വിവ ഫലസ്തീന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗാസ ചീന്തിലെ അശരണരായ ജനങ്ങൾക്ക് മാനുഷിക സഹായമെത്തിക്കുക എന്ന പ്രാഥമിക ഉദ്ദേശത്തോടെ ബ്രിട്ടീഷ് ആസ്ഥാനമായി റജിസ്റ്റർ ചെയ്‌ത് 2009 ജനുവരിയിൽ നിലവിൽ വന്ന ഒരു സന്നദ്ധ- സഹായ സംഘമാണ്‌ വിവ ഫലസ്തീന. (പലസ്തീൻ നീണാൾ വാഴട്ടെ-Long live Palestine- എന്നാണ്‌ ഇറ്റാലിയൻ,പോർച്ചുഗീസ്,സ്പാനിഷ് ഭാഷകളിൽ അറിയപ്പെടുന്നത്) . ഫലസ്തീൻ ജനവിഭാഗങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണം, മരുന്ന്, മറ്റു അവശ്യവസ്തുക്കളും സേവനങ്ങളും എത്തിക്കുക, സമാധാനം കൈവരിക്കുക എന്ന ലക്ഷ്യം മുൻ‌നിർത്തി അവിടുത്തെ യുദ്ധകാരണങ്ങളേയും ഫലത്തേയും ജനശ്രദ്ധയിൽ കൊണ്ടുവരിക എന്നിവയാണ്‌ ഈ സംഘടനയുടെ ലക്ഷ്യങ്ങളായി പറയുന്നത്. [1]

പശ്ചാതലം[തിരുത്തുക]

2008-2009 ഇസ്രയേൽ-ഗാസ പോരാട്ടത്തോടുള്ള പ്രതികരണമെന്നോണം ബ്രിട്ടീഷ് പാർലമെന്റ് അംഗമായ ജോർജ്ജ് ഗാല്ലോവെ ഉൾപ്പെടെയുള്ള ഒരു വിഭാഗം 2009 ജനുവരിയിൽ രൂപം നൽകിയ ഒരു സം‌രംഭമാണ്‌ വിവ ഫലസ്തീന

പ്രഥമ സംഘം[തിരുത്തുക]

നാലു ആഴ്ചകൾക്കകം ശേഖരിച്ച പത്ത് ലക്ഷം പൗണ്ട് വിലമതിക്കുന്ന മാനുഷികസഹായ വസ്തുക്കളുമായി - ഒരു ഫയർ എഞ്ചിൻ,12 ആംബുലൻസുകൾ, ഒരു ബോട്ട്, മരുന്നുകൾ നിറച്ച ട്രക്കുകൾ, ഉപകരണങ്ങൾ, വസ്ത്രങ്ങൾ, പുതപ്പുകൾ, കുട്ടികൾക്കുള്ള സമ്മാനപ്പൊതികൾ എന്നിവ ഉൾപ്പെടുന്നതാണിത്- 2009 ഫെബ്രുവരി 14 ന്‌ നൂറുകണക്കിന്‌ സന്നദ്ധപ്രവർത്തകരുടെ ആദ്യ സഹായ സംഘം പുറപ്പെട്ടു. ബെൽജിയം,സ്പെയിൻ,മൊറോക്കൊ,അൾജീരിയ,ടുനീഷ്യ,ലിബിയ ഈജിപ്ത് എന്നീ രാജ്യങ്ങളിലൂടെ 5000 മൈലുകൾ താണ്ടിയാണ്‌ ഈ സംഘം കടന്നു പോയത്.[2] യാത്ര ആരംഭിക്കുന്നതിന്റെ ഒരു ദിവസം മുമ്പ് ഭീകരവിരുദ്ധ നിയമത്തിന്റെ മറവിൽ വിവ ഫലസ്തിന സംഘത്തിലെ ഒമ്പത് സന്നദ്ധപ്രവർത്തകരെ ലങ്കാഷയർ പോലീസ് അറസ്റ്റ് ചെയ്തതിനെ ഗാല്ലോവെ ശക്തിയായി അപലപിക്കുകയുണ്ടായി. കരുതിക്കൂട്ടി നടത്തിയ ഒരറസ്റ്റായിരുന്നു അതെന്നും അദ്ദേഹം ആരോപിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത വാർത്ത പ്രക്ഷേപണം ചെയ്തതിൽ പിന്നെ തങ്ങൾക്കുള്ള സംഭാവനകളിൽ 80 ശതമാനം കുറവ് വന്നതായി വിവ ഫലസ്തീന റിപ്പോർട്ടു വെളിപ്പെടുത്തി.[3] അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരെയും പിന്നീട്കുറ്റം ചാർത്താതെ വിട്ടയച്ചു.[4] ഇറാനിയൻ വാർത്താ ചാനലായ പ്രസ്സ് ടി.വി അതിന്റെ റിപ്പോർട്ടുമാരെ ഈ സംഘത്തോടൊപ്പം അയച്ചിരുന്നു. ഹസ്സൻ ഗനിയും യുവാൺ റിഡ്‌ലിയും ചേർന്ന് ഇതിനെ കുറിച്ച് ഒരു ഡോക്യുമെൻഡറിയും തയ്യാറാക്കി. 2009 മാർച്ച് 9 ന്‌ റഫ ക്രോസ്സിങ്ങിലൂടെ വിവ ഫലസ്തീനയുടെ ആദ്യ സംഘം ഗാസയിൽ എത്തിച്ചേർന്നു.[5] ലിബിയയുടെ ഗദ്ദാഫി ഫൗണ്ടേഷൻ സംഭാവനയായി നൽകിയ ഏകദേശം 180 ട്രക്ക് സഹായ വസ്തുക്കളും ഈ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ബ്രിട്ടീഷ് സംഘത്തോടൊപ്പം ഈ ട്രക്കുകളെ റഫ ക്രോസ്സിങ്ങിന്‌ അനുവദിക്കാതിരുന്നതിനാൽ അവയെ ഇസ്രയേൽ വഴി തിരിച്ചു വിടുകയായിരുന്നു.

അമേരിക്കൻ സംഘം[തിരുത്തുക]

2009 ജൂലൈ 17 ന്‌ 200 അമേരിക്കൻ സന്നദ്ധപ്രവർത്തകരുടെ ഒരു സംഘത്തെ ഗാസാ ചീന്തിലേക്ക് കടക്കാൻ ഇസ്രയേൽ അനുവദിച്ചു.[6] വിയറ്റ്നാം യുദ്ധപോരാളി റോൻ കൊവിക് ജോർജ്ജ് ഗാല്ലോവെ എന്നിവരായിരുന്നു ഈ സംഘത്തിലെ നായകർ. അമേരിക്കയിലെ സന്നദ്ധപ്രവർത്തകർ തങ്ങളുടെ രാജ്യത്ത് നിയമപരമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന ആശങ്ക ഇല്ലാതാക്കാൻ സർക്കാറിലൂടെ സഹായങ്ങൾ വിതരണം ചെയ്യുന്നതിനു പകരം സർക്കാറിതര സംഘടനക്ക് (NGOs) തങ്ങളുടെ സഹായ വസ്തുക്കൾ നേരിട്ട് കൈമാറാൻ ഹമാസ്, ഫലസ്തീൻ വിവയെ അനുവദിക്കുകയുണ്ടായി.

മുന്നാം സംഘം[തിരുത്തുക]

2009 ഡിസംബർ 6 ന്‌ മുന്നാമത്തെ വിവ ഫലസ്തീന സംഘം[7] ലണ്ടനിൽ നിന്ന് യാത്രപുറപ്പെട്ടു. നിരവധി രാജ്യങ്ങളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർ (ഇസ്തംബൂളിൽ നിന്നും ഡമാസ്കസിൽ നിന്നുള്ള അധിക സഹായങ്ങളും ഇവർ ശേഖരിച്ചുകൊണ്ടുള്ളതായിരുന്നു ഈ സംഘം) ഫ്രാൻസ്,ബെൽജിയം,ലക്സംബർഗ്,ജർമ്മനി,ആസ്ട്രിയ,ഇറ്റലി,ഗ്രീസ്,തുർക്കി,സിറിയ,ജോർഡാൻ, എന്നീ രാജ്യങ്ങളിലൂടെ പോയി വീണ്ടും സിറിയ വഴി വന്ന് ഒടുവിൽ റഫയിലൂടെ ഗാസയിൽ പോകുന്നതിന്‌ ഈജിപ്തിലെത്തി.[8] ഇസ്രയേൽ-ഗാസ പോരാട്ടത്തിന്റെ ഒന്നാം വാർഷിക ദിനമായ 2009 ഡിസംബർ 27 ന്‌ ആയിരുന്നു ഗാസയിൽ പ്രവേശിക്കാൻ ഉദ്ദേശിക്കപ്പെട്ട ദിവസം എന്നാൽ യഥാർത്ഥത്തിൽ ഗാസയിൽ കടന്നത് 2010 ജനുവരി 7 ന് ആയിരുന്നു.

അവലംബം[തിരുത്തുക]

  1. Viva Palestina's record at the Charities Commission
  2. "Gaza-bound aid convoy leaving UK". BBC. 2009-02-14. ശേഖരിച്ചത് 2009-02-16.
  3. "Galloway Condemns Lancashire Police Action Over Gaza Aid Convoy". OfficialWire. 2009-02-20. ശേഖരിച്ചത് 2009-02-20.
  4. "No charges for Gaza convoy trio". BBC. 2009-02-19. ശേഖരിച്ചത് 2009-12-05.
  5. "UK aid convoy crosses into Gaza". BBC. 2009-03-09. ശേഖരിച്ചത് 2009-03-20.
  6. "Activists' convoy permitted Gaza crossing". ശേഖരിച്ചത് 2009-07-17.
  7. "Viva Palestina October convoy announcement/update". ശേഖരിച്ചത് 2009-06-26.
  8. "Viva Palestina Route". ശേഖരിച്ചത് 2009-12-19.
"https://ml.wikipedia.org/w/index.php?title=വിവ_ഫലസ്തീന&oldid=1695937" എന്ന താളിൽനിന്ന് ശേഖരിച്ചത്