വിധേയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിധേയൻ (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിധേയൻ
സബിത ആനന്ദ്, എം.ആർ. ഗോപകുമാർ, മമ്മൂട്ടി
സംവിധാനംഅടൂർ ഗോപാലകൃഷ്ണൻ
നിർമ്മാണംകെ. രവീന്ദ്രനാഥൻ നായർ
കഥപോൾ സക്കറിയ
തിരക്കഥഅടൂർ ഗോപാലകൃഷ്ണൻ
അഭിനേതാക്കൾമമ്മൂട്ടി
തൻവി ആസ്മി
എം.ആർ. ഗോപകുമാർ
സബിത ആനന്ദ്
അലിയാർ
സംഗീതംവിജയ് ഭാസ്കർ
ഛായാഗ്രഹണംമങ്കട രവിവർമ്മ
ചിത്രസംയോജനംഎം. മണി
റിലീസിങ് തീയതി1993
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം112 മിനിറ്റ്

സക്കറിയയുടെ ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് വിധേയൻ. മമ്മൂട്ടി പ്രധാന വേഷത്തിലഭിനയിച്ച ഈ ചലച്ചിത്രം 1993-ലെ കേരള സർക്കാരിന്റെ മികച്ച നടനും, ചിത്രത്തിനും, സംവിധായകനും ഉൾപ്പെടെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്ക് അർഹമായി. ചിത്രത്തിലെ അഭിനയത്തിനു നടൻ മമ്മൂട്ടി 1994-ൽ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിനും അർഹനായി.

രചന[തിരുത്തുക]

ഭാസ്കര പട്ടേലർ എന്ന മുഖ്യ കഥാപാത്രം ജീവിച്ചിരുന്ന വ്യക്തിയായിരുന്നെന്ന് സക്കറിയ പിന്നീടൊരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി. കർണാടകയിലെ നെല്ലാടിയിൽ സക്കറിയ കൃഷിയുമായി ജീവിക്കുമ്പോൾ അവിടുത്തെ മലയാളികൾ പറഞ്ഞുകൊടുത്ത കഥകൾ വെച്ചാണ് ഭാസ്കര പട്ടേലരും എന്റെ ജീവിതവും എന്ന നോവൽ ജനിക്കുന്നത്. കുടകുകാരനായ ശേഖര പട്ടേലർ ആണ് കഥാപത്രത്തിന് അടിസ്ഥാനം.[1]

വിവാദം[തിരുത്തുക]

സക്കറിയയും അടൂരും തമ്മിൽ കഥയുടെ ചലച്ചിത്രാവിഷ്കാരത്തെ കുറിച്ചുണ്ടായ അഭിപ്രായ വ്യത്യാസം വിവാദമായിരുന്നു.[2][3]

അഭിനേതാക്കൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

1993 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ) [4]
  • മികച്ച പ്രാദേശിക ചിത്രം (മലയാളം)
1993 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം [5]
മറ്റ് പുരസ്ക്കാരങ്ങൾ
  • Netpac Award at the Rotterdam International Film Festival
  • Interfilm Award - Honorable Mention at the International Filmfestival Mannheim-Heidelberg|Mannheim-Heidelberg International Filmfestival
  • Feature FIPRESCI and Special Jury Prize, Singapore

അവലംബം[തിരുത്തുക]

  1. "പട്ടേലർ എന്നൊരു സത്യം". Malayala Manorama. March 27, 2011. {{cite journal}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite journal requires |journal= (help); Italic or bold markup not allowed in: |publisher= (help)
  2. Gowri Ramnarayan (September 24 - October 07, 2005). "A constant process of discovery". Frontline. Archived from the original on 2010-02-10. Retrieved April 09, 2011. {{cite web}}: Check date values in: |accessdate= and |date= (help); Italic or bold markup not allowed in: |publisher= (help)
  3. http://www.scribd.com/doc/42747950/Adoor-Gopalakrishnan[പ്രവർത്തിക്കാത്ത കണ്ണി]
  4. http://dff.nic.in/NFA_archive.asp
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2011-08-12.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിധേയൻ&oldid=3938664" എന്ന താളിൽനിന്ന് ശേഖരിച്ചത്