വില്ല്യം ഹന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്ല്യം ഹന്ന
William Hanna 1977.jpg
ഹന്ന 1977 ൽ
ജനനം
വില്ല്യം ഡെൻബി ഹന്ന

(1910-07-14)ജൂലൈ 14, 1910
മരണംമാർച്ച് 22, 2001(2001-03-22) (പ്രായം 90)
ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു.എസ്.
അന്ത്യ വിശ്രമംഅസൻഷൻ സെമിത്തേരി, ലേക്ക് ഫോറസ്റ്റ്, കാലിഫോർണിയ, യു.എസ്.
തൊഴിൽVoice actor, animator, director, producer, cartoon artist, musician
സജീവ കാലം1930–2001
ജീവിതപങ്കാളി(കൾ)
Violet Blanch Wogatzke
(m. 1936)
കുട്ടികൾ2

ഒരു അമേരിക്കൻ ചലച്ചിത്ര നിർമാതാവും, സം‌വിധായകനും, തിരക്കഥാകൃത്തും, അനിമേറ്ററും കാർട്ടൂണിസ്റ്റുമായിരുന്നു വില്ല്യം ഡെൻബി ഹന്ന [1]ജോസഫ് ബാർബറയുമ്മൊന്നിച്ച് ഹന്നാ-ബാർബറ കൂട്ടുകെട്ടാണ് ടോം ആൻഡ് ജെറി, ദി ഫ്ലിന്റ്സ്റ്റോൺസ് തുടങ്ങിയ കാർട്ടൂൺ പരമ്പരകളുണ്ടാക്കിയത്


മഹാ സാമ്പത്തിക മാന്ദ്യക്കാലത്തിന്റെ (ഗ്രേറ്റ് ഡിപ്രഷൻ) ആദ്യമാസങ്ങളിൽ ചെറിയ ജോലികൾ ചെയ്ത് ജീവിച്ചിരുന്ന ഹന്ന 1930-ൽ ഹാർമൻ ഏന്റ് ഐസിങ് ആനിമേഷൻ സ്റ്റുഡിയോവിൽ ജോലിചെയ്യാൻ ആരംഭിച്ചു. എം. ജി. എം. ആനിമേറ്റഡ് പരമ്പരയായ ക്യാപ്റ്റൻ ഏന്റ് ദ് കിഡ്സ് തുടങ്ങിയ കാർട്ടൂണുകൾക്ക് വേണ്ടി ജോലി ചെയ്ത അദ്ദേഹം ഈ രംഗത്തിൽ പ്രാവീണ്യം നേടി. 1937-ൽ എം. ജി. എമ്മിൽ ജോലി ചെയ്യുമ്പോളാണ് ജോസഫ് ബാർബറയെ പരിചയപ്പെട്ടത്. ഇവർ രണ്ടുപേരുടെയും കൂട്ടുകെട്ടിലുണ്ടായ ആദ്യത്തെ വിജയങ്ങളിൽ ഒന്നാണ് ടോം ഏന്റ് ജെറി.


1957-ൽ വില്ല്യം ഹന്നയും ജോസഫ് ബാർബറയും തുടങ്ങിയതും വളരെ വിജയകരമായതുമായ സംയുക്ത സംരംഭമായ ഹന്ന-ബാർബറയാണ് ഫ്ലിന്റ്സ്റ്റോൺസ്, ഹക്കിൾബെറി ഹൗണ്ട്, ദ് ജെറ്റ്സൺസ്, സ്കൂബി ഡൂ, ദ് സ്മർഫ്സ്, യോഗി ബെയർ തുടങ്ങിയവ സംവിധാനം ചെയ്യുകയോ നിർമ്മിക്കുകയോ ചെയ്തത്.

1967-ൽ ടാഫ്റ്റ് ബ്രോഡ്കാസ്റ്റിങ് പന്ത്രണ്ട് ദശലക്ഷം ഡോളറിൻ* ഹന്ന-ബാർബറയെ വാങ്ങിച്ചു, എന്നാലും അവർ രണ്ട് പേരും സ്ഥാപനത്തിന്റെ മേധാവികളായി 1991 വരെ തുടർന്നു. ഈ സമയത്താണ് സ്റ്റുഡിയോ ടേർണർ ബ്രോഡ്കാസ്റ്റിങ്ങ് വാങ്ങിയത്, പിന്നീട് 1996-ൽ ടൈം വാർണറുമായി ലയിച്ചപ്പോൾ ഹന്നയും ബാർബറയും ഉപദേശകസ്ഥാനത്ത് തുടർന്നു.

ഹന്നയും ബാർബറയും ഏഴ് ഓസ്കാർ പുരസ്കാരങ്ങളും എട്ട് എമ്മി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. അവർ നിർമ്മിച്ച കാർട്ടൂൺ കഥാപാത്രങ്ങൾ പുസ്തങ്ങൾ, സിനിമകൾ, കളിപ്പാട്ടങ്ങൾ എന്നിവയിൽ പ്രത്യക്ഷപ്പെട്ടിടുണ്ട്. 1960-കളിൽ മുപ്പത് കോടിയോളം ആളുകൾ കാണുമായിരുന്ന അവരുടെ പരിപാടികൾ , ഇരുപത്തിയെട്ട് ഭാഷകളിൽ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.


ആദ്യകാല ജീവിതം[തിരുത്തുക]

ന്യൂ മെക്സിക്കോയിലെ മെൽറോസ് നഗരത്തിൽ 1910 ജൂലയ് പതിനാലാം തീയതി വില്ല്യം ജോണിന്റെയും അവിസ് ജോയ്സ് ഹന്നയുടെയും മകനായി ജനിച്ചു, [2]:5 അവരുടെ ഏഴ് സന്താനങ്ങളിൽ മൂന്നാമത്തേയും ഏക പുത്രനുമായിരുന്നു.[2]:5[3] പിതാവ് അമേരിക്കൻ ഐക്യനാടുകളിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെയിൽവേയുടെയും ജല-ജലവിതരണ സംവിധാനത്തിന്റെയും നിർമ്മാണ മേൽനോട്ടക്കാരനായിരുന്നു, അതിനാൽ ഹന്നയുടെ ബാല്യകാലത്ത് കുടുംബം പലസ്ഥലങ്ങളിലായി താമസിക്കേണ്ടിവന്നു.

ഹന്നയ്ക്ക് മൂന്ന് വയസ്സുള്ളപ്പോൾ, ഓറിഗോണിലെ ബേക്കർ സിറ്റിയിലേക്ക്, താമസം മാറി. പിതാവിന്റെ ജോലി ബാം ക്രീക്ക് ഡാമിൽ ആയിരുന്നു.[2]:6[4] പിന്നീട് അവർ യൂട്ടായിലെ ലോഗാനിലേക്കും 1917-ൽ കാലിഫോർണിയയിലെ സാൻ പെഡ്രോയിലേക്കും മാറി..[5]:67അടുത്ത രണ്ടു വർഷത്തിനുള്ളിൽ നിരവധി തവണ താമസസ്ഥലം മാറ്റേൺറ്റിവന്നെങ്കിലും ഒടുവിൽ അവർ 1919 ൽ കാലിഫോർണിയയിലെ വാട്സ് എന്ന സ്ഥലത്ത് എത്തി.[2]:10


1922 ൽ വാട്സിൽ താമസിക്കവേ അദ്ദേഹം സ്കൗട്ടിംഗിൽ ചേർന്നു.[2]:11 1925 മുതൽ 1928 വരെ കോംപ്ടൺ ഹൈസ്കൂളിൽ പഠിച്ചു. അവിടെ അദ്ദേഹം ഡാൻസ് ബാൻഡിൽ സക്സോഫോൺ വായിച്ചിരുന്നു. സംഗീതത്തിനു വേണ്ടിയുള്ള അവന്റെ താത്പര്യം പിൽക്കാലത്ത് കാർട്ടൂണൂകൾക്വേണ്ടി ഗാനരചന നടത്താൻ സഹായിച്ചു, ഫ്ലിന്റ്സ്ടോൺസിന്റെ തീം സോംഗ് ഇവയിൽ ഉൾപ്പെടുന്നു. [5]:67–68ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗിനു </ref> എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല 1985 ൽ ബോയ് സ്കൗട്ട്സ് ഓഫ് അമേരിക്ക അവരുടെ ബഹുമാന്യനായ ഈഗിൾ സ്കൗട്ട് അവാർഡ് സമ്മാനിച്ചു(Distinguished Eagle Scouts).[4][5]:120[6] ഈഗിൾ സ്കൗട്ടിനുള്ള ഈ ബഹുമതിയിൽ ഹന്ന വളരെ അഭിമാനിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. Vallance, Tom (March 24, 2001). "William Hanna". The Independent. UK. മൂലതാളിൽ നിന്നും 2010-07-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 4, 2008.
  2. 2.0 2.1 2.2 2.3 2.4 Hanna, William; Tom Ito (2000). A Cast of Friends. Emeryville, California: Da Capo Press. ISBN 0-306-80917-6. ശേഖരിച്ചത് August 18, 2008.
  3. Hogan, Sean (March 23, 2001). "William Hanna". The Irish Times. പുറം. 16. മൂലതാളിൽ നിന്നും 2012-10-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 17, 2008.
  4. 4.0 4.1 Gifford, Denis (March 24, 2001). "William Hanna: Master animator whose cartoon creations included Tom and Jerry and the Flintstones". The Guardian. UK. ശേഖരിച്ചത് August 23, 2011.
  5. 5.0 5.1 5.2 Barbera, Joseph (1994). My Life in "Toons": From Flatbush to Bedrock in Under a Century. Atlanta, GA: Turner Publishing. ISBN 1-57036-042-1.
  6. "Distinguished Eagle Scouts" (PDF). Scouting.org. മൂലതാളിൽ (PDF) നിന്നും 2016-03-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 4, 2010.
"https://ml.wikipedia.org/w/index.php?title=വില്ല്യം_ഹന്ന&oldid=3800049" എന്ന താളിൽനിന്ന് ശേഖരിച്ചത്