വിധു വിൻസന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിധു വിൻസന്റ്
Vidhu Vincent IMG 9503.jpg
വിധു വിൻസന്റ്
ജനനം1975/09/23
കൊല്ലം
ദേശീയതഇൻഡ്യൻ
തൊഴിൽചലച്ചിത്ര സംവിധായിക, മാധ്യമ പ്രവർത്തക
സജീവ കാലം2008-
അറിയപ്പെടുന്ന കൃതി
മാൻഹോൾ

മലയാള ചലച്ചിത്ര സംവിധായികയും മാധ്യമ പ്രവർത്തകയുമാണ് വിധു വിൻസന്റ്. 2016 ൽ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളം സിനിമക്കുള്ള ഫിപ്രസി അവാർഡും മികച്ച നവാഗതസംവിധായികക്കുള്ള രജത ചകോരവും നേടി. മലയാളചലച്ചിത്ര സംവിധാനത്തിന് സംസ്ഥാന പുരസ്‌കാരം നേടുന്ന ആദ്യ വനിതയാണ് വിധു.[1]

ജീവിതരേഖ[തിരുത്തുക]

കൊല്ലം ജില്ലയിൽ ജനിച്ചു. വിമലഹൃദയം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരത്ത് നിന്ന് ബിരുദം കരസ്ഥമാക്കിയതിനൊപ്പം ഐ.എ.എസ്. നും പരിശീലിച്ചിരുന്നു. സി. ഡിറ്റിൽ നിന്ന് പൊസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സയൻസസ് ആൻഡ് ഡവലപ്മെന്റ് കമ്മ്യൂണിക്കേഷൻ ചെയ്തു. അക്കാലത്ത് ഡോക്കുമെന്ററികളോട് ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു. [2]ഏഷ്യാനെറ്റ് ന്യൂസിലും മീഡിയവൺ ടിവിയിലും മാധ്യമ പ്രവർത്തകയായിരുന്നു. 'ദ കാസ്റ്റ് ഓഫ് ക്ലീൻലിനെസ്' എന്ന പേരിൽ 2014 ൽ അവതരിപ്പിച്ച ഡോക്യുമെന്ററിയുടെ തുടർച്ചയായി സംവിധാന ചെയ്ത മാൻഹോൾ നിരവധി പുരസ്കാരങ്ങൾക്കർഹമായി.

ചലച്ചിത്രങ്ങൾ[തിരുത്തുക]

  • 'ദ കാസ്റ്റ് ഓഫ് ക്ളെൻലിനസ്' (ഡോക്യുമെന്ററി)
  • മാൻഹോൾ[3]

പുരസ്കാരങ്ങൾ[തിരുത്തുക]

2016 ൽ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ, മലയാളം സിനിമക്കുള്ള ഫിപ്രസി അവാർഡും മികച്ച നവാഗതസംവിധായികക്കുള്ള രജത ചകോരവും നേടി. 2016ലെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരവും മികച്ച സംവിധായുകയ്ക്കുള്ള പുരസ്കാരവും നേടി.

അവലംബം[തിരുത്തുക]

  1. "ശുചീകരണത്തൊഴിലാളികളുടെ ദുരന്ത ജീവിതം തുറന്നുകാട്ടി വിധു വിൻസെന്റ്; സംസ്ഥാനത്ത് സംവിധാനത്തിന് വനിത പുരസ്‌കാരം നേടുന്നത് ഇതാദ്യം; രാജ്യാന്തര പുരസ്‌കാരത്തിനു പിന്നാലെ സംസ്ഥാന സർക്കാരിന്റെ അവാർഡും ലഭിച്ചതോടെ രാഷ്ട്രീയവും സാമൂഹികവുമായ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനൊരുങ്ങി വിധു വിൻസെന്റ്". മറുനാടൻ മലയാളി. മൂലതാളിൽ നിന്നും 7 മാർച്ച് 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 മാർച്ച് 2017.
  2. ശ്യാമ (2017 ജനുവരി). "ഇത് ഞാൻ പറയേണ്ട കഥ. മാൻ ഹോൾ സംവിധായകയെക്കൊറിച്ച്" – via വനിത മാർച്ച് 15-31 2017. Check date values in: |date= (help)
  3. http://www.deshabhimani.com/cinema/vidhu-vincent/597428
"https://ml.wikipedia.org/w/index.php?title=വിധു_വിൻസന്റ്&oldid=2584332" എന്ന താളിൽനിന്ന് ശേഖരിച്ചത്