വിശുദ്ധപാപങ്ങളുടെ ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിശുദ്ധപാപങ്ങളുടെ ഇന്ത്യ
വിശുദ്ധപാപങ്ങളുടെ ഇന്ത്യ.jpg
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്അരുൺ എഴുത്തച്ഛൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംസഞ്ചാരസാഹിത്യം
പ്രസാധകൻഡി.സി. ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
മേയ് 2016
മാധ്യമംഅച്ചടി
ഏടുകൾ224
ISBN978-81-264-6666-5

അരുൺ എഴുത്തച്ഛൻ എന്ന പത്രപ്രവർത്തകൻ രചിച്ച് ഡി.സി. ബുക്സ് മേയ് 2016 ന് പ്രസിദ്ധീകരിച്ച സഞ്ചാരസാഹിത്യ കൃതിയാണ് വിശുദ്ധപാപങ്ങളുടെ ഇന്ത്യ [1].മലയാള മനോരമ പത്തനംതിട്ട ബ്യൂറോയിൽ സീനിയർ റിപ്പോർട്ടറായ അരുൺ എഴുത്തച്ഛൻ, കർണാടകയിലെ ദേവദാസികളുടെ അവസ്ഥയെ കുറിച്ചുള്ള പഠനത്തിന് നാഷണൽ ഫൌണ്ടേഷൻ ഫോർ ഇന്ത്യയുടെ 2016 - 2017 വർഷത്തെ ദേശിയ മാധ്യമ ഫെല്ലോഷിപ്പ് നേടിയിട്ടുണ്ട് [2].

ഉള്ളടക്കം[തിരുത്തുക]

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ത്രീകളെ അടിമകളാക്കുന്ന ചരിത്രത്തിന്റെ തുടർച്ചകൾ തേടിനടന്ന ഒരു മാധ്യമപ്രവർത്തകന്റെ അനുഭവങ്ങൾ. എട്ടുവർഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ദേവദാസികളെയും ലൈംഗികതൊഴിലാളികളെയും നേരിട്ടുകണ്ട് തയ്യാറാക്കിയ പുസ്തകം ആണിത് [3][4]. ദീർഘനാൾ എടുത്ത്‌ ഒട്ടനവധി നാടുകളിലൂടെ നടത്തിയ ഈ സഞ്ചാരത്തിനിടെ കണ്ടതും കേട്ടതും അനുഭവിച്ചതുമായ യാത്രാനുഭവങ്ങളെ ഒരു മാധ്യമപ്രവർത്തകൻറെ അച്ചടക്കത്തോടെ വളച്ചൊടിക്കലോ നിറം പിടിപ്പിക്കലുകളോ ഭാവനാ പൂർണമായ പൊലിപ്പിച്ച്‌ കാട്ടലോ പക്ഷം പിടിക്കലോ ഇല്ലാതെ കേവലം റിപ്പോർട്ട്‌ ചെയ്യുക മാത്രമാണ് അരുൺ എഴുത്തച്ഛൻ ഇവിടെ ചെയ്യുന്നത്‌ [5].

അവലംബം[തിരുത്തുക]

  1. "വിശുദ്ധപാപങ്ങളുടെ ഇന്ത്യ". മനോരമ ഓൺലൈൻ. 01 ജൂലൈ 2016. മൂലതാളിൽ നിന്നും 20 ഫെബ്രുവരി 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 ഡിസംബർ 2017. Check date values in: |date= (help)
  2. അരുൺ എഴുത്തച്ഛൻ, വിശുദ്ധപാപങ്ങളുടെ ഇന്ത്യ, ഡി.സി. ബുക്സ്, സെപ്റ്റംബർ 2017 പ്രസിദ്ധീകരണം
  3. "ഡി.സി. ബുക്സ്". 12 ഡിസംബർ 2017. മൂലതാളിൽ നിന്നും 28 മേയ് 2017-ന് ആർക്കൈവ് ചെയ്തത്.
  4. "സൊനാഗച്ചിയിലെ കഥ പറയുന്ന വിശുദ്ധപാപങ്ങളുടെ ഇന്ത്യ". മനോരമ ഓൺലൈൻ. 24 മാർച്ച് 2016. മൂലതാളിൽ നിന്നും 03 ഫെബ്രുവരി 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 ഡിസംബർ 2017. Check date values in: |archivedate= (help)
  5. "വിശുദ്ധ പാപങ്ങളുടെ കാണാപുറങ്ങൾ". മാധ്യമം ഓൺലൈൻ. 12 ജൂലൈ 2016. മൂലതാളിൽ നിന്നും 25 ഒക്ടോബർ 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 ഡിസംബർ 2017.