വിരുതുനഗർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിരുദുനഗർ ജില്ല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വിരുതുനഗർ ജില്ല, തമിൾനാട് ,ഇന്ത്യ

തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഒരു ജില്ലയാണ് വിരുതുനഗർ ജില്ല(തമിഴ്: விருதுநகர் மாவட்டம்). വിരുതുനഗർ നഗരമാണ് ജില്ലയുടെ ആസ്ഥാനം. തിരുനെൽവേലി,മധുരൈ ജില്ലകളിലുണ്ടായിരുന്ന ചില പ്രദേശങ്ങൾ സംയോജിപ്പിച്ചാണ് വിരുതുനഗർ ജില്ല രൂപികരിച്ചത്.കർമവീരെർ കാമരാജർ ജില്ല എന്നും ഈ ജില്ല അറിയപ്പെടുന്നു .

ശ്രീവെള്ളിപുത്തൂർ ശെൺബഗത്തോപ്പു ചാമ്പൽ മലയണ്ണാൻ സംരക്ഷണകേന്ദ്രം[തിരുത്തുക]

ശേന്ബഗതോപ്പു ഇവിടുത്തുകാർക്ക് ഊട്ടി യെ പോലെയാണ്. . പ്രശാന്ത സുന്ദരമായ ഈ സ്ഥലം വിനോധസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ് .
മീൻവെട്ടിപാറ വെള്ളച്ചാട്ടം - മഴക്കാലത്തും ശരത്കാലതും സന്ദർശിക്കുവാൻ അനുയോജ്യമാണിവിടം

ശ്രീവല്ലിപുത്തൂർ നിന്നും 8 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന വനമേഖല ട്രെക്കിങ്ങിനു വളരെ അനുയോജ്യമാണ്.ഇവിടേയ്ക്ക് ബസ്‌ സർവീസ് കാര്യമായിട്ടില്ല.പൂർവഘട്ടത്തിന്റെ കിഴക്കൻ മലഞ്ചെരുവിലാണ് ഈ വനമേഖല.ഈ ജില്ലയുടെ 6 .3 % മാത്രമാണ് വനമേഖല.ഈ വനമേഖല അനേകം വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് .480 ചതുരശ്ര കിലോമീറ്ററിൽ സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതം ശ്രീവല്ലിപുത്തൂർ താലൂക്കിലെ ശെബഗന്തോപ്പിൽ 1989 ലാണ് സ്ഥാപിതമായത്.ഈ വന്യജീവി സങ്കേതത്തിന്റെ തെക്ക്പടിഞ്ഞാറായി പെരിയാർ കടുവ സംരക്ഷിത പ്രദേശവും വടക്ക്പടിഞ്ഞാറായി meghamalaai സംരക്ഷിത വനവുംസ്ഥിതി ചെയ്യുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിരുതുനഗർ_ജില്ല&oldid=3440599" എന്ന താളിൽനിന്ന് ശേഖരിച്ചത്