തെ സഭയുടെ സ്വർഗ്ഗീയ ഉപകാരിയായി അവരോധിച്ചു.

ഒരു നാശക്കൂമ്പാരം[തിരുത്തുക]

1908 ഡിസംബർ 28 മെസ്സീനയ്ക്ക് വേദനയുടെയും നഷ്ടത്തിന്റെയും നാശത്തിന്റെയും പ്രഹങ്ങളോ ദു:ഖ പൂർണ്ണമായ ദിനമായിരുന്നു. ഏകദേശം രാവിലെ 5.20 ന് 27 സെക്കന്റുകൾക്കിടയിൽ ആ നഗരമൊട്ടാകെ നാശക്കുമ്പാരമായി മാറി. ഔദ്യോഗിക കണക്കു പ്രകാരം ഏകദേശം 80,000 ജീവനുകൾ പൊലിഞ്ഞതായി കണക്കാക്കപ്പെടുന്നു. ഭൂമി പലയിടങ്ങളിലും പിളർന്നു. ചെറുതും വലുതുമായ വീടുകളും കെട്ടിടങ്ങളും തകർന്നടിഞ്ഞു. അങ്ങിങ്ങായി തീനാളങ്ങൾ ഉയർന്നു. പൊടിയും പുകയും മഞ്ഞും എല്ലാം ആ പ്രഭാതത്തെ മേഘാവ്യതമാക്കി. സകലതും നഷ്ടപ്പെട്ടവരുടെയും ജീവൻ തിരിച്ചുകിട്ടാൻ പരിശ്രമിക്കുന്നവരുടെയും ഗദ്ഗദങ്ങളും ദീനരോദനങ്ങളും അന്തരീക്ഷത്തിൽ അലയടിച്ചു.

സഭയുടെ പ്രവർത്തനങ്ങളുടെ കാര്യങ്ങൾക്കായി ഹാനിബാളച്ചൻ റോമിൽ പോയിരിക്കുകയായിരുന്നു. ഈ വാർത്തകേട്ട് അദ്ദേഹം തളർന്നിരുന്നു. തന്റെ ഉദ്യമങ്ങൾ സകലതും തകർന്നുവെന്ന് അദ്ദേഹം കരുതി. തന്റെ പരി പടികൾ മതിയാക്കി കലങ്ങിയ മനസ്സോടെ അദ്ദേഹം മെസ്സീനയിലേക്ക് തിരിച്ചു. ശ്മശാന സമാനമായ മെസ്സീനയാണ് അദ്ദേഹം കണ്ടത്. ഈ പ്രശ്നപതിസന്ധികൾക്ക് നടുവിലും അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾക്ക് യാതൊരു കുഴപ്പവും സംഭവിച്ചില്ല. ആൺകുട്ടികൾ പ്രാർത്ഥനയിലായിരുന്നു. ശുന്യമൂറികൾ പലതും തകർന്നടിഞ്ഞെങ്കിലും ദേവാലയത്തിനുമാത്രം ഒന്നും സംഭവിച്ചില്ല. വി. അന്തോണീസിന്റെ മദ്ധ്യസ്ഥ ശക്തിയും ഇതിന് കാരണമായെന്ന് ഹാനിബാളച്ചൻ വിശ്വസിച്ചിരുന്നു. പെൺകുട്ടികളിൽ ചിലർ ശയനമുറിയിലും വരാന്തയിലുമായിരുന്നു. ഏകദേശം 40 പേർ ഉണ്ടായിരുന്നു. കെട്ടിടങ്ങൾ തകർന്നെങ്കിലും കുട്ടികളിലാർക്കും ഒന്നും സംഭവിച്ചില്ല. പക്ഷേ 13 സിസ്റ്റേഴ്സ് ഈ ദുരന്തത്തിന്റെ ഇരകളായി. ഹാനിബാളച്ചൻ അവിടെയില്ലായിരുന്നെങ്കിലും ഫാ. പാൽമ രണ്ടു സമൂഹത്തെയും സഹായിച്ചു.

പുതുജീവനിലേക്ക്[തിരുത്തുക]

ദൈവത്തിന്റെ പദ്ധതികൾ വ്യത്യസ്ഥങ്ങളാണ്. മനുഷ്യന് അവ പൂർണ്ണമായും മനസ്സിലാക്കാൻ പ്രയാസവുമാണ്, എന്നാൽ ഹാനിബാൾ എന്ന വൈദികൻ എല്ലാം ദൈവത്തിന്റെ ഹിതത്തിനു വിട്ട് കാത്തിരുന്നു. നാശക്കുമ്പാരത്തിന്റെയും നഷ്ടങ്ങളുടെയും നടുവിൽ ദൈവസംരകണയുടെ കരം ഹാനിബാളച്ചന് ദ്യശ്യമായി. ഈ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ നിന്നുളള ശക്തമായ ഒരു ഉയിർത്തെഴുന്നേൽപ്പാണ് നാം പിന്നീട് കാണുക. ഒരു പക്ഷേ ഈ തകർച്ച ഒരു വലിയ വളർച്ചയുടെ ആരംഭമായിരുന്നിരിക്കാം. പലരുടെയും നിസ്വാർത്ഥമായ സഹകരണംകൊണ്ട് ഹാനിബാളച്ചൻ സമൂഹം പച്ചപിടിച്ചു തുടങ്ങി. മുമ്പ് മെസ്സീനയുടെ ഭാഗങ്ങളിൽ മാത്രം വളർന്ന സമുഹങ്ങൾ ഇതിനുശേഷം പൂളിയ, ഫ്രാങ്കാവില്ല ഫൊന്താന,ഓറിയ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഭൂചലനത്തിനുമുമ്പ് നാലു സ്ഥാപനങ്ങൾ ഉണ്ടായിരുന്നെങ്കിൽ അത് മെസ്സീന യിലും സിസിലിയിലും പത്തായി വളർന്നു. വലിയ പ്രതിബന്ധങ്ങൾ കൂടാതെതന്നെ എല്ലാം അഭിവ്യദ്ധി പ്രാപിച്ചു. എല്ലാം സംരംഭങ്ങളെയും വി.അന്തോണീസിന്റെ മധ്യസ്ഥ തയിൽ ദൈവകരങ്ങളിലേക്ക് ഹാനിബാളച്ചൻ സമർപ്പിച്ചു. കാരണം, വിശുദ്ധന്റെ മധ്യസ്ഥം വഴി യാതൊന്നും ഹാനിബാളച്ചന് ദൈവസന്നിധിയിൽ നിന്നും നിരസിക്കപ്പെട്ടില്ല. വളർച്ചയ്ക്കാവശ്യമായ സാമ്പത്തികവും ഭൗതികവുമായ സഹായങ്ങൾ വളരെയധികം അദ്ദേഹം സ്വീകരിച്ചു കൊണ്ടിരുന്നു. പരിശുദ്ധ പത്താം പീയൂസ് ഹാനിബാളച്ചന്റെ സഹായത്തിനായി സന്യസ്ഥരെയും സമർപ്പിതരേയും അദ്ദേഹത്തിന്റെയടുത്തേക്ക് അയച്ചു. ഭൂചലനത്തിന്റെ പരിണിതഫലങ്ങൾ മെസീനയിൽ പ്രകടമാണങ്കിലും ഹാനിബാളിന്റെ സ്ഥാപനങ്ങൾ അവയിൽപെട്ടുഴലാതെ സധൈര്യം മുന്നോട്ടു നീങ്ങി.

റൊഗാത്തയുടെ വ്യാപനം[തിരുത്തുക]

റൊഗാത്തയുടെ ആചാര്യനായ ഫാ. ഹാനിബാൾ, തന്റെ ജീവിതത്തിന്റെ സിംഹഭാഗവും അശ്രാന്തമായ പ്രവർത്തനങ്ങൾ വഴി യേശുവിന്റെ തിരുഹ്യദയാശ്വാസത്തിനായും, ആത്മാക്കളുടെ രക്ഷയ്ക്കുമായും ഉഴിഞ്ഞുവച്ചു. ജീവിതത്തിന്റെ തുടക്കവും ഒടുക്കവും "റൊഗാത്തെ''യിൽ ഉൾക്കൊള്ളിച്ച ഹാനിബാളച്ചൻ, റൊഗാത്തയുടെ പരിമളം പാരിൽ പൂകിയ പൂണ്യപുരോഹിതനായി. ഈ പുണ്യതേജസ്സിന്റെ അവികലമായ പ്രവർത്തനമാണ് റൊഗാത്തെയിൽ പ്രശോഭിക്കുന്നത്. ദൈവഹിതത്തിന്റെ പൂർത്തീകരണത്തിനായ്, ദൈവികാഹ്വാനത്തിന്റെ വ്യാപനത്തിനായ്, തന്റെ സർഗ്ഗാത്മക മികവുകൾ വഴിയും, സംഘടനാ പ്രവർത്തനങ്ങൾ വഴിയും, ജീവിതത്തെ ചിട്ടപ്പെടുത്തുവാൻ ഹാനിബാളച്ചന് സാധ്യമായി. അദ്ദേഹം റൊഗാത്തയുടെ വ്യാപനം ത്വരിതപ്പെടുത്തുന്നതിനായ് സ്വീകരിച്ച മാർഗ്ഗങ്ങളെ നമുക്കടുത്തറിയാം.

ദൈവവിളിക്കായുളള വൈദികരുടെ പരിശുദ്ധ സഖ്യം[തിരുത്തുക]

ദൈവവിളി പ്രാർത്ഥനയുടെ (Rogate) അർത്ഥവത്തായ പ്രചരണം സംഭവ്യമാക്കുവാൻ, 1897 ൽ അച്ചൻ ‘പരിശുദ്ധസഖ്യം’ (Sacred Alliance) എന്ന സംഘടനയ്ക്ക് രൂപം നൽകി. സഭയിലെ ശ്രേഷ്ടരായ കർദ്ദിനാൾമാരുടെയും, മെത്രാന്മാരുടെയും മറ്റ് സന്യസ്തരുടെയും അംഗത്വം സ്ഥിരപ്പെടുത്തി, പ്രാർത്ഥന വഴി ദൈവവിളി പ്രോത്സാഹനം സാധ്യമാകൂവാൻ അച്ചൻ ഈ സംഘടനയെ ഉപയോഗിച്ചു. ദൈവവിളിക്കും, അവയുടെ പ്രാത്സാഹന ഉപാധികൾക്കും കോട്ടം സംഭവിച്ചിരുന്ന വേളയിലാണ് ഇത്തരമൊരു സംഘടനയ്ക്ക് രൂപം നൽകി അതിന്റെ ഫലപ്രാപ്തിയിൽ സന്തോ ഷിക്കുവാൻ അച്ചൻ പ്രേരിതനായത്.

വൈദികരിലേക്കും സമർപ്പിതരിലേയ്ക്കും ദൈവവിളിയെ കൂടുതൽ ആഴത്തിൽ പ്രതിഫലിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയ ഫാ. ഹാനിബാൾ, വൈദിക ശ്രേഷ്ഠരുടെ പ്രാർത്ഥനയും പ്രവർത്തനവും തടസ്സങ്ങളെ തരണം ചെയ്യാൻ ഉതകുമെന്ന് ദ്യഢനിശ്ചയം പുലർത്തി. ദൈവികാഹ്വാനത്തെ (Rogate) പ്രവൃത്തി പദത്തിലെത്തിക്കുവാൻ 'പരിശുദ്ധസഖ്യത്തിന്' സാധിക്കുമെന്ന വിശ്വാസത്തിൽ സഭയുടെ ശ്രേസ്റ്റൻമാരിൽ നിന്നും, ആധ്യാത്മിക അനുഗ്രഹങ്ങളും ആശയവും ഹാനിബാൾ കൈമുതലാക്കി. റൊഗാത്തെയുടെ പൂർത്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന തങ്ങളെ, പ്രത്യേകമാംവിധം ദിവ്യബലിയിലും, ആരാധനാ നുഷ്ഠാനങ്ങളിലും സ്മരിക്കണമെന്ന നിർദ്ദേശം ഈ സഖ്യ ത്തിലൂടെ പ്രകടിപ്പിച്ച അച്ചന് തന്റെ പ്രതീക്ഷകളേക്കാളേറെ അനുകൂല പ്രതികരണങ്ങൾ ലഭ്യമായി.

'ദൈവവിളിക്കായി പുരോഹിതരുടെ പരിശുദ്ധ സഖ്യം' (Sacred Alliance of priests for Vocations) സമർപ്പിത വൈദിക ജീവിതാന്തസ്സുകളിലേക്ക് വിളികൾ ലഭിക്കുവാനും, അതിനായി പ്രവർത്തിക്കുന്ന, 'തിരുഹൃദയത്തിന്റെ റൊഗേഷനിസ്റ്റ്'. 'ദൈവിക തീക്ഷണതയുടെ പുത്രിമാർ' എന്നീ രണ്ട് സന്യാസഭവനങ്ങൾക്കുകൂടി വേണ്ടി പ്രാർത്ഥിക്കുവാനും ഹാനിബാളച്ചനാൽ, പരിതമായി. വളരെയധികം ആധ്യാത്മിക നന്മകൾ സഭയ്ക്കായി പ്രദാനം ചെയ്തുകൊണ്ട്, ദൈവവിളികളുടെ സാധ്യതകളെ പ്രോത്സാഹിപ്പിച്ചുകൊ ണ്ട്, ത്വരിതഗതിയിൽ വ്യാപനം സാധ്യമാക്കുകയും ഫലം ചൂടുകയും ചെയ്യാൻ പിശുദ്ധ സഖ്യത്തിന് ഇടയായി.

പയസ് യൂണിയൻ ഓഫ് ഇവാഞ്ചലിക്കൽ റൊഗേഷൻ[തിരുത്തുക]

പ്രേഷിത ജീവിതത്തിന്റെ ആരംഭം മുതൽക്കെ റൊഗാത്തെ എന്നത് ആഗോള സഭയ്ക്കുള്ള ഒരു ഉത്തരവാദിത്വമാണെന്ന് ഫാ ഹാനിബാൾ മനസ്സിലാക്കി. തത്ഫലമായി ഈ ചൈതന്യം ആഗോളതലത്തിൽ പ്രതിഫലിപ്പിക്കാൻ അച്ചൻ ഉത്സുകനായി. ഏവരും (സഭ) വിളവിന്റെ നാഥനോട് പ്രാർഥിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ (പ്രാർത്ഥനയെ സുവിശേഷാത്മകമായ ദൈവവിളി പ്രാർത്ഥന (Evengilical Rogation ) എന്ന് അച്ചൻ നാമകരണം ചെയ്തു. പരിശുദ്ധ സഖ്യത്തിന്റെ സംരംഭത്തിന്റെ വിജയത്തിനുശേഷം, വിശ്വാസികളുടെയിടയൽ റൊഗാത്തെയുടെ വിത്തുകൾ പാകുവാൻ ആഗ്രഹിച്ചു കൊണ്ട് അത്മായ നേത്യത്വത്തിൽ, "പയസ് യൂണിയൻ ഓഫ് ഇവാഞ്ചലിക്കൻ റൊഗേഷൻ' എന്ന ആദ്ധ്യാത്മിക സഖ്യത്തിന് അച്ചൻ രൂപമേകി. ഈ സംഘടനയും ലക്ഷ്യം വച്ചത് ദൈവവിളി പ്രാർത്ഥനയും അതിന്റെ പ്രാത്സാഹനവും തന്നെയായിരുന്നു.

ദൈവകല്പനയെ അനുസരിക്കുകയെന്നത് എല്ലാ വിശ്വാസികൾക്കുമുളള കടമയായി മനസ്സിലാക്കിയ ഹാനിബാൾ, ഏവരെയും ഈ പ്രാർത്ഥനയുടെ ചൈതന്യത്തിൽ വളരുവാൻ ആഹ്വാനം ചെയ്യുന്നു. മാനവരക്ഷയുടെ സന്ദേശവും രക്ഷയും സാധിതമാക്കുവാൻ വിശുദ്ധരായ വേലക്കാർ (ഇന്നിന്റെ ആവശ്യമാണെന്ന പൊതുതത്ത്വം വിശ്വാസികൾക്കിടയിൽ സ്ഥിരപ്പെടുത്തിക്കൊണ്ട് അവരെ പ്രാർത്ഥനയിൽ ആഭിമുഖ്യമുളളവരാക്കുവാൻ അച്ചൻ ഈ സംഘടന വഴി യത്നിച്ചു.

1908 ഫെബ്രുവരി 6-ാം തിയതി പരിശുദ്ധ സിംഹാസനത്തിൽ നിന്നും അംഗീകാരം നേടുവാൻ പയസ് യൂണി യൻ ഓഫ് ഇവാഞ്ചലിക്കൻ റൊഗേഷന് സാധിച്ചു.

അഗതിമന്ദിരങ്ങൾ[തിരുത്തുക]

റൊഗാത്ത ചൈതന്യത്തിൽ ഉപവിപ്രവർത്തനങ്ങളെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് പാവങ്ങളെയും അനാഥരെയും നിരാലംബരെയും സംരക്ഷിക്കുന്നതിൽ ഫാ. ഹാനി ബാൾ തീക്ഷണമതിയായിരുന്നു. അധാർമ്മികതയുടെ നീർച്ചുഴിയിൽ തകരുന്ന ബാല്യങ്ങളെ ധാർമ്മികതയുടെയുംനന്മയുടെയും പാതയിൽ നയിക്കുവാൻ, ആശ്രയമറ്റവർക്ക് അത്താണിയാകുവാൻ, ചൂഷിതരിൽ നിന്നും പിഞ്ചുബാല്യങ്ങളെ രക്ഷപ്പെടുത്തുവാൻ അച്ചൻ പരിശ്രമിക്കുകയും തത്ഫലമായി അനാഥാലയങ്ങൾ മുഖേന അവരെ സംരക്ഷിക്കുവാൻ തയ്യാറാകുകയും ചെയ്തുകൊണ്ട് പാവങ്ങളുടെ പിതാവായി അദ്ദേഹം അറിയപ്പെട്ടു.

യാചകരായി അലഞ്ഞിരുന്ന കുരുന്നുകളെ അച്ചൻ തന്റെ അഗതിമന്ദിരങ്ങൾ വഴി പുനരധിവസിപ്പിച്ചു. വിവിധ തരം പ്രവർത്തനങ്ങൾ വഴിയും വിദ്യാഭ്യാസം മുഖേനയും അവരെ അദ്ധ്വാനശീലരാക്കുകയും, സ്വയം പര്യാപ്തമാക്കു വാൻ പരിശീലിപ്പിക്കുകയും ചെയ്തുകൊണ്ട്, അനാഥരോടും പാവപ്പെട്ടവരോടുമുള്ള തന്റെ ആഭിമുഖ്യം റൊഗാത്തെയുടെ ചൈതന്യത്തിൽ പ്രകടമാക്കാനാണ് അച്ചൻ പരിശ്രമിച്ചത്. തെരുവിൽ നഷ്ടമാകുന്ന ആത്മാക്കളെ നന്മയുടെ പൂങ്കാവനത്തിൽ അച്ചൻ ആശയമേകികൊണ്ട് റൊഗാത്തെ സ്നേഹചൈതന്യം അച്ചൻ പ്രകടമാക്കി.

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

ആനുകാലിക പ്രസിദ്ധീകരണങ്ങൾ വഴി പ്രാർത്ഥനാ ചൈതന്യം പ്രകടമാക്കുവാൻ അച്ചന് വളരെയധികം സാധി ച്ചു. നന്നേ ചെറുപ്പത്തിൽ തന്നെ പദ്യഗദ്യങ്ങളിൽ പ്രാഗത്ഭ്യം പ്രകടമാക്കിയ ഹാ. ഹാനിബാൾ, 'കാത്തലിക് വേഡ്' എന്ന പ്രസിദ്ധമായ ആഴ്ചപ്പതിപ്പിൽ - തനിക്ക് 18 വയസ്സു പോലും തികയുന്നതിനു മുൻപേ തന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും പിന്നീട് ആ പ്രസ്ഥാനത്തിന്റെ സാരഥിയാവുകയും ചെയ്തു. 12 വർഷത്തിലധികം ഇവിടെ പ്രവൃത്തിപരിചയം സിദ്ധിച്ച അച്ചൻ, ഇത്തരം മാധ്യമങ്ങളെ റൊഗാത്തെയുടെ പരിപോഷണത്തിനായി വിനിയോഗിച്ചു.

1875 മാർച്ച് 13 ന്, പ്രാർത്ഥനയുടെ പ്രാധാന്യം വ്യക്തമാക്കി, “കാത്തലിക് വേഡിൽ', തന്റെ ആദ്യ ദൈവവിളി പ്രാത്സാഹന സംരംഭമെന്ന നിലയിൽ ഒരു ചെറുലേഖനം എഴുതുകയും പിന്നീട് ഇത്തരം പ്രവർത്തനങ്ങൾ പ്രാർത്ഥനയുടെ പ്രോത്സാഹനത്തിനായ് ഉപയോഗപ്പെടുത്തുകയും ചെയ്തു. അക്കാലത്തെ അറിയപ്പെടുന്ന മിക്ക പ്രസിദ്ധീകരണങ്ങളിലും അച്ചൻ ലേഖനങ്ങളും പ്രാർത്ഥനകളും എഴുതി പ്രസിദ്ധീകരിച്ചു. “ഗസറ്റ ഡി മെസീന, ല ലൂച്ചേ, ഷിന്റില, ഇൽ ഫമോ, ഇൽ പെഗസ്സോ, കൊറിയേരെ ഡെല്ലെ പുലിയേ, ലൊസ്സർവത്താരെ റൊമാനോ" എന്നീ പ്രസിദ്ധീകരണങ്ങളിൽ റൊഗാത്തെയുടെ ആശയങ്ങൾ വിതറുവാൻ അച്ചൻ ശ്രദ്ധ ചെലുത്തി.

കത്തുകളിലൂടെയും, അച്ചടിച്ച മറ്റ് ലേഖനങ്ങൾ വഴിയും വിശ്വാസികൾക്കും ഉപകാരികൾക്കും പ്രാർത്ഥനയുടെ ചൈതന്യം അദ്ദേഹം പകർന്നു. 1885 ൽ, ദൈവവിളിക്കായുള്ള തന്റെ ആദ്യ പ്രാർത്ഥന (1860 ൽ എഴുതിയത്) അദ്ദേഹം പ്രസിദ്ധീകരിച്ചു. സുവിശേഷാധിഷ്ടിധമായ റൊഗാത്ത പ്രാർത്ഥനകളാലും പ്രസംഗങ്ങളാലും, ഇതര മാർഗ്ഗങ്ങളാലും പ്രസിദ്ധമാക്കുവാൻ, ആഗോളപാർത്ഥനയാക്കി മാറ്റാൻ ഫാ. ഹാനിബാൾ പരിശ്രമിച്ചു.

“ദൈവവും അയൽക്കാരനും' (God and Neighbor) എന്ന പ്രസിദ്ധമായ പ്രസിദ്ധീകരണം റൊഗാത്തെയോട് അച്ചൻ എത്രമാത്രം തീക്ഷണത കാട്ടി എന്ന് വെളുപ്പെടുത്തുന്നുണ്ട്. ദൈവവും, അയൽക്കാരനും ഉൾചേരുന്ന റൊഗാത്തെയെ വ്യാപിപ്പിക്കാൻ ഉചിതമായ മാർഗ്ഗങ്ങൾ അച്ചൻ ഈ സംരംഭത്തിലൂടെ സാധ്യമാക്കി. 1908 ജൂൺ 26 ന് ഇതിന്റെ ആദ്യപ്രതി അച്ചടിച്ചു. ഈ പ്രസിദ്ധീകരണം വളരെയധികം ഖ്യാതി നേടുകയും റൊഗാത്തെയുടെ വ്യാപനത്തിന് നേത്യത്വം വഹിക്കുകയും ചെയ്തു. പയസ് യുണി യൻ ഓഫ് ഇവാഞ്ചലിക്കൽ റൊഗേഷന്റെ അനന്തരഫലമായാണ് “ദൈവവും അയല്ക്കാരനും' പ്രകാശിതമായത്.

ദിവ്യകാരുണ്യ കോൺഗ്രസ്സുകളിൽ പങ്കെടുക്കുവാനും, റൊഗാത്തയെ ആഗോളവൽക്കരിക്കുവാനും അച്ചൻ പരിശ്രമിച്ചിരുന്നു. 1921 ലെ ദിവ്യകാരുണ്യ കോൺഗ്രസിന് മുന്നോടിയായി 'THE GREAT WORD' എന്ന പുസ്തകം അച്ചൻ തയ്യാറാക്കി. ആഗോളതലത്തിൽ വൈദികരുടെ കുറവും, മൂല്യശോഷണവും ആധാരമാക്കി, അതിനുള്ള പരിഹാരായി റൊഗാത്തെയ ഉൾക്കൊള്ളിച്ചിരുന്ന The great word, സമ്മേളനത്തിനിടയിൽ അച്ചൻ വിതരണം നടത്തി. അനന്തരം റോമിലെ എല്ലാ പള്ളികളിലും ജൂൺ മാസത്തിൽ പ്രത്യേകമായി, ദൈവവിളിയുടെ വർദ്ധനവിനായി പ്രാർത്ഥിക്കാൻ പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്യുകയും എല്ലാ മെത്രാന്മാരോടും ഈ മാത്യക തങ്ങളുടെ രൂപതകളിൽ അനുവർത്തിക്കുവാൻ ഉപദേശിക്കുകയും ചെയ്തു. ദിവ്യകാരുണ്യ കോൺഗ്രസ്സിലൂടെ റൊഗാത്തെ കൂടുതൽ പ്രസിദ്ധമായി. നിരവധി മെത്രാന്മാരും വൈദികരും 'റൊഗാത്തെ'യെ പരിപുഷ്ടിപ്പെടുത്തുവാൻ തയ്യാറായി. അപ്രകാരം ഫാ. ഹാനിബാൾ, വിശുദ്ധരോടുളള ലൂത്തിനിയയിൽ, വിളഭൂമിയിലേക്ക് യോഗ്യരും വിശുദ്ധരുമായ നിരവധി വേലക്കാരെ പ്രദാനം ചെയ്യുവാൻ... കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ, എന്ന പ്രാർത്ഥന ഉൾചേർക്കുവാൻ ആഗ്രഹിക്കുകയും അതിനനുസ്യതമായി പ്രതികരണങ്ങൾ അച്ചന് ലഭ്യമാക്കുകയും ചെയ്തു. പിന്നീട് തന്റെ സഭാസമൂഹത്തിൽ മാത്രമായി ലൂത്തിനിയയോട് ചേർന്ന് ഈ പ്രാർത്ഥന ഉപയോഗിക്കുവാനുള്ള അനുവാദം പരിശുദ്ധ പിതാവിൽ നിന്നും ലഭിക്കുകയും ചെയ്തു. വളരെ കൃത്യതയോടും കാര്യക്ഷമമായും ജീവിതത്തെ ഏകീകരിച്ച് ദൈവികാഹ്വാനത്തിന്റെ വ്യാപനം സാധ്യമാക്കുവാൻ ഫാ. ഹാനിബാൾ പ്രതിജ്ഞാബദ്ധനായിരുന്നു. തന്റെ കഴിവുകളും നേട്ടങ്ങളും ദൈവോന്മുഖമായി ആഗോളസഭയിൽ പ്രവൃത്തിപദത്തിലെത്തിച്ചുകൊണ്ട്, തന്റെ ചിരകാല മോഹമായ റൊഗാത്തെയെ സാക്ഷാത്ക്കരിക്കാൻ അച്ചന് സാധിച്ചു. അതിന്റെ ഫലമായി ഇന്നും അനേകരിലൂടെ, നല്ല വൈദികരിലൂടെ റൊഗാത്തെ വിളങ്ങി നിൽക്കുന്നു.

ജീവിത സായാഹ്നം[തിരുത്തുക]

ഫാ. ഹാനിബാളിന്റെ ജീവിതത്തിന്റെ അന്ത്യഘട്ടം തിരക്കേറിയ പ്രവർത്തനങ്ങളുടേതായിരുന്നു. 'പ്രാർത്ഥനാ' (Rogate) യജ്ഞത്തിന്റെ പ്രചാരണത്തിനായി അഭ്യർത്ഥിച്ചുകൊണ്ട് പ്രക്ഷിതരെ നേടുന്നതിനുളള യാത്രകളിൽ അച്ചൻ മുഴുകി. യുദ്ധക്കെടുതിയിൽപ്പെട്ട് വലയുന്നവർക്ക് ആശ്വാസമേകുവാനും, മുറിവേറ്റ സൈനികർക്ക് ആശ്വാസം

പകരുവാനുമായി കൊച്ചുഭവനങ്ങൾ നിർമ്മിക്കുവാൻ ഫാ. ഹാനിബാൾ സമയം കണ്ടെത്തി. പ്രാർത്ഥനയുടെ അപ്പതോലനായി വിളങ്ങിയ അച്ചൻ മെസ്സീനയിൽ Rogate മുൻനിർത്തി സുന്ദരമായ ഒരാലയം പണികഴിപ്പിച്ചു.

വിവിധ പ്രദേശങ്ങളിൽ പ്രവർത്തനം നടത്തിയിരുന്ന അച്ചൻ 1924 ഡിസംബർ 15 ന് മെസ്സീനായിൽ തിരിച്ചെത്തി. സുദീർഘമായ മണിക്കുറുകൾ പ്രാർത്ഥനയ്ക്കായ് മാറ്റിവെക്കുവാൻ ശേഷിച്ച ജീവിതത്തെ അദ്ദേഹം ക്രമപ്പെടുത്തി.

1927 ന്റെ ആരംഭം ശൈത്യമേറിയപ്പോൾ, അതിനെ തരണം ചെയ്യാൻ അച്ചൻ നന്നേ വിഷമിച്ചു. അപ്പോൾ തന്നെ ശ്വാസകോശ-സംബന്ധമായ രോഗം അദ്ദേഹത്തിൽ വീണ്ടും പ്രത്യക്ഷമായി. ഹൃദയത്തിന്റെ പ്രവർത്തനം താളരഹിതമായി വിശപ്പും ഉറക്കവും നഷ്ടമായ അച്ചന് ആത്മാക്കളുടെ ദൈവമഹത്വം സാദ്ധ്യമാക്കുന്നതിൽ തളർച്ച നേരിട്ടില്ല. ഭക്തിയും ബഹുമാനവും നന്ദിയും നാഥനേകുവാൻ ഉത്സുകനായി അച്ചൻ കാണപ്പെട്ടു.

പലവിധ വിഷമങ്ങൾ നേരിട്ട അച്ചന് പല രാത്രിസമയങ്ങളും വേദനയുടെ ഭാരത്താൽ തളളിനീക്കേണ്ടതായി വന്നു. എങ്കിലും, വിഷമങ്ങളെ ദൈവമഹത്വത്തതിനായ് സമർപ്പിക്കുവാൻ അച്ചന് സാധിച്ചു. മറ്റ് വൈദികരോടൊത്ത് സന്ധ്യാ പ്രാർത്ഥന കൾ ചൊല്ലുന്നതിൽ നിന്നും ഒരിക്കൽപ്പോലും, വേദനകൾ, അച്ചനെ മാറ്റിനിർത്തിയില്ല. ശാരീരിക ബലഹീനത ബാധിച്ച അച്ചന് വി. കുർബാന അർപ്പിക്കുന്നതിൽ വൈഷമ്യം നേരിട്ടു. അത് അദ്ദേഹത്തിന് വളരെ മനോവിഷമങ്ങളാക്കുകയും ചെയ്തു. അതിനാൽ തന്നെ വൈദികരുടെ ആത്മരക്ഷയെപ്രതി ഏഴ് കുർബാനകൾ അർപ്പിക്കണമെന്ന ആഗ്രഹത്തോടെ ഫെബ്രുവരി മാസം 15 ന് അച്ചൻ ദിവ്യബലിയർപ്പണം ആരംഭിച്ചി എന്നാൽ തീർത്തും അവശനായ അച്ചൻ മറ്റൊരു വൈദികന്റെ സഹായത്തോടെ 20-ാം തിയതി തന്റെ അവസാന ദിവ്യബലിയർപ്പണം നടത്തി.

മാർച്ച് 15 ന് “കമില്ലിയൻ' വൈദികന്റെ പക്കൽ നിന്നും വി. കുർബാനയും, അവസാനകൂദാശയും സ്വീകരിക്കാൻ അച്ചൻ ആഗ്രഹം പ്രകടിപ്പിച്ചു. വി.. കമില്ലോസിന്റെ സഹായം നല്ല മരണത്തിനുപകരിക്കുമെന്നതിനാലാണ് "കമില്ലിയൻ' വൈദികനെ അച്ചൻ നിർദ്ദേശിച്ചത്. ദിവ്യകൂദാശകളുടെ സ്വീകരണശേഷം, വേദനതിങ്ങിയിരുന്നെങ്കിലും അച്ചൻ ശാന്തനായി കാണപ്പെട്ടു.

സന്തോഷ സങ്കടങ്ങൾ നിറഞ്ഞ ജീവിതത്തിൽ ദൈവികഹിതത്തിനായി കാതോർത്ത ഫാ. ഹാനിബാൾ ഇങ്ങനെ പറഞ്ഞു. “ഞാൻ ദൈവത്തിന്റെ കൈകളിലെ ഒരു കുഞ്ഞു പന്താണ്. സമർത്ഥനായ ഒരു കളിക്കാരനെപ്പോലെ, ദൈവം, ചിലനിമിഷങ്ങളിൽ എന്നെ അടിക്കുകയും ചിലപ്പോൾ എന്നെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു'.

പൂണ്യജീവിതത്തിന് ഭംഗം വരുത്തുവാൻ അച്ചൻ തയ്യാറായിരുന്നില്ല. അതിനാൽ തന്നെ തന്റെ വല്ലായ്മയിലും പുണ്യങ്ങളെ അച്ചൻ താലോലിച്ചു. എളിമയെന്ന പുണ്യം പ്രത്യേകമാം വിധം പ്രാവർത്തികമാക്കുവാൻ അച്ചൻ ഉത്സാഹം പ്രകടിപ്പിച്ചു. ലഭ്യമാകുന്ന ഏതൊരു സഹായത്തിനുമൊപ്പം തന്റെ കൃതജ്ഞത അച്ചൻ വെളിപ്പെടുത്തി. തന്റെ വേദനകളെ അപരന് വേദനായാകുംവിധം മാറ്റപ്പെടാതിരിക്കുവാൻ അച്ചൻ ശ്രദ്ധാലുവായിരുന്നു.

മെയ് മാസത്തിന്റെ ദിനങ്ങൾ കൊഴിയുംതോറും അച്ചന്റെ ആരോഗ്യസ്ഥിതി മോശമായി. അല്പം ആശ്വാസം അനുഭവിച്ചുകൊണ്ട് ആ മാസത്തിന്റെ അവസാനങ്ങളിൽ അച്ചൻ പറയുന്നു. “ഞാനിപ്പോൾ സൗഖ്യം അനുഭവിക്കു ന്നു; ഒരു പക്ഷേ അല്പദിവസത്തിനകം എന്റെ ജോലികളിൽ മുഴുകാൻ എനിക്ക് സാധിക്കുമായിരിക്കും'. എന്നാൽ 31-ാം തിയതി വൈകുന്നേരമായപ്പോൾ അദ്ദേഹം വേദനയേറി ക്ഷീണിതനായിത്തീരുകയും അർദ്ധരാത്രിയോടുത്തപ്പോൾ, തന്റെ സ്വർഗ്ഗീയ യാത്ര ആരംഭിക്കുകയും ചെയ്തു. ഉടനെതന്നെ, ഫാ വിത്താലെയുടെ കാർമികത്വത്തിൽ ഫാ, ഗാൻഡോൽപോയൊടൊപ്പം കുർബാനയർപ്പിക്കുകയും, തദവസരത്തിൽ അവിടെ സന്നിഹിതരായിരുന്ന റൊഗേഷനിസ്റ്റ് സന്യാസികൾ, ഡോട്ടേഴ്സ് ഓഫ് ഡിവൈൻ സീൽ സിസ്റ്റേഴ്സ് ഹാനിബാളച്ചനെ സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. 1927 ജൂൺ മാസം 1-ാം തിയതി ദൈവഹിതത്തിന് ജീവിതം സമർപ്പിച്ച, വിശുദ്ധജീവിതം നയിച്ച, സഭയുടെ നെടുംതൂണുകളായ പുരോഹിത വൃന്ദത്തിനായി അഹോരാത്രം അദ്ധ്വാനിച്ച, പാവപ്പെട്ടവന്റെ ഉന്നമനത്തിനായ് അശ്രാന്ത പരിശ്രമം നടത്തി തന്റെ ജീവിതപാതയിൽ നൂറു മേനി ഫലം പുറപ്പെടുവിച്ച മെസ്സീനായുടെ സ്വന്തം "പാദ്രേ' സ്വർഗ്ഗീയ പിതാവിന്റെ സുന്ദരാരാമത്തിലെ ചെറുസൂനമായ്, സുഗന്ധ പുഷ്പമായ് മാറി.

അച്ചന്റെ മരണവാർത്ത, കാട്ടുതീപോലെ മെസ്സീനായുടെ പ്രാന്തപ്രദേശങ്ങളിൽപോലുമെത്തി. "ഉറങ്ങുന്ന വിശുദ്ധനെ" കാണാൻ, ഏവരും കൈയ്യിൽ പൂക്കളുമായെത്തി. പുണ്യപുരോഹിതന്റെ വിയോഗത്താൽ മെസ്സീന ദുഖപൂരിതമായി ഇല വീഴുന്നതുപോലും ശബ്ദമാകുന്ന നിശബ്ദത മെസ്സീനയിൽ തളം കെട്ടി. ജൂൺ മാസം 3-ാം തിയതി വരെ അച്ചന്റെ ഭൗതികദേഹം വിവിധ സ്ഥലങ്ങളിൽ പൊതുദർശനത്തിനു വച്ചി. കൂശിത രൂപവും ജപമാലയും കൈയിലേന്തി പൂഞ്ചിരിക്കുന്ന മുഖവുമായി ആ വിശുദ്ധൻ നിത്യനിദ്രയിലാണ്ടു കിടന്നു. ജനസാഗരം ആ പുണ്യവാന്റെ വദനം കാണുവാനായ്, ആ ശരീരത്തിൽ തങ്ങളുടെ ജപമാലയും, കുരിശുരൂപവും, തുണിയുമെല്ലാം സ്പർശിക്കുവാനായി തിങ്ങിക്കുടി ജൂൺ മാസം 3-ാം തിയതി, വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ, ഗവൺമെന്റ് പ്രതിനിധികൾ, മെസ്സീനയിലേയും അടുത്ത പ്രദേശങ്ങളിലെയും ജനങ്ങൾ എന്നിവർ ഹാനിബാളച്ചന് ആദരാഞ്ജലികൾ നേർന്നു. വിവിധ സംഘടനകളുടേയും മസ്സീനിയൻ ഭരണ കൂടത്തിന്റെയും സംയുക്ത നേത്യത്വത്തിൽ രണ്ട് കിലോമീറ്റർ വിലാപ പ്രദക്ഷിണത്തോടു കൂടി മൃതസംസ്കാരശുശ്രൂഷകൾ തുടർന്നു. പ്രത്യേകമായി അലങ്കരിച്ച കുതിരവണ്ടിയിൽ അച്ചന്റെ ഭൗതികദേഹം, റൊഗേഷനിസ്റ്റ് വൈദികർ, അനാഥാലയ വിദ്യാർത്ഥികൾ, സർവകലാശാല വിദ്യാർത്ഥികൾ, കത്തോലിക്കാ യുവജനങ്ങൾ എന്നിവരാൽ സംവഹിക്കപ്പെ ട്ടു. പ്രാർത്ഥനാനിമഗ്നരായിരുന്ന ജനസഞ്ചയത്തിനിടയിലൂടെ ആ വാഹനം വി. അന്തോണിസിന്റെ നാമധേയത്തിലുളള ദേവാലയം ലക്ഷ്യമാക്കി നീങ്ങി.

ദേവാലയത്തിലെത്തിയപ്പോൾ ആർച്ച് ബിഷപ്പിന്റെയും മറ്റ് നേതാക്കളുടെയും അനുശോചന പ്രസംഗങ്ങൾക്ക് ശേഷം, ഫാ. പാൽമ റൊഗേഷനിസ്റ്റ് സന്ന്യാസഭവനങ്ങളുടെയും, ഡോട്ടേഴ്സ് ഓഫ് ഡിവൈൻ സീൽ സിസ്റ്റേഴ്സിന്റെയും നാമത്തിൽ അവസാന അനുശോചനം നേരുകയും, അതിനുശേഷം ദേവാലയത്തിന്റെ പ്രധാന കവാടത്തിനു വലതുവശത്തായി, ഫാ. ഹാനിബാളിന്റെ പൂജ്യ ശരീരം സംസ്കരിക്കുകയും ചെയ്തു.

മഹത്വത്തിന്റെ കിരീടം[തിരുത്തുക]

ഭൂമിയിൽ വിശുദ്ധിയുടെ പരിമളം പരത്തിയ ഹാനിബാളച്ചന്റെ വേർപാട് റൊഗാത്തെ കുടുംബത്തിനു മാത്രമല്ല. ഇറ്റലി എന്ന രാജ്യത്തിനു തന്നെ തീരാനഷ്ടമായിരു ന്നു. ആദ്ധ്യാത്മിക പൈത്യകം തന്റെ ഇളം തലമുറക്കു നൽകി കടന്നുപോയ അദ്ദേഹത്തിന്റെ വേർപാട് റൊഗേഷ നിസ്റ്റുകളെയും, ദൈവിക തീക്ഷണതയുടെ പുത്രിമാരെയും ഹാനിബാളിലൂടെ സ്ഥാപിതമായ മറ്റനേകം സംരംഭങ്ങളെയും അനാഥരാക്കി എന്നിരിക്കിലും അച്ചന്റെ നല്ല പൈതൃകത്തെ അവർ പവിത്രമായി കാത്തു പരിപാലിച്ച് വളർത്തി.

അദ്ദേഹത്തിന്റെ ജീവിതവും, പ്രവർത്തനങ്ങളും അദ്ദേഹത്തെ ജീവിച്ചിരിക്കെത്തന്നെ വിശുദ്ധനെന്നു വിളിക്കപ്പെടുവാൻ ഹേതുവാക്കി. എന്നാൽ സഭ ഔദ്യോഗികമായി ഒരു വ്യക്തിയെ വിശുദ്ധരുടെ ഗണത്തിൽ ഉൾപ്പെടുത്താൻ പല പ്രവർത്തനങ്ങളും നടത്തണം. ആ വ്യക്തിയുടെ മാധ്യസ്ഥത്തിൽ സംഭവിച്ച ഒരു അത്ഭുതമെങ്കിലും ശാസ്ത്രിയമായും, സഭാപ്രബോധനപരമായും തെളിയിക്കപ്പെടണം. ഇതിന്റെ പ്രഥമപടിയായി 1945 ഏപ്രിൽ 21 ന് രൂപതാതലത്തിൽ നിന്നും അദ്ദേഹത്തിന്റെ നാമകരണ നടപടികൾ ആരംഭിച്ചു. അദ്ദേഹത്തിന്റെ വ്യത്യസ്തങ്ങളായ രചനകൾ 1974 ൽ സഭ അംഗീകരിച്ചു. അമ്പത്തിരണ്ടോളം വാല്യങ്ങളായി അവ ശേഖരിച്ചിട്ടുണ്ട്. 1989 ൽ ജോൺപോൾ രണ്ടാമൻ അദ്ദേഹത്തെ വന്ദ്യരുടെ ഗണത്തിലേക്കുയർത്തുകയും അദ്ദേഹത്തിന്റെ പുണ്യസമ്പന്നമായ ജീവിതത്തെ ലോകത്തിനു മുമ്പിൽ പുനരവതരിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷം അദ്ദേഹത്തിന്റെ മാധ്യസ്ഥത്തിൽ ധാരാളം അത്ഭുതങ്ങളും നടന്നു. മാരകമായ ഒരു രോഗത്തിൽ നിന്നും ഗ്ലാഡിയ ഫെറ്റേ ഡെൻഡ എന്ന ബ്രസീലിയൻ പെൺകുട്ടി അദ്ദേഹത്തിന്റെ മാധ്യസ്ഥം വഴി സുഖം പ്രാപിച്ചു. ഫാദർ ഹാനിബാളിന്റെ നാമകരണ നടപടികൾക്ക് ആക്കം കൂട്ടുവാൻ ഈ അത്ഭുതം ധാരാളമായിരുന്നു. പരിശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ ജൂലൈ 27 ന് ഈ അത്ഭുതത്തെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും 1990 ഒക്ടോബർ 7 ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് അദ്ദേഹത്തെ ഉയർത്തുകയും ചെയ്തു. "റൊഗാത്തെ' ചൈതന്യം മുറുകെപ്പിടിക്കുന്നവർ തങ്ങളുടെ പിതാവിനെ വിശുദ്ധിയുടെ കിരീടം ചൂടിക്കുവാനായി തീക്ഷ്ണമായി പ്രാർത്ഥിച്ചു. തത്ഫലമായി 2002 ഒക്ടോബർ 24 ന് രണ്ടാമത്തെ അത്ഭുത രോഗശാന്തീ സാക്ഷ്യപ്പെടുത്തപ്പെട്ടു .കരീസേ നിക്കോളേ ദിയാസ് എന്ന ഫിലിപ്പിനോ പെൺ കുട്ടിക്കാണ് മാരകമായ രോഗത്തിൽ നിന്നും അത്ഭുതമായി രോഗശാന്തി ലഭിച്ചത്. അങ്ങനെ ഫെബ്രുവരി 19, 2004 ന് ഈ അത്ഭുതം ഔദ്യോഗികമായി അംഗീകരിക്കുകയും നിരന്തര പ്രാർത്ഥനകളുടെ ഫലമായി 2004 മെയ് 16 ന് അദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ചേർക്കുകയും ചെയ്തു. തിരുസഭയിൽ അദ്ദേഹം “ദൈവവിളി പ്രാർത്ഥനയുടെ അപ്പസ്തോലനും അനാഥരുടെയും പാവപ്പെട്ടവരുടെയും പിതാവും" എന്നാണ് അഭിസംബോധന ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ അഴുകാത്ത ശരീരം ഇന്നും മെസ്സീനയിലെ റെഗേഷനിസ്റ്റ് ദേവാലയത്തിൽ സംരക്ഷിച്ചു പോരുന്നു. ദൈവം നൽകിയ 'റൊഗാത്തെ' എന്ന ചൈതന്യത്തിനായി ജീവിതം പൂർണ്ണമായി നൽകുകയും അതിനായി മറ്റു ളവരെ ആഹ്വാനം ചെയ്തുകൊണ്ടും അദ്ദേഹം സ്ഥാപിച്ച സംരംഭങ്ങൾ വളർന്നു. സന്യസ്തർക്കായി സ്ഥാപിച്ചവക്കു പുറമേ അൽമായർക്കായി സ്ഥാപിച്ചവയും കരുത്താർജി ച്ചു. സഭയിൽ ദൈവവിളി പ്രാർത്ഥനയുടെ പ്രസക്തിയും പ്രാർത്ഥനയുടെ പ്രാധാന്യവും പ്രഘോഷിച്ച അദ്ദേഹത്തിന്റെ കർമ്മങ്ങൾ സഫലമായി, റൊഗാത്തെ സഭയിൽ മാത്രം ഒരുകാലത്ത് ഒതുങ്ങി നിന്ന ദൈവവിളി പ്രാർത്ഥന ആഗോളസഭയുടെ പ്രാർതഥനയായി. ദൈവവിളി പ്രാർത്ഥനയുടെ പ്രാധാന്യം ഒന്നുകൂടി ഉയർത്തിക്കാണിക്കുവാൻ 1964 ൽ പോൾ ആറാമൻ മാർപ്പാപ്പ “അഖിലലോക ദൈവവിളി പ്രാർത്ഥനാദിനം' എന്ന പുതിയ സംരംഭത്തിനു രൂപം നൽകി. ഉയിർപ്പു തിരുനാളിനു ശേഷമുളള നാലാമത്തെ ഞായറാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. പരീശുദ്ധ പിതാക്കൻമാർ അന്ന ദിവസം ദൈവവിളിയുടെ ആവശ്യകതയെപ്പറ്റി പ്രത്യക സന്ദേശങ്ങൾ നൽകുന്നു.

മെസ്സീനയിലും, സിസിലിയിലൂമായി വളർന്ന സഭ ഇറ്റ ലിക്കു പുറത്തേക്കും, യൂറോപ്പിന് പുറത്തേക്കും വ്യാപിച്ചു. ഇന്ന് മൂന്നു പ്രാവിശ്യകളും, അഞ്ചു ഡെലഗേഷനുകളും പ്രേഷിത പ്രവർത്തന കേന്ദ്രങ്ങളും സഭയ്ക്കുണ്ട്. ഏക ദേശം 16-ഓളം രാജ്യങ്ങളിൽ സഭ സേവനം ചെയ്യുന്നു. ദൈവിക തീക്ഷണതയുടെ പുത്രിമാർ ലോകത്തിലൂടനീളം "റൊഗാത്തെ' ചൈതന്യം വ്യാപിപ്പിക്കുന്നു. വി. ഹാനിബാളിന് സഭയിൽ പ്രാധാന്യം കൂടിവരുകയാണ്. അദ്ദേഹം കത്തോലിക്കാ സഭക്കു നൽകിയ സമഗ്രസംഭാവനകളെ മാനിച്ച് അദ്ദേഹത്തിന്റെ ഒരു മാർബിൾ പ്രതിമ വത്തിക്കാൻ ചത്വരത്തിൽ (St. Peter's Square) സ്ഥാപിച്ചിട്ടുണ്ട്. 2010 ജൂലൈ 7-ാം തിയതി പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ വി. ഹാനിബാളിന്റെ പ്രതിമ ആശീർവദിക്കുകയും, വിശ്വാസികൾക്കായി സമർപ്പിക്കുകയും ചെയ്തു. "റൊഗാത്തെ' ചൈതന്യം ജീവിച്ച് വിശുദ്ധരായ നല്ല വേലക്കാരായിത്തീർന്ന് ദൈവമഹത്ത്വത്തിനും ആത്മാക്കളുടെ രക്ഷക്കുമായി നമുക്കും യത്നിക്കാം.

സാധാരണത്തിൽ അസാധാരണമായവൻ[തിരുത്തുക]

“കാണുന്നവയിലുൾച്ചേർന്നിരിക്കുന്നവയെ ഉൾക്കണ്ണാൽ കാണുന്നവനാണ് സർവ്വകലാവല്ലഭൻ'  മെസ്സീനയിലെ "ഫ്രാഞ്ചിയ" കുടുംബത്തിൽ നിന്നും സാധാരണത്വത്തിൽ ജനിച്ച് ദൈവം തന്ന കഴിവുകൾ വളർത്തി ദൈവമഹത്വത്തിനും, സഹജീവികളുടെ ഉന്നമനത്തിനുമായി ഉപകരണമായിത്തീർന്നപ്പോൾ വിശുദ്ധ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ട് ലോകമെങ്ങും ദൈവവിളി പ്രാർത്ഥനയടെയും പാവങ്ങളുടെയും അനാഥരുടെയും വാൽസല്യപി താവായി വണങ്ങുകയും ചെയ്യുന്ന വിശുദ്ധനായി ഹാനിബാൾ. എന്തായിരിക്കാം ഹാനിബാളിനെ ലോകമംഗീകരി ക്കുന്ന വിശുദ്ധപദവിയിലേക്ക് ഉയർത്തിയത്!

ഒറ്റവാക്കിൽ പറയുകയാണെങ്കിൽ തന്റെ ദൈവസ്നേഹവും പരസ്നേഹവും തന്നെ. പ്രാർത്ഥനയിലും പരിത്യാഗ പ്രവൃത്തിയിലും വിശുദ്ധിയിലും പരസ്പര സ്നേഹത്തിലും മുൻപന്തിയിലായിരുന്ന ഫാഞ്ചിയ കുടുംബത്തിൽ ആദ്ധ്യാത്മികമായി വളരുവാൻ ഹാനിബാളിന് വളരെ എളുപ്പമായിരുന്നു. അതുകൊണ്ടു തന്നെ ചെറുപ്പം മുതൽ ദൈവാശ്രയബോധവും പ്രാർത്ഥനാനുഭവവും ഹാനിബാളിൽ രൂപപ്പെട്ടുവന്നു. ദാനശീലയായിരുന്ന അമ്മയിൽ നിന്നും, മറ്റുള്ളവരെ, പ്രത്യേകിച്ച് സമൂഹം അവഗണിച്ചവരെ പരിഗണിക്കുവാനുളള ഹൃദയ മനോഭാവം കുഞ്ഞു ഹാനിബാളിൽ വളർന്നുവന്നു. ഇതിനുദാഹരണമാണ് മറ്റുളളവർ കളിയാക്കി യാചകനെ എറിഞ്ഞോടിച്ചപ്പോൾ കുഞ്ഞു ഹാനിബാൾ നേഹപൂർവ്വം അദ്ദേഹത്തെ പരിചരിച്ചത്. രണ്ടാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ടു എങ്കിലും ദൈവപിതാവിൽ നിന്നു സ്നേഹമുൾക്കൊളളാനും, ജീവിത പ്രാരബ്ധങ്ങളിൽ തനിക്ക് മാത്യനേഹം നിഷേധിച്ചപ്പോൾ പരി. അമ്മയെ കൂട്ടുപിടിക്കാനും കുഞ്ഞു ഹാനിബാളിന് കഴിഞ്ഞു. ഇതിലെല്ലാം ദൈവികപദ്ധതി കണ്ടെത്തിയ ഹാനിബാൾ സമൂഹത്തിൽ അസ്വാതന്ത്ര്യവും സ്നേഹമില്ലായ്മയും അനുഭവിക്കുന്നവർക്ക് പ്രചോദനമായി.

തന്റെ എല്ലാ പ്രവർത്തികളിലും ദൈവികകരം ദർശിക്കുവാനും, ദൈവാശ്രയബോധം വളർത്തുവാനും ശ്രമിച്ചിരുന്നത് അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. മുന്തിരിത്തണ്ടിനോട് ചേർന്നു നിൽക്കാത്ത ശാഖകൾക്ക് ഫലം പുറപ്പെടുവിക്കാൻ കഴിയാത്തതുപോലെ ദൈവത്തിൽ നിന്നും അകന്നു നിൽക്കുവാൻ ഹാനിബാളച്ചൻ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ഇത് അദ്ദേഹത്തെ ഒരു പ്രാർത്ഥനയുടെ മനുഷ്യനാക്കി തീർത്തു. “നിങ്ങൾ എന്റെ നാമത്തിൽ ചോദിക്കുന്നതെന്തും ലഭിക്കും' എന്ന വിശ്വാസത്തിൽ തന്റെ ജീവിതവും, ജീവിത്രപ്രവർത്തനങ്ങളും പ്രാർത്ഥനയാക്കി മാറ്റുവാൻ വി. ഹാനിബാൾ ശ്രമിച്ചു. ജീവകാരുണ്യ ഭക്തിയും മരിയ ഭക്തിയും വിശുദ്ധരോടുളള വണക്കവും, മറ്റു ഭക്താനുഷ്ഠാനങ്ങളോടുള്ള ആദരവും അതിന്റെ ഭാഗമായി നിന്നു. എല്ലാ അനുഗ്രഹങ്ങളുടെയും "പവർഹൗസായി' ദിവ്യകാരുണ്യത്തെ ഹാനിബാളച്ചൻ കണ്ടു. അതിനാൽ തന്നെ തന്റെ എല്ലാ നന്മപ്രവൃത്തികളുടെയും തുടക്കം ദിവ്യകാരുണ്യത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടുകൊണ്ടായിരു ന്നു. ഒപ്പം തന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുവാനായി പരിശുദ്ധ കന്യമറിയത്തേയും വി. യൗസേപ്പിനേയും, വിശുദ്ധരേയും പ്രത്യേകമായി വി. അന്തോണി, വി. ലൂയിസ്, വി അൽഫോൻസ് ലിഗോരി, വി. സാലസ്, സ്വർഗ്ഗീയ റൊഗേഷനിസ്റ്റുകൾ, വി.മിഖായേൽ എന്നിവരേയും കൂട്ടു പിടിച്ചിരുന്നു. 'ചൊട്ടയിലെ ശീലം ചുടലവരെ' എന്നു പറയുന്നതു പോലെ പഠിക്കിക്കുവാൻ മിടുക്കാനായിരുന്ന ഹാനിബാൾ മറ്റ് പാഠ്യേതര മേഖലകളിലും ഒന്നാമനായിരുന്നു. പ്രാസങ്ങകലയിലും, ചിത്രരചനയിലും, ഭാഷ പഠനങ്ങളിലുമെല്ലാം അഗ്രഗണ്യനായിരുന്നു അവൻ. എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ 'കവിതകൾ'  എഴുതുവാൻ ഹാനിബാളച്ചൻ ശ്രമിച്ചിരുന്നു. ഒപ്പം ബൈബിൾ പഠനത്തിലും. വിശ്യാസ സത്യങ്ങൾ പഠിച്ചുകൊണ്ടും അദ്ധ്യാത്മികമായി അവൻ വളർന്നുവന്നു. അദ്ധ്യാപകർക്കും, സഹപാഠികൾക്കും പ്രിയങ്കരനായി വളർന്ന അവൻ എളിമയും, വിനയവും, സാഹോദര്യസ്നേഹവും കൊണ്ട് എല്ലാവർക്കും അതിപ്രിയങ്കരനായി.

ദൈവിക കാര്യങ്ങളിൽ തല്പരനായിരുന്ന അവൻ "എല്ലാവർക്കും രക്ഷ' എന്ന ദൈവിക പദ്ധതിയിൽ ആക്യഷ്ടനായി. ദൈവേഷ്ടം തിരിച്ചറിഞ്ഞ ഹാനിബാൾ പിന്നീ ടുളള തന്റെ ജീവിതം ദൈവികപദ്ധതി പൂർത്തീകരണത്തി നായ് മാറ്റിവെക്കുവാൻ തീരുമാനിച്ചു. അതിനായുള്ള മാർഗ്ഗം അന്വേഷിച്ചു നീങ്ങവേ 'റൊഗാത്തെ' എന്ന ദൈവിക വെളിപാട് ലഭിച്ചു. വിശുദ്ധരായ വേലക്കാരിലൂടെ എല്ലാവർക്കും രക്ഷനേടാം എന്ന ഉൾവിളിയുടെ വെളിച്ചത്തിൽ അദ്ദേഹം തന്റെ പ്രവൃത്തികൾ ക്രമീകരിച്ചു. ലോകമെങ്ങും ദൈവവിളി പ്രാർത്ഥനയുടെ പ്രാധാന്യം വ്യാപിപ്പിക്കുവാൻ അക്ഷീണം അദ്ദേഹം പ്രവൃത്തിച്ചു.

കർത്താവിന്റെ വിളഭൂമിയിലെ വിശുദ്ധനായ വേലക്കാരനാവുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം വൈദികവൃത്തി തെരഞ്ഞെടുത്തു. സഭയോടൊത്ത് അക്ഷീണം പ്രവർത്തിച്ച് അദ്ദേഹം മുന്നോട്ട് നീങ്ങി. “അവിഞോണ' തെരുവ് കേന്ദ്രമാക്കി തന്റെ പുരോഹിത ദൗത്യം തുടങ്ങി. പാവങ്ങളേയും അനാഥരേയും അവഗണിക്കപ്പെട്ടവരേയും കണ്ടപ്പോൾ ക്രിസ്തുവിനു തോന്നിയ അതേ അനുകമ്പയോടെ അവരെ സ്വീകരിക്കാനും അതിലുടെ “മനുഷ്യമ്യഗങ്ങൾ' തിങ്ങി പാർത്തിരുന്ന അവിഞോണ തെരുവിനെ മനുഷ്യ മാലാഖമാർ പാർക്കുന്ന ഇടമാക്കി മാറ്റുവാനും ഫാ. ഹാനി ബാളിനു കഴിഞ്ഞു.

മെസീനയിലെ അറിയപ്പെടുന്ന പ്രസംഗികനായി ഫാ ഹാനിബാൾ ഇതിനോടകം മാറി. ദിവ്യകാരുണ്യവും, പരിശുദ്ധ മറിയവുമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട പ്രസംഗ വിഷയം. ആധികാരികവും, ചിന്തിപ്പിക്കുന്നതുമായ പ്രസംഗങ്ങൾ കേൾക്കുവാൻ ആളുകളുടെ ഒരു വൻ നിര തന്നെയുണ്ടായിരുന്നു. എല്ലാ പ്രസംഗങ്ങളിലും ദൈവവിളി പ്രാർത്ഥനയുടെ ആവശ്യകതയും, വിശുദ്ധരായ വേലക്കാരുടെ അവിഭാജ്യതയും കുറിക്കുവാൻ ഒരിക്കലും അദ്ദേഹം മറന്നിരുന്നില്ല. ഇറ്റലിയിലെ പ്രമുഖ പത്രങ്ങളിലൊന്നായ Catholic Word ലെ പ്രധാന എഴുത്തുകാരനായിരുന്നു ഫാ. ഹാനിബാൾ. സാമൂഹ്യനീതിക്കും, സാമൂഹിക സ്വസ്ഥതയ്ക്കും വേണ്ടി അദ്ദേഹം പോരാടി. സഭയുടെ നിലനിൽപ്പിനും, വളർച്ചയ്ക്കും വേണ്ടി വിശുദ്ധരായ വേലക്കാർക്കായി അദ്ധ്വാനിച്ചു. സമര-സഹന-വിജയ സഭയുടെ ത്രിതല മാനങ്ങളെ ഒന്നായിക്കണ്ട് എല്ലാവരുടെയും രക്ഷയ്ക്കായി വർത്തിച്ച് അവഗണിക്കപ്പെട്ടവർക്കായി അനാഥാലയങ്ങൾ തുടങ്ങി സ്നേഹത്തിൽ അവരെ വളർത്തി ധാർമ്മിക മൂല്യങ്ങൾ പകർന്നു കൊടുത്ത് അവർക്ക് വൽസലപിതാവായി.

തികഞ്ഞ ഒരു ആദ്ധ്യാത്മിക പിതാവായിരുന്നു ഹാനിബാളച്ചൻ. ആദ്ധ്യാത്മികതയ്ക്ക് പുതിയ മാനം നൽകിക്കൊണ്ട് സമൂഹത്തിനു തന്റെ ജീവൻ അദ്ദേഹം പകർന്നു നൽകി. വി. കുർബാനയുടെ സജീവ പങ്കാളിത്തവും, കുമ്പസാരത്തിനുളള ഒരുക്കവും, ധ്യാനവും, പ്രാർത്ഥനയും, ഉപവി പ്രവർത്തനങ്ങളും സഭയോടുളള ഐക്യവും, ദേവാലയത്തോടും, വിശുദ്ധ വസ്തുക്കളോടുമുളള ആദരവും ബഹുമാനവും, വിശുദ്ധരോടുളള ആദരവും, മറ്റുളളവരോടുളള പെരുമാറ്റങ്ങളും എങ്ങനെ ആയിരിക്കണമെന്ന് ഫാ, ഹാനിബാൾ തന്റെ ജീവിതത്തിലൂടെ ലോകത്തിനു കാട്ടിത്തന്നു. തന്റെ മുമ്പിൽ സഹായത്തിനു വരുന്നവരെ ഒരിക്കലും വെറുകൈയോടെ അയച്ചിരുന്നില്ല ഫാ. ഹാനിബാൾ. തനിക്കുളളതൊന്നും സ്വന്തമായിക്കാണാതെ ആവശ്യക്കാരന് നൽകുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. എല്ലാവരോടും എളിമയോടും സ്നേഹത്തോടും വിനയത്തോടും കൂടിയേ അദ്ദേഹം വർത്തിച്ചിരുന്നുള്ളൂ. എല്ലാവർക്കും നീതി ലഭ്യമാക്കുവാൻ നീതിപീഠത്തിനു മുമ്പിലും അദ്ദേഹം മുന്നോട്ടു വന്നു.

ഈശോയുടെ തിരുഹ്യദയ സമാശ്വാസത്തിനായ് പ്രവർത്തിച്ച അദ്ദേഹം എല്ലാ ആത്മാക്കളുടെയും രക്ഷയ്ക്കായ് പ്രവർത്തിക്കുവാൻ രണ്ട് സന്യാസസമൂഹങ്ങളും, മറ്റ് ഭക്ത പ്രസ്ഥാനങ്ങളും, വിവിധ യൂണിയനുകളും സ്ഥാപിച്ച് വിശുദ്ധരായ വേലക്കാർക്കായ് പ്രവർത്തിച്ചു. ലോകമെങ്ങും യേശുവിന്റെ തിരുഹൃദയഭക്തിയും, ദിവ്യകാരുണ്യ സന്ദേശവും, സാഹോദര സ്നേഹവും കൂട്ടിയിണക്കി വിശുദ്ധരോടൊത്ത് ജീവിതവിശുദ്ധി പ്രാപിക്കുവാനും ആത്മാക്കളുടെ രക്ഷയ്ക്കായി പ്രവർത്തിക്കുവാനും ആഹ്വാനം ചെയ്ത വി. ഹാനിബാൾ ലോകത്തിൽ ചിരചരിതനായി നിലനിൽക്കുന്നു.

"കർത്താവേ അങ്ങയുടെ സഭയിലേക്ക് , വിശുദ്ധരായ അപ്പസ്തോലന്മാരെ അയക്കേണമേ"

"https://ml.wikipedia.org/w/index.php?title=വിശുദ്ധ_ഹാനിബാൾ&oldid=3654336" എന്ന താളിൽനിന്ന് ശേഖരിച്ചത്