വില്യംസ്ബർഗ്
വില്യംസ്ബർഗ്, വിർജീനിയ | |||||
---|---|---|---|---|---|
City of Williamsburg | |||||
![]() വില്ല്യംസ്ബർഗ് ഗവർണറുടെ കൊട്ടാരം 2000 ൽ. | |||||
| |||||
![]() Location in the Commonwealth of Virginia. | |||||
Coordinates: 37°16′15″N 76°42′25″W / 37.27083°N 76.70694°WCoordinates: 37°16′15″N 76°42′25″W / 37.27083°N 76.70694°W | |||||
Country | ![]() | ||||
State | ![]() | ||||
Government | |||||
• Mayor | Paul T. Freiling[1] | ||||
• Vice Mayor | D. Scott Foster[1] | ||||
വിസ്തീർണ്ണം | |||||
• ആകെ | 24 കി.മീ.2 (9.1 ച മൈ) | ||||
• ഭൂമി | 23 കി.മീ.2(8.9 ച മൈ) | ||||
• ജലം | 0.5 കി.മീ.2(0.2 ച മൈ) | ||||
ഉയരം | 15 മീ(82 അടി) | ||||
ജനസംഖ്യ (2010)[2] | |||||
• ആകെ | 14,068 | ||||
• കണക്ക് (2014)[3] | 14,691 | ||||
• ജനസാന്ദ്രത | 636.5/കി.മീ.2(1,649/ച മൈ) | ||||
സമയമേഖല | UTC-5 (EST) | ||||
• Summer (DST) | UTC-4 (EDT) | ||||
ZIP codes | 23185-23188 | ||||
Area code(s) | 757 | ||||
FIPS code | 51-86160[4] | ||||
GNIS feature ID | 1498551[5] | ||||
വെബ്സൈറ്റ് | http://www.williamsburgva.gov/ |
അമേരിക്കൻ ഐക്യനാടുകളിലെ കോമൺവെൽത്ത് ഓഫ് വിർജീനിയയിലെ ഒരു സ്വതന്ത്ര നഗരമാണ് വില്യംസ്ബർഗ്. 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 14,068 ആയിരുന്നു. 2014-ൽ നഗരജനസംഖ്യ 14,691 ആയി കണക്കാക്കിയിരുന്നു. വിർജീനിയ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന വില്യംസ്ബർഗ് നഗരം, ഹാംപ്ടൺ റോഡ്സ് മെട്രോപ്പോളിറ്റൻ പ്രദേശത്തിന്റെ വടക്കൻ ഭാഗമാണ്. ജെയിംസ് സിറ്റി കൗണ്ടിയും, യോർക്ക് കൗണ്ടിയുമാണ് നഗരത്തിന്റെ അതിർത്തികൾ.
1632-ൽ ജെയിംസ്, യോർക്ക് എന്നീ ഇരുനദികൾക്കും മദ്ധ്യത്തിലുള്ള ഉയർന്ന പ്രദേശത്ത കോട്ടകെട്ടിയുറപ്പിക്കപ്പെട്ട കുടിയേറ്റ പ്രദേശത്ത് മിഡിൽ പ്ലാന്റേഷനായാണ് വില്യംസ്ബർഗ് സ്ഥാപിക്കപ്പെട്ടത്. 1699 മുതൽ 1780 വരെയുള്ള കാലഘട്ടത്തിൽ വിർജീനിയ കോളനിയുടെയും അതുപോലെതന്നെ കോമൺവെൽത്തിന്റെയും തലസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഈ നഗരം അമേരിക്കൻ വിപ്ലവത്തിലേക്ക് നയിച്ച വിർജീനിയയിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ ഒരു കേന്ദ്രമായിരുന്നു. 1693 ൽ ഇവിടെ സ്ഥാപിതമായ കോളേജ് ഓഫ് വില്യം & മേരി, അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും പ്രാചീനമായ രണ്ടാമത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണെന്നതോടൊപ്പംതന്നെ തെക്കൻ ദിക്കിൽ സ്ഥിതിചെയ്യുന്ന ഒമ്പത് കൊളോണിയൽ കോളേജുകളിൽ ഒന്നുംകൂടിയാണ്. അതിലെ പൂർവ്വ വിദ്യാർത്ഥികളിൽ മൂന്ന് മുൻ യു.എസ്. പ്രസിഡന്റുമാരും രാജ്യത്തിന്റെ ആദ്യകാല ചരിത്രത്തിലെ മറ്റ് പല പ്രമുഖരും ഉൾപ്പെടുന്നു.
നഗരത്തിൽ പുനസൃഷ്ടിക്കപ്പെട്ട ചരിത്ര മേഖലയായ കൊളോണിയൽ വില്യംസ്ബർഗാണ് നഗരത്തിന്റെ ടൂറിസത്തിലധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുന്നത്. സമീപസ്ഥമായ ജെയിംസ്റ്റൗണിനും യോർക്ക് ടൌണിനുമൊപ്പം, വില്യംസ്ബർഗ് ചരിത്രപ്രധാന ത്രികോണത്തിന്റെ ഭാഗമായ ഇത് ഓരോ വർഷവും നാല് ദശലക്ഷത്തിലധികം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. ഒരു കോളേജ് ടൌൺകൂടിയായി അറിയപ്പെടുന്ന ആധുനിക വില്യംസ്ബർഗിൽ വില്യം & മേരി കോളജിലെ അനേകം വിദ്യാർത്ഥികളും സ്റ്റാഫും താമസിക്കുന്നു.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 TEGNA. "Williamsburg City Council elects new mayor, vice mayor". 13newsnow.com.
- ↑ "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും ഒക്ടോബർ 5, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഒക്ടോബർ 4, 2015.
- ↑ "Annual Estimates of the Resident Population for Incorporated Places: April 1, 2010 to July 1, 2014". മൂലതാളിൽ നിന്നും മേയ് 23, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജൂൺ 4, 2015.
- ↑ "American FactFinder". United States Census Bureau. മൂലതാളിൽ നിന്നും September 11, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 14, 2011.
- ↑ "US Board on Geographic Names". United States Geological Survey. October 25, 2007. ശേഖരിച്ചത് January 31, 2008.