വിവരപ്രാപ്തി ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുനെസ്കോ പൊതുസമ്മേളനം അംഗീകരിച്ച അന്താരാഷ്ട്ര ദിനമാണ് വിവരപ്രാപ്തി ദിനം അഥവാ സാർവ്വത്രിക വിവരപ്രാപ്തിക്കുള്ള അന്താരാഷ്ട്ര ദിനം . ഇത് സെപ്റ്റംബർ 28 ന് ആചരിക്കുന്നു. ഈ ദിവസം 2015 നവംബറിൽ ഉദ്ഘാടനം ചെയ്തു. ആദ്യമായി ആചരിക്കുന്നത് 2016 സെപ്റ്റംബർ 28 നാണ് .[1]

ഈ ദിനാചരണത്തിലൂടെ, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിനും സാങ്കേതിക വികസനത്തിനും വേണ്ടിയും, നഗര, നഗര പ്രാന്ത, ഗ്രാമപ്രദേശങ്ങൾ തമ്മിലുള്ള സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ബന്ധങ്ങളെക്കുറിച്ച് അറിയാനും മറ്റും യുനെസ്കോ പ്രത്യേക ഊന്നൽ നല്കുന്നു. പൊതുജനത്തിന് വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ഭരണഘടനാപരമായ, നിയമപരമായ നടപടികൾ നടപ്പിലാക്കുവാനുള്ള സംരംഭം കൂടിയാണിത്. [2]

അവലംബം[തിരുത്തുക]

  1. "https://en.wikipedia.org/wiki/Access_to_Information_Day". {{cite web}}: External link in |title= (help)
  2. "International Day for Universal Access to Information".
"https://ml.wikipedia.org/w/index.php?title=വിവരപ്രാപ്തി_ദിനം&oldid=3937039" എന്ന താളിൽനിന്ന് ശേഖരിച്ചത്