വിബ്ജിയോർ അന്താരാഷ്ട്ര ചലച്ചിത്രമേള
വിബ്ജിയോർ അന്താരാഷ്ട്ര ചലച്ചിത്രമേള | |
---|---|
![]() | |
സ്ഥലം | തൃശ്ശൂർ, ഇന്ത്യ |
സ്ഥാപിക്കപ്പെട്ടത് | 2006 |
ആതിഥേയത്വം | വിബ്ജിയോർ ചലച്ചിത്രക്കൂട്ടായ്മ |
ഔദ്യോഗിക സൈറ്റ് |
തൃശ്ശൂരിൽ നടത്തിവരുന്ന ഹ്രസ്വചലച്ചിത്രമേളയാണ് വിബ്‌ജിയോർ അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്രമേള. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വിശ്വോത്തരചലച്ചിത്രങ്ങളാണ് 5 ദിവസം നീളുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്.സാമൂഹികപ്രശ്നങ്ങൾക്കു നേർക്ക് തിരിച്ചുവച്ച ദർപ്പണമായാണ് സംഘാടകർ ഇതിനെ വിഭാവനം ചെയ്യുന്നത്.ചലച്ചിത്രമേളയോടൊപ്പം നടത്തുന്ന സാംസ്കാരിക സാമൂഹിക പ്രതിഭകൾ സംഗമിക്കുന്ന ചർച്ചകളും സംവാദങ്ങളും മേളയുടെ സവിശേഷ ഘടകമാണ്. 2006-ൽ ആരംഭിച്ച വിബ്‌ജിയോർ ചലച്ചിത്രക്കൂട്ടായ്മ (vibgyor film collective)ആണ് വിബ്ജിയോർ ചലച്ചിത്രമേളയുടെ സംഘാടകർ. ഇത് പരീക്ഷകർക്കൊരു പുത്തൻ ആവിഷ്കരണവേദിയും,പയറ്റിത്തെളിഞ്ഞവർക്ക് യോജ്യമായൊരു പ്രദർശനവേദിയുമാണ്.വിദ്യാർത്ഥികളുടേതുൾപ്പടെ മികച്ച ചിത്രങ്ങൾ ഇവിടെ വർഷം തോറും പ്രദർശിപ്പിക്കുന്നു.
ഉള്ളടക്കം
വിബ്ജിയോർ ചലച്ചിത്രക്കൂട്ടായ്മ[തിരുത്തുക]
ലക്ഷ്യങ്ങൾ[തിരുത്തുക]
- എല്ലാ വർഷവും തൃശ്ശൂരിൽ വിബ്ജിയോർ അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്രമേള സംഘടിപ്പിക്കുക.
- സാങ്കേതികവിദ്യയുടെ ലഭ്യതക്കുറവുള്ള,രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചലച്ചിത്ര മേളകളും അതിനോടനുബന്ധിച്ച് ചർച്ചകളും സംഘടിപ്പിക്കുക.
- വിബ്ജിയോറിന്റെ ഭാഗമായി ഉരുത്തിരിഞ്ഞു വരുന്ന വിഷയങ്ങളിൽ ചർച്ചകൾ നടത്തുക.
- അടിയന്തരമായി വിബ്ജിയോറിന്റെ ശ്രദ്ധ പതിയേണ്ട വിഷയങ്ങളുടെ പ്രചാരണപ്രവർത്തനങ്ങൾക്ക് മുൻകൈയ്യെടുക്കുക.
- ചലച്ചിത്രശില്പശാലകൾ സംഘടിപ്പിക്കുകയും പുതിയ ചലച്ചിത്രസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
- സ്ത്രീകൾക്കും,കുട്ടികൾക്കും,യുവാക്കൾക്കും ചലച്ചിത്രനിർമ്മാണത്തിനും പ്രദർശനത്തിനും പ്രചോദനമേകുക
ചലച്ചിത്രപാക്കേജുകൾ[തിരുത്തുക]
സ്വത്വങ്ങളും വൈവിധ്യങ്ങളും എന്ന കാഴ്ചപ്പാടിലൂന്നിയ മൂന്നു തരം പാക്കേജുകളാണ് വിബ്‌ജിയോർ ചലചിത്രമേളയിലുള്ളത്
1. വർഷം തോറുമുള്ള മുഖ്യ വിഷയം[തിരുത്തുക]
ഇത് ഓരോ വർഷവും മാറിക്കൊണ്ടിരിക്കും . താഴെപ്പറയുന്നവയായിരുന്നു ഓരോ വർഷവും വിബ്‌ജിയോറിന്റെ മുഖ്യ വിഷയങ്ങൾ
- 2006: ‘ജലം'
- 2007: ‘ഭൂമി'
- 2008: ‘ഊർജ്ജം'
- 2009: ‘ഭക്ഷ്യസുരക്ഷ'
- 2010: ‘ഭരണകൂടം, വർഗ്ഗീയത, വികസനം എന്നിവയുമായി ബന്ധപ്പെട്ട ദക്ഷിണേഷ്യൻ പ്രശ്നങ്ങൾ'
- 2011: ‘രാഷ്ട്രീയ ചലചിത്രനിർമ്മാണവും മാധ്യമആക്റ്റിവിസവും ദക്ഷിണേഷ്യയിൽ'[1]
- 2012: 'ദക്ഷിണേഷ്യ: ജീവിതവും ജീവസന്ധാരണവും '
- 2013: 'കവർന്നെടുക്കപ്പെട്ട ജനാധിപത്യങ്ങൾ'
- 2014: ലിംഗനീതി
- 2015: ഹരിത അതിജീവനം
2. വിബ്‌ജിയോർ പാക്കേജ്[തിരുത്തുക]
മഴവില്ലിന്റെ ഏഴുവർണ്ണങ്ങൾ പോലെ വിബ്‌ജിയോർ പാക്കേജിന്റെ ഏഴ് ഉപവിഭാഗങ്ങൾ താഴെപ്പറയുന്നവയാണ്.
- വ്യക്തിത്വങ്ങൾ
- അവകാശങ്ങൾ
- പുരോഗമനവാദം
- ദേശങ്ങൾ
- ലിംഗഭേദവും ലൈംഗികതയും
- മൗലികവാദം
- സംസ്കാരവും മാധ്യമങ്ങളും
3. കേരളസ്പെൿട്രം[തിരുത്തുക]
കേരളത്തിൽ നിന്നുള്ള ഹ്രസ്വ ചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കും വേണ്ടിയുള്ള പാക്കേജാണ് ഇത് . ഈ വിഭാഗത്തിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങളുടെ സംവിധായകർക്ക് അവരുടെ അടുത്ത ചിത്രത്തിന് ചെറിയ സഹായധനം വിബ്‌ജിയോർ ചലചിത്രക്കൂട്ടായ്മ നൽകുന്നുണ്ട്
വിബ്ജിയോർ 2011[തിരുത്തുക]
വിബ്ജിയോർ ചലച്ചിത്രമേള ജനുവരി 12 മുതൽ 16 വരെയാണ് നടന്നത്.ആനന്ദ് പട്‌വർദ്ധൻ ആണ് 2011 ലെ ചലചിത്രമേളയുടെ ഡയറക്ടർ .അന്തരിച്ച സി.ശരത്ചന്ദ്രൻ എന്ന പ്രമുഖ ഹ്രസ്വചലച്ചിത്രസംവിധായകന്റെ സ്മരണാഞ്ജലിയായാണ് 2011 ലെ മഴവിൽമേള നടന്നത്. ‘രാഷ്ട്രീയ ചലചിത്രനിർമ്മാണവും മാധ്യമആക്റ്റിവിസവും ദക്ഷിണേഷ്യയിൽ' എന്നതാണ് മുഖ്യ വിഷയം
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ ViBGYOR Film Festival എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- ↑ "Frames for thought". The Hindu. ശേഖരിച്ചത് 2012-10-08.