Jump to content

വില്യം ഡാൽറിമ്പിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്യം ഡാൽറിമ്പിൾ
പാൽഫെസ്റ്റ് 2008:വില്യം ഡാൽറിമ്പിൾ,എസ്റ്റർ ഫ്രൂഡ്, ഡോ. ഹനൻ അശ്രാവി
പാൽഫെസ്റ്റ് 2008:വില്യം ഡാൽറിമ്പിൾ,എസ്റ്റർ ഫ്രൂഡ്, ഡോ. ഹനൻ അശ്രാവി
തൊഴിൽWriter and Historian
ദേശീയതസ്കോട്ടിഷ്
Period1989 -
GenreHistory, Travel, Non-fiction,
വിഷയംIndia, Middle East, Mughal period, Eastern Christianity, Muslim World, Christian-Muslim relations, religious syncretism
പങ്കാളിOlivia Fraser
കുട്ടികൾ3
വെബ്സൈറ്റ്
http://www.williamdalrymple.uk.com William Dalrymple

വില്യം ഡാൽറിമ്പിൾ (William Dalrymple) (ജനനം 1965 മാർച്ച് 20). ഇന്ത്യാ പ്രേമിയായ ബ്രിട്ടിഷ് ചരിത്രകാരൻ.ഗ്രന്ഥകർത്താവ്, സാഹിത്യ നിരൂപകൻ, കലാനിരൂപകൻ,ടെലിവിഷൻ പ്രക്ഷേപകൻ,മാധ്യമപ്രവർത്തകൻ എന്നീ നിലയിലും വ്യക്തിമുദ്ര പതിപ്പിച്ച ഡാൽ റിമ്പിൾ നിരവധി സാഹിത്യ/സാംസ്ക്കാരിക പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.ഇന്ത്യ മുഖ്യ പ്രമേയമായ നിരവധി ഗ്രന്ഥങ്ങളും ഡോക്യുമെന്റ്റികളും രചിച്ചിട്ടുണ്ട്.

ഇഷ്ട വിഷയങ്ങൾ

[തിരുത്തുക]

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളം സഞ്ചരിച്ചിട്ടുള്ള ഡാൽറിമ്പിൾ മുഗൾ ഭരണകാലത്തെക്കുറിച്ച് ഒന്നിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് ക്രൈസ്തവ ചരിത്രം ,ഹൈന്ദവ ചിന്ത , ബൗദ്ധ സ്വാധീനം ,ജൈന മതം എന്നിവയും ഇഷ്ട പ്രമേയങ്ങളിൽപെടുന്നു. ചരിത്രകാരനായ ഡാൽറിമ്പിളിന്റെ ഗ്രന്ഥങ്ങൾ പലതും ഗതകാല ചരിത്രത്തെ അനുസ്മരിക്കുന്ന യാത്രകൾ നടത്തി രചിക്കപ്പെട്ട യാത്രാവിവരണ രൂപത്തിലുള്ളവയാണ്.
22ആം വയസ്സിലെഴുതിയ ആദ്യപുസ്തകത്തിന് നവാഗത പുരസ്ക്കാരം നേടിക്കൊണ്ടായിരുന്നു 1989ൽ ഡാൽറിമ്പിൾ തന്റെ സാന്നിദ്ധ്യം അറിയിച്ചത്. തുടർന്നങ്ങോട്ട് രചിച്ച മിക്ക കൃതികളും പുരസ്ക്കാരാർഹമായവയായിരുന്നു.

പുസ്തകങ്ങൾ പ്രസിദ്ധീകൃത ക്രമത്തിൽ[1]

[തിരുത്തുക]
  1. IN XANADU -14ആം നൂറ്റാണ്ടിൽ മാർക്കോ പോളൊ ജറുസലേം മുതൽ ചൈന വരെ നടത്തിയ യാത്ര 1980 കളിൽ ഡാൽ റിമ്പിൾ സ്വന്തമായി നടത്തിയെഴുതിയ ഈ കൃതിയാണ് ഡാൽ റിമ്പിളിന്റെ ആദ്യ പുസ്തകം
  2. സിറ്റി ഓഫ് ജിൻസ് (ഇംഗ്ലീഷ്: City of Djinns)- ഡൽഹിയാണ് ഇതിലെ വിഷയം. 1988ൽ ആദ്യമായി ഇന്ത്യയിലെത്തിയ ഡാൽറിമ്പിൾ "ആദ്യ നോട്ടത്തിൽ തന്നെ ഇന്ത്യയുമായി പ്രേമത്തിലാവുകയായിരുന്നു" എന്ന് പ്രഖ്യാപിക്കുന്നു.ഭാര്യാ സമേതം നടത്തിയ ഈ യാത്ര ആറു വർഷത്തെ ഇന്ത്യാവാസത്തിലാണ് കലാശിച്ചത്. തുടർന്നാണ് സിറ്റി ഓഫ് ജിൻസ് പ്രസിദ്ധീകരിക്കുന്നത്.
  3. From the Holy Mountain ആറാം നൂറ്റാണ്ടിൽ ബൈസൻടൈൻ സാമ്രാജ്യത്തിലൂടെ നടത്തപ്പെട്ട യാത്ര ഡാൽറിമ്പിൾ 1980കളിൽ വീണ്ടും നടത്തി തയ്യാറാക്കിയ ഈ ഗ്രന്ഥത്തിൽ ക്രൈസ്തവ മതത്തിന്റെ മധ്യപൂർവ്വേഷ്യൻ പാരമ്പര്യത്തെ സവിസ്താരം പ്രതിപാദിക്കുന്നു.
  4. ദ എയ്ജ് ഓഫ് കലി (ഇംഗ്ലീഷ്: Age of Kali)ഇന്ത്യ പ്രമേയമാക്കിയ മറ്റൊരു കൃതി.ഉപന്യാസങ്ങളുടെ സമാഹാരമാണിത്.
  5. White Mughals ഹൈദ്രാബാദ് നൈസാമം കാലത്തെ ഒരു രാജകുമാരിയുടെ പ്രണയവും ബ്രിട്ടിഷ്കാരുടെ കൊട്ടാരം ഉപജാപങ്ങളും വിലയിരുത്തുന്ന ചരിത്രാധിഷ്ഠിത രചന.
  6. ദ ലാസ്റ്റ് മുഗൾ - മുഗൾ ഭരണത്തിന്റെ അന്ത്യം കുറിച്ച 1858ലെ ശിപായി ലഹളയും, അനുബന്ധ ചരിത്രവും സവിസ്താരം വിലയിരുത്തുന്ന ചരിത്ര പുസ്തകം.
  7. Nine Lives ഇന്ത്യയിലെ മതവൈവിധ്യവും ആചാരാനുഷ്ഠാന ബാഹുല്യവും വെളിപ്പെടുത്തുന്ന ഒരു സാംസ്കാരിക പഠനകൃതി.ബുദ്ധമതം ജൈനമതം താന്ത്രിക ആചാരങ്ങൾ എന്നിവയുലൂടെയുള്ള ഒരു യാത്ര.
  8. റിട്ടേൺ ഓഫ് എ കിങ് - ഒന്നാം ആംഗ്ലോ അഫ്ഗാൻ യുദ്ധമാണ് ഈ ചരിത്രകൃതിയുടെ പശ്ചാത്തലം

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ഡാൽറിമ്പിളിന്റെ ഔദ്യോഗിക സൈറ്റ്". Archived from the original on 2011-03-17. Retrieved 2011-02-24.
"https://ml.wikipedia.org/w/index.php?title=വില്യം_ഡാൽറിമ്പിൾ&oldid=3645207" എന്ന താളിൽനിന്ന് ശേഖരിച്ചത്