വിളക്കുടി എസ്. രാജേന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് വിളക്കുടി എസ്. രാജേന്ദ്രൻ.

ജീവിതരേഖ[തിരുത്തുക]

1949 ജൂലൈ 11ന് കൊല്ലം ജില്ലയിലെ വിളക്കുടിയിൽജനിച്ചു. അച്ഛൻ: കെ പി കുഞ്ഞൻപിള്ള. അമ്മ : ജി സുമതിക്കുട്ടിയമ്മ. കേരളാ സർവകലാശാലയിൽ നിന്നു എം.എ (മലയാളം) ബി.എഡ് ബിരുദങ്ങൾ നേടി. കേരളദേശം, കേരളപത്രിക ദിനപത്രങ്ങളിൽ സബ് എഡിറ്ററായും പ്രഭാത് ബുക്ക് ഹൗസിലും, ചതുരംഗം വാരികയിലും അസി. എഡിറ്ററായും, ശാസ്ത്രഗതി മാസികയുടെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ടിൽ അസി. ഡയറക്ടർ, വിജ്ഞാന കൈരളി മാസികയുടെ പത്രാധിപർ, ഡോ. കെ എം ജോർജ് സ്മാരക ഭാഷാ പഠനഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക കോ-ഓർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. ജീവചരിത്രം, കഥ, ബാലസാഹിത്യം, വിവർത്തനം, സാഹിത്യവിമർശനം എന്നീ മേഖലകളിലായി 12 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ ബുക്ക് മാർക്ക് സൊസൈറ്റിയിൽ നിർവാഹക സമിതി അംഗമായിരുന്നു. വിദ്യാരംഗം മാസികയുടെ പത്രാധിപ സമിതി അംഗം, സ്ഥലനാമ സമിതി ജോയിന്റ് സെക്രട്ടറി, പുനലൂർ ബാലൻ സ്മാരക സാഹിത്യ വേദി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

ഭാര്യ: കെ ഓമനഅമ്മ. മക്കൾ: പ്രസീത, ഉണ്ണിക്കൃഷ്ണൻ

കൃതികൾ[തിരുത്തുക]

കൈരളി ചിൽഡ്രൻസ്‌ ബുക്ക്‌ട്രസ്‌റ്റിന്റെ മഹച്ചരിതമാലയിലെ മൂന്നു പുസ്‌തകങ്ങൾ, അടുപ്പവും അകൽച്ചയും (കഥ), കേരള സ്ഥലനാമകോശം (രണ്ടുവാല്യം), ഗ്രാമത്തിലേക്ക്‌ (ബാലസാഹിത്യം), ദ്രാവിഡം (വിവ.) പുനലൂർ ബാലൻ -പൗരുഷത്തിന്റെ ശക്തിഗാഥ

അവാർഡ്[തിരുത്തുക]

ഏറ്റവും മികച്ച പ്രബന്ധ രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ സംസ്‌കാര കേരളം അവാർഡ് (2003), ഫീച്ചർ രചനക്കുള്ള ആകാശവാണി ദേശീയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്] [1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-09-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-21.