വിവേക് (ഡോക്യുമെന്ററി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിവേക് / റീസൺ

ആനന്ദ് പട്‌വർദ്ധൻ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് വിവേക് (റീ​സ​ൺ). പ​ശു സം​ര​ക്ഷ​ണ​ത്തി​​​ന്റെ പേ​രി​ൽ രാ​ജ്യ​ത്ത് ന​ട​ന്ന ആ​ൾക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളും ഗോ​വി​ന്ദ് പ​ൻ​സാ​രെ, ന​രേ​ന്ദ്ര ധ​ബോ​ൽ​ക​ർ, ഗൗ​രി ല​ങ്കേ​ഷ് എ​ന്നി​വ​രു​ടെ കൊ​ല​പാ​ത​ങ്ങ​ളുമാണ് ഈ ഡോക്യുമെന്ററി ച​ർ​ച്ച ചെ​യ്യു​ന്നത്.

അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ[തിരുത്തുക]

  • ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ആംസ്റ്റർഡാം
  • ടൊറന്റോ ഫിലിം ഫെസ്റ്റിവൽ - ആദ്യ പ്രദർശനം
  • കേ​ര​ള രാ​ജ്യാ​ന്ത​ര ഹ്ര​സ്വ ഡോ​ക്യു​മെന്ററി ച​ല​ച്ചി​ത്ര​മേ​ള​ (ഐ.​ഡി.​എ​സ്.​എ​ഫ്.​എ​ഫ്.​കെ)

പുരസ്കാരങ്ങൾ[തിരുത്തുക]

  • ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ്എഞ്ചൽസിൽ പ്രേക്ഷക പുരസ്കാരം[1]
  • പന്ത്രണ്ടാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്രമേളയിൽ രണ്ടാമത്തെ മികച്ച ലോംഗ് ഡോക്യുമെൻററിക്കുള്ള പുരസ്കാരം[2]

സെൻ‍സർ പ്രശ്നം[തിരുത്തുക]

കേ​ര​ള രാ​ജ്യാ​ന്ത​ര ഹ്ര​സ്വ ഡോ​ക്യു​മെന്ററി ച​ല​ച്ചി​ത്ര​മേ​ള​യി​ൽ (ഐ.​ഡി.​എ​സ്.​എ​ഫ്.​എ​ഫ്.​കെ) പ്ര​ദ​ർ​ശിപ്പിക്കാൻ ഡോ​ക്യു​മെന്ററി​ക്ക് സെ​ൻ​സ​ർ ഇ​ള​വ് ന​ൽ​കാ​ൻ കേ​ന്ദ്ര വാ​ർത്താ വി​നി​മ​യ മ​ന്ത്രാ​ല​യം വി​സ​മ്മ​തി​ച്ചിരുന്നു. കേന്ദ്ര സർക്കാർ ചിത്രത്തിന് സെൻസർ ഇളവ് നൽകാത്തതിനെതിരെ കേരള ചലച്ചിത്ര അക്കാദമിയും ആനന്ദ് പട്‌വർധനും ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഹൈകോടതി ഡോക്യുമെന്ററിക്ക്​ പ്രദർശനാനുമതി നൽകി​. [3]

അവലംബം[തിരുത്തുക]

  1. https://variety.com/2018/film/festivals/idfa-awards-2018-the-jury-sees-reason-1203034904/
  2. https://www.mediaonetv.in/entertainment/2019/06/27/anand-patwardhan-idsffk-won-best-second-documentary
  3. https://www.asianetnews.com/entertainment-news/kerala-high-court-says-screening-anand-patwardhan-documentary-ptnhmq
"https://ml.wikipedia.org/w/index.php?title=വിവേക്_(ഡോക്യുമെന്ററി)&oldid=3147293" എന്ന താളിൽനിന്ന് ശേഖരിച്ചത്