വിശക്കുന്ന ജലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
2018 ലെ പ്രളയകാലത്ത് ചെറുതോണി അണക്കെട്ടിലെ 5 ഷട്ടറുകളും തുറന്നപ്പോഴുള്ള ദൃശ്യം.

സാന്ദ്രത ഉയരാതെ വെള്ളം ഒഴുകുന്ന അവസ്ഥയെ വിശക്കുന്ന ജലം (hungry water) എന്നു വിളിക്കുന്നു. മണലും മണ്ണും കലരാതെ നദികളിലൂടെ വെള്ളമൊഴുകുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്. ഇങ്ങനെ ഒഴുകുന്ന വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി താരതമ്യേന കൂടുതലായിരിക്കും[1].

വെള്ളത്തിന്റെ ആപേക്ഷികസാന്ദ്രത ഒന്നാണ്. മണൽ, മണ്ണ് എന്നിവയുടെ ആപേക്ഷികസാന്ദ്രത ശരാശരി 2.5 ആണ്. തെളിഞ്ഞ വെള്ളം മണ്ണും മണലുമായി കൂടിച്ചേരുമ്പോൾ ശരാശരി സാന്ദ്രത 1.8 ആകും. ഇങ്ങനെ സാന്ദ്രത ഉയരാതിരിക്കുമ്പോഴാണ് ഒഴുക്കിന്റെ ശക്തി കൂടുന്നത്. നദികളിലെ മണൽനിക്ഷേപം വൻതോതിൽ കുറയുന്നത് ഇതിനൊരു കാരണമാണ്. വിശക്കുന്ന ജലം പ്രളയത്തിന് കാരണമാകാം [2]. ഡാമുകളിൽ നിശ്ചലമായിക്കിടക്കുന്ന തെളിഞ്ഞ വെള്ളം ഷട്ടറുകൾ വഴി പുറത്തേക്ക് തുറന്നുവിടുമ്പോൾ വലിയ പ്രഹരശേഷിയോടെ ഒഴുകുന്നു.

കുഴൂർ ഗ്രാമത്തിൽ നിറഞ്ഞ പ്രളയജലം

മണലും മണ്ണും കലരാതെ കുത്തിയൊഴുകുന്ന വെള്ളമുണ്ടാക്കുന്ന ആഘാതം വളരെക്കൂടുതലായിരിക്കും. ഇങ്ങനെ നദികളിലൂടെ ഒഴുകുന്ന വെള്ളം കരയിലെ മണ്ണ് കുത്തിയിളക്കുന്നു. ഇത് വെള്ളത്തിൽ ചെളി നിറയുന്നതിന് കാരണമാകുന്നു. നദികളിലെ മണൽവാരൽ 'വിശക്കുന്ന ജല' പ്രതിഭാസത്തിന് പ്രധാന കാരണമാണ്.

അവലംബം[തിരുത്തുക]

  1. "പ്രളയത്തിന്റെ പ്രഹരശേഷി വർധിപ്പിച്ചത് 'വിശക്കുന്ന ജലം'". മാതൃഭൂമി ദിനപത്രം. 2018-08-23. ശേഖരിച്ചത് 2018-03-28.
  2. [1]|Hungry Water _ ponce.sdsu.edu
"https://ml.wikipedia.org/w/index.php?title=വിശക്കുന്ന_ജലം&oldid=2866856" എന്ന താളിൽനിന്ന് ശേഖരിച്ചത്