Jump to content

വില്യം മോണ്ട്ഗോമറി വാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

W. Montgomery Watt
Watt (right), interviewed by Ali Akbar Abdolrashidi
ജനനം
William Montgomery Watt

(1909-03-14)14 മാർച്ച് 1909
Ceres, Fife, Scotland
മരണം24 ഒക്ടോബർ 2006(2006-10-24) (പ്രായം 97)
Edinburgh, Scotland
ദേശീയതScottish
സ്ഥാനപ്പേര്Professor of Arabic and Islamic Studies
Academic work
DisciplineOriental studies and Religious studies
Sub disciplineArabic
History of Islam
Muhammad
Islamic Philosophy
Islamic theology
InstitutionsAnglican Diocese of Jerusalem
University of Edinburgh
Notable worksMuhammad at Mecca (1953)
Muhammad at Medina (1956)

സ്കോട്ടിഷ് ഓറിയന്റലിസ്റ്റ്, ചരിത്രകാരൻ, അക്കാദമിക്, ആംഗ്ലിക്കൻ പുരോഹിതൻ എന്നീ നിലകളിൽ വിശ്രുതനായിരുന്നു വില്യം മോണ്ട്ഗോമറി വാട്ട് (14 മാർച്ച് 1909 - ഒക്ടോബർ 24, 2006) . 1964 മുതൽ 1979 വരെ എഡിൻബർഗ് സർവകലാശാലയിൽ അറബി, ഇസ്ലാമിക് പഠനങ്ങളുടെ പ്രൊഫസറായിരുന്നു.

ഇസ്‌ലാമിന്റെ മുസ്‌ലിം ഇതര പടിഞ്ഞാറൻ വ്യാഖ്യാതാക്കളിൽ ഒരാളായിരുന്നു വാട്ട്, കരോൾ ഹില്ലെൻബ്രാൻഡിന്റെ അഭിപ്രായത്തിൽ ഇസ്‌ലാമിക പഠനമേഖലയിൽ വളരെയധികം സ്വാധീനം ചെലുത്തിയ പണ്ഡിതനും ലോകമെമ്പാടുമുള്ള നിരവധി മുസ്‌ലിംകൾ ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയുമാണ് വാട്ട്. പ്രവാചകൻ മുഹമ്മദിന്റെ ജീവചരിത്രങ്ങളായ മുഹമ്മദ് മക്കയിൽ (1953), മുഹമ്മദ് മദീനയിൽ (1956) എന്നിവ ഈ മേഖലയിലെ ക്ലാസിക്കുകളായി കണക്കാക്കപ്പെടുന്നു[1].

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

1909 മാർച്ച് 14 ന് സ്കോട്ട്‌ലൻഡിലെ ഫൈഫിലെ സീറസിലാണ് വാട്ട് ജനിച്ചത്[2]. അദ്ദേഹത്തിന് 14 മാസം മാത്രം പ്രായമുള്ളപ്പോൾ പിതാവ് മരണപ്പെട്ടു, ചർച്ച് ഓഫ് സ്കോട്ട്ലൻഡിലെ പുരോഹിതനായിരുന്നു പിതാവ്[2][1].

പ്രവർത്തനങ്ങൾ

[തിരുത്തുക]

നിയുക്ത ശുശ്രൂഷ

[തിരുത്തുക]

1939 ൽ സ്കോട്ടിഷ് എപ്പിസ്കോപ്പൽ ചർച്ചിൽ ഡീക്കനായും 1940 ൽ പുരോഹിതനായും വാട്ട് നിയമിക്കപ്പെട്ടു[3]. 1939 മുതൽ 1941 വരെ ലണ്ടൻ രൂപതയിലെ വെസ്റ്റ് ബ്രോംപ്ടണിലെ സെന്റ് മേരി ദി ബോൾട്ടൺസിൽ അദ്ദേഹം പാതിരിയായിരുന്നു. 1941-ൽ ജർമ്മൻ സൈനികാക്രമണത്തിൽ സെന്റ് മേരീസ് തകർന്നപ്പോൾ, പരിശീലനം തുടരാൻ അദ്ദേഹം എഡിൻബർഗിലെ ഓൾഡ് സെന്റ് പോൾസിലേക്ക് മാറി[3]. 1943 മുതൽ 1946 വരെ ജറുസലേമിലെ ആംഗ്ലിക്കൻ ബിഷപ്പിന് അറബി സ്പെഷ്യലിസ്റ്റായി സേവനമനുഷ്ഠിച്ചു.

കൃതികൾ

[തിരുത്തുക]
  • ദ ഫെയ്ത് ആൻഡ് പ്രാക്റ്റീസ് ഓഫ് അൽ ഗസ്സാലി (1953)ISBN 978-0-686-18610-6
  • മുഹമ്മദ് അറ്റ് മക്ക (1953)ISBN 978-0-19-577278-4
  • മുഹമ്മദ് അറ്റ് മദീനയിൽ (1956)ISBN 978-0-19-577307-1 ( ഓൺ‌ലൈൻ )
  • മുഹമ്മദ്: പ്രൊഫെറ്റ് ആൻഡ് സ്റ്റേറ്റ്സ്മാൻ (1961)ISBN 978-0-19-881078-0, മുകളിലുള്ള രണ്ട് പ്രധാന കൃതികളുടെ സംഗ്രഹം ( ഓൺ‌ലൈൻ )
  • ഇസ്ലാമിക് ഫിലോസഫി ആൻഡ് തിയോളജി (1962)ISBN 978-0-202-36272-4
  • ഇസ്ലാമിക് പൊളിറ്റിക്കൽ തോട്ട് (1968)ISBN 978-0-85224-403-6
  • ഇസ്ലാമിക് സർവേസ്: ദ ഇൻഫ്ലുവെൻസ് ഓഫ് ഇസ്‌ലാം ഓൺ മിഡീവൽ യൂറോപ്പ് (1972)ISBN 978-0-85224-439-5
  • ദി മജസ്റ്റി ദാറ്റ് വാസ് ഇസ്ലാം (1976)ISBN 978-0-275-51870-7
  • വാട്ട് ഈസ് ഇസ്‌ലാം? (1980)ISBN 978-0-582-78302-7
  • മുഹമ്മദ്‌സ് മക്ക (1988)ISBN 978-0-85224-565-1
  • മുസ്‌ലിം-ക്രിസ്ത്യൻ എൻകൗണ്ടേഴ്സ്: പെർസെപ്ഷൻസ് മിസ്പെർസെപ്ഷൻസ് (1991)ISBN 978-0-415-05411-9
  • ഏർളീ ഇസ്ലാം (1991)ISBN 978-0-7486-0170-7
  • ഇസ്ലാമിക് ഫിലോസഫി ആൻഡ് തിയോളജി (1987)ISBN 978-0-7486-0749-5
  • ഇസ്ലാമിക് ക്രീഡ്സ് (1994)ISBN 978-0-7486-0513-2
  • ഹിസ്റ്ററി ഓഫ് ഇസ്ലാമിക് സ്പെയിൻ (1996)ISBN 978-0-85224-332-9
  • ഇസ്ലാം ആൻഡ് ഇന്റഗ്രേഷൻ ഓഫ് സൊസൈറ്റി (1998)ISBN 978-0-8101-0240-8
  • ഇസ്ലാം: എ ഷോർട്ട് ഹിസ്റ്ററി (1999)ISBN 978-1-85168-205-8
  • എ ക്രിസ്ത്യൻ ഫെയ്ത്ത് ഫോർ ടുഡേ (2002)ISBN 0-415-27703-5

അവലംബം

[തിരുത്തുക]
  1. 1.0 1.1 Hillenbrand, Carole (8 November 2006). "Professor W. Montgomery Watt". The Independent. Archived from the original on 2016-04-13. Retrieved 1 June 2016.
  2. 2.0 2.1 Holloway, Richard (14 November 2006). "William Montgomery Watt". The Guardian. Retrieved 1 June 2016.
  3. 3.0 3.1 ഫലകം:Crockford

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]