വിന്താലു
![]() പോർക്ക് വിന്താലു | |
Origin | |
---|---|
Place of origin | ഇന്ത്യ |
Region or state | ഗോവ |
Details | |
Type | കറി |
Main ingredient(s) | വിനാഗിരി, പഞ്ചസാര, വീഞ്ഞ്, ചുവന്ന മുളക് |
ഗോവയും, ചുറ്റുമുള്ള കൊങ്കൺ മേഖലയിലും പ്രസിദ്ധമായ വിഭവമാണ് വിന്താലു. ആംഗ്ലോ-ഇന്ത്യൻ വീടുകളിൽ വിശേഷദിവസങ്ങളിൽ വിന്താലു ഉണ്ടാക്കാറുണ്ട്. മഹാരാഷ്ട്രയിൽ വിന്താലുവിന്റെ വകഭേദങ്ങളായ വിഭവങ്ങൾ പ്രസിദ്ധമാണ്.[1]
ചരിത്രം[തിരുത്തുക]
വിന്താലു എന്ന പേർ പോർച്ചുഗീസ് ഭാഷയിൽ നിന്ന് ഉദ്ഭവിച്ചതാണ്. ഇറച്ചി വൈനും വെളുത്തുള്ളിയും അടങ്ങിയ മിശ്രിതത്തിൽ മാരിനേറ്റ് ചെയ്തെടുക്കുന്നതായിരുന്നു പോർച്ചുഗീസ് രീതി. എന്നാൽ ഇന്ത്യൻ വിന്താലുവിൽ കാശ്മീരി മുളകുപൊടി, കുരുമുളക്, വിനീഗർ, ചുവന്ന വൈൻ എന്നിവയാണ് ഇറച്ചിക്കൊപ്പം ചേർക്കുന്നത്. പോർക്ക്, മട്ടൺ, ബീഫ് എന്നീ ഇറച്ചികളാണ് വിന്താലു നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ഒരു രാത്രി ഇറച്ചി മാരിനേറ്റ് ചെയ്ത ശേഷം പാചകം ചെയ്താൽ വിന്താലുവിന് കൂടുതൽ രുചിയും മണവും കൈവരും.
ഇന്ത്യക്ക് പുറത്ത്[തിരുത്തുക]
ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിലെ ഇന്ത്യൻ റെസ്റ്റൊറണ്ടുകളിൽ വിന്താലു പ്രധാന വിഭവമാണ്.[2] ഇവിടങ്ങളിൽ എരിവും, നിറവും കൂടിയ രീതിയിലാണ് വിന്താലു തയ്യാറാക്കുന്നത്. വിന്താലുവിന് സമാനമായ 'ടിന്താലു' എന്ന ബംഗ്ലാദേശി വിഭവവും ലോകമെമ്പാടും പ്രസിദ്ധി നേടിയിരിക്കുന്നതാണ്.
അവലംബം[തിരുത്തുക]
- ↑ "Curry: Where did it come from?". ശേഖരിച്ചത് 17 December 2014.
- ↑ Peters-Jones, Michelle. "Indian Classics - Vindalho de Galinha (Chicken Vindaloo)". The Tiffin Box. ശേഖരിച്ചത് 13 July 2015.