വില്യം മാർഷ് റൈസ്
വില്യം മാർഷ് റൈസ് | |
---|---|
ജനനം | |
മരണം | സെപ്റ്റംബർ 23, 1900 | (പ്രായം 84)
തൊഴിൽ | വ്യവസായി |
അറിയപ്പെടുന്നത് | റൈസ് യൂണിവേഴ്സിറ്റിയുടെ സ്ഥാപകൻ |
വില്യം മാർഷ് റൈസ് (ജീവിതകാലം: മാർച്ച് 14, 1816 - സെപ്റ്റംബർ 23, 1900) ടെക്സസിലെ ഹൂസ്റ്റണിൽ റൈസ് യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ തൻറെ ജീവിത സമ്പാദ്യം ദാനം ചെയ്ത ഒരു അമേരിക്കൻ വ്യവസായിയായിരുന്നു. റൈസിനെ ഉറക്കത്തിനിടെ അദ്ദേഹത്തിൻറ പരിചാരകനായിരുന്ന ചാൾസ് എഫ് ജോൺസ് കൊലപ്പെടുത്തി. റൈസിന്റെ വ്യാജ വിൽപ്പത്രം ഉണ്ടാക്കാനുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ കൊലപാതകം. കൊലപാതകത്തിന് പ്രരണ നൽകിയ അഭിഭാഷകൻ ആൽബർട്ട് ടി പാട്രിക്കിനെ വധശിക്ഷയ്ക്ക് വിധിച്ചു.
ആദ്യകാലം
[തിരുത്തുക]1816 മാർച്ച് 14-ന് മസാച്യുസെറ്റ്സിലെ സ്പ്രിംഗ്ഫീൽഡിൽ ഡേവിഡ്, പാറ്റി റൈസ് (മുമ്പ്, ഹാൾ) ദമ്പതികളുടെ പത്ത് മക്കളിൽ മൂന്നാമനായി വില്യം മാർഷ് റൈസ് ജനിച്ചു. 15-ആം വയസ്സിൽ സ്പ്രിംഗ്ഫീൽഡിലെ പലചരക്ക് കടയിലെ ഗുമസ്തനായി അദ്ദേഹം തൻറെ ആദ്യ ജോലി നേടി. 22-ാം വയസ്സിൽ, അതിന്റെ ഉടമയിൽ നിന്ന് അദ്ദേഹം സ്റ്റോർ വിലയ്ക്ക് വാങ്ങി. 1837-ൽ, പുതിയ ബിസിനസ്സ് അവസരങ്ങൾ തേടി റൈസ് ടെക്സസിലേക്ക് പോയി. ഹൂസ്റ്റണിലെ മിലം ഹൗസിൽ മദ്യശാലയിലെ വിളമ്പുകാരനായി അദ്ദേഹം ടെക്സസിൽ തുടക്കമിട്ടു. നിർഭാഗ്യവശാൽ, അദ്ദേഹത്തിൻറെ കടയിലേയ്ക്കുള്ള എല്ലാ ചരക്കുകളും കടലിൽ നഷ്ടപ്പെട്ടതോടെ ഹൂസ്റ്റണിൽ ഒരു ഗുമസ്തനായി വീണ്ടും തുടക്കമിടാൻ റൈസ് നിർബന്ധിതനായി. താമസിയാതെ അദ്ദേഹം തന്റെ ബിസിനസ് പങ്കാളിയായ എബനേസർ നിക്കോൾസുമായി ചേർന്ന് റൈസ് ആൻഡ് നിക്കോൾസ് ജനറൽ സ്റ്റോർ സ്ഥാപിച്ചു.[1] പിന്നീട് വില്യം എം. റൈസ് ആൻഡ് കമ്പനിയായി മാറിയതിന്റെ അടിസ്ഥാനം ഈ വ്യവസായമായിരുന്നു.[2]
അവലംബം
[തിരുത്തുക]- ↑ Rice, William Marsh The Handbook of Texas History Online from the Texas State Historical Association website, Texas State Historical Association. Retrieved June 28, 2013.
- ↑ McCants, J. T. (April 27, 1972). "84 years of capitalism: the story of William M. Rice". The Rice Thresher. p. 3.