വിറ്റ്‌ലി പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിറ്റ് ലി ഫണ്ട് ഫോർ നേച്ചർ (WFN) വർഷം തോറും, പരിസ്ഥിതി സംരക്ഷണത്തിൽ വ്യാപൃതരായിരിക്കുന്ന പ്രാദേശിക,ദേശീയ തലത്തിലുള്ള വ്യക്തികൾക്ക് ലോകവ്യാപകമായി നൽകിവരുന്ന പുരസ്ക്കാരമാണ് വിറ്റ് ലി പുരസ്ക്കാരം. ഗ്രീൻ ഓസ്ക്കാറുകൾ എന്നറിയപ്പെടുന്ന ഈ പുരസ്ക്കാരങ്ങൾ പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയുള്ള ലോകത്തെ ഏറ്റവും വിലമതിക്കുന്ന പുരസ്ക്കാരങ്ങളിലൊന്നാണ്. 30,000 ബ്രിട്ടീഷ് പൗണ്ട് ആണ് പുരസ്ക്കാരത്തുക. വികസിതരാജ്യങ്ങൾക്കു പുറത്തുള്ള വികസ്വര-അവികസിത രാജ്യങ്ങളിൽ നിന്നുള്ള പരിസ്ഥിതിസംരക്ഷണത്തിന് സംഭാവനകൾ നൽകിയ വ്യക്തികൾക്കുള്ള അംഗീകാരമായിട്ടാണ് ഈ പുരസ്ക്കാരം നൽകുക. വ്യക്തിയെ നിർദ്ദേശിക്കുക, അപേക്ഷ സ്വീകരിക്കുക, അഭിമുഖം നടത്തുക എന്നീ പ്രക്രിയകൾക്കു ശേഷമാണ് പുരസ്ക്കാരം നൽകുന്നത്.

1994ൽ എഡ്വാർഡ് വിറ്റ് ലി യാണ് അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്ക്കാരം ഏർപ്പെടുത്തിയത്. അന്ന് 15,000 പൗണ്ടായിരുന്നു പുരസ്ക്കാര തുക. 2007ൽ 8 വിവിധ പുരസ്ക്കാരങ്ങൾ ഈ പേരിൽ നൽകി.

ചില വിറ്റ് ലി പുരസ്ക്കാരങ്ങൾ മറ്റു ചില സംഘടനകൾ സ്പോൺസർ ചെയ്ത്, ചില പ്രത്യേക മേഖലകളിൽ നൽകിവരുന്നുണ്ട്.

ഓരോ വർഷവും വിറ്റ് ലി പുരസ്ക്കാര ജേതാക്കളിൽ ഒരാൾക്ക് വിറ്റ് ലി ഗോൾഡ് പുരസ്ക്കാരവും 30,000 പൗണ്ട് തുകയും ലഭിക്കും. കൊളംബിയായിലെ ആമസോൺ നദീജല ഡോൾഫിനുകളെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയ ഡോ. ഫെർനാണ്ടോ ട്രുജില്ലോയ്ക്കാണ് 2007ലെ സ്വർണ പുരസ്ക്കാരം ലഭിച്ചത്.

ചില വിജയികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "WhitleyAward.org". Whitley Award. ശേഖരിച്ചത് 24 June 2013.
  2. "Hornbill conservator Aparajita Datta gets Whitley Award". The Times of India. മൂലതാളിൽ നിന്നും 2013-07-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 July 2013.

പുറം കണ്ണികൾ[തിരുത്തുക]

ഇതു കൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിറ്റ്‌ലി_പുരസ്കാരം&oldid=3645186" എന്ന താളിൽനിന്ന് ശേഖരിച്ചത്