വില്യം സി. ക്യാമ്പെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വില്യം സി. കാംപ്ബെൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വില്യം സി. ക്യാമ്പെൽ
ജനനം (1930-06-28) 28 ജൂൺ 1930  (93 വയസ്സ്)
കലാലയംട്രിനിറ്റി കോളേജ്, ഡബ്ലിൻ
വിസ്കോൺസിൻ സർവ്വകലാശാല
അറിയപ്പെടുന്നത്Avermectin
പുരസ്കാരങ്ങൾNobel Prize in Physiology or Medicine (2015)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംParasitic diseases
സ്ഥാപനങ്ങൾഡ്രൂ സർവ്വകലാശാല

അയർലണ്ട് സ്വദേശിയായ വൈദ്യ ശാസ്ത്ര ഗവേഷകനാണ് വില്യം സി. ക്യാമ്പെൽ. പരാദവിരകൾ വഴിയുണ്ടാകുന്ന റിവർ ബ്ലൈൻഡ്‌നസ്, മന്ത് എന്നീ രോഗങ്ങൾ ചികിത്സിക്കാൻ 'അവർമെക്ടിൻ' ( Avermectin ) എന്ന ഔഷധം വികസിപ്പിച്ചതിന് സതോഷി ഒമുറയോടൊപ്പം 2015 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പങ്കിട്ടു. രോഗബാധ കുറയ്ക്കാൻ വലിയതോതിൽ ഈ ഔഷധം പ്രയോജനപ്പെട്ടു.[1]

ജീവിതരേഖ[തിരുത്തുക]

1930 ൽ അയർലന്റിലെ രാമെൽട്ടനിൽ ജനിച്ച വില്ല്യം ക്യാമ്പെൽ, വിസ്‌കോൻസിൻ സർവകലാശാലയിൽ നിന്ന് 1957 ലാണ് പിഎച്ച്ഡി നേടിയത്[2]. 1957 മുതൽ 1990 വരെ ക്യാമ്പെൽ മെർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തെറാപ്പിക് റിസർച്ചിൽ ജോലി ചെയ്തു.[3] 1984 മുതൽ 1990 വരെ സീനിയർ സയന്റിസ്റ്റും അസ്സെ റിസർച്ച് ആന്റ് ഡവലപ്മെന്റിന്റെ ഡയറക്ടറുമായിരുന്നു. 1964 ൽ അദ്ദേഹം ഒരു യുഎസ് പൗരനായി.[4] മെർക്കിലായിരിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ ചരിത്രപരമായ കണ്ടെത്തലുകളിലൊന്നാണ് തിയാബെൻഡാസോൾ എന്ന കുമിൾനാശിനി ഉരുളക്കിഴങ്ങ് വരൾച്ചയെ ചികിത്സിക്കാൻ ഉപയോഗിച്ചത്.[5][6] മനുഷ്യരിൽ ട്രൈക്കിനോസിസിനെ ചികിത്സിക്കുന്നതിനും തിയാബെൻഡാസോൾ ഉപയോഗിക്കുന്നു.[7]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2015 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. "മന്തിനും മലമ്പനിക്കും മരുന്ന് കണ്ടെത്തിയവർക്ക് വൈദ്യശാസ്ത്ര നൊബേൽ". www.mathrubhumi.com. Archived from the original on 2015-10-05. Retrieved 6 ഒക്ടോബർ 2015.
  2. "William C. Campbell – Facts". Nobel Prize. Retrieved 24 September 2016.
  3. Overstreet, Robin M. (2008). "Presentation of the 2008 ASP Distinguished Service Award to William C. Campbell". Faculty Publications from the Harold W. Manter Laboratory of Parasitology. Retrieved 9 December 2015.
  4. "Prof. William Campbell, of NJ, wins Nobel Prize in medicine". News 12 New Jersey. Associated Press. 5 October 2015. Archived from the original on 2015-10-08. Retrieved 6 October 2015.
  5. Scott, Dermot. "William C. Campbell (Sc.D.)". Ramelton Tidy Towns. Archived from the original on 2013-04-11. Retrieved 9 December 2015.
  6. Annual Report on Research and Technical Work of the Department of Agriculture for Northern Ireland. Great Britain: The Department of Agriculture for Northern Ireland. 1975. p. 149.
  7. Jelliffe, E. F. Patrice; Jelliffe, Derrick B. (1982). Adverse Effects of Foods. Boston, MA: Springer US. p. 277. ISBN 9781461333616. Retrieved 9 December 2015.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വില്യം_സി._ക്യാമ്പെൽ&oldid=3971246" എന്ന താളിൽനിന്ന് ശേഖരിച്ചത്