വിശാഖ സിങ് (അഭിനേത്രി)
വിശാഖ സിങ് | |
---|---|
![]() Vishakha Singh in 2017 | |
ജനനം | |
ദേശീയത | ![]() |
വിദ്യാഭ്യാസം | Business Studies, Delhi University |
തൊഴിൽ | Actress, Producer, Entrepreneur, Global Citizen |
വിശാഖ സിങ് Vishakha Singh (born 5 May 1986) ഇന്ത്യൻ സിനിമാനടിയും നിർമ്മാതാവുമാണ്.
ബോളിവുഡിൽ ചേരുമ്മുമ്പ് അവർ തെക്കേഇന്ത്യൻ ഭാഷാചിത്രങ്ങളിൽ അഭിനയിച്ചു. അശുതോഷ് ഗൊവാരിക്കറുടെ ചിത്രങ്ങളിലാണ് ബോളിവുഡിൽ അഭിനയത്തിനു തുടക്കമായത്. ദീപിക പദുകോൺ, അഭിഷേക് ബച്ചൻ എന്നിവരോടൊപ്പം അവർ ഖെലീൻ ഹം ജീ ജാൻസെ എന്ന ചിത്രത്തിലഭിനയിച്ചു. ഈ ചിത്രത്തിലെ റോളിനു സ്റ്റാർഡസ്റ്റ് അവാർഡ്സ് 2010ലെ ഏറ്റവും നല്ല വെല്ലുവിളി നെരിട്ട അഭിനയത്തിനു ലഭിച്ചു.[2]
അവർ തന്റെ പിതാവിന്റെ ലണ്ടനും ദുബായിയും ആസ്ഥാനമായ കമ്പനിയിൽ പാർട്ട് ടൈമായി ജോലിചെയ്തുവരുന്നുണ്ട്. അവരുടെ പിതാവിന്റെ പേര് ജിതേന്ദ്ര സിംഗ് എന്നാണ്. അവർ കാൻ ചലച്ചിത്രോത്സവത്തിലെ റെഡ് കാർപെറ്റിൽ സ്ഥിരമായി പോകുന്നയാളാണ്. അതുപോലെ കാൻ ചലച്ചിത്രോത്സവത്തിൽ പ്രൊഡ്യൂസെഴ്സ് വർക്കുഷോപ്പിൽ 2014ൽ പങ്കെടുത്തിട്ടുണ്ട്. മേയ് 2015ൽ വിശാഖ ഇറ്റലിയിലെ റോമിൽ റോം ഇൻഡിപെന്റൻസ് ഫിലിം ഫസ്റ്റിവലിലെ ജൂറിയായി പങ്കെടുത്തു.[3] സൃഷ്ടി മദുരൈയുടെ കമ്മിറ്റി മെംബറായും പ്രവർത്തിച്ചുവരുന്നുണ്ട്.[4]
പ്രവർത്തനം[തിരുത്തുക]
വിശാഖ അബുദാബി ഇന്ത്യൻ സ്കൂൾ, ഡെൽഹി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽനിന്നുമാണ് തന്റെ സ്കൂൾപഠനം പൂർത്തിയാക്കിയത്.[5] ഡെൽഹി സർവ്വകലാശാലയിൽനിന്നും ബിസിനസ്സ് പഠനത്തിൽ തന്റെ ബിരുദം കരസ്തമാക്കി.[6] അവർക്ക് ഒരു അദ്ധ്യാപികയാകാൻ ആയിരുന്നു ആഗ്രഹം. അങ്ങനെ അവർ അഡ്വർടൈസിങിലും പബ്ലിക് റിലേഷൻസിലും തന്റെ ബിരുദാനതര ബിരുദം നേടി.[7] 2007ൽ അവർ മോഡലിങ് തുടങ്ങി. ടെലിവിഷനിലും പത്രങ്ങളിലും അവർ പ്രത്യക്ഷപ്പെട്ടു.[8] അവർ ആദ്യമായി ചെയ്ത തെലുഗു ഫീച്ചർ ഫിലിമായ ഞാപകം ഒരു വിജയമായിരുന്നില്ല. അതിനുശേഷം അവർ ഒരു തമിഴ് ചിത്രത്തിലും രണ്ട് കന്നഡ ചിത്രത്തിലും അഭിനയിച്ചു. ഹൗസ്ഫുൾ, അന്തരാത്മ എന്നിവയായിരുന്നു രണ്ട് കന്നഡ ചിത്രങ്ങൾ.
അവർ തന്റെ ആദ്യ ഹിന്ദി ചിത്രമായ ഹം സെ ജഹാൻ നിർമ്മിച്ചു. ഇത് 2008ൽ തിയേറ്ററുകളിലെത്തിയെങ്കിലും ഒരിക്കലും ഇത് ഡി വി ഡിയായി പുറത്തുവന്നില്ല. എന്നിരുന്നാലും, 2011ൽ പുറത്തുവന്ന ഖെലീൻ ഹം ജീ ജാൻസെ എന്ന ചിത്രത്തിലെ അഭിനയത്തിനു റ്റാർഡസ്റ്റ് അവാർഡ്സ് ഏറ്റവും നല്ല വെല്ലുവിളി നേരിട്ട അഭിനയത്തിനു ലഭിച്ചു.[9][10][11][12][13] അവർ അഭിനയിച്ച അഭിജീത് സെൻ ഗുപ്തയുടെ ദോ ഔർ ദോ പാഞ്ച് എന്ന സിനിമ പുറത്തുവന്നില്ല.
2012ൽ വിശാഖ സിനിമാ നിർമ്മാണത്തിലേയ്ക്കു കടന്നു. വാസൻ ബാല സംവിധാനം ചെയ്ത പെഡ്ലേഴ്സ് എന്ന സിനിമയുടെ സഹനിർമ്മാതാവ് ആയി. മറ്റു നിർമ്മാതാക്കൾ ഗുനീത് മോങ്ഗ, അനുരാഗ് കാശ്യപ് എന്നിവരായിരുന്നു. പെഡ്ഡ്ലേഴ്സ് കാൻ ചലച്ചിത്രോത്സവത്തിലെ നിരുപണവാരത്തിലേയ്ക്കു തിരഞ്ഞെടുത്തു,[14][15] അവർ മറ്റൊരു ചിത്രമായ ഹറാംഖോർ ഗുനീത് മോങ്ഗ, അനുരാഗ് കാശ്യപ് എന്നിവരുമായിച്ചേർന്ന് നിർമ്മിച്ചു.[16] ഇതിനുശേഷം തമിഴിൽ വീണ്ടും അഭിനയരംഗത്തേയ്ക്കു കടന്നുവന്നു. Tവിശാഖയുടെ രണ്ടാമത്തെ തമിഴ് ചിത്രമായ കാണ്ണാ ലഡ്ഡു തിന്ന ആശൈയാ 2013 ജനുവരി 13നു റിലീസ് ചെയ്തു. തമിഴിലെ ആ വർഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്റർ സിനിമയായി അതു മാറി. 2013ൽ തിരികെ ബോളിവുഡിൽ തുടർച്ചയായി 3 സിനിമകളിൽ അഭിനയിക്കാൻ കരാറൊപ്പിട്ടു. അവരുടെ ആദ്യ രണ്ടു ചിത്രങ്ങൾ, ഫക്രി, അങ്കുർ അറോറ മർഡർ കേസ് എന്നിവ ആയിരുന്നു. ഇതിൽ ആദ്യ ചിത്രം നിർമ്മിച്ചത് ഫർഹാൻ അക്തരും റിതേഷ് സിധ്വാനിയും ചേർന്നായിരുന്നു. ഇതിൽ രണ്ടാമത്തെ ചിത്രമായ അങ്കുർ അറോറ മർഡർ കേസ് നിർമ്മിച്ചത് വിക്രം ഭട്ട് ആയിരുന്നു. 2013 ജൂൺ 14നായിരുന്നു രണ്ട് ചിത്രങ്ങളും പുറത്തുവന്നത്. ഭജതേ രഹോ എന്ന അവരുടെ മൂന്നാമത്തെ ചിത്രം പുറത്തുവന്നത് അടുത്തമാസമായിരുന്നു. ഷഹന്ത് ഷാ ആയിരുന്നു സവിധാനം നിർവ്വഹിച്ചത്. ഫുക്രി വളരെയധികം മറ്റങ്ങളുണ്ടാക്കിയ ചിത്രമാണെന്നവർ പറഞ്ഞു. ഈ ചിത്രത്തിനുശേഷം 9 ചിത്രങ്ങൾ അവരുടേതായി പുറത്തുവന്നു.
വിശാഖയുടെ ആദ്യ മലയാളം ചിത്രം രാജേഷ് പിള്ളയുടെ മോട്ടോർസൈക്കിൾ ഡയറീസ് ആണ്. അടുത്ത തമിഴു ചിത്രം കാണ്ണാ ലഡ്ഡു തിന്ന ആശൈയാ എന്ന ചിത്രത്തിന്റെ അതെ ടീമിന്റെ തന്നെയാണ്.[17] അവർ തെലുഗു ചിത്രത്തിലേയ്ക്കു തിരിച്ചുവന്നത് റൗഡി ഫെലൊ എന്ന ചിത്രത്തിലൂടെയാണ്.ഈ ചിത്രത്തിൽ നരാ രൊഹിതിന്റെ എതിരാളിയാണ്. നിഖിൽ ആഗ് സംവിധാനം ചെയ്ത മായാ ടേപ്പ് എന്ന ഹൊറർ ചിത്രത്തിൽ ഒരു പത്രപ്രവർത്തകയുടെ റോൾ അഭിനയിക്കുന്നു. ആർ. കണ്ണന്റെ ഒരു ഊർള റണ്ടു രാജ എന്ന സിനിമയിലും അവർ അഭിനയിക്കുന്നുണ്ട്.[18]
സാമൂഹ്യപ്രവർത്തനം[തിരുത്തുക]
വിശാഖ സിങ്, ഗോപീ ഷങ്കർ മദുരൈയോടൊപ്പം അത്ലിറ്റ് ആയ ശാന്തി സൗന്തിരരാജനുവേണ്ടി അനേകം പരാതികൾ നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് കാസ്റ്റ്സ്, ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)എന്നീ സ്ഥാപനങ്ങളിൽ നൽകി. തമിൾനാട് സ്പോട്സ് ഡവലപ്മെന്റ് അഥോറിറ്റിയിൽ ഒരു സ്ഥിരം ജോലി ശാന്തിക്കു ലഭ്യമാകാനായി ജസ്റ്റിസ് ഫോർ ശാന്തി കാമ്പൈൻ നടത്തി.[19][20][21][22][23][24][25]
പ്രവർത്തിച്ച സിനിമകൾ[തിരുത്തുക]
Year | Film | Role | Language | Notes |
---|---|---|---|---|
2007 | Gnaapakam | Sarangi | Telugu | |
2008 | Pidichirukku | Manju Mariyadas | Tamil | |
2008 | Humsey Hai Jahaan | Esha Singh | Hindi | |
2009 | Housefull | Aishwarya | Kannada | |
2010 | Antharathma | Mahi Shyam | Kannada | |
2010 | The Genius of Beauty | English | ||
2010 | Khelein Hum Jee Jaan Sey | Pritilata Waddedar | Hindi | Nominated, Stardust Award for Breakthrough Performance – Female |
2013 | Kanna Laddu Thinna Aasaiya | Sowmiya | Tamil | |
2013 | Ankur Arora Murder Case | Dr. Riya | Hindi | |
2013 | Fukrey | Neetu | Hindi | |
2013 | Bajatey Raho | Manpreet | Hindi | |
2014 | Rowdy Fellow | Meghana | Telugu | |
2014 | Motorcycle Diaries | Swathy | Malayalam | [26] |
2014 | Oru Oorla Rendu Raja | Kalpana | Tamil | |
2016 | Vaaliba Raja | Shalu | Tamil | |
2016 | Bayam Oru Payanam | Tamil | ||
2017 | The Maya Tape | Hindi | Filming[27] | |
2017 | Thuram | Telugu | Filming[28] | |
2017 | Fukrey Returns | Neetu Singh | Hindi |
അവലംബം[തിരുത്തുക]
- ↑ https://m.timesofindia.com/entertainment/bollywood/news-interviews/Film-pedigree-doesnt-ensure-BO-success-Vishaka/articleshow/24203607.cms?referral=PM
- ↑ "Bollywood's Best Actresses, 2010 – Rediff.com Movies". Rediff.com. 31 December 2010. ശേഖരിച്ചത് 5 November 2013.
- ↑ "Vishakha on the jury of film festival in Rome". The Times of India.
- ↑ "Committee Members - Srishti Madurai". srishtimadurai.org. മൂലതാളിൽ നിന്നും 2016-10-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-03-08.
- ↑ "Film pedigree doesn't ensure BO success: Vishaka – Times Of India". Articles.timesofindia.indiatimes.com. 16 October 2013. മൂലതാളിൽ നിന്നും 2013-11-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 November 2013.
- ↑ "Vishakha Singh returns to Telugu movies – The Times of India". Timesofindia.indiatimes.com. 1 January 1970. ശേഖരിച്ചത് 5 November 2013.
- ↑ "Film pedigree doesn't ensure BO success: Vishaka – Times Of India". Articles.timesofindia.indiatimes.com. 16 October 2013. മൂലതാളിൽ നിന്നും 2013-11-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 November 2013.
- ↑ "|". Deccanchronicle.com. 26 October 2013. മൂലതാളിൽ നിന്നും 2013-11-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 November 2013.
- ↑ "Vishakha Singh is a complete natural. She catches one's attention instantly.,". Taran Adarsh, Oneindia.com. 2 December 2010. മൂലതാളിൽ നിന്നും 2013-10-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-03-08.
- ↑ "Vishakha create a smouldering,". Nikhat Kazmi, Times of India. 2 December 2010.
- ↑ "Vishakha Singh does very well as Pritilata Waddedar,". Raja Sen Rediff.com. 3 December 2010.
- ↑ "Vishakha Singh are superb". Sarita Tanwar, Mid Day. 4 December 2010.
- ↑ "Vishakha Singh has her moments; she has an expressive face and equally expressive eyes". Komal Nahta, koimoi.com. 3 December 2010.
- ↑ "Vishakha Singh ventured into film production with Peddlers". The Times of India.
- ↑ sudhish kamath (26 May 2013). "Cup runneth over". The Hindu. ശേഖരിച്ചത് 5 November 2013.
- ↑ "I am not your typical actress: Vishakha Singh – Times Of India". Articles.timesofindia.indiatimes.com. മൂലതാളിൽ നിന്നും 2013-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 November 2013.
- ↑ "Vishakha is game for a motorcycle ride – Times of India". Articles.timesofindia.indiatimes.com. 7 October 2013. മൂലതാളിൽ നിന്നും 2013-11-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 November 2013.
- ↑ Vishakha’s special role in Kannan’s film, The Times of India, 19 April 2014
- ↑ Gopi Shankar Madurai. "Why India Must Not Fail Santhi Soundarajan". Swarajya. ,India. ശേഖരിച്ചത് 2017-05-22.
- ↑ "Human rights body rejects Santhi Soundarajan's complaint, claims it's too late to accept it". The News Minute. ശേഖരിച്ചത് 2017-05-22.
- ↑ "Santhi Set To Fight For Justice Jan 03, 2017, 19:43 IST, Times Now". Timesnow.tv. ശേഖരിച്ചത് 2017-05-19.
- ↑ "Ministry of sports served notice on Santhi Soundarajan's complaint". espn.in. ശേഖരിച്ചത് 2017-05-12.
- ↑ "Santhi's plea". The Hindu. Chennai, India. 21 December 2014.
- ↑ "Why We Should Join The Campaign Seeking Justice For Runner Shanthi Soundarajan". huffingtonpost.in. ശേഖരിച്ചത് 2017-05-12.
- ↑ "Santhi set to rebuild life as official athletic coach - The Hindu". thehindu.com. ശേഖരിച്ചത് 2017-05-12.
- ↑ "'I have a karmic connection with Tamil films'". The New Indian Express. മൂലതാളിൽ നിന്നും 2016-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 January 2013.
- ↑ Bollywood (8 August 2013). "'Fukrey' girl Vishaka Singh's next to be a supernatural thriller | CanIndia NEWS". Canindia.com. മൂലതാളിൽ നിന്നും 2013-11-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 November 2013.
- ↑ "Vishakha Singh to act with Manoj Bajpayee – Times of India". Timesofindia.indiatimes.com. 26 July 2013. ശേഖരിച്ചത് 5 November 2013.