Jump to content

വില്യം ഗുഡൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്യം ഗുഡൽ
ഫ്രെഡറിക് ഗുട്ടെകുൻസ്റ്റിന്റെ 1870-ലെ ഫോട്ടോ.
ജനനംഒക്ടോബർ 17, 1829
മരണംഒക്ടോബർ 27, 1894(1894-10-27) (പ്രായം 65)
അറിയപ്പെടുന്നത്ഗുഡൽസ് സൈൻ
Medical career
Professionഡോക്ടർ
Specialismഗൈനക്കോളജി
ഒപ്പ്

ഫിലാഡൽഫിയയിൽ നിന്നുള്ള ഒരു പ്രമുഖ അമേരിക്കൻ ഗൈനക്കോളജിസ്റ്റായിരുന്നു വില്യം ഗുഡൽ (ജീവിതകാലം: ഒക്‌ടോബർ 17, 1829 - ഒക്ടോബർ 27, 1894). ഗുഡല്ലിന്റെ അടയാളം എന്ന് ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്ന ഗർഭധാരണത്തിന്റെ സൂചന ആദ്യം വിവരിച്ചതിലൂടെയാണ് അദ്ദേഹം ഏറ്റവും കൂടുതലായി ഓർമ്മിക്കപ്പെടുന്നത്.[1]

ജീവചരിത്രം

[തിരുത്തുക]

വില്യം ഗുഡൽ, [2] ഒരു സുവിശേഷകനായിരുന്ന വില്യം ഗുഡലിന്റെ മകനായി മാൾട്ടയിൽ ജനിച്ചു. മസാച്യുസെറ്റ്‌സിലെ വില്യംസ് കോളേജിലും ഫിലാഡൽഫിയയിലെ ജെഫേഴ്‌സൺ മെഡിക്കൽ കോളേജിലും പഠനം നടത്തിയ അദ്ദേഹം 1854-ൽ ബിരുദം നേടി. 1861 വരെ കോൺസ്റ്റാന്റിനോപ്പിളിൽ ജോലി ചെയ്തു. തുടർന്ന് അദ്ദേഹം പെൻസിൽവാനിയയിലെ വെസ്റ്റ് ചെസ്റ്ററിൽ ജനറൽ പ്രാക്ടീസിൽ ജോലി ചെയ്തു. തുടർന്ന് 1870-ൽ പെൻസിൽവാനിയ സർവ്വകലാശാലയിൽ സ്ത്രീകളുടെ പ്രസവ രോഗങ്ങളെക്കുറിച്ചുള്ള ലക്ചററായി നിയമിക്കപ്പെടുന്നതുവരെയുള്ള കാലത്ത് ചെസ്റ്റർ 1874-ൽ സ്ത്രീകളുടെയും കുട്ടികളുടെയും രോഗങ്ങളിൽ ക്ലിനിക്കൽ പ്രൊഫസറായി ജോലി ചെയ്തിരുന്നു.[3]

1877-ൽ അദ്ദേഹം അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[4]

1882-ൽ, ഓപ്പറേഷനുശേഷം 75 പൗണ്ട് ഭാരമുള്ള 31 വയസ്സുള്ള ഒരു രോഗിയിൽ നിന്ന് അദ്ദേഹം 112 പൗണ്ട് അണ്ഡാശയ ട്യൂമർ നീക്കം ചെയ്തു.[5]

അവലംബം

[തിരുത്തുക]
  1. William Goodell Archived 2016-03-03 at the Wayback Machine. at Mondofacto online medical dictionary
  2. Charles Cole Creegan, Josephine A.B. Goodnow. Great Missionaries of the Church, page 42. Ayer Publishing, 1972. ISBN 9780836925418/
  3. Obituary Br Med J. 1894 November 17; 2 (1768): 1149.
  4. "APS Member History". search.amphilsoc.org. Retrieved 2021-05-10.
  5. Scientific American (in ഇംഗ്ലീഷ്). Munn & Company. 1882-02-25. p. 114.
"https://ml.wikipedia.org/w/index.php?title=വില്യം_ഗുഡൽ&oldid=3863275" എന്ന താളിൽനിന്ന് ശേഖരിച്ചത്