വിയറ്റ്നാം അപജയത്തിന്റെ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിയറ്റ്നാം അപജയത്തിൻറെ ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
History of the Loss of Vietnam
കർത്താവ്Phan Bội Châu
യഥാർത്ഥ പേര്
Việt Nam vong quốc sử
രാജ്യംVietnam
ഭാഷClassical Chinese
പ്രസിദ്ധീകരിച്ച തിയതി
1905

ഫാൻ ബൊ ചൗ എഴുതിയ ചൈനീസ് ഭാഷയിലുള്ള കൃതിയാണ് വിയറ്റ്നാം അപജയത്തിന്റെ ചരിത്രം എന്ന കൃതി.(Chineseചൈനീസ്: 越南亡國史; പിൻയിൻ: Yuènán Wángguó Shǐ, Vietnamese: Việt Nam vong quốc sử) .20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടന്ന കോളനി വിരുദ്ധ സമരത്തിന്റെ പശ്ചാത്തലം വിവരിക്കുന്ന കൃതിയാണിത്. 1905 ൽ ജപ്പാനിലായിരിക്കുമ്പോഴാണ് ഫാൻ ബൊ ചൗ ഈ കൃതി എഴുതിയത്.

ജപ്പാനിലെ പ്രശസ്തനായ ചൈനീസ് ദേശീയ നേതാവായിരുന്ന യിലിയാങ് കിഷാവോ ആണ് ഈ പുസ്തകം പബ്ലിഷ് ചെയ്തത്. വിയറ്റ്നാം സ്വാതന്ത്ര്യത്തിന് വേണ്ടി ഇദ്ദേഹം ചൗയെ സഹായിച്ചിരുന്നു.ചൈനയിലും വിദേശത്തുമാണ് ഈ പുസ്തകത്തിന്റെ കച്ചവടം നടന്നത്.[1] "അന്നാം" എന്ന പേരിലാണ് അന്ന് വിയറ്റ്നാം അറിയപ്പെട്ടിരുന്നതെങ്കിലും ഈ പുസ്തകം പ്രസിദ്ധീകരിച്ചതോടെ രാജ്യത്തിന്റെ പേര് "വിയറ്റ്നാം "എന്ന് തന്നെ പരക്കെ അംഗീകരിക്കപ്പെട്ടു.

ഈ പുസ്തകത്തിലൂടെ ൻഗുയിൻ രാജവംശത്തെ നിശിതമായ വിമർശനത്തിന് വിധേയമാക്കിയിരുന്നു. 19ാം നൂറ്റാണ്ടിലെ കോളോണിയൽ നയങ്ങളും ആധുനികവത്ക്കരണക്കിന് സാധിക്കാതെപോയ പരാജയവും വിമർശിക്കപ്പെട്ടു.

കുറിപ്പുകൾ[തിരുത്തുക]

  1. Marr, p. 114.

അവലംബം[തിരുത്തുക]

  • Marr, David G. (1970). Vietnamese anticolonialism, 1885-1925. Berkeley: University of California. ISBN 0-520-01813-3.