വിശല്യകരണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശല്യകരണി
Ayapanatriplinervis.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Asterales
കുടുംബം: Asteraceae
Tribe: Eupatorieae
ജനുസ്സ്: Ayapana
വർഗ്ഗം: A. triplinervis
ശാസ്ത്രീയ നാമം
Ayapana triplinervis
(M.Vahl) R.King & H.Robinson
പര്യായങ്ങൾ

Eupatorium ayapana Vent.[1]
Eupatorium triplinerve M.Vahl[1]

അയ്യപ്പാന ചെടി

ആസ്റ്ററേസീ എന്ന കുടുംബത്തിൽപ്പെട്ട ഒരു കുറ്റിച്ചെടിയാണ് വിശല്യകരണി. (ശാസ്ത്രീയനാമം: Ayapana triplinervis). സംസ്കൃതത്തിൽ അജപർ‌ണ എന്ന് അറിയപ്പെടുന്നു. മലയാളത്തിൽ വിഷപ്പച്ച, അയ്യപ്പാന, അയ്യപ്പന, ചുവന്ന കൈയോന്നി, മൃതസഞ്ജീവനി എന്നെല്ലാം പറയും. ഈ ചെടി നിൽക്കുന്നിടത്ത‌് പാമ്പുകൾ വരില്ലെന്നും പറയുന്നു.[അവലംബം ആവശ്യമാണ്] ഹൃദയാഘാതം വന്ന് ബോധം നഷ്ടപ്പെട്ടാൽ ഉപയോഗിക്കാറുണ്ട്.[അവലംബം ആവശ്യമാണ്] ഈ ചെടിയുടെ നീരും, ഇലയരച്ചുണ്ടാക്കുന്ന ലേപ്യവും മുറിവുകൾക്കു് അണുബാധയേൽക്കാതിരിക്കാനും, മുറുവുണക്കാനും ഉപയോഗിച്ചു വരുന്നു. പ്രധാനമായും മലബാറിലെ ഇടനാടൻ കുന്നുകളിൽ ഇവ വളരുന്നു. കണ്ണൂർ ജില്ലയിലെ ഏഴിമലയിൽ ഈ സസ്യങ്ങൾ കണ്ടുവരുന്നുണ്ട്.[അവലംബം ആവശ്യമാണ്]

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം: തിക്തം, കഷായം ഗുണം: ലഘു, സ്നിഗ്ധം വ്വീര്യം: ഉഷ്ണം

ഔഷധ ഉപയോഗം[തിരുത്തുക]

സമൂലം ഔഷധമായി ഉപയോഗിക്കുന്നു. രക്തം വരുന്ന മൂലക്കുരു, വിഷ ജന്തുക്കളുടെ കടി, മുറിവു് എന്നിവയുടെ ചികിൽസക്ക് ഉത്തമം.

പുരാണങ്ങളിൽ[തിരുത്തുക]

ഹൈന്ദവ പുരാണങ്ങളിലും ഇതിഹാസത്തിലും വിശല്യകരണിയെ പ്രതിപാദിക്കുന്നു.

പുരാവൃത്തങ്ങളിൽ[തിരുത്തുക]

രാമായണകഥയിൽ വിശല്യകരണി പരാമർശിക്കുന്നുണ്ടു്. ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രമേറ്റു്, അബോധാവസ്ഥയിലായ ലക്ഷമണനെ രക്ഷിക്കാൻ ജാംബവാന്റെ നിർദ്ദേശമനുസരിച്ചു് ഹനുമാൻ ഹിമാലയത്തിൽ നിന്നും കൊണ്ടുവന്ന ഔഷധങ്ങളിൽ വിശല്യകരണിയുമുണ്ടു്. ആയുധങ്ങളാലുണ്ടാകുന്ന മുറിവുണക്കാൻ ഇതുപയോഗിക്കുന്നുവെന്നും പറയുന്നു. ഹനുമാൻ ഹിമാലയത്തിൽ നിന്നും മലപൊക്കി കൊണ്ടുവന്നപ്പോൾ അടർന്നുവീണ മലകളിൽ ഒന്നാണ് ഏഴിമല എന്നൊരു ഐതീഹ്യം നിലവിലുണ്ട്.[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

  1. 1.0 1.1 Ameenah Gurib-Fakim, Thomas Brendler (2003). Medicinal and Aromatic Plants of Indian Ocean Islands. p. 135. ഐ.എസ്.ബി.എൻ. 978-3887630942. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ വിശല്യകരണി എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"https://ml.wikipedia.org/w/index.php?title=വിശല്യകരണി&oldid=2395305" എന്ന താളിൽനിന്നു ശേഖരിച്ചത്