വിവാഹം ഇന്ത്യയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദക്ഷിണഇന്ത്യയിലെ ഒരു വിവാഹം
ഒരു ഇന്ത്യൻ മണവാട്ടി

ഏതൊരു രാജ്യത്തെയും പോലെ ഇന്ത്യയിലും വിവാഹം നിയമപരമായ ഒരു ബന്ധമാണ്. ഇത് പങ്കാളിയുടേയും കുട്ടികളുടെയും സ്വകാര്യസ്വത്തിനും അവകാശങ്ങൾക്കും നിയമം അനുശാസിക്കുന്ന രീതിയിൽ സംരക്ഷണം നൽകുന്നു. പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും മതത്തിന്റെയും അവരുടെ ബന്ധുജനങ്ങളുടേയും അനുവാദത്തോടെ ഒന്നിച്ചു ജീവിക്കാനും ലൈംഗികബന്ധത്തിൽ ഏർപ്പെടാനും കുട്ടികൾക്ക് ജന്മം കൊടുക്കാനും അനുവാദം കൊടുക്കുന്ന ഒരു പരമ്പരാഗത ചടങ്ങ് കൂടിയാണ് വിവാഹം. ഇന്ത്യയിൽ വിവിധ മതക്കാർക്ക് വ്യത്യസ്ത ആചാരങ്ങളോടെയാണ് വിവാഹം നടക്കുന്നത്. ജാതി, മതം, സാമ്പത്തികം, തൊഴിൽ, നിറം എന്നിവ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ പലപ്പോഴും ഒരു പ്രധാന ഘടകം ആകാറുണ്ട്. വ്യക്തികൾ സ്വന്തം ഇഷ്ടപ്രകാരമോ പ്രണയിച്ചോ വിവാഹം കഴിക്കുന്നതിനെ പ്രണയവിവാഹം എന്നറിയപ്പെടുന്നു. ജാതിമത ആചാരങ്ങൾ ഒന്നുമില്ലാതെ പ്രായപൂർത്തിയായ വ്യക്തികൾക്ക് ഇന്ത്യയിൽ സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം ചെയ്യാവുന്നതാണ്.

വിവാഹപ്രായം[തിരുത്തുക]

ശൈശവ വിവാഹ നിരോധന നിയമം,2006 പ്രകാരം വിവാഹ സമയത്ത് വരന് 21 വയസ്സും വധുവിന് 18 വയസ്സും പൂർത്തിയായിരിക്കണം.

ഹിന്ദു വിവാഹം[തിരുത്തുക]

  • ഹിന്ദു,ബുദ്ധ, ജൈന, സിഖു മതക്കാർക്കും ഈ നിയമം ബാധകമാണ്.
  • വിവാഹിതരാകുന്ന പുരുഷനോ സ്ത്രീക്കോ ജീവിച്ചിരിക്കുന്ന മറ്റൊരു ജീവിതപങ്കാളി ഉണ്ടാകുവാൻ പാടില്ല.
  • ഏതെങ്കിലും ഒരു കക്ഷിക്ക്
    • വിവാഹത്തിന് സാധുവായ സമ്മതം നൽകുവാൻ തക്കതായ മാനസികാരോഗ്യ ഇല്ലാതിരിക്കുക അഥവാ,
    • സാധുവായ സമ്മതം നൽകാനുള്ള കഴിവുണ്ടെന്നിരിക്കിലും മാനസികരോഗത്തിന് അടിപ്പെട്ടിരിക്കുകയോ പ്രത്യുല്പാദനോ ദാമ്പത്യജീവിതം നയിക്കുന്നതിനോ ശേഷിയില്ലാതരിക്കുക അഥവാ,
    • തുടർച്ചയായ ഭ്രാന്തോ, അപസ്മാരമോ ഉണ്ടായിരിക്കരുത്
  • പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും പൂർത്തിയായിരിക്കണം
  • വിലക്കപ്പെട്ട നിലയിലുള്ള ബന്ധത്തിൽ ഉൾപ്പെട്ടവരാകരുത്. ഏതെങ്കിലും സമുദായത്തിൽ അപ്രകാരമുള്ള ആചാരമോ പതിവോ ഉണ്ടെങ്കിൽ അത്തരം വിവാഹങ്ങൾ നിയമവിരുദ്ധമല്ല.
  • അന്യോന്യം സപിണ്ഡർ (പിന്നൊട്ട് 3 തലമുറ വരെ അമ്മവഴിക്കും 5 തലമുറ വരെ അഛ്ചൻ വഴിക്കും ഉള്ള കുടുംബാംഗങ്ങൾ) ആയിരിക്കരുത്.ഏതെങ്കിലും സമുദായത്തിൽ അപ്രകാരമുള്ള ആചാരമോ പതിവോ ഉണ്ടെങ്കിൽ അത്തരം വിവാഹങ്ങൾ നിയമവിരുദ്ധമല്ല.

ക്രിസ്ത്യൻ വിവാഹം[തിരുത്തുക]

  • വരനോ, വധുവോ അഥവാ ഇരുവരും ക്രിസ്ത്യൻ ആയിരികണം.
    • എപ്പിസ്കോപ്പൽ സഭയിൽ വിശ്വസിക്കുന്നവർ സഭയുടെ നിയമങ്ങൾ,മര്യാദ അനുസരിച്ചുള്ള ചടങ്ങുക്കൾ പ്രകാരം (പുരോഹിതൻ വഴി) അഥവാ,
    • സ്കോട്ട്‌ലൻഡ് ചർച്ച് വിശ്വസിക്കുന്നവർ സഭയുടെ നിയമങ്ങൾ,മര്യാദ അനുസരിച്ചുള്ള ചടങ്ങുക്കൾ പ്രകാരം (പുരോഹിതൻ വഴി) അഥവാ,
    • വിവാഹം കഴിപ്പിക്കാൻ അധികാരം ഉള്ള പുരോഹിതൻ വഴി അഥവാ,
    • ഇന്ത്യൻ ക്രിസ്ത്യാനികൾ തമ്മിലുള്ള വിവാഹ സർട്ടിഫിക്കറ്റ് അനുവദിക്കാൻ അധികാരം ഉള്ള ഏതെങ്കിലും വ്യക്തി വഴി വിവാഹം കഴികാം.
  • പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും പൂർത്തിയായിരിക്കണം
  • വിവാഹിതരാകുന്ന പുരുഷനോ സ്ത്രീക്കോ ജീവിച്ചിരിക്കുന്ന മറ്റൊരു ജീവിതപങ്കാളി ഉണ്ടാകുവാൻ പാടില്ല.
  • പുരോഹിതനു പുറമേ കുറഞ്ഞത് രണ്ട് വിശ്വസനീയമായ സാക്ഷികളുടെ മുമ്പാകെ, ഇരുവരും ഭാര്യയും ഭർത്താവും ആയി യേശുക്രിസ്തുവിന്റെ നാമത്തിൽ പ്രഖ്യാപികണം.
"https://ml.wikipedia.org/w/index.php?title=വിവാഹം_ഇന്ത്യയിൽ&oldid=3206856" എന്ന താളിൽനിന്ന് ശേഖരിച്ചത്