വിപ്പ് (രാഷ്ട്രീയം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങളുടെ സ്വാഭാവം പാർളമെന്റിലും നിയമസഭയിലും നിയന്ത്രിക്കുന്നതിന് വേണ്ടി ഓരോ രാഷ്ട്രീയ പാർട്ടികളും നിയമിക്കുന്ന വ്യക്തിയാണ് വിപ്പ്. സഭയിൽ പ്രാധാന ചർച്ചകളും വോട്ടെടുപ്പും നടക്കുന്ന ദിവസങ്ങളിൽ നിശ്ചയമായും അംഗങ്ങൾ ഹാജരാകണമെന്നും പാർട്ടി പറയുന്ന രീതിയിൽ തന്നെ വോട്ടു ചെയ്യണമെന്നും നൽകുന്ന നിർദ്ദേശത്തെയും വിപ്പ് എന്നാണ് പറയുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയിലെ അംഗം വിപ്പ് ലംഘിച്ചാൽ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയാൾ അയോഗ്യനാകുന്നതാണ്.

"https://ml.wikipedia.org/w/index.php?title=വിപ്പ്_(രാഷ്ട്രീയം)&oldid=2840769" എന്ന താളിൽനിന്ന് ശേഖരിച്ചത്