വില്യം നിക്കോൾസൺ
ദൃശ്യരൂപം
വില്യം നിക്കോൾസൺ | |
|---|---|
വില്യം നിക്കോൾസൺ | |
| ജനനം | ഡിസംബർ 13, 1753 |
| മരണം | മേയ് 21, 1815 (61 വയസ്സ്) ബ്ലൂംസ്‍ബറി, ഇംഗ്ലണ്ട് |
| അറിയപ്പെടുന്നത് | 'An Introduction to Nature Philosophy' എന്ന ഗ്രന്ഥത്തിന്റെ രചയിതാവു്, വൈദ്യുത വിശ്ലേഷണം വഴി ജലത്തെ ഹൈഡ്രജനും ഓക്സിജനുമായി വേർതിരിച്ച ശാസ്ത്രജ്ഞൻ, ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്ന ഹൈഡ്രോമീറ്റർ കണ്ടുപിടിച്ച വ്യക്തി എന്നീ നിലകളിൽ[1] |
| Scientific career | |
| Fields | രസതന്ത്രജ്ഞൻ എഴുത്തുകാരൻ |
ഇംഗ്ലീഷ് രസതന്ത്രജ്ഞനും രസതന്ത്രത്തിലും തത്ത്വചിന്തയിലും നിരവധി ലേഖനങ്ങളെഴുതിയ വൈജ്ഞാനിക എഴുത്തുകാരനുമായിരുന്നു വില്യം നിക്കോൾസൺ.[1]
ജീവിതരേഖ
[തിരുത്തുക]1753 ഡിസംബർ 13നു ലണ്ടനിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കുറച്ചുകാലം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയിൽ സേവനമനുഷ്ഠിച്ചു. 1775ൽ ആംസ്റ്റർഡാമിൽ എത്തിയ വില്യം അവിടെ കളിമൺപാത്ര വ്യവസായത്തിൽ ഏർപ്പെട്ട് ജീവിതവൃത്തി നേടി.
സംഭാവനകൾ
[തിരുത്തുക]'An Introduction to Nature Philosophy' എന്ന ഗ്രന്ഥത്തിന്റെ രചന, വൈദ്യുത വിശ്ലേഷണം വഴി ജലത്തെ ഹൈഡ്രജനും ഓക്സിജനുമായി വേർതിരിക്കുന്ന കണ്ടുപിടിത്തം, ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്ന ഹൈഡ്രോമീറ്ററിന്റെ കണ്ടുപിടിത്തം തുടങ്ങിയവ ഇദ്ദേഹത്തിന്റെ സംഭാവനകളിൽ ചിലതാണു്[1].