വില്യം സരോയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്യം സരോയാൻ
Saroyan in the 1970s
Saroyan in the 1970s
ജനനം(1908-08-31)ഓഗസ്റ്റ് 31, 1908
ഫ്രെസ്നോ കാലിഫോർണിയ, യു.എസ്.
മരണംമേയ് 18, 1981(1981-05-18) (പ്രായം 72)
Fresno, California, U.S.
അന്ത്യവിശ്രമംഅരാരത്ത് സെമിത്തേരി, ഫ്രെസ്‌നോ[1]
കോമിറ്റാസ് പന്തിയോൺ, യെരേവാൻ, അർമേനിയ
തൊഴിൽ
 • നോവലിസ്റ്റ്
 • നാടകകൃത്ത്
 • ചെറുകഥാകൃത്ത്
ദേശീയതഅമേരിക്കൻ
Period1934–1980
ശ്രദ്ധേയമായ രചന(കൾ)The Armenian and the Armenian (1935)
My Heart's in the Highlands (1939)
The Time of Your Life (1939)
My Name Is Aram (1940)
The Human Comedy (1943)
അവാർഡുകൾനാടകത്തിനുള്ള പുലിറ്റ്‌സർ സമ്മാനം (1940)
Academy Award for Best Story (1943)
പങ്കാളി
(m. 1943; div. 1949)

(m. 1951; div. 1952)
കുട്ടികൾ
ബന്ധുക്കൾറോസ് ബാഗ്ദാസരിയാൻ (കസിൻ)
കയ്യൊപ്പ്Saroyan's signature

വില്യം സരോയാൻ[2] (/səˈrɔɪən/; ജീവിതകാലം: ഓഗസ്റ്റ് 31, 1908 - മെയ് 18, 1981) ഒരു അർമേനിയൻ-അമേരിക്കൻ നോവലിസ്റ്റും, നാടകകൃത്തും, ചെറുകഥാകൃത്തുമായിരുന്നു. 1940-ൽ നാടകത്തിനുള്ള പുലിറ്റ്‌സർ പുരസ്കാരവും 1943-ൽ ദി ഹ്യൂമൻ കോമഡി എന്ന ചിത്രത്തിന് മികച്ച കഥയുടെ പേരിൽ അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചു. സ്റ്റുഡിയോ തന്റെ 240 പേജുള്ള യഥാർത്ഥ ആശയം നിരസിച്ചപ്പോൾ, അദ്ദേഹം അത് ദ ഹ്യൂമൻ കോമഡി എന്ന പേരിൽ നോവലാക്കി മാറ്റി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളായാണ് സരോയാൻ വിലയിരുത്തപ്പെടുന്നത്.

കാലിഫോർണിയയിലെ അർമേനിയൻ കുടിയേറ്റ ജീവിതത്തെക്കുറിച്ച് സരോയാൻ വിപുലമായി എഴുതി. അദ്ദേഹത്തിന്റെ പല കഥകളും നാടകങ്ങളും അദ്ദേഹത്തിന്റെ ജന്മനാടായ ഫ്രെസ്‌നോയിലാണ് നടക്കുന്നത്. ദി ടൈം ഓഫ് യുവർ ലൈഫ്, മൈ നെയിം ഈസ് അരാം, മൈ ഹാർട്ട്സ് ഇൻ ഹൈലാൻഡ്സ് എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികളിൽ ചിലതാണ്.

ഡിക്കിൻസൺ കോളേജ് വാർത്താക്കുറിപ്പിൽ അദ്ദേഹത്തെ "20-ആം നൂറ്റാണ്ടിന്റെ മധ്യത്തിലെ ഏറ്റവും പ്രമുഖ സാഹിത്യകാരന്മാരിൽ ഒരാൾ" എന്നും സ്റ്റീഫൻ ഫ്രൈ "20-ആം നൂറ്റാണ്ടിലെ ഏറ്റവും ന്യൂനമൂല്യം കൽപ്പിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ" എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. "ഹെമിംഗ്‌വേ, സ്റ്റെയിൻബെക്ക്, ഫോക്ക്നർ എന്നിവർക്കൊപ്പം സ്വാഭാവികമായും അദ്ദേഹം തന്റെ സ്ഥാനം കയ്യടക്കുന്നു" എന്നാണ് ഫ്രൈ അഭിപ്രായപ്പെടുന്നത്. "എല്ലാ അമേരിക്കൻ മിതവാദികളിലും പ്രഥമഗണനീയനും ഇപ്പോഴും ഏറ്റവും മികച്ചതും" സരോയാൻ ആണെന്ന് കുർട്ട് വോനെഗട്ട് അഭിപ്രായപ്പെട്ടു.

ആദ്യകാലങ്ങൾ[തിരുത്തുക]

1908 ഓഗസ്റ്റ് 31-ന് കാലിഫോർണിയയിലെ ഫ്രെസ്‌നോയിൽ ഒട്ടോമൻ സാമ്രാജ്യത്തിലെ ബിറ്റ്‌ലിസിൽ നിന്നുള്ള അർമേനിയൻ കുടിയേറ്റക്കാരായ അർമെനാക്ക്, തകുഹി സരോയാൻ എന്നിവരുടെ മകനായി വില്യം സരോയാൻ ജനിച്ചു. 1905-ൽ ന്യൂയോർക്കിലെത്തിയ അദ്ദേഹത്തിന്റെ പിതാവ് അർമേനിയൻ അപ്പസ്തോലിക പള്ളികളിൽ പ്രസംഗിക്കാൻ തുടങ്ങി.[3]

മൂന്നാമത്തെ വയസ്സിൽ, പിതാവിന്റെ മരണശേഷം, സരോയാനെ സഹോദരനും സഹോദരിക്കും ഒപ്പം കാലിഫോർണിയയിലെ ഓക്‌ലൻഡിലുള്ള ഒരു അനാഥാമന്ദിരത്തിൽ പാർപ്പിച്ചു. പിന്നീട് അദ്ദേഹം തന്റെ രചനകളിൽ അനാഥാലയത്തിലെ അനുഭവങ്ങൾ വിവരിച്ചിരുന്നു. അഞ്ച് വർഷത്തിന് ശേഷം, കുടുംബം ഫ്രെസ്‌നോയിൽ വീണ്ടും ഒന്നിക്കുകയും അവിടെ അമ്മ തകുഹി ഇതിനകം ഒരു കാനറിയിൽ ജോലി നേടിയിരുന്നു. സാൻ ഫ്രാൻസിസ്കോ ടെലിഗ്രാഫ് കമ്പനിയുടെ ഓഫീസ് മാനേജർ പോലെയുള്ള ജോലികളിൽ സ്വയം പിന്തുണച്ചുകൊണ്ട് അദ്ദേഹം സ്വന്തമായി തൻറെ വിദ്യാഭ്യാസം തുടർന്നു.

പിതാവിൻറെ ചില രചനകൾ അമ്മ അദ്ദേഹത്തെ കാണിച്ചുകൊടുത്തതോടെയാണ് സരോയാൻ ഒരു എഴുത്തുകാരനാകാൻ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ ആദ്യകാല ചെറുലേഖനങ്ങളിൽ ചിലത് ഓവർലാൻഡ് മാസികയിൽ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ആദ്യ കഥകൾ 1920 കളുടെ അവസാനത്തിൽ പ്രത്യക്ഷപ്പെട്ടു. 1933-ൽ അർമേനിയൻ ജേണലായ ഹൈറെനിക്കിൽ പ്രസിദ്ധീകരിച്ച, സിറാക് ഗോറിയാൻ എന്ന പേരിൽ എഴുതിയ "ദി ബ്രോക്കൺ വീൽ" ഇതിൽ ഉൾപ്പെടുന്നു.സരോയാന്റെ പല കഥകളും സാൻ ജൊവാക്വിൻ താഴ്‌വരയിലെ അർമേനിയൻ-അമേരിക്കൻ പഴക്കൃഷിക്കാർക്കിടയിലുള്ള അദ്ദേഹത്തിന്റെ ബാല്യകാല അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതോ അല്ലെങ്കിൽ വേരുകളില്ലാത്ത കുടിയേറ്റക്കാരന്റെ ജീവിതം കൈകാര്യം ചെയ്യപ്പെട്ടവയാണ്. അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറായ മൈ നെയിം ഈസ് അരാം (1940) എന്ന ചെറുകഥാ സമാഹാരം ഒരു ചെറുപ്പക്കാരനെയും അവന്റെ കുടിയേറ്റ കുടുംബത്തിലെ വർണ്ണാഭമായ കഥാപാത്രങ്ങളെയും കുറിച്ചുള്ളതായിരുന്നു. ഇത് പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

കരിയർ[തിരുത്തുക]

ഒരു എഴുത്തുകാരനെന്ന നിലയിൽ, സരോയാൻ സ്‌റ്റോറി എന്ന മാഗസിനിൽ "ദി ഡെയറിങ് യംഗ് മാൻ ഓൺ ദി ഫ്ലൈയിംഗ് ട്രപീസ്" (1934) എന്ന പേരിൽ എഴുതിയ ചെറുകഥ അദ്ദേഹത്തിൻറെ സാഹിത്യ ജീവിതത്തിലെ വഴിത്തിരിവായി. പത്തൊൻപതാം നൂറ്റാണ്ടിലെ അതേ പേരിലുള്ള ഒരു ഗാനത്തിൽ നിന്നാണ് ഈ തലക്കെട്ട് എടുത്തത്. ഇതിലെ മുഖ്യകഥാപാത്രമായ - വിഷാദം നിറഞ്ഞ സമൂഹത്തിൽ അതിജീവനത്തിന് ശ്രമിക്കുന്ന, ഒരു പട്ടിണിക്കാരനും ചെറുപ്പക്കാരനുമായ എഴുത്തുകാരന് - 1890-ലെ നട്ട് ഹംസന്റെ ഹംഗർ എന്ന നോവലിലെ പണമില്ലാത്ത എഴുത്തുകാരനോട് സാമ്യമുണ്ട്, എന്നിരുന്നാലും ഹംസന്റെ നോവലിലെ കഥാപാത്രത്തിൻറെ ദേഷ്യവും ശൂന്യതാവാദവും ഇല്ല.

സ്വകാര്യ ജീവിതം[തിരുത്തുക]

എഴുത്തുകാരി സനോറ ബാബുമായി സരോയൻ നടത്തിയ കത്തിടപാടുകൾ 1932-ൽ ആരംഭിച്ച് 1941-ൽ അവസാനിക്കുകയും അത് സരോയാന്റെ ഭാഗത്തുനിന്ന് ഒരു ദിശയിൽ മാത്രമുള്ള പ്രണയമായി വളരുകയു ചെയ്തിരുന്നു.[4] 1943-ൽ, നടി കരോൾ ഗ്രേസിനെ (1924-2003; കരോൾ മാർക്കസ് എന്നും അറിയപ്പെടുന്നു) വിവാഹം കഴിക്കുകയും പിൽക്കാലത്ത് എഴുത്തുകാരനായിത്തീർന്ന് തന്റെ പിതാവിനെക്കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ച അരാം, ഒരു നടിയായി മാറിയ ലൂസി എന്നീ രണ്ട് കുട്ടികളുണ്ടായിരുന്നു.[5] 1940-കളുടെ അവസാനത്തോടെ, സരോയാന്റെ മദ്യപാനവും ചൂതാട്ടവും അദ്ദേഹത്തിന്റെ വിവാഹജീവിത്തെ ബാധിച്ചതോടെ 1949-ൽ, ഒരു നീണ്ട യൂറോപ്യൻ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ അദ്ദേഹം വിവാഹമോചനത്തിന് അപേക്ഷ നൽകി. 1951-ൽ പുനർവിവാഹം ചെയ്ത അവർ 1952-ൽ വീണ്ടും വിവാഹമോചനം നേടി. പിന്നീട് മാർക്കസ് എമങ് ദ പോർക്കുപൈൻസ്: എ മെമ്മോയർ[6][7] എന്ന തന്റെ ആത്മകഥയിൽ സരോയാൻ ദുർമാർഗ്ഗിയാണെന്ന് അവകാശപ്പെട്ടു. 72-ആം വയസ്സിൽ പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച് സരോയാൻ ഫ്രെസ്‌നോയിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ ചിതാഭസ്‌മത്തിന്റെ പാതി ഭാഗം കാലിഫോർണിയയിലും ബാക്കി അർമേനിയയിലെ കോമിറ്റാസ് പന്തിയോണിൽ സംഗീതസംവിധായകൻ അരാം ഖച്ചാത്തൂറിയൻ, ചിത്രകാരൻ മാർട്ടിറോസ് സാര്യാൻ, ചലച്ചിത്ര സംവിധായകൻ സെർജി പരജനോവ് തുടങ്ങിയ സഹ കലാകാരന്മാർക്കു സമീപം സംസ്‌കരിച്ചു.[8]

അവലംബം[തിരുത്തുക]

 1. "Relative to William Saroyan Year". Official California Legislative Information. March 13, 2008. Retrieved February 2, 2014. Half of his ashes were buried in the Ararat Cemetery in Fresno and the remaining was interred in Yerevan, Armenia
 2. Armenian: Վիլեամ Սարոյեան in classical orthography and Վիլյամ Սարոյան in reformed orthography
 3. Hamalian 1987, പുറം. 23.
 4. Balakian, Nona (1998). The World of William Saroyan (2. print. ed.). Lewisburg, [Pa.]: Bucknell University Press. pp. 273–275. ISBN 978-0-8387-5368-2. I have never stopped thinking of you as somebody rare and extraordinary and fine and wonderful and truly beautiful.
 5. Saroyan, Aram (1982). Last Rites: The Death of William Saroyan (First ed.). New York: William Morrow & Co. ISBN 978-0-688-01262-5.
 6. Matthau, Carol (1992). Among the Porcupines: A Memoir (First ed.). New York: Turtle Bay Books. ISBN 0-394-58266-7.
 7. Witchel, Alex (July 19, 1992). "The Real Holly Golightly". The New York Times. Retrieved December 15, 2008.
 8. "saroyan". February 9, 2017.
"https://ml.wikipedia.org/w/index.php?title=വില്യം_സരോയാൻ&oldid=3778383" എന്ന താളിൽനിന്ന് ശേഖരിച്ചത്