വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, ചെമ്പേരി, കണ്ണൂർ
ആദർശസൂക്തം"योगः कर्मसु कौशलम्"
തരംEducation and Research Institution
സ്ഥാപിതം2002
അദ്ധ്യാപകർ
100
ബിരുദവിദ്യാർത്ഥികൾ2000
സ്ഥലംചെമ്പേരി, കണ്ണൂർ, കേരളം, ഇന്ത്യ
ക്യാമ്പസ്25 ഏക്കർ (50,000 m²)
AcronymVJEC
വെബ്‌സൈറ്റ്www.vjec.ac.in

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചെമ്പേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജാണ് വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് . ഇന്റർ ചർച്ച് കൗൺസിലിന്റെ കീഴിൽ കാത്തലിക് മാനേജ്മെന്റ് വിഭാഗത്തിൽപ്പെടുന്നു. എ.ഐ.സി.ടി. ഇ. യുടെ അംഗീകാരമുള്ള വിമൽജ്യോതി കോളജ് കണ്ണൂർ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു.

ചരിത്രം[തിരുത്തുക]

തലശ്ശേരി രൂപതയുടെ കീഴിൽ 2002 ലാണ് ചെമ്പേരിയിൽ ഈ കോളജ് സ്ഥാപിക്കപ്പെട്ടത്. രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ട്രസ്റ്റിനാണ് കോളജിന്റെ ദൈനംദിന ഭരണ ചുമതല. കേരള കാത്തലിക് എൻജിനീയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷനിലെ അംഗത്വമുള്ള 11 കോളജുകളിൽ ഒന്നാണിത്. അസോസിയേഷൻ പുറപ്പെടുവിക്കുന്ന പൊതുവായ പ്രേസ്പെക്ടസ് ആണ് വിദ്യാർത്ഥി പ്രവേശനത്തിൻറെ മാർഗ്ഗരേഖ. കേരള ഹൈക്കോടതിയുടെ അംഗീകാരത്തോടെ സർക്കാർ രൂപീകരിച്ച അർദ്ധ ജുഡീഷ്യൽ സ്വഭാവമുള്ള പ്രവേശന മേൽനോട്ട കമ്മറ്റിയായ ജസ്റ്റിസ് മുഹമ്മദ് കമ്മറ്റിയുടെ അംഗീകാരത്തിന് വിധേയമായാണ് പ്രോസ്പെക്ടസ് പുറപ്പെടുവിക്കുന്നത്.

ഡിപ്പാർട്ടുമെന്റുകൾ[തിരുത്തുക]

 • കമ്പ്യൂട്ടർ സയൻസ്
 • ഇലക്ട്രോണിക്സ്
 • മെക്കാനിക്കൽ
 • ഇലക്ട്രിക്കൽ
 • സിവിൽ

ബിരുദ കോഴ്സുകൾ[തിരുത്തുക]

റെഗുലർ ബി.ടെക് കോഴ്സുകൾ[തിരുത്തുക]

പ്രമാണം:Vimal-Jyothi-Engineering-College.jpg
വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്
 1. സിവിൽ എൻ‌ജിനീയറിംഗ്
 2. മെക്കാനിക്കൽ എൻ‌ജിനീയറിംഗ്
 3. ഇലക്ട്രിക്കൽ എൻ‌ജിനീയറിംഗ്
 4. ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ എൻ‌ജിനീയറിംഗ്
 5. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻ‌ജിനീയറിംഗ്
 6. അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻ‌ജിനീയറിംഗ്

പ്രവേശനം[തിരുത്തുക]

കോളേജിലേയ്കുള്ള പ്രവേശനം സംസ്ഥാന സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയിലെ മാർക്കും പ്ലസ് ടു പരീക്ഷയിൽ ലഭിക്കുന്ന മാർക്കും ഒരുമിച്ച് പരിഗണിച്ച് കോളജ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. [1]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. http://www.cengineeringkerala.org/brochure/KCECMA.pdf