വിളക്കുതിരിയില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു അപൂർവ്വ ഔഷധസസ്യമാണ് വിളക്കുതിരിയില. പഴയ കാലത്ത് ഹൈന്ദവഗൃഹങ്ങളിലും മറ്റും നിലവിളക്കുകൾ പ്രകാശം ചൊരിഞ്ഞത് ഈ 'വിളക്കുതിരിയില' വഴിയാണ്. ഇലചുരുട്ടി തിരിപോലെയാക്കിയാണ് നിലവിളക്കിലിട്ട് കത്തിക്കുക. എണ്ണയും ഒഴിക്കണം. ഒരില എത്രസമയം വേണമെങ്കിലും കത്തും. ഇത് കത്തുമ്പോഴുണ്ടാകുന്ന പുക ഏറെ ഔഷധഗുണമുള്ളതാണെന്ന് പറയപ്പെടുന്നു. മാനസിക രോഗചികിത്സയ്ക്കാണ് കൂടുതലും ഉപയോഗിക്കുന്നത്. സോറിയാസിസ്, അൾസർ എന്നിവയ്ക്കും ഫലപ്രദമാണ്.[1]

വൈദ്യൻ മടിക്കൈ ഹംസയുടെ ശേഖരത്തിലുള്ളതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/kozhikode/news/1445789-local_news-Vadakara-%E0%B4%B5%E0%B4%9F%E0%B4%95%E0%B4%B0.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വിളക്കുതിരിയില&oldid=3645242" എന്ന താളിൽനിന്ന് ശേഖരിച്ചത്