വിളക്കുമാതാ പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിൽ കുളത്തുപ്പുഴ ഗ്രാമപഞ്ചായത്തു തിങ്കൾകരിക്കം എന്ന സ്ഥലത്താണ് വിളക്കുമാതാ പള്ളി സ്ഥിതിചെയ്യുന്നത്. ഇവിടെ അർപ്പിക്കപ്പെടുന്ന വിളക്കുകളുടെ ബാഹുല്ല്യമാണ് ഈ സ്ഥലത്തെയും പള്ളിയേയും പ്രശസ്തമാക്കുന്നത്.

ചരിത്രം[തിരുത്തുക]

1973 ൽ പ്രശസ്തവാസ്തുശില്പകല വിദഗ്ദ്ധനായ ലാറി ബേക്കറാണ് പള്ളി നിർമ്മിച്ചത്. മലങ്കരകത്തോലിക്ക ഇടവകയുടെ അന്നത്തെ പിതാവായിരുന്ന ബനഡിക് മാർ ഗ്രിഗോറിയോസ് പള്ളിയുടെ കൂദാശ നിർവ്വഹിച്ചു. പള്ളിയുടെ ആദ്യത്തെവികാരിയായി വന്നത് "ജേക്കബ് ഞായല്ലൂർ" ആണ്. 1773 ൽ പള്ളിമുറ്റത്ത് ഒരു കുരിശടിയും മാതാവിന്റെ ഒരു ചെറിയ രൂപവും അതിൽ പ്രതിഷ്ടിച്ചു.

വിശ്വാസം[തിരുത്തുക]

ഇവിടെ വിളക്കു സമർപ്പിച്ച് പ്രാർത്ഥിച്ചാൽ ആഗ്രഹങ്ങൾ സഭലലമായിത്തീരുമെന്ന് വിശ്വാസികൾ വിശ്വസിക്കുന്നു. എല്ലാ വ്യാഴാഴ്ച്ചയിലും വൈകിട്ട് അഞ്ച് മണിക്ക് ഇടവകവിശ്വാസികൾ ഇവിടെ നിത്യസഹായ നോവേന ചൊല്ലി കാഴ്ച സമർപ്പിക്കുന്നു. ഇന്ന് ഇവിടെ 1025 വിളക്കുകളാണ് ഉള്ളത്. ഇലഞ്ഞിക്കൽ അച്ചൻ വികാരിയായി ഇരുന്നപ്പോൾ [എന്ന്?] പകുതിയോളം വിളക്കുകൾ എടുത്ത് വിൽക്കുകയും പള്ളിയുടെ നടുവിലായി ഏഴ് തട്ടുള്ള ഒരു വിളക്കു വാങ്ങിവയ്ക്കുകയും ചെയ്തു. വിളക്കിനുപുറമേ സ്വർണകുരിശ്, വെള്ളിക്കുരിശ്, സ്വർണനൂല്, വെള്ളിനൂല് എന്നിവയും ഇവിടെ നേർച്ചനൽകാറുണ്ട്.

"https://ml.wikipedia.org/w/index.php?title=വിളക്കുമാതാ_പള്ളി&oldid=3621276" എന്ന താളിൽനിന്ന് ശേഖരിച്ചത്