വിവേകാനന്ദ സേതു
വിവേകാനന്ദ സേതു | |
---|---|
Coordinates | 22°39′11″N 88°21′12″E / 22.65319°N 88.35326°E |
Carries | Rail cum Road bridge |
Crosses | ഹൂഗ്ലി നദി |
Locale | ബാല്ലി-ദക്ഷിണേശ്വർ |
സവിശേഷതകൾ | |
Material | Steel and Stone |
മൊത്തം നീളം | 2,960 feet (900 m) |
ചരിത്രം | |
തുറന്നത് | 1930 |
പശ്ചിമ ബംഗാളിലെ ഹൂഗ്ലി നദിക്ക് കുറുകെയുള്ള പാലമാണ് വിവേകാനന്ദ സേതു. ഇത് വില്ലിംഗ്ഡൺ ബ്രിഡ്ജ് എന്നും ബാലി ബ്രിഡ്ജ് എന്നും അറിയപ്പെടുന്നു. ഹൗറ നഗരത്തെ ഇത് ദക്ഷിണേശ്വറിൽ അതിന്റെ ഇരട്ട നഗരവുമായി ബന്ധിപ്പിക്കുന്നു. 1930 ഡിസംബർ 12-ന് നിർമ്മാണം പൂർത്തീകരിച്ച് 1930 ഡിസംബർ 28-ന് തുറന്നു നൽകപ്പെട്ട ഇത് ഒരു മൾട്ടിസ്പാൻ സ്റ്റീൽ പാലമാണ്. കൊൽക്കത്ത തുറമുഖവും അതിന്റെ ഉൾപ്രദേശവും തമ്മിൽ റോഡ്, റെയിൽ ബന്ധങ്ങൾ നൽകുന്നതിനായിട്ടാണ് വിവേകാനന്ദ സേതു നിർമ്മിക്കപ്പെട്ടത്. 2,960 feet (900 m) നീളമുള്ള പാലത്തിന് മൊത്തം 9 സ്‌പാനുകളുണ്ട്. പ്രശസ്തമായ ദക്ഷിണേശ്വർ ക്ഷേത്രം ഈ പാലത്തിനടുത്ത് ഹൂഗ്ലി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഹൗറയെയും കൊൽക്കത്തയെയും തമ്മിൽ ബന്ധിപ്പിക്കുന്ന 4 പാലങ്ങളിൽ ഒന്നായ ഈ പാലം പഴക്കത്തിൽ രണ്ടാം സ്ഥാനത്തുമാണ്. 2007 മുതൽ, 50 മീറ്റർ താഴെയായി നിവേദിത സേതു എന്ന പുതിയ പാലവും നിർമ്മിക്കപ്പെട്ടു.
പേരിടൽ
[തിരുത്തുക]ഇന്ത്യയുടെ വൈസ്രോയി, വില്ലിംഗ്ഡണിലെ ഒന്നാം മാർക്വേസ്, ഫ്രീമാൻ ഫ്രീമാൻ-തോമസ്, ഉദ്ഘാടനം ചെയ്തതിന്റെ പേരിലാണ് ഈ പാലത്തിന് ആദ്യം വില്ലിംഗ്ഡൺ ബ്രിഡ്ജ് എന്ന് പേരിട്ടത്. വിവേകാനന്ദ സേതു എന്നറിയപ്പെടുന്നതിന് മുമ്പ് ഇത് ബാലി ബ്രിഡ്ജ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
നിർമ്മാണം
[തിരുത്തുക]റെയിൽവേ കരാറുകാരനും വ്യവസായിയുമായ റായ് ബഹാദൂർ ജഗ്മൽ രാജയാണ് പാലത്തിന്റെ നിർമ്മാണവും കൈസോണിംഗും നടത്തിയത്. പാലത്തിന്റെ ഗർഡറുകളിൽ അദ്ദേഹത്തിന്റെ നെയിംപ്ലേറ്റ് ഇപ്പോഴും കാണാം. പാലത്തിന്റെ നിർമ്മാണം 1926 ൽ ആരംഭിക്കുകയും 1932 ൽ പൂർത്തീകരിക്കുകയും ചെയ്തു.
300 അടി വീതം അകലെയുള്ള എട്ട് സ്പാനുകൾ ഉപയോഗിച്ചാണ് പാലം നിർമ്മിച്ചത്. പാലത്തിന്റെ നീളം ഏതാണ്ട് അര മൈലാണ്. ഇരുവശത്തും 10 കിലോമീറ്റർ വീതം സമീപനറോഡുകളുമുണ്ട്. ഇന്ത്യയിലെ റെയിൽവേയുടെ ചരിത്രത്തിലും ഈ റെയിൽവേ പാലം പ്രധാനമാണ്, കാരണം റെയിൽവേ ആദ്യമായി ഹൂഗ്ലി നദി കടന്ന് കൽക്കത്തയിലെ സിയാൽഡ ടെർമിനസിൽ എത്തിയത് ഇതിലൂടെയാണ്. അക്കാലത്ത് ഒരുകോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മാണം നടത്തിയത്. [1]
റായ് ബഹദൂർ ജഗ്മൽ രാജയുടെ നേട്ടം അംഗീകരിച്ചുകൊണ്ട് ബ്രിട്ടീഷുകാർ, ഈ പാലത്തിലൂടെ ആത്യമായി കടന്നുപോയ തീവണ്ടിക്ക് ജഗ്മൽ രാജ ഹൗറ എക്സ്പ്രസ് എന്ന് പേരിട്ടിരുന്നു.
ഉപയോഗം
[തിരുത്തുക]റോഡിനും റെയിലിനും പാലം സേവനം നൽകുന്നു
- റെയിൽ - സിയാൽദ സ്റ്റേഷനെ ദില്ലിയുമായി ബന്ധിപ്പിക്കുന്നു
- റോഡ് - ഗ്രാൻഡ് ട്രങ്ക് റോഡിനെ ബാരക്പൂർ ട്രങ്ക് റോഡുമായി ബന്ധിപ്പിക്കുന്നു
ഈ പാലം അടുത്തിടെ 24,000 വാഹനങ്ങളുടെ പ്രതിദിന ഗതാഗതം കൈകാര്യം ചെയ്തിട്ടുണ്ട്. [2]
വിവേകാനന്ദ സേതു കാലപ്പഴക്കത്താൽ ദുർബലമായിത്തീർന്ന അവസ്ഥയിലാവുകയും കനത്ത ട്രാഫിക്കുള്ളതിനാൽ അറ്റകുറ്റപ്പണികൾ പോലും നടത്താൻ സാധിക്കാതെവരികയും ചെയ്തതിനാൽ, രണ്ടാമതൊരു പാലത്തിന്റെ ആവശ്യമുണ്ടായിരുന്നു. അക്കാരണത്താൽ, ഇതിന് സമാന്തരമായി 50 മാറ്റർ താഴെയായിനിവേദിത സേതു നിർമ്മിച്ചുു. 2007 ൽ ഇത് ഗതാഗതത്തിനായി തുറന്നു. വിവേകാനന്ദ സേതു ബാലി മുതൽ കൊൽക്കത്ത വരെ ഗതാഗതം അനുവദിക്കുമ്പോൾ നിവേദിത സേതു കൊൽക്കത്തയിൽ നിന്ന് ബാലിയിലേക്ക് താഴേയ്ക്കുള്ള ഗതാഗതത്തെ സഹായിക്കുന്നു.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Conditions and Prospects of United Kingdom Trade in India: (with a Brief Account of the Trade of Burma).Great Britain. Dept. of Overseas Trade ;H.M. Stationery Office, 1928 - India pp:136.
- ↑ "Famous Bridges of India – Vivekananda Setu". India Travel News. Retrieved 6 July 2011.[പ്രവർത്തിക്കാത്ത കണ്ണി]