വിശാഖാ മാർഗനിർദേശങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1997 ൽ, വിശാഖ കേസിൽ, ജോലിസ്ഥലത്ത് സ്ത്രീകൾ ലൈംഗിക പീഡനം നേരിടുന്നതിന്, ഔപചാരികമായ നിയമനിർമ്മാണത്തിൽ സുപ്രീംകോടതി നിർദ്ദേശിച്ചു. ഇതാണ് സുപ്രീംകോടതിയുടെ വിധി .

ലൈംഗിക പീഡന കേസുകളിൽ പിന്തുടരാനുള്ള നടപടിക്രമ സംബന്ധമായ മാർഗനിർദ്ദേശങ്ങളാണ് വിശാഖ മാർഗനിർദ്ദേശങ്ങൾ. ഈ നിർദ്ദേശങ്ങൾ 1997 ൽ ഇന്ത്യൻ സുപ്രീംകോടതി പ്രഖ്യാപിക്കുകയും 2013 ൽ സ്ത്രീകളുടെ ലൈംഗിക പീഡന നിയമം (തടയൽ, നിരോധനം, പരിഹാരം) നിയമം പകരം വരികയും ചെയ്തു.

പശ്ചാത്തലം[തിരുത്തുക]

1997 ന് മുമ്പ് ലൈംഗിക പീഡനം നേരിടുന്ന ഒരു വ്യക്തി 1860 ലെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 354 ഉം (സ്ത്രീകളുടെ മര്യാദയെ അതിക്രമിക്കുന്ന തരത്തിലുള്ള കുറ്റകൃത്യം) സെക്ഷൻ 509 ഉം (വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ ആംഗ്യം കൊണ്ടോ സ്ത്രീയുടെ മര്യാദയെ ലംഘിക്കുക) പ്രകാരം ഒരു പരാതി സമർപ്പിക്കേണ്ടിയിരുന്നു. . [1]

1990 രാജസ്ഥാൻ സംസ്ഥാന സർക്കാർ ജീവനക്കാരിയായിരുന്ന ഭൻവാരി ദേവിയെ വനിതാ വികസന പരിപാടിയിലുള്ള തന്റെ തൊഴിലിന്റെ ഭാഗമായി ബാല വിവാഹം തടയാൻ ശ്രമിച്ചതിന് ജന്മിമാർ ബലാത്സംഗം ചെയ്തു. ദരിദ്രയും കുലാല സമുദായാംഗവുമായ അവളുടെ ധൈര്യം കണ്ട് കുപിതരായ ജന്മിമാർ അവളെ പാഠം പഠിപ്പിക്കാൻ വേണ്ടി പലതവണ ബലാത്സംഗം ചെയ്യുകയായിരുന്നു. [2] ഈ കേസിൽ ഭൻ വാരി ദേവിക്ക് രാജസ്ഥാൻ ഹൈക്കോടതിയിൽ നിന്ന് നീതി ലഭിച്ചില്ല. കുറ്റാരോപിതർ സ്വതന്ത്രരാക്കപ്പെട്ടു.ഇതിനെത്തുടർന്ന് വിശാഖ എന്ന ഒരു വനിതാ അവകാശ ഗ്രൂപ്പ് സുപ്രീം കോടതിയിൽ പൊതുതാല്പര്യ ഹരജി ഫയൽ ചെയ്തു. [1]

ഈ കേസ് "തൊഴിൽ മേഖലയിലെ സ്ത്രീകൾക്ക് എല്ലാ തൊഴിലിടങ്ങളിലും ലൈംഗിക പീഡനം തടയാനാവശ്യമായ നടപടികൾ ഉറപ്പുവരുത്തുന്ന ആഭ്യന്തര നിയമത്തിന്റെ അഭാവം" സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.

എന്താണ് ലൈംഗിക പീഡനം?[തിരുത്തുക]

ലൈംഗിക പീഡനത്തിൽ സ്വീകാര്യമല്ലാത്ത ലൈംഗിക പെരുമാറ്റങ്ങളും സൂചനകളും ഉൾപ്പെടുന്നു:

  1. ശാരീരിക സമ്പർക്കവും ലൈംഗികലക്ഷ്യത്തോടെയുള്ള മുന്നേറ്റവും;
  2. ലൈംഗിക സേവനത്തിനായുള്ള ആവശ്യം അല്ലെങ്കിൽ അഭ്യർത്ഥന;
  3. ലൈംഗിക ചുവയുള്ള പ്രസ്താവനകൾ;
  4. അശ്ലീല ദൃശ്യങ്ങൾ കാണിക്കുന്നു;
  5. ലൈംഗിക സ്വഭാവത്തിലുള്ള മറ്റേതെങ്കിലും രസകരമായ ശാരീരിക പദപ്രയോഗങ്ങൾ അല്ലെങ്കിൽ അനൌപചാരിക പെരുമാറ്റങ്ങൾ.

അവലംബങ്ങൾ[തിരുത്തുക]

.

  1. 1.0 1.1 "A brief history of the battle against sexual harassment at the workplace". Archived from the original on 2013-12-11. Retrieved 2013-12-07. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Infochangeindia" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. Samhita (2001). The Politics of Silence. Kolkata.{{cite book}}: CS1 maint: location missing publisher (link)
"https://ml.wikipedia.org/w/index.php?title=വിശാഖാ_മാർഗനിർദേശങ്ങൾ&oldid=3645289" എന്ന താളിൽനിന്ന് ശേഖരിച്ചത്