ഉള്ളടക്കത്തിലേക്ക് പോവുക

വിന മസുംദാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിന മസുംദാർ
അസുതോഷ് കോളേജിലെ വിദ്യാർത്ഥിയായിരിക്കുമ്പോഴത്തെ മസുംദാർ.
ജനനം1927
കൊൽക്കത്ത, ഇന്ത്യ
മരണംമെയ് 30, 2013 (aged 85-86)
ന്യൂഡൽഹി, ഇന്ത്യ
വിദ്യാഭ്യാസംD. Phil.
അൽമ മേറ്റർഓക്സ്ഫോർഡ് സർവ്വകലാശാല
തൊഴിൽ(s)women studies academic and researcher
Organization(s)Centre for Women's Development Studies, Delhi

വിദ്യാഭ്യാസവിചക്ഷണയും ഇന്ത്യൻ സ്ത്രീപഠനരംഗത്തെ ആദ്യപഥികയുമായിരുന്നു വിന മസുംദാർ (1927 - 30 മേയ് 2013). ഇന്ത്യൻ വനിതകളുടെ സാമൂഹ്യപദവിയെക്കുറിച്ച് പഠിക്കാൻ 1971ൽ കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടെ മെമ്പർ സെക്രട്ടറിയായിരുന്നു. വീണ മജുംദാറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ "തുല്യതയിലേക്ക്" എന്ന റിപ്പോർട്ടാണ് രാജ്യത്തെ സ്ത്രീപദവി പഠനരംഗത്ത് വഴികാട്ടിയായത്. 1974-ൽ ഈ സമിതി സമർപ്പിച്ച റിപ്പോർട്ട് വനിതാപ്രസ്ഥാനത്തിലും വനിതകളുടെ വിദ്യാഭ്യാസത്തിലും വഴിത്തിരിവായി മാറി. 1980ൽ സെന്റർ ഫോർ വിമൻസ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ (സി.ഡബ്ല്യു.ഡി.എസ്) സ്ഥാപക ഡയറക്ടറായി.[1][2][3] എഴുപതുകൾക്കുശേഷമുള്ള ഇന്ത്യൻ ഇടതുപക്ഷ വനിതാ പ്രസ്ഥാനത്തിന് സൈദ്ധാന്തിക മാർഗനിർദ്ദേശം നൽകിയവരിൽ പ്രമുഖയായിരുന്നു.[4]

ജീവിതരേഖ

[തിരുത്തുക]

1927ൽ കൊൽക്കത്തയിലെ ഒരു മധ്യവർഗ ബംഗാളി കുടുംബത്തിലാണ് വിന മജുംദാർ ജനിച്ചത്. മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമടങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികളിൽ ഇളയവളായിരുന്നു. അച്ഛൻ പ്രകാശ് മജുംദാർ ഒരു എഞ്ചിനീയറായിരുന്നു. പ്രശസ്ത ചരിത്രകാരനായ ആർ.സി. മജുംദാർ (1888–1980) ആയിരുന്നു അമ്മാവൻ.[5] കൊൽക്കത്തയിലെ സെന്റ് ജോൺസ് രൂപതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് അവർ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് വിന ബനാറസ് ഹിന്ദു സർവകലാശാല, കൊൽക്കത്തയിലെ ആശുതോഷ് മുഖർജി കോളേജ്, ഓക്സ്ഫഡ് സർവകലാശാല എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. അസുതോഷ് കോളേജിൽ അവർ അശുതോഷ് കോളേജ് ഗേൾസ് സ്റ്റുഡന്റ്സ് യൂണിയന്റെ സെക്രട്ടറിയായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ, നിർണായകമായ ഹിന്ദു നിയമ പരിഷ്കരണത്തിലൂടെ പെൺമക്കളുടെ അനന്തരാവകാശം വിപുലീകരിക്കാൻ ശുപാർശ ചെയ്ത രാമറാവു കമ്മിറ്റിയെ പിന്തുണച്ച് അവർ ഒരു യോഗം സംഘടിപ്പിച്ചു.[6] 1947 ൽ, സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുപിന്നാലെ, അവർ ഓക്സ്ഫോർഡിലെ സെന്റ് ഹ്യൂസ് കോളേജിൽ പോയി, അവിടെ 1951 ൽ ബിരുദം പൂർത്തിയാക്കി. 1960 ൽ അവർ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലേക്ക് മടങ്ങി, 1962 ൽ അവിടെ ഡി.ഫിൽ നേടി. പട്ന സർവകലാശാലയിലും ബെർഹംപുർ സർവകലാശാലയിലും അധ്യാപികയായിരുന്നു. യു.ജി.സി.യിൽ എഡ്യൂക്കേഷൻ ഓഫീസറായും ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫെലോ ആയും പ്രവർത്തിച്ചു.[7]

വ്യക്തിജീവിതം

[തിരുത്തുക]

1952-ൽ പട്നയിൽ ജോലി ചെയ്യുന്നതിനിടെ കണ്ടുമുട്ടിയ സംഗീതജ്ഞനായ ശങ്കർ മജുംദാറിനെ അവർ വിവാഹം കഴിച്ചു. വിവാഹശേഷം, കുടുംബപ്പേര് മജുംദാറിൽ നിന്ന് (കന്നി നാമം) മസുംദാർ (വിവാഹനാമം) എന്നാക്കി മാറ്റി.[8] ദമ്പതികൾക്ക് മൂന്ന് പെൺമക്കളും ഒരു മകനുമായി നാല് കുട്ടികളുണ്ടായിരുന്നു. മൂന്ന് പെൺമക്കളും ഒരു മകനും. അവരുടെ ഒരു മകളായ ഇന്ദ്രാണി മസുംദാർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതാവ് സീതാറാം യെച്ചൂരിയുടെ ആദ്യ ഭാര്യയായിരുന്നു. 2013 മെയ് 30-ന് ഡൽഹിയിലെ ഒരു ആശുപത്രിയിൽ 86 വയസ്സുള്ളപ്പോൾ ഒരു ചെറിയ അസുഖത്തെ തുടർന്ന് ഡോ. മസുംദാർ അന്തരിച്ചു.[9]

കൃതികൾ

[തിരുത്തുക]
  • Education & social change: three studies on nineteenth century India. Indian Institute of Advanced Study, 1972.
  • Role of rural women in development. University of Sussex. Institute of Development Studies. Allied Publishers, 1978.
  • Symbols of power: studies on the political status of women in India. Allied, 1979.
  • Women and rural transformation: two studies with Rekha Mehra, Kunjulekshmi Saradamoni. ICSSR. Centre for Women's Development Studies. Pub. Concept, 1983.
  • Emergence of the Women's Question in India and the Role of Women's Studies. Centre for Women's Development Studies, 1985.
  • Khadi and Village Industries Commission. Centre for Women's Development Studies. 1988.
  • Peasant Women Organise for Empowerment: The Bankura Experiment. Centre for Women's Development Studies. 1989.
  • Women workers in India: studies in employment and status, with Leela Kasturi, Sulabha Brahme, Renana Jhabvala. ICSSR. Chanakya Publications, 1990. ISBN 978-81-70010-73-9.
  • Women and Indian nationalism, with Leela Kasturi. Vikas Pub. House, 1994. ISBN 978-81-70010-73-9.
  • Changing Terms of Political Discourse: Women's Movement in India, 1970s–1990s, with Indu Agnihotri. Economic and Political Weekly, Vol. XXX No. 29, March 04, 1995
  • Political Ideology of the Women's Movement's Engagement with Law. Centre for Women's Development Studies, 2000.
  • Face to face with rural women: CWDS' search for new knowledge and an interventionist role. Centre for Women's Development Studies, 2002.
  • The Mind and the Medium. Explorations in the Evolution of British Imperial Policy in India. Three Essays Collective. 2010. ISBN 978-81-88789-64-X
  • "മെമ്മറീസ് ഓഫ് എ റോളിങ് സ്റ്റോൺ" (ആത്മകഥ)

അവലംബം

[തിരുത്തുക]
  1. Interview with Vina Mazumdar, Global Feminisms Project Deep Blue, Michigan University
  2. Nagarajan, Rema (Mar 8, 2010). "'Educated middle class women are selfish'". The Times of India.
  3. "First Anniversary Special Fifty Faces, A Million Reasons: Vina Mazumdar : Gender Activist". Outlook (magazine). Oct 23, 1996.
  4. "വീണ മജുംദാർ അന്തരിച്ചു". ദേശാഭിമാനി. 2013 മേയ് 31. Retrieved 2013 മേയ് 31. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. "Remembering Vina Mazumdar". The Hindu. 30 May 2013. Retrieved 2 June 2013.
  6. "Remembering Vina Mazumdar". The Hindu. 30 May 2013. Retrieved 2 June 2013.
  7. "വിന മസുംദാർ അന്തരിച്ചു". മാതൃഭൂമി. 2013 മേയ് 31. Archived from the original on 2014-02-25. Retrieved 2013 മേയ് 31. {{cite news}}: Check date values in: |accessdate= and |date= (help)
  8. "Remembering Vina Mazumdar". The Hindu. 30 May 2013. Retrieved 2 June 2013.
  9. "Remembering Vina Mazumdar". The Hindu. 30 May 2013. Retrieved 2 June 2013.

അധിക വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിന_മസുംദാർ&oldid=4586367" എന്ന താളിൽനിന്ന് ശേഖരിച്ചത്