വില്ല്യം ബാഫിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വില്ല്യം ബാഫിൻ
Hendrick van der Borcht, Navigator with Globe and Dividers.jpg
ജനനംc.
മരണം23 January 1622
ദേശീയതEnglish
തൊഴിൽNavigator, explorer

വില്ല്യം ബാഫിൻ (ജീവിതകാലം: c. 1584 – 23 ജനുവരി 1622) ഒരു ഇംഗ്ലീഷ് നാവികനും സമുദ്ര പര്യവേക്ഷകനുമായിരുന്നു. അറ്റ്ലാന്റിക് സമുദ്രം മുതൽ പസഫിക് സമുദ്രം വരെയുള്ള ഒരു വടക്കുപടിഞ്ഞാറൻ നാവിക പാത കണ്ടെത്താനുള്ള ശ്രമത്തിന്റെ പേരിലാണ് അദ്ദേഹം പ്രാഥമികമായി അറിയപ്പെടുന്നത്. ഈ സമയത്ത് ഇന്നത്തെ കാനഡയിലെ ബാഫിൻ ഉൾക്കടൽ കണ്ടെത്തിയ ആദ്യത്തെ യൂറോപ്യൻ വംശജനായിരുന്നു അദ്ദേഹം.

ജീവിതരേഖ[തിരുത്തുക]

വില്ല്യം ബാഫിന്റെ മുൻകാല ജീവിതത്തെക്കുറിച്ച് യാതൊന്നുംതന്നെ അറിയില്ല[1] (നിർണ്ണയിക്കപ്പെട്ട ജനന വർഷം 1584, പക്ഷേ അറിയപ്പെടുന്ന ആധികാരിക രേഖകളുടെ പിന്തുണയില്ലാതെ 19-ആം നൂറ്റാണ്ടിലെ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിൽ നിന്നും ഉടലെടുത്തതാണിത്).[2] ലണ്ടനിലെ ഒരു പ്രദേശത്ത് എളിയ നിലയിൽ ജനിച്ച അദ്ദേഹം അനുക്രമമായി തന്റെ സ്ഥിരോത്സാഹത്തിലൂടെയും അനവരതമായ പ്രവർത്തനത്തിലൂടെയും സ്വയം വളർന്നുവെന്ന് അനുമാനിക്കാവുന്നതാണ്.[3][2]

അവലംബം[തിരുത്തുക]

  1. Markham, Clements. The Voyages of William Baffin, 1612-1622. London: Hakluyt Society, 1881, page xxi.
  2. 2.0 2.1 DCB (1966).
  3. EB (1911).
"https://ml.wikipedia.org/w/index.php?title=വില്ല്യം_ബാഫിൻ&oldid=3722414" എന്ന താളിൽനിന്ന് ശേഖരിച്ചത്