വിവേചന രഹിത ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിവേചന രഹിത ദിനം
ഇതരനാമംZero Discrimination Day
ആചരിക്കുന്നത്ഐക്യരാഷ്ട്രസഭ (UN)
തരംസാംസ്കാരികം
തിയ്യതി1 മാർച്ച്
ആവൃത്തിഎല്ലാവർഷവും
ബന്ധമുള്ളത്UNAIDS, LGBT Pride

ഐക്യരാഷ്ട്രസഭയും (യുഎൻ) മറ്റ് അന്താരാഷ്ട്ര സംഘടനകളും, എല്ലാ വർഷവും മാർച്ച് 1 ന് ആഘോഷിക്കുന്ന അന്താരാഷ്ട്ര ദിനമാണ് വിവേചന രഹിത ദിനം അഥവാ സീറോ ഡിസ്ക്രിമിനേഷൻ ഡേ. യുഎന്നിലെ എല്ലാ അംഗരാജ്യങ്ങളിലും, നിയമത്തിന് മുന്നിൽ, പ്രായോഗികമായി തുല്യത പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിവസം കൊണ്ട് ലക്ഷ്യമിടുന്നത്. ഈ ദിവസം ആദ്യമായി ആഘോഷിച്ചത് 2014 മാർച്ച് 1 നാണ്. യു‌എൻ‌ഐ‌ഡി‌എസ് എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ സിഡിബെ ആ വർഷം ഫെബ്രുവരി 27 ന് ബീജിംഗിലെ ഒരു പ്രധാന പരിപാടിയിൽ ഇത് പ്രഖ്യാപിച്ചു.[1]

2017 ഫെബ്രുവരിയിൽ, യു‌എൻ‌എഐ‌ഡി‌എസ് ആളുകളോട് "വിവേചനം ഇല്ലാതാക്കുന്നതിനെക്കുറിച്ച് സംസാരിക്കാനും, അഭിലാഷങ്ങളും ലക്ഷ്യങ്ങളും സ്വപ്നങ്ങളും കൈവരിക്കുന്നതിൽ തടസ്സമായി വരുന്ന വിവേചനങ്ങളെ തടയാനും" ആവശ്യപ്പെട്ടു.

എച്ച്ഐവി / എയ്ഡ്സ് ബാധിച്ച ആളുകളോടുള്ള വിവേചനത്തെ ചെറുക്കുന്ന യുഎൻ‌എഐ‌ഡി‌എസ് പോലുള്ള സംഘടനകൾ ഈ ദിവസം പ്രത്യേകമായി ശ്രദ്ധിക്കുന്നു. "എച്ച്ഐവി സംബന്ധമായ അപമാനിക്കലുകളും വിവേചനവും നമ്മുടെ ലൈബീരിയ ഉൾപ്പെടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപകമാണ്" എന്ന് ലൈബീരിയയിലെ നാഷണൽ എയ്ഡ്സ് കമ്മീഷൻ ചെയർമാൻ ഡോ. ഇവാൻ എഫ് അഭിപ്രായപ്പെട്ടു. വിവേചനം നേരിടുന്ന എച്ച്ഐവി / എയ്ഡ്സ് ബാധിച്ച എൽജിബിടിഐ ആളുകൾക്ക് യുഎൻ ഡവലപ്പ്മെന്റ് പ്രോഗ്രാം 2017 ൽ ആദരം അർപ്പിച്ചു.[2]

എൽ‌ജി‌ബി‌ടി‌ഐ സമൂഹത്തിനെതിരെ വിവേചനം കാണിക്കുന്ന നിയമങ്ങൾക്കെതിരെ, പ്രത്യേകിച്ചും ഇന്ത്യയിൽ സ്വവർഗരതിയെ കുറ്റകരമാക്കാൻ ഉപയോഗിച്ചിരുന്ന നിയമത്തിന് (ഇന്ത്യൻ പീനൽ കോഡ്, എസ് 377 എതിരായുള്ള ക്യാമ്പെയിനുകൾക്ക് ഇന്ത്യയിലെ പ്രചാരകർ ഈ ദിവസം ഉപയോഗിച്ചു. ആ നിയമം ഇന്ത്യൻ സുപ്രീം കോടതി 2018 സെപ്റ്റംബറിൽ അസാധുവാക്കി.[3]

അർമേനിയൻ വംശഹത്യയുടെ ഇരകളെ അനുസ്മരിക്കുന്നതിനായി 2015 ൽ കാലിഫോർണിയയിലെ അർമേനിയൻ അമേരിക്കക്കാർ വിവേചന രഹിത ദിനത്തിൽ ഒരു 'ഡൈ-ഇൻ' നടത്തി.[4]

വിവേചനം ഒഴിവാക്കേണ്ടത് രാജ്യങ്ങളുടെ വികസനത്തിന് അത്യാവശമാണ്.

അവലംബം[തിരുത്തുക]

  1. "Zero Discrimination Day to be celebrated 1 March 2014 | UNAIDS". www.unaids.org. ശേഖരിച്ചത് 2017-03-01.
  2. Dhaliwal, Mandeep (2017-02-28). "Do more than make some noise…". United Nations Development Programme (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2019-03-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-01.
  3. Iidangoor, Abhishyant (6 September 2018). "India's Supreme Court Decriminalizes Homosexuality in a Historic Ruling for the LGBTQ Community". Time. ശേഖരിച്ചത് 31 December 2020.
  4. Hairenik (2015-03-02). "Armenian Youth Stage 'Die-in' on 'Zero Discrimination Day'". Armenian Weekly. ശേഖരിച്ചത് 2017-03-01.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിവേചന_രഹിത_ദിനം&oldid=3645285" എന്ന താളിൽനിന്ന് ശേഖരിച്ചത്